കോട്ടയം: ജില്ലയിലെ കെഎപി അഞ്ചാം ബറ്റാലിയനിൽപ്പെട്ട 50 പോലീസുകാരെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി 14 ദിവസം ഡ്യൂട്ടിക്കു നിയോഗിച്ചതായി പരാതി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോലീസുകാർക്കു ഡ്യൂട്ടി നല്കിയിരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശമനുസരിച്ചു പോലീസുകാർക്കു ഏഴു ദിവസം ഡ്യൂട്ടിയും തുടർന്നു വിശ്രമവുമാണ്. എന്നാൽ ഈ നിർദേശം മറികടന്ന് കോട്ടയം ജില്ലയിലെ കെഎപി അഞ്ചാം ബറ്റാലിയനിൽപ്പെട്ട പോലീസുകാർക്കു ഏഴു ദിവസത്തെ ഡ്യൂട്ടിക്കുശേഷം വിശ്രമം നല്കാതെയാണ് വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്്. കഴിഞ്ഞ 19ന് കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്നും 50 പോലീസുകാർ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തുകയും അവിടെ നിന്നും മലയാലപ്പുഴ, റാന്നി, തിരുവല്ല, കീഴ്വായ്പ്പൂർ, പന്തളം, അടൂർ എന്നീ സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുകയും ചെയ്തു. കൃത്യമായ ഭക്ഷണമോ, വെള്ളമോ, വിശ്രമിക്കുന്നതിനുള്ള വൃത്തിയായ സ്ഥലമോ ഇല്ലാതെ തുടച്ചയായ ഏഴു ദിവസത്തെ…
Read MoreCategory: Kottayam
കോവിഡ് ബാധിച്ചയാളുടെ മൃതദേഹം സംസ്കാരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം; പുലിവാലു പിടിച്ച് ബിജെപി; കൗൺസിലർക്കും സംഘത്തിനുമെതിരേ കേസ്
കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ ബിജെപി പുലിവാൽ പിടിച്ച സ്ഥിതി. സംഭവം വഷളാക്കിയ കോട്ടയം നഗരസഭയിലെ ബിജെപി കൗണ്സിലർക്കെതിരേ പാർട്ടിയിൽത്തന്നെ പലർക്കും അമർഷം. കോവിഡിനെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ ഉത്തവാദിത്വമുള്ള കൗൺസിലറുടെ നേതൃത്വത്തിൽ തന്നെ ജനങ്ങളെ ഇളക്കിയത് പാർട്ടിക്കു ക്ഷീണമായി എന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിതരോട് സഹാനുഭൂതിയോടെ ഇടപെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽതന്നെ നടന്ന പ്രതിഷേധം പാർട്ടിക്കു നാണക്കേടായി എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗണ്സിലർ ടി. എൻ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പ്രദേശവാസികൾ മൃതദേഹം മുട്ടന്പലത്തെ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിൽ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30പേർക്കെതിരെയും കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. ദുരന്ത നിവാരണ നിയമപ്രകാരം, സംഘം ചേരൽ, പോലീസിന്റെ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read Moreഞങ്ങൾക്ക് കോവിഡ് പരിശോധന നടത്തണം; ഡ്രൈവർക്ക് കോവിഡ്; കോട്ടയം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവർമാരും കണ്ടക്ടർമാരും ആശങ്കയിൽ
കോട്ടയം: കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജീവനക്കാർക്ക് പരിശോധനകൾ നടത്തണമെന്ന് ആവശ്യം. കഴിഞ്ഞ 24നാണ് ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ഡിപ്പോ അണുവിമുക്തമാക്കി. ഡിപ്പോയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ 20നായിരുന്നു അവസാനമായി ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയവർ ക്വറന്റൈനിലാണ്. കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും കോവിഡ് രോഗം കണ്ടെത്തുന്നതിനായി ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ നടത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
Read Moreസ്വാതന്ത്ര്യസമര സ്മാരകമായി നവീകരണം നടത്തുന്ന രാജേന്ദ്രമൈതാനം വിവാദത്തിലേക്ക്
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് സ്വാതന്ത്ര്യസമര സ്മാരകമായി നവീകരണം നടത്തുന്ന രാജേന്ദ്രമൈതാനത്തിന്റെ നിർമാണം വിവാദത്തിലേക്ക്. ദേശീയപാതയുടെയും പഞ്ചായത്ത് റോഡിന്റെയും ഇടയ്ക്കുള്ള മൈതാനത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിലവിലുള്ള നിർമാണ ചട്ടങ്ങൾ ലംഘിച്ചാണെന്ന വിവാദമാണുയരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊൻകുന്നത്തെ വണ്ടിപ്പേട്ടയായിരുന്ന മൈതാനം പിന്നീട് സ്വാതന്ത്ര്യ സമര കാലത്ത് അനവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജേന്ദ്ര മൈതാനമായി. 1947 ജൂലൈയിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരത്തിന് നേർക്കുണ്ടായ വെടിവെപ്പിൽ മരിച്ച രാജേന്ദ്രൻ എന്ന 13കാരന്റെ സ്മരണയിലാണ് വണ്ടിപ്പേട്ടയായിരുന്ന മൈതാനം പൊൻകുന്നം രാജേന്ദ്ര മൈതാനമെന്ന് പേരിട്ടത്. പൊൻകുന്നത്ത് എ.കെ. പാച്ചു പിള്ളയുടെ നേതൃത്വത്തിൽ പി. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നാമകരണം നടത്തിയത്. 1911-ൽ ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ അതിന്റെ സ്മരണക്കായി ഈ മൈതാനത്ത് കിണർ നിർമിക്കപ്പെട്ടു. മജിസ്ട്രേട്ടിന്റെ നിർദ്ദേശ പ്രകാരം അന്ന്…
Read Moreക്വാറന്റൈൻ നിർദേശം ലംഘിച്ച് ഓടി രക്ഷപ്പെട്ടു;യുവാവിനെ ആരോഗ്യവകുപ്പ് പൊക്കി
മുണ്ടക്കയം: ക്വാറന്റൈൻ നിർദേശം ലംഘിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂവഞ്ചി സ്വദേശി പിടിയിലായി. ക്വാറന്റൈൻ നിർദേശിച്ചു വണ്ടന്മേട് പഞ്ചായത്തിൽ നിന്നും കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ കൊണ്ടുവന്ന വ്യക്തിയാണ് നാട്ടുകാരിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ ഓടി രക്ഷപ്പെട്ടത്. പൂവഞ്ചിയിൽ നിന്നും വേലനിലം തൂക്കുപാലം കടന്നു സീവ്യൂ റോഡിലൂടെ മുകൾ ഭാഗത്തേക്ക് പോയ ഇയാൾ റബർ തോട്ടത്തിൽ ഒളിച്ചു. നാട്ടുകാരിൽ ചിലർ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ വെട്ടുകല്ലാംകുഴി ഭാഗത്ത് നിന്ന് നാട്ടുകാരറിച്ചതിനെ തുടന്ന് 7.30ഓടെ ആരോഗ്യവകുപ്പിന്റെ പിടിയിലായി.
Read Moreഹോട്ടലുകളിൽ ഭക്ഷണ വിതരണം രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ; അഞ്ചിനുശേഷം പാഴ്സൽ മാത്രം; വാഹനങ്ങളിലും ഭക്ഷണ വില്പന നടത്താൻ പാടില്ല
കോട്ടയം: കോവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളിൽ ഭക്ഷണം ഇരുന്നു കഴിക്കാം. അഞ്ചു മണിക്കുശേഷം പാഴ്സൽ സർവീസ് മാത്രമേ പാടുള്ളൂ. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾക്കും അവർക്ക് രോഗപ്രതിരോധ പരിശീലനം നൽകുന്നതിനും ഹോട്ടൽ ഉടമകൾ നടപടി സ്വീകരിക്കും. ഹോട്ടലുകളിൽ സാമൂഹിക അകലവും കൈകൾ ശുചീകരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണം. ബേക്കറികളിൽ ആളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. ലൈസൻസ് ഇല്ലാത്ത തട്ടുകടകൾ ഉൾപ്പെടെയുള്ള താല്കാലിക ഭക്ഷണ വിൽപ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലും ഭക്ഷണ വില്പന നടത്താൻ പാടില്ല. വീഡിയോ കോണ്ഫറൻസിലൂടെ നടന്ന യോഗത്തിൽ ജില്ലാ പോലീസ്…
