വെറുതേ പേടിച്ചത് മിച്ചം, കോ​ട്ട​യം മാർക്കറ്റിൽ കോ​വി​ഡ് വ്യാപനം ഇല്ല…

കോ​ട്ട​യം: ര​ണ്ടാ​ഴ്ച​യാ​യി നി​ല​നി​ന്ന ആ​ശ​ങ്ക​യ്ക്കു വി​രാ​മ​മി​ട്ടു കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് രോ​ഗ​ വ്യാ​പ​നമി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി മാർക്കറ്റിലെ വ്യാ​പാ​രി​ക​ളെ​യും അ​നു​ബ​ന്ധ​തൊ​ഴി​ലാ​ളി​ക​ളെ​യും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു കോ​വി​ഡ് വ്യാ​പ​നമി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്.

രോ​ഗ​ വ്യാപനമി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ക​ച്ച​വ​ടം സ​ജീ​വ​മാ​ക്കാ​നാ​ണു വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ, ജീ​വ​ന​ക്കാ​ർ, ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രി​ലാ​യി 852 പേ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​യാ​ണു പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മു​ൻ​ക​രു​ത​ലോ​ടെ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment