വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ  മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ

മ​ണ​ർ​കാ​ട്: വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​ർ പ്ലാ​ക്കു​ഴി ജ​യ​കൃ​ഷ്ണ(23)​നാണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണു ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. 22നു ​വൈ​കു​ന്നേ​രം ഏ​ഴി​നു മാ​ഞ്ഞൂ​ർ അ​യ്യ​ൻ​കോ​വി​ൽ അ​ന്പ​ല​ത്തി​നു സ​മീ​പം ശി​വ​മ​ന്ദി​രം ര​ഘു​നാ​ഥ​ന്‍റെ ഭാ​ര്യ സ​തി ദേ​വി​യു​ടെ മാ​ല​യാ​ണു ക​വ​ർ​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ പി.​എ​സ്. ബി​നു, എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read More

കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ ചവിട്ടികൊന്നു; വാരിയെല്ലുകൾ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ൽ ത​റ​ച്ചു​ക​യ​റി; അച്ഛനെ കൊന്ന് ഒളിവിൽ പോയ മകനെ പൊക്കി പോലീസ്

കോ​ട്ട​യം: കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​ന്‍റെ വാ​രി​യെ​ല്ല് ച​വി​ട്ടി​യൊ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ശാ​ന്തി​പു​രം റൈ​ട്ട​ണ്‍​പ​റ​ന്പ് ച​ക്കു​ങ്ക​ൽ ജോ​ണ്‍ തോ​മ​സിനെ(68) കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ജോ​സി ജോ​ണി(37)നെ ​ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:- ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് മ​ദ്യ​പി​ച്ചെ​ത്തി​യ ജോ​സി പി​താ​വി​നെ മ​ർ​ദി​ച്ച​ശേ​ഷം ക​ട്ടി​ലി​ൽ​നി​ന്നും വ​ലി​ച്ചു നി​ല​ത്തി​ട്ടു വ​യ​റി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ അ​മ്മ അ​ന്ന​മ്മ(62)യേ​യും ജോ​സി മ​ർ​ദി​ച്ചു. ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ണി​നെ​യും അ​ന്ന​മ്മ ജോ​ണി​നെ​യും ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​റു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ് ജോ​ണി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ൽ ത​റ​ച്ചു​ക​യ​റി. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ജോ​ണ്‍ ഇ​ന്നു പു​ല​ർ​ച്ചെ 5.30നു ​മ​ര​ണ​പ്പെ​ട്ടു. ഒ​ളി​വി​ൽ​പോ​യ ജോ​സി​യെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ഇ​ന്ന​ലെ ശാ​ന്തി​പു​ര​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജോ​ണ്‍ തോ​മ​സ് ഡ​യാ​ലി​സ് രോ​ഗി​യാ​യി​രു​ന്നു. ഡ​യാ​ലി​സിസി​ന് അ​മി​ത ചെ​ല​വ് വ​രു​ന്ന​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.…

Read More

പരാതി കൊടുക്കാന്‍ ചെന്നാല്‍ പണി കിട്ടിയാലോ? പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പരാതി നല്കാൻ മടിച്ച് വൻതുക നിക്ഷേപിച്ചവർ

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​കം​ടാ​ക്സ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. സ്ഥി​ര​നി​ക്ഷേ​പ​ക​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. വ​ൻ​തു​ക നി​ക്ഷേ​പം ന​ട​ത്തി​യ പ​ല​രും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത പ​ല​രും പ​രാ​തി​യു​മാ​യി എ​ത്തു​ന്നി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ള്ള​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന് 271 ശാ​ഖ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​യ​മ​പ​ര​മാ​യി പ​ണം സ​ന്പാ​ദി​ച്ച​വ​രും ക​ള്ള​പ്പ​ണ​ക്കാ​രും പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ൽ നി​ക്ഷേ​പ​ക​രാ​യു​ണ്ട്. സ്ഥ​ലം വി​റ്റും ചി​ട്ടി പി​ടി​ച്ചും പെ​ൻ​ഷ​ൻ തു​ക​യും നി​ക്ഷേ​പി​ച്ച മു​ന്നൂ​റോ​ളം ആ​ളു​ക​ളാ​ണ് പ​രാ​തി​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ര​വി​ൽ ക​വി​ഞ്ഞ് സ​ന്പാ​ദ്യ​മു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ ക​ന്പ​നി​യി​ൽ കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പോ​പ്പു​ല​ർ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ തോ​മ​സ് ഡാ​നി​യേ​ൽ (റോ​യി),…

Read More

ഇത്രയ്ക്കു വേണ്ടായിരുന്നു..! നീ​ണ്ടൂ​ർ പാ​ട​ശേ​ഖ​ങ്ങ​ളി​ലേ​ക്ക് രാ​ത്രികാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി

നീ​ണ്ടൂ​ർ: നീ​ണ്ടൂ​ർ പാ​ട​ശേ​ഖ​ങ്ങ​ളി​ലേ​ക്ക് രാ​ത്രികാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ മു​ട​ക്കാ​ലി റോ​ഡി​ൽ രാ​ത്രി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. കൃ​ഷി ചെ​യ്യു​ന്ന പാ​ട​ത്തേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. റോ​ഡ് വ​ശ​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ട്ടി​രു​ന്നു. ഇ​തൊ​ക്കെ ന​ശി​പ്പി​ക്കു​ക​യും പ്ര​ദേ​ശം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കയ്യട​ക്കി​യി​രി​ക്കു​ക​യു​മാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച​തി​നു ശേ​ഷം കാ​ലി​ക്കുപ്പി​ക​ൾ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. ഇ​ത്ത​രം സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ ക​ണ്ടെ​ത്തു​വാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോട്ടയം വ്യാപാരശാലകളിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ്! കോട്ടയം മാര്‍ക്കറ്റ് പൂര്‍ണമായി അടയ്ക്കില്ല, കോവിഡ് പരിശോധന കൂട്ടും

കോ​ട്ട​യം: കോ​ട്ട​യം പ​ച്ച​ക്ക​റി, മീ​ൻ ​മാ​ർക്ക​റ്റു​ക​ളി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന കൂ​ട്ടും. ഇ​ന്നും നാ​ളെ​യും മറ്റ​ന്നാ​ളും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കാ​നാണ് ആ​രോ​ഗ്യ​വ​കു​പ്പ് തയാറെടുക്കുന്നത്. പ​ച്ച​ക്ക​റി, മീ​ൻ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 50ൽ​പ്പ​രം പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യെ​ന്നാണ് ക​ണ​ക്ക്. എ​ന്നാ​ൽ ഇ​തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടെ​ന്നും പ​റ​യു​ന്നു. കോ​ട്ട​യ​ത്തെ വ്യാ​പാ​ര​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ചാ​ലും കോ​ട്ട​യം മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യും അ​ട​ച്ചേ​ക്കി​ല്ല. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക​ട​ക​ൾ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​പ്പി​ക്കാ​നാ​ണു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം. ഇ​ന്നു മു​ത​ൽ ആ​യി​ര​ത്തോ​ളം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണു ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ഫ​ലം വ​ന്ന​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​ച്ച​ക്ക​റി, മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണു രോ​ഗം വ്യാ​പി​ക്കു​ന്ന​ത്. 17 പ​ച്ച​ക്ക​റി ക​ട​ക​ൾ ഇ​തി​ന​കം…

Read More

തി​രു​വോ​ണ​നാ​ളില്‍ അയൽവാസികൾ തമ്മിൽ അടിപിടി! മൂന്നുപേർ കേസിൽപ്പെട്ടു; സംഭവം കുമരകത്ത്‌

കു​മ​ര​കം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്. തി​രു​വാ​ർ​പ്പ് കോ​ത​മ​ന​ശേ​രി അ​ഖി​ലി(26)നെ ​അ​യ​ൽ​വാ​സി​യാ​യ സു​ബി​നും കൂ​ട്ടു​കാ​രാ​യ നാ​ലു​പേ​രും കൂ​ടി ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ സു​ബി​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ക​യും സ​ഹോ​ദ​രി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യുക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി. അ​ജി​ത്ത്, രാ​ജേ​ന്ദ്ര ബാ​ബു, പ്ര​നീ​ഷ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മ​ണ​ലേ​ൽ ഭാ​ഗ​ത്ത് വ​ലി​യ​ത​റ കോ​ള​നി​യി​ൽ തി​രു​വോ​ണ​നാ​ൾ വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലി​നെ കൈ​ക്കും കാ​ലി​നും ത​ല​യ്ക്കും പ​രിക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Read More

വന്നുവന്ന് ശവപ്പെട്ടിക്കും രക്ഷയില്ല! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ശ​വ​പ്പെ​ട്ടി വി​ല്പ​ന​ ക​ട​യി​ൽ​നി​ന്നും ശ​വ​പ്പെ​ട്ടി മോ​ഷ്ടി​ക്ക​പ്പെ​ട്ടു

ഗാ​ന്ധിന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ശ​വ​പ്പെ​ട്ടി വി​ല്പ​ന​ ക​ട​യി​ൽ​നി​ന്നും ശ​വ​പ്പെ​ട്ടി മോ​ഷ്ടി​ക്ക​പ്പെ​ട്ടു.കഴിഞ്ഞ ദിവസം ​ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ​ര​ണ്ടുപേ​ർ​ ശ​വ​പ്പെ​ട്ടി വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി. വി​ല​യും പെ​ട്ടി​യു​ടെ​ അ​ള​വും പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച​ശേ​ഷം അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞെ​ത്താ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​ർ മ​ട​ങ്ങി. ഇ​വ​ർ പോ​യ​ശേ​ഷം ക​ട​യി​ലെ തൊ​ഴി​ലാ​ളി ശ​വ​പ്പെ​ട്ടി​യു​ടെ ഉ​ള്ളി​ൽ പ്ലാ​സ്റ്റി​ക് പേ​പ്പ​ർ അ​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ തീ​ർ​ത്തു​വ​ച്ച ശേ​ഷം ക​ട​യു​ട​മ​യും, തൊ​ഴി​ലാ​ളി​യും കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ പോ​യി. ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​കെ വ​ന്ന​പ്പോ​ൾ ശ​വ​പ്പെ​ട്ടി കാ​ണു​ന്നി​ല്ല. ഉ​ട​നെ മോ​ർ​ച്ച​റി ഭാ​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും അ​വി​ടേ​യും ശ​വ​പ്പെ​ട്ടി അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​രെ ക​ണ്ടി​ല്ല. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ മ​റ്റു ക​ട​ക​ൾ ഒ​ന്നും ത​ന്നെ തു​റ​ന്നി​രു​ന്നി​ല്ല. ഇ​താ​ണ് മോ​ഷ്ടാ​ക്ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​യ​ത്. 4000 രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​യി​രു​ന്നു ശ​വ​പ്പെ​ട്ടി. പെ​ട്ടി മോ​ഷ​ണം പോ​യെ​ങ്കി​ലും പ​രാ​തി ന​ൽ​കു​വാ​ൻ ഉ​ട​മ ത​യാ​റാ​യി​ല്ല. കൊ​റോ​ണ​ക്കാ​ല​മ​ല്ലേ, പെ​ട്ടി മേ​ടി​ക്കു​വാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​ർ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും ഇ​ത് മോ​ഷ്ടി​ച്ച​തെ​ന്നും, ഇ​തി​നു…

Read More

ആപ്പാഞ്ചിറയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍

കടത്തുരുത്തി: ആപ്പാഞ്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആലുവ പള്ളിപമ്പില്‍ റോയ് മാത്യുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ജീവനൊടുക്കിയതാകാമെന്ന് പോലീസ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് റോയ് മാത്യുവിനെ പെട്രോള്‍ പമ്പില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സമയം പെട്രോള്‍ പമ്പിന് സമീപമുള്ള കിണറന്റെ സമീപത്ത് നിന്നും ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.  

Read More

135 ൽ ​​പ​​രം രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​റ​​ൻ​​സി​​ക​​ളു​​ടെ​​യും 40 ഓ​​ളം രാ​​ജ്യ​​ങ്ങ​​ളു​​ടെ നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും അ​​പൂ​​ർ​​വ ശേ​​ഖ​​ര​​വു​​മാ​​യി റി​​ട്ട എ​​സ്ഐ.

ക​​ടു​​ത്തു​​രു​​ത്തി: 135 ൽ ​​പ​​രം രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​റ​​ൻ​​സി​​ക​​ളു​​ടെ​​യും 40 ഓ​​ളം രാ​​ജ്യ​​ങ്ങ​​ളു​​ടെ നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും അ​​പൂ​​ർ​​വ ശേ​​ഖ​​ര​​വു​​മാ​​യി റി​​ട്ട എ​​സ്ഐ. മു​​ട്ടു​​ചി​​റ പ​​റ​​ന്പ്രം മി​​ഖാ​​യേ​​ൽ മൗ​​ണ്ട് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന വ​​ട​​ക​​ര വീ​​ട്ടി​​ൽ വി.​​സി. ആ​​ന്‍റി​​ണി​​യാ​​ണ് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​റ​​ൻ​​സി​​ക​​ളു​​ടെ​​യും നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും അ​​പൂ​​ർ​​വ ശേ​​ഖ​​ര​​വു​​മാ​​യി വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ പ​​ഴ​​യ നോ​​ട്ടു​​ക​​ളും നാ​​ണ​​യ​​ങ്ങ​​ളു​​മെ​​ല്ലാം ഇ​​ദേ​​ഹ​​ത്തി​​ന്‍റെ ശേ​​ഖ​​ര​​ത്തി​​ലു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ഴ്സിം​​ഗ് മേ​​ഖ​​ല​​യി​​ൽ ജോ​​ലി നോ​​ക്കു​​ന്ന മ​​ക്ക​​ളാ​​യ ഡാ​​നി, ഡോ​​ണ, ഡ​​യാ​​ന എ​​ന്നി​​വ​​ർ ശേ​​ഖ​​രി​​ച്ചു ന​​ൽ​​കി​​യ ക​​റ​​ൻ​​സി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​ച്ചു വ​​ന്ന​​തോ​​ടെ​​യാ​​ണ് ആ​​ന്‍റി​​ണി​​ക്ക് ഇ​​വ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള താ​​ത്​​പ​​ര്യ​​മു​​ണ്ടാ​​കു​​ന്ന​​ത്. അ​​മേ​​രി​​ക്ക, കാ​​ന​​ഡ, യു​കെ, സ്വി​​റ്റ്സ​​ർ​​ലാ​ൻ​ഡ്, ഡെ​​ൻ​​മാ​​ർ​​ക്ക്, നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യു​​മെ​​ല്ലാം ക​​റ​​ൻ​​സി​​ക​​ൾ ഇ​​ദേ​​ഹ​​ത്തി​​ന്‍റെ പ​​ക്ക​​ലു​​ണ്ട്. റ​​ഷ്യ, ചൈ​​ന, മം​​ഗോ​​ളി​​യ, താ​​യ്‌​ലാ​ൻ​ഡ്‌, താ​​യ്‌​വാ​ൻ, ജ​​പ്പാ​​ൻ, ഫി​​ലി​​പ്പ​​ൻ​​സ്, മ​​ലേ​​ഷ്യ, ഇ​​ന്ത്യ​​നേ​​ഷ്യാ, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, ഇ​​റാ​​ൻ, ഇ​​റാ​​ക്ക്, കൊ​​റി​​യ, തു​​ർ​​ക്കി, ഓ​​സ്ട്രി​​യ, ഫി​​ൻ​​ലാ​​ൻ​​ഡ്, സ്പെ​​യി​​ൻ, പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങീ രാ​​ജ്യ​​ങ്ങ​​ളു​​ടെ…

Read More

ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ പ​​ഞ്ചാ​​ലി​​ക്ക് അ​​ഞ്ച് മ​​ക്ക​​ൾ! പ്ര​​സ​​വം ക​​ഴി​​ഞ്ഞ് കു​​റ​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ…

പെ​​രു​​വ: ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ പ​​ഞ്ചാ​​ലി​​ക്ക് അ​​ഞ്ച് മ​​ക്ക​​ൾ. പെ​​രു​​വ ത​​ക​​ര​​ക്ക​​ണ്ട​​ത്തി​​ൽ ശോ​​ഭ​​യു​​ടെ പ​​ഞ്ചാ​​ലി എ​​ന്ന് വി​​ളി​​ക്കു​​ന്ന ആ​​ടാ​​ണ് ര​​ണ്ടാ​​മ​​ത്തെ പ്ര​​സ​​വ​​ത്തി​​ൽ അ​​ഞ്ച് കു​​ഞ്ഞു​​ങ്ങ​​ളെ പ്ര​​സ​​വി​​ച്ച​​ത്. എ​​ന്നാ​​ൽ പ്ര​​സ​​വം ക​​ഴി​​ഞ്ഞ് കു​​റ​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​ഞ്ചി​​ലൊ​​രാ​​ൾ ച​​ത്തു​​പോ​​യി. ആ​​ട് വ​​ള​​ർ​​ത്ത​​ൽ ന​​ട​​ത്തു​​ന്ന ശോ​​ഭ​​യ്ക്കു ആ​​റ് ആ​​ടു​​ക​​ൾ വേ​​റെ​​യു​​മു​​ണ്ട്. ശോ​​ഭ വ​​ള​​ർ​​ത്തി​​യ ആ​​ട് ര​​ണ്ട് വ​​ർ​​ഷം മു​​ന്പ് പ്ര​​സ​​വി​​ച്ച​​താ​​ണ് പാ​​ഞ്ചാ​​ലി​​യെ. ക​​ഴി​​ഞ്ഞ പ്ര​​സ​​വ​​ത്തി​​ൽ പാ​​ഞ്ചാ​​ലി​​ക്ക് ര​​ണ്ട് ആ​​ട്ടി​​ൻ​​കു​​ട്ടി​​ക​​ളാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​ത്തേ​​തി​​ൽ മൂ​​ന്ന് പെ​​ണ്ണാ​​ടും ഒ​​രു മു​​ട്ട​​നു​​മാ​​ണു​​ള്ള​​ത്.

Read More