Read Moreവീട്ടിൽനിന്നും 23 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കൗമാരക്കാരനുൾപ്പെടെ മൂന്നുപേർ പിടിയിൽ; മോഷണം നടത്താനുള്ള കാരണം…
നെടുങ്കണ്ടം: വിവാഹ ആവശ്യത്തിന് വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാൻ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തു. ഓണ്ലൈൻ മൊബൈൽ വ്യാപാരത്തിലൂടെയുണ്ടായ സാന്പത്തിക ബാധ്യത തീർക്കാൻ കൗമാരക്കാരനാണ് വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ കടത്തിയത്. സ്വർണം കൗമാരക്കാരൻ സുഹൃത്തുക്കളായ രണ്ടുപേരെ വിൽക്കാൻ ഏൽപിച്ചു. ഇവർ മൂവരുംചേർന്ന് സ്വർണാഭരണങ്ങൾ വിറ്റു. ബാലഗ്രാം പാലമൂട്ടിൽ പി.കെ. റെജിയുടെ വീട്ടിൽനിന്നും കഴിഞ്ഞ ഒന്നിനാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. തൂക്കുപാലം വടക്കേപുതുപ്പറന്പിൽ മുഹമ്മദ് താഹഖാൻ(21), കൂട്ടാർ ബ്ലോക്ക് നന്പർ 1305-ൽ ജാഫർ(34) എന്നിവരും ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്. കൗമാരക്കാരൻ ഓണ്ലൈൻവഴി മൊബൈൽ വരുത്തി മറിച്ചുവിറ്റിരുന്നു. കോവിഡ് ആരംഭിച്ചതോടെ ഓണ്ലൈൻ വ്യാപാരം മുടങ്ങി. അടച്ച തുകയുടെ മൊബൈൽ എത്താതെ വന്നതോടെ ആവശ്യക്കാർക്ക് തുക തിരികെ കൊടുക്കുവാൻ കൗമാരക്കാരൻ നിർബന്ധിതനായി. ഇതേത്തുടർന്നാണ് സ്വർണം മോഷ്ടിക്കുവാൻ പദ്ധതിയിട്ടത്. മോഷ്ടിച്ച സ്വർണം കൂട്ടുകാരനായ മുഹമ്മദ് താഹഖാനുമൊത്ത് തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തിൽ…
Read Moreമക്കളുടെ സംരക്ഷണം ഏറ്റെടുക്കാനാളില്ല; ആശുപത്രികളിലേക്ക് മാറ്റുന്ന കോവിഡ് രോഗികൾ ആശങ്കയിലും കടുത്ത മാനസികസംഘർഷത്തിലും
ചെറുതോണി: കോവിഡ് പോസിറ്റീവായതിനെതുടർന്ന് ആശുപത്രികളിലേക്ക് മാറ്റുന്ന രോഗികളുടെ മക്കളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്കയേറുകയാണ്. കൊച്ചുകുട്ടികളെമാത്രം വീടുകളിലാക്കി ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രക്ഷകർത്താക്കൾ കടുത്ത മാനസികസംഘർഷത്തിലാണ്. കോവിഡ് രോഗം ബാധിച്ചവരുടെ കുടുംബത്തിലെത്തി കുട്ടികളെ സംരക്ഷിക്കാനോ അവരെ ഏറ്റെടുക്കാനോ ബന്ധുക്കൾപോലും ഭയപ്പെടുകയാണ്. രോഗബാധിതർക്കൊപ്പം കഴിഞ്ഞ കുട്ടികളുടെയും പ്രായമായവരുടെയും സംരക്ഷണമേറ്റെടുത്താൽ ഒരുപക്ഷെ തങ്ങൾക്കും രോഗം പിടിപെടാമെന്ന ഭയമാണ് ആളുകളെ ഇതിൽനിന്നും പിൻതിരിപ്പിക്കുന്നത്. രോഗബാധിതരുടെ വീടുകളിലെ വളർത്തു മൃഗങ്ങളുടെ സംരക്ഷണവും പ്രതിസന്ധിയായിട്ടുണ്ട്. അയൽവാസികൾപോലും ഈ വീട്ടുകാരെയും അവിടുത്തെ വളർത്തുമൃഗങ്ങളെയും അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. ആവശ്യമായ മുൻകരുതലോടെ വളർത്തുമൃഗങ്ങൾക്ക് തീറ്റനൽകുന്നതിലൂടെ രോഗം പകരില്ലെന്ന് ജനങ്ങളെ ബോധവത്കരിക്കാനും ആരോഗ്യ പ്രവർത്തകർ തയാറാകണം. കോവിഡ് വ്യാപകമാവുന്നതിനുമുന്പ് എവിടെയങ്കിലും രോഗം കണ്ടെത്തിയാൽ ആ പ്രദേശം മുഴുവൻ അണുവിമുക്തമാക്കിയിരുന്നു. ഇപ്പോൾ അത്തരം നടപടികളൊന്നും പഞ്ചായത്തോ, ആരോഗ്യ പ്രവർത്തകരോ,…
Read Moreപോലീസുകാര്ക്കെന്താ നിയമം ബാധകമല്ലേ? പോലീസ് സ്റ്റേഷനുള്ളിൽ മാസ്ക് ധരിക്കാതെ സീനിയർ സിവിൽ പോലീസ് ഓഫിസർ കറങ്ങി നടന്നതായി ആക്ഷേപം
നെടുങ്കണ്ടം: പോലീസ് സ്റ്റേഷനുള്ളിൽ മാസ്ക് ധരിക്കാതെ സീനിയർ സിവിൽ പോലീസ് ഓഫിസർ കറങ്ങി നടന്നതായി ആക്ഷേപം. ഇന്നലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനുള്ളിലാണ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാസ്ക് ധരിക്കാതെ കറങ്ങി നടന്നത്. യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലാണ് ഉദ്യോഗസ്ഥൻ സ്റ്റേഷനുള്ളിൽ ഉണ്ടായിരുന്നത്. പാറാവുകാരനും മറ്റൊരു കേസിലെ പ്രതികളും സ്റ്റേഷനകത്തുണ്ടായിരുന്നു. കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരും പോലീസ് സ്റ്റേഷൻ പരിസരത്തു മാസ്ക് ധരിച്ചുനിൽക്കുന്പോഴാണ് പോലീസുകാരന്റെ നിയമ ലംഘനം. മാസ്ക് ധരിക്കാതെ സ്റ്റേഷൻ കോംപൗണ്ടിൽ എത്തിയ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചവരോട് അത് പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. തുടർന്ന് ഉദ്യോഗസ്ഥൻ സ്റ്റേഷനകത്തു കയറി മാസ്ക് ധരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതയില്ലാതെ ജോലി ചെയ്യുന്നതായും ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്പോൾ അനാവശ്യ സന്പർക്കത്തിൽ ഏർപ്പെടുന്നതായും ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ കണ്ടെത്തൽ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ…
Read Moreപട്ടിണിക്കിട്ട് കൊല്ലരുതേ… വേളൂർ കല്ലുപുരയ്ക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു; ആരും തിരിഞ്ഞു നോക്കിയില്ല; 30 കുടുംബങ്ങൾ പട്ടിണിയിൽ
കോട്ടയം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെൻമെന്റ് സോണാക്കി ഗതാഗതം പൂർണമായും നിയന്ത്രിച്ചതോടെ പട്ടിണിയിലായി 30 കുടുംബങ്ങൾ. വേളൂർ കല്ലുപുരയ്ക്കൽ സ്വരമുക്ക് കോളനിയിലെ നൂറിലധികം വരുന്ന സാധാരണക്കാരാണ് കണ്ടെയ്ൻമെന്റ് സോണിലായി ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 14 പോസിറ്റീവ് രോഗികളെയാണ് ഇവിടെ പരിശോധനയിൽ കണ്ടെത്തിയത്. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തതോടെ അതീവ നിയന്ത്രണമാണ് അധികാരികൾ ഇവിടെ ഏർപ്പെടുത്തിയത്. ഗതാഗതം പൂർണമായും നിലച്ചതോടെ ഭക്ഷണ സാധനങ്ങൾപോലും ലഭിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നു നാട്ടുകാർ പറയുന്നു. ഇന്നു പുതിയ പരിശോധനാ ഫലം വരുമെന്നിരിക്കെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. നഗരസഭയുടെ 45, 47 വാർഡുകൾ കണ്ടെൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ഇവിടുത്തെ ജനങ്ങൾ പട്ടിണിയിലായത്. ഭക്ഷണ സാധനങ്ങൾ ഈ ദിവസങ്ങളിൽ ലഭിച്ചില്ലെന്നും പല കുടുംബങ്ങളിലും ആവശ്യവസ്തുക്കൾ തീർന്നെന്നും പ്രദേശവാസി പറയുന്നു. കണ്ടെൻമെന്റ് സോണാക്കിയതിനപ്പുറം ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ തിരക്കാനും ആവശ്യസാധനങ്ങൾ വിതരണം ചെയ്യാനും നഗരസഭ…
Read More