കോട്ടയം: ഒരുവിഭാഗം ഉടമകൾ ഇന്നു മുതൽ ബസ് സർവീസിൽനിന്ന് പിന്തിരിയുന്നു. സർവീസ് നഷ്ടത്തിലായ നിരവധി ബസുകൾ ജി ഫോം നൽകി ഓട്ടം നിറുത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ട്. റോഡ് നികുതിയിൽ ഇളവു ലഭിക്കാതെ വന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. സ്വകാര്യ ബസുകൾ ഇന്നു മുതൽ പണിമുടക്കിലല്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ട്രിപ്പുകൾ കുറച്ചതിനൊപ്പം തൊഴിലാളികൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നതിനാലാണ് പല ബസുകളും സർവീസ് തുടരുന്നതെന്ന് സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു. പബ്ലിക് ബസ് ഓപ്പറേറ്റഴ്സ് യൂണിറ്റിയിൽ അംഗങ്ങളായ ഉടമകളുടെ ബസുകളും സർവീസ് നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓഗസ്റ്റ് ഒന്നു മുതൽ ഫോറം സമർപ്പിച്ചു സ്വകാര്യ ബസുകൾ സർവീസ് നടത്തുകയില്ലെന്ന് ഒരു വിഭാഗം സംഘടന അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായം നിലനിർത്തിക്കൊണ്ടു പോകുന്നതിനായി റോഡ് ടാക്സ് പൂർണമായി…
Read MoreCategory: Kottayam
കോവിഡിനെ മെരുക്കാൻ കോട്ട കെട്ടി ഏറ്റുമാനൂർ; ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെയൊക്കെ…
ഏറ്റുമാനൂർ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മുന്പു ക്ലസ്റ്റർ മേഖലയായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾക്കു പുറമേ മുനിസിപ്പാലിറ്റിയിൽ ആരോഗ്യവകുപ്പും പോലീസും ചേർന്നു നിർണയിക്കുന്ന ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണവുമുണ്ടാകും. അതിരന്പുഴ പഞ്ചായത്തിലെ 11, 20, കാണക്കാരി-3, അയർക്കുന്നം-15 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. നിലവിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളാണു കണ്ടെയ്ൻമെന്റ് സോണുകളായത്. കഴിഞ്ഞ ദിവസങ്ങൾ തന്നെ ഏറ്റുമാനൂരിലെക്കുള്ള ഗതാഗതം കർശനമായി നിയന്ത്രിച്ചിരുന്നു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി. ആശുപത്രികൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങൾ (റേഷൻ കടകൾ, പച്ചക്കറി – പലചരക്ക് കടകൾ, മത്സ്യം, പാൽ, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ മാത്രം) രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക്…
Read Moreപോലീസുകാരുടെ സസ്പെൻഷൻ റെഡ്യായില്ല! ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചു പോലീസുകാർക്കെതിരെ നടപടിയായില്ല
മണർകാട്: ക്രൗണ് ക്ലബിലെ ചീട്ടുകളിക്ക് ഒത്താശ ചെയ്ത പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തെങ്കിലും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചു പോലീസുകാർക്കെതിരെ നടപടിയായില്ല. മണർകാട് ക്രൗണ് ക്ലബിൽനിന്നും 18 ലക്ഷം രൂപ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പോലീസിനെ ഒറ്റിയ കേസിലാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന രതീഷ്കുമാറിനെ ദക്ഷിണ മേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻഡ് ചെയ്തത്. രതീഷ് കുമാർ വീഴ്ച വരുത്തിയെന്ന ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച രതീഷിനെ മണർകാട് സ്റ്റേഷനിൽനിന്നു ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. മണർകാട് പോലീസ് സ്റ്റേഷന്റെ അടുത്തു പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബിൽ റെയ്ഡ് ചെയ്യാൻ പോകുന്ന വിവരം ക്ലബ് ഉടമകളെ മുൻകൂട്ടി അറിയിച്ചു എന്നതാണ് രതീഷ് കുമാറിനെതിരായ ആരോപണം. മണർകാട് സ്റ്റേഷൻ…
Read Moreമണർകാട് