കോട്ടയം: കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ ആറുമാസം കഴിഞ്ഞു. ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് അഞ്ചു മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം. രോഗം പിടിപെട്ടാലും ഇല്ലെങ്കിലും കൊറോണ വൈറസ് ജില്ലയിലെ ആളുകളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ആളുകളുടെ മനോഗതി, ജീവിത രീതി, ജോലി, ഭക്ഷണം, വിദ്യാഭ്യാസ രീതി, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം വന്നു. ആളുകൾ ഇന്ന് ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയവും കോവിഡ് തന്നെ. കോവിഡ് വ്യാപനം തടയുന്നതിനായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിലും ജില്ല ഒന്നരമാസത്തോളം നിശ്ചലമായി. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സമൂഹ അടുക്കളകൾ തുറന്നു. നാടും നാട്ടാരും സഹായഹസ്തങ്ങളുമായി സന്നദ്ധസേനാംഗങ്ങളായി. രോഗികളുടെ എണ്ണം വർധിക്കുകയും പ്രതിദിന നിരക്ക് ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും വൈറസിനോടൊപ്പം ജീവിക്കുകയും ജാഗ്രതയോടെ അതിജീവിക്കുകയുമാണ് കോട്ടയംകാർ. ആദ്യം രോഗം സ്ഥിരീകരിച്ചത് തിരുവാർപ്പിലെ ദന്പതികൾക്ക് മാർച്ച് 10ന് ഇറ്റലിയിൽനിന്നും…
Read MoreCategory: Kottayam
വേണ്ടപ്പെട്ടവർക്കല്ല, അർഹതപ്പെട്ടവർക്ക് നൽകണം; കോട്ടയം മെഡിക്കൽ കോളജ് ‘ക്വാർട്ടേഴ്സ് ’ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്വാർട്ടേഴ്സ് പുനർനിർമാണം നടത്തിയശേഷം അർഹതപ്പെട്ട ജീവനക്കാർക്ക് നൽകാതെ കാടുകയറി നശിക്കുകയാണെന്നും പരാതി. കേരള എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകിയത്. കുട്ടികളുടെ ആശുപത്രിയിൽ അടുത്ത കാലത്തായി ജോലിയിൽ പ്രവേശിച്ചവർക്കാണ് പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ജി ടൈപ്പ് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് നൂറുകണക്കിന് ജീവനക്കാർ ജില്ലയ്ക്ക് വെളിയിൽ നിന്നു വന്ന് ഇവിടെ ജോലി ചെയ്യുകയാണ്. വർഷങ്ങളായി ഇവരിൽ പലരും ക്വാർട്ടേഴ്സിന് അപേക്ഷ നൽകി കാത്തിരിക്കുന്പോഴാണ് പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നത്. കൂടാതെ പുനർനിർമാണം നടത്തിയ മെഡിക്കൽ കോളജ് കാന്പസിലെ നിരവധി ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് അനുവദിക്കാതെ കാടുപിടിച്ച് നശിക്കുകയാണ്. ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ച നടപടി പിൻവലിക്കുക, വിദൂരസ്ഥലങ്ങളിൽ നിന്നെത്തി കോവിഡ്…
Read Moreകുമരകം മാർക്കറ്റ് സാധാരണനിലയിലേക്ക്; 12-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
കുമരകം: കുമരകം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നു രാവിലെ മുതൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. മത്സ്യ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിക്ക് സന്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെതുടർന്ന് രണ്ടാഴ്ച അടച്ചിട്ട ശേഷമാണ് ഇന്ന് മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മത്സ്യ കടകൾ ഒഴിച്ചു മറ്റ് കടകൾക്ക് രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ മൂന്നു മണിക്കൂർ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് മാർക്കറ്റ് ഉൾപ്പെടുന്ന കുമരകം 12-ാം വാർഡിനെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നൊഴിവാക്കിയത്. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നത്. ബേക്കറികൾ പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോട്ടലുകളിൽ അഞ്ചു വരെ സാമൂഹിക അകലം പാലിച്ചിരുന്ന് ഭക്ഷണം കഴിക്കാം, പിന്നീട് പാഴ്സൽ മാത്രമേ നൽകാവൂ. പഞ്ചായത്ത് ലൈസൻസില്ലാത്ത കച്ചവടം കർശനമായി നിരോധിച്ചിട്ടുണ്ട്.…
Read Moreകോട്ടയത്ത് കനത്ത മഴ തുടരുന്നു; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി
കോട്ടയം ജില്ലയിൽ ബുധനാഴ്ച തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വ്യാഴാഴ്ച രാവിലെയും കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. മീനിച്ചിലാറ്റിലെ ജനനിരപ്പ് ഉയർന്നതും കനത്ത മഴ തുടരുന്നതും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിൽ 52 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായും ജില്ലാഭരണകൂടം അറിയിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽരാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമായ സാഹചര്യംം പരിഗണിച്ച് കോട്ടയം കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Read Moreആടു കിടന്നിടത്ത് പൂട പോലുമില്ല; ഇടവെട്ടിയിൽ കാറിൽ ആടിനെ കടത്തിക്കൊണ്ടു പോയി; ആടിനെ തേടി പോലീസും
തൊടുപുഴ: കാറിലെത്തി ആടിനെ കടത്തിക്കൊണ്ടു പോയ സംഘത്തെ തേടി പോലീസ്. ഇടവെട്ടിയിലാണ് റോഡരികിൽ കെട്ടിയിരുന്ന ആടിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പ്രതികളെ കണ്ടെത്താൻ സംഭവ സ്ഥലത്തിനു സമീപത്തെ ബാങ്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇന്നു പോലീസ് ശേഖരിക്കും. ഇടവെട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തെക്കുംഭാഗം കനാൽ റോഡരുകിൽ താമസിക്കുന്ന കോട്ടവാതുക്കൽ തങ്കമ്മ രാമകൃഷ്ണന്റെ പതിനാല് കിലോയോളം തൂക്കം വരുന്ന ആടിനെയാണ് വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ട് പോയത്. വീടിനോട് ചേർന്നുള്ള കനാൽക്കരയിൽ കെട്ടിയിരിക്കുകയായിരുന്നു. 12.45 ഓടെ ആടിനെ കെട്ടിയ ശേഷം തങ്കമ്മ വീട്ടിലേക്കു പോയ സമയത്തായിരുന്നു മോഷണം. കനാലിന്റെ മറുകരയിൽ താമസിക്കുന്നവരിലൊരാൾ കാറിലെത്തിയവർ ആടിനെ അഴിച്ച് വാഹനത്തിലേക്ക് തള്ളി കയറ്റുന്നത് കണ്ട് ബഹളം വച്ചപ്പോഴേക്കും വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. ഈ സമയം സമീപ വീടുകളിൽ പുരുഷൻമാർ ഇല്ലാതിരുന്നതിനാൽ പിന്തുടരാനും കഴിഞ്ഞില്ല. തങ്കമ്മയുടെ ഏക…
Read Moreമണർകാട്ടെ ചീട്ടുകളി;പോലീസുകാരുടെ രഹസ്യ നമ്പറിൽനിന്ന് മാലം സുരേഷിനു വിളി പോയി; ഒറ്റുകാർക്ക് ചങ്കിടിപ്പ്
കോട്ടയം: ചീട്ടുകളി കേസിൽ മണർകാട് സ്റ്റേഷനിലെ പോലീസുകാരുടെ ‘രഹസ്യ’ ഫോണ് നന്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സ്റ്റേഷനിലെ കൂടുതൽ പോലീസുകാർ മാലം സുരേഷിന്റെ പക്കൽനിന്ന് മാസപ്പടി വാങ്ങുന്നതായും ഇയാൾക്കു വഴിവിട്ട സഹായം ചെയ്തു നല്കുന്നതായുമുള്ള വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തി ലാണ് പോലീ സുകാരുടെ ഫോൺ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം. എസ്എച്ച്ഒ ആർ. രതീഷ്കുമാറും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും തമ്മിലുള്ള ഫോണ് സംഭാഷണം വലിയ വിവാദങ്ങ ൾക്ക് വഴിതെളിച്ചിരുന്നു. ആദ്യഘട്ട അന്വേഷണത്തിൽ സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്ക് രഹസ്യ ഫോണുള്ളതായി കണ്ടെത്തി. മാസപ്പടി വാങ്ങുന്ന പോലീസുകാർ രഹസ്യ ഫോൺ വഴി ആവശ്യമായ വിവരങ്ങൾ മാലം സുരേഷിനു കൃത്യമായി ചോർത്തിക്കൊടുക്കുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അതേസമയം രതീഷ്കുമാറുമായുള്ള മാലം സുരേഷിന്റെ ഫോണ് സംഭാഷണം പുറത്തുവന്നതോടെ പോലീസുകാർ രഹസ്യ ഫോണുകൾ ഉപേക്ഷിച്ചതായിട്ടാണ് സൂചന. എന്നാൽ അന്വേഷണ സംഘത്തിന് ഫോണ് നന്പറുകൾ…
Read Moreമണർകാട്ടെ ചീട്ടുകളി; ഒടുവിൽ രതീഷ്കുമാർ സമ്മതിച്ചു, മാലം സുരേഷിനെ വിളിച്ചത് താൻ തന്നെയെന്ന്
കോട്ടയം: മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായുള്ള രഹസ്യബന്ധം തുറന്നു സമ്മതിച്ചതോടെ മണർകാട് എസ്എച്ച്ഒയ്ക്കെതിരെ വകുപ്പ് തലത്തിൽ കടുത്ത നടപടിയുണ്ടായേക്കും. ഇന്നലെയാണ് ചീട്ടുകളിക്കു മണർകാട് പോലീസ് ഒത്താശ ചെയ്തുവെന്നും റെയ്ഡ് വിവരങ്ങൾ പോലീസുകാർ തന്നെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കു ചോർത്തി കൊടുത്തുവെന്നും കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്പാകെ മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാർ സമ്മതിച്ചത്. പുറത്തുവന്ന ഫോണ് സംഭാഷണം താനും മാലം സുരേഷുമായി തമ്മിൽ നടത്തിയതാണെന്ന് എസ്എച്ച്ഒ സമ്മതിച്ചിട്ടുണ്ട്. മണർകാട് പോലീസ് ചീട്ടുകളി കേന്ദ്രത്തിനു കുടപിടിക്കുകയായിരുന്നുവെന്ന ആരോപണം എസ്എച്ച്ഒയുടെ കുറ്റസമ്മതത്തോടെ സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ ജില്ലാ പോലീസ് ചീഫ് എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിരുന്നു. എസ്എച്ച്ഒയ്ക്കെതിരെയുള്ള റിപ്പോർട്ട് ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് കൊച്ചി റേഞ്ച് ഐജിക്കു സമർപ്പിച്ചിട്ടുണ്ട്. എന്നാൽ എസ്എച്ച്ഒയ്ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ്തല നടപടികൾ…
Read Moreഏറ്റുമാനൂരിൽ സ്ഥിതി അത്ര പന്തിയല്ല ! കോവിഡ് രോഗ വ്യാപനം ഉണ്ടായേക്കാം;ഒരേ സമയം 45 പേരുടെ സമ്പർക്ക പട്ടിക തയാറാക്കുക ദുഷ്കരം
ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിലെ പച്ചക്കറി മാർക്കറ്റിൽ ഒരേ സമയം 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്കെന്ന് സൂചന. ഇന്നലെ രോഗം സ്ഥിരീകരിച്ച 45 പേരും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരുമായി സന്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതായാണ് സൂചന. ഈ സാഹചര്യത്തിൽ ഏറ്റുമാനൂരിലും സമീപ പ്രദേശങ്ങളും വലിയ തോതിലുള്ള കോവിഡ് രോഗ വ്യാപനം ഉണ്ടായേക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചുവരികയാണ്. ഒരേ സമയം 45 പേരുടെ സന്പർക്ക പട്ടിക തയാറാക്കുകയെന്നത് ആരോഗ്യവകുപ്പ് അധികൃതരെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഏറ്റുമാനൂർ ക്ലസ്റ്റർ മേഖലയായി പ്രഖ്യാപിച്ചിരുന്നു. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് ഏറ്റുമാനൂരിലെയും രണ്ട് കിലോമീറ്റർ ചുറ്റളവിലുമുള്ള കടകൾ അടച്ചിടും. ടൗണിലെ ഓട്ടോ ടാക്സി സർവീസുകൾ നിർത്തിവച്ചു. പേരൂർ ജംഗ്ഷനിലുള്ള പച്ചക്കറി…
Read Moreകൂട്ടിരിപ്പുകാരിക്കും കോവിഡ്; കോട്ടയം മെഡിക്കൽ കോളജ് പ്രസവ വാർഡിൽ രോഗികൾ 13 ആയി
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നു. നേരത്തേ കോവിഡ് പോസിറ്റീവായ ആളുടെ സമീപ കിടക്കയിൽ ഉണ്ടായിരുന്ന ആളുടെ കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൈനക്കോളജി വിഭാഗത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നായി. 55 ഡോക്ടർമാർ ഉൾപ്പെടെ 130 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായി. ഗൈനക്കോളജി വിഭാഗത്തിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യ പ്രവർത്തകരെയും പൂർണമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സാംപിൾ പരിശോധിക്കാനാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തിൽ തിങ്കളാഴ്ച അണുനശീകരണം ആരംഭിച്ചിരുന്നു. 15 ജീവനക്കാർ ചേർന്നാണു മെഷീൻ ഉപയോഗിച്ച് അണുനാശിനി തളിക്കുന്നത്. അതേസമയം, ഏറ്റുമാനൂരിലും രോഗവ്യാപനം വര്ധിക്കുന്നത് ഉയർത്തുന്നു. ഏറ്റുമാനൂരില് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. രോഗബാധിതര് കഴിയുന്നത് പച്ചക്കറിച്ചന്തയിലെ താല്ക്കാലിക താമസസ്ഥലത്താണ്. ആശുപത്രിയില് സ്ഥലമില്ലാത്തതിനാല് മാറ്റാനാവില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഏറ്റുമാനൂർ പച്ചക്കറി മാര്ക്കറ്റ് കേന്ദ്രീകരിച്ച് തിങ്കളാഴ്ച നടത്തിയ…
Read Moreഏറ്റുമാനൂരിൽ അതീവ ജാഗ്രതയാണ് ; പച്ചക്കറി മാർക്കറ്റിലെ ആന്റിജൻ പരിശോധനയിൽ 33 പേർക്ക് കൂടി കോവിഡ്
ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ കോവിഡ് വ്യാപന സ്ഥിതി അതിവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റിലെ അന്പതോളം പേരുടെ സാന്പിളുകൾ പരിശോധിച്ചപ്പോൾ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇവരുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേതുടർന്ന് ഏറ്റുമാനൂരിൽ അതീവ ജാഗ്രതയാണ് നൽകിയിരിക്കുന്നത്.
Read More