കോട്ടയം: കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസ് അംഗങ്ങൾ ആവേശത്തിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടാൻ പല യുവനേതാക്കളും കോണ്‍ഗ്രസിൽ സജീവമായി. പാലാ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് താഴെത്തട്ടിലുള്ള പ്രവർത്തനം സജീവമാക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതിൽ യുഡിഎഫിനു ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു. ജില്ലയിൽ നാലു നിയമസഭാ സീറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇരുന്നൂറിലധികം സീറ്റുകൾ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നി നിയമസഭാ മണ്ഡലങ്ങളിലാണു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതിൽ കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയാൽ മറ്റുള്ള നാലു മണ്ഡലം…
Read MoreCategory: Kottayam
ആംബുലൻസിലെ പീഡനം; ആരോഗ്യവകുപ്പിന്റേത് ഗുരുതര വീഴ്ച; സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം ജയിലിലടയ്ക്കണമെന്ന് എകെസിഎച്ച്എംഎസ്
കോട്ടയം: കോവിഡ്-19 രോഗിയായ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് ജയിലില്‍ അടയ്ക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അര്‍ധരാത്രിയില്‍ രോഗികളായ രണ്ട് സ്ത്രീകളെ മാത്രം ആംബുലന്‍സില്‍ കയറ്റിവിട്ടത് ഗുരുതരമായ വീഴ്ചയാണ് ആരോഗ്യവിഭാഗം ജീവനക്കാര്‍ നടത്തിയത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പട്ടികജാതി പീഡന നിരോധന നിയമം നടപ്പാക്കുന്നതില്‍ പോലീസ് ശ്രദ്ധകേന്ദ്രീകരിക്കാത്തത് പട്ടികവിഭാഗങ്ങളെ അവഹേളിക്കുന്നതാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സംഭവിച്ചതും ഇതു തന്നെയാണ്. പട്ടിക വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്ത സര്‍ക്കാരിനെ തള്ളിപ്പറയേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡനന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ. കുട്ടപ്പന്, പി.ജി. അശോക് കുമാര്‍, അജികുമാര്‍ മല്ലപ്പള്ളി, മധു നീണ്ടൂര്‍, കെ.കെ. കരുണാകരന്,…
Read Moreകുമരകത്തെ നിശാപാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തോ ?പോലീസ് വിവരങ്ങൾ ശേഖരിച്ചു
കോട്ടയം: കുമരകത്തെ നിശാ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗം നടന്നുവെന്ന ആരോപണത്തെപ്പറ്റിയുള്ള അന്വേഷണം പ്രഹസനമായേക്കും. സംസ്ഥാനത്തും ഇതരസംസ്ഥാനത്തും വേരുകളുള്ള സംഘത്തെപ്പറ്റിയുള്ള അന്വേഷണം കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘത്തിനാണ്. ഉന്നത സ്വാധീനുമുള്ളവരെപ്പറ്റിയുള്ള അന്വേഷണം പ്രഹസനമാകുമെന്ന ആരോപണം ശക്തമാണ്. ബംഗളൂരുവിൽ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബിനീഷ് കോടിയേരി കുമരകം വിനോദ സഞ്ചാര മേഖലയിലെ നിശാ പാർട്ടിയിൽ പങ്കെടുത്തുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉന്നയിച്ചിരുന്നു. കുമരകത്ത് പലതവണ എത്തിയ അനൂപും സംഘവും റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും പാർട്ടികൾ നടത്തിയിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ളവരാണു അധികവും പങ്കെടുത്തിരുന്നത്. വേന്പനാട് കായലിൽ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകൾ സംഘടിപ്പിച്ചു നടത്തിയ പാർട്ടികളിൽ വലിയതോതിൽ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ട്. കൊറോണ…
Read More25 ലക്ഷം മുടക്കി ടൈൽ പാകി മനോഹരമാക്കിയ റോഡ് മാലിന്യം കൊണ്ടു മൂടുന്നു;കണ്ടില്ലെന്ന് നടിച്ച് അധികൃതർ; പ്രതിഷേധിച്ച് നാട്ടുകാർ
ചങ്ങനാശേരി: ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനടുത്തുനിന്നും അസംപ്ഷന്‍ കോളജിലേക്കുള്ള കാവാലം ബസാര്‍ ജംഗ്ഷന്-പി.പി.ജോസ് റോഡ് മാലിന്യക്കൂമ്പാര കേന്ദ്രമാകുന്നു. ഈ റോഡില്‍ മാലിന്യം തള്ളുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും തടയണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലത്ത് ഈ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നതും സാധാരണമാണ്. വെള്ളക്കെട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുകുന്നത് ഈ റോഡിലൂടെ സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് അടക്കം ദുരിതമാകുകയാണ്. നഗരസഭ 25ലക്ഷം രൂപ മുടക്കിയാണ് രണ്ടുവര്‍ഷംമുമ്പ് ഈ റോഡ് ടൈല്‍ പാകിയത്. അടുത്തിടെ ഓടയിലെ മാലിന്യം നീക്കി സ്ലാബിടുകയും ചെയ്തിരുന്നു. റോഡ് മനോഹരമാക്കിയെങ്കിലും ചിലര്‍ ഈ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. റോഡില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസും നഗരസഭാ ആരോഗ്യവകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ റോഡിന്റെ ഒരുവശത്ത് ടൈല്‍ പാകി ഫുഡ്പാത്ത് നിര്‍മിക്കുന്നതിന് സി.എഫ്.തോമസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 15ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടത്തി കരാറുകാരന് ജോലി ഏറ്റെടുത്തിട്ടു ണ്ടെന്നും…
Read Moreസമരം ചെയ്ത് നാട്ടിലേക്ക് മടങ്ങിയ ‘അതിഥി തൊഴിലാളികൾക്ക് മടങ്ങി വരാതിരിക്കാനാവില്ല’; പായിപ്പാട്ടേക്കുള്ള മടങ്ങിവരവ് വിമാനമാർഗം
ചങ്ങനാശേരി: കോവിഡ് ഭീഷണിയിൽ പായിപ്പാട്ടുനിന്നും സ്വദേശത്തേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ വിമാന മാർഗം കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. കോവിഡ് ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾക്ക് അയവുണ്ടായതോടെയാണ് അതിഥി തൊഴിലാളികൾ എത്താൻ തുടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുന്നൂറോളം തൊഴിലാളികളാണ് വിമാനമാർഗം നെടുന്പാശേരിയിലിറങ്ങി പായിപ്പാട്ട് മടങ്ങിയെത്തിയത്. നെടുന്പാശേരിയിലെത്തുന്നവരെ നിർമാണ മേഖലയിലെ വിവിധ കരാറുകാരാണ് വാഹനങ്ങളിൽ പായിപ്പാട്ടെ വിവിധ ക്യാന്പുകളിൽ എത്തിക്കുന്നത്. കരാറുകാരുടെ ചെലവിൽ തൊഴിലാളികളെ 15 ദിവസം ക്വാറന്റൈനിൽ താമസിപ്പിച്ചശേഷമാണ് തൊഴിലിനായി പുറത്തിറക്കുന്നത്. പശ്ചിമ ബംഗാളിലെ മാൾഡ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങി എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെയും നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചതോടെയുമാണ് കരാറുകാരുടെ ആവശ്യപ്രകാരം അതിഥി തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ മാർച്ച് 29ന് പായിപ്പാട്ടെ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിലായി…
Read More‘വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞാൽ പിടിക്കപ്പെടില്ലെന്ന് കരുതി; കോട്ടയത്തെ കൊറിയൽ ഓഫീസിലെ അക്രമത്തിലെ മുഖ്യപ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ
കോട്ടയം: ഗുണ്ടാനേതാവ് അലോട്ടിയുടെ നേതൃത്വത്തിൽ കോട്ടയത്തെ കൊറിയർ സ്ഥാപനത്തിലെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ മുഖ്യ ആസൂത്രകനെ റിമാൻഡ് ചെയ്തു. ഒരു വർഷത്തോളമായി വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര മുടിയൂർക്കര തേക്കിൻ പറന്പിൽ ഷൈൻ ഷാജി (ഷൈമോൻ – 28) യേയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16നായിരുന്നു സംഭവം. നഗരമധ്യത്തിൽ തിരുനക്കരയിൽ നിന്നും സിഎംഎസ് കോളജ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിലാണ് കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കവർച്ച നടത്തിയത്. ഗുണ്ടാ സംഘത്തലവനായ ആർപ്പൂക്കര കൊപ്രായിൽ ജെയ്സ് മോൻ ജേക്കബ്( അലോട്ടി – 25) ആണ് കവർച്ച പദ്ധതിയിട്ടത്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.…
Read Moreവാഗമണ്ണിൽ മയക്കുമരുന്നുമായി പിടിയിലായ സംഘത്തിന് പെണ്വാണിഭവുമെന്ന് സംശയം;’ പോലീസ് വിശദമായഅന്വേഷണം ആരംഭിച്ചു
തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവതിയടക്കം ഏഴംഗ സംഘം വാഗമണ്ണിൽ പിടിയിലായ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഗമണിനു സമീപം കൊച്ചുകരുന്തരുവിയിൽ വച്ചാണ് സംഘം പിടിയിലായത്. സംഘത്തിന് പെണ്‍വാണിഭവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വാഗമണിലെ റിസോർട്ടിൽ താമസിച്ചാണ് ഇവർ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന്് വാഗമണ്‍ സിഐ ജയ സനിൽ പറഞ്ഞു. പൂഞ്ഞാർ മറ്റക്കാട് മുളയ്ക്കൽ പറന്പിൽ അജ്മൽ ഷാ (23), തിരുവനന്തപുരം കുടപ്പനമൂട് സലജ ഭവനിൽ സിദ്ധു (24), കുമളി അട്ടപ്പള്ളം സ്വദേശി പാറയിൽ നവീൻ ബാബു (23), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽ രാജ് (24), ആലുവ മില്ലുപടി പി.കെ. ഹൗസിൽ മുഹമ്മദ് ഷിയാദ്(24), തമിഴ്നാട് കന്യാകുമാരി അഴീക്കൽ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29), കോഴിക്കോട്…
Read Moreആംബുലൻസുകളിലെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം !‘ആരും ഒന്നുമറിയില്ല’
കോട്ടയം: ആംബുലൻസ് പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. അനധികൃതമായി ഓടുന്ന ആംബുലൻസുകൾക്കെതിരെ നിയമനടപടി ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ മൂന്നു സ്ക്വാഡുകളാണ് ആംബുലൻസ് പരിശോധന നടത്തുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ അനധികൃതമായി ഗ്ലാസുകളിൽ കൂളിംഗ് ഫിലുമുകളും സ്റ്റിക്കറുകളും ഒട്ടിച്ചു മറച്ച നിലയിൽ സർവീസ് നടത്തിയ 12 ആംബുലൻസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂളിംഗ് ഫിലിമുകൾക്കു പുറമേ മുകളിലത്തെ ലൈറ്റ് ഒഴികെ ബാക്കിയുള്ള അനാവശ്യമായ ലൈറ്റുകൾ നീക്കം ചെയ്യാനും മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. വാഹനത്തിന്റെ കണ്ണാടിയിൽ പുറംകാഴ്ച മറയ്ക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ലെന്ന നിയമത്തിൽ ആംബുലൻസിനും ഇളവില്ലെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. രോഗിയുടെ സ്വകാര്യത സൂക്ഷിക്കാൻ എന്ന പേരിൽ കണ്ണാടി പൂർണമായി മൂടാൻ പാടില്ല. ആവശ്യമെങ്കിൽ രോഗിയെ പുതപ്പിക്കാം. ഇന്നലെ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കിയ ഏറെ ആംബുലൻസുകളും കൂളിംഗ് സ്റ്റിക്കർ പതിച്ചവയായിരുന്നു. രോഗി…
Read Moreആംബുലൻസിലെ പീഡനം: ദുരനുഭവത്തിന്റെ ആഘാതം വിട്ടുമാറിയില്ല; മെച്ചപ്പെട്ട കൗൺസിലിംഗിന് പെൺകുട്ടിയെ കോട്ടയത്തേക്ക് മാറ്റി
കോട്ടയം: ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിംഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. അതേസമയം പെൺകുട്ടിയുടെ വിശദമായ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല.
Read Moreകണ്ടാൽ മാന്യൻമാർ, പക്ഷേ ബാഗു നിറയെ… നേതാവ് അകത്താണെങ്കിലും കോട്ടയത്ത് കഞ്ചാവ് കച്ചവടം വീണ്ടും സജീവം
കോട്ടയം: കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘം കോട്ടയത്ത് സജീവം. ഗുണ്ടാ മാഫിയകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തിനെതിരേ നിരവധി കേസുകൾ ഉണ്ടെങ്കിലും ഇവർ ഇപ്പോഴും കഞ്ചാവ് കടത്തിൽ സജീവമാണ്. ഏറ്റമാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിനു സംസ്ഥാനത്തും പുറത്തും കണ്ണികൾ സജീവമാണ്. ബംഗളൂരു, ആന്ധ്ര, ഒറീസ, ഛത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവും അനുബന്ധ സാധനങ്ങളും കോട്ടയത്ത് വിറ്റഴിക്കുന്നുണ്ടെന്നു ആരോപണമുണ്ട്. ജില്ലയിൽ കഴിഞ്ഞ നാളുകളിൽ 100 കിലോ കഞ്ചാവാണു പിടികൂടിയത്. എക്സൈസും പോലീസും ചേർന്നു പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്ന സംഘം വീണ്ടും കഞ്ചാവ് കച്ചവടത്തിലേക്കു കടക്കുകയാണ്. കോട്ടയത്ത് പിടിക്കുന്ന കഞ്ചാവ് എത്തിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ സംഘാംഗങ്ങൾക്കാണെന്നു കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി(അലോട്ടി)നെ പോലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കടുത്തുരുത്തിയിൽനിന്നും പിടികൂടിയ കഞ്ചാവ് ഇയാൾക്കുവേണ്ടിയാണ് എത്തിച്ചതെന്നു പോലീസ് കണ്ടെത്തി. എത്തിക്കുന്ന കഞ്ചാവിലെറെയും ഗുണ്ടാസംഘങ്ങളുടെ…
Read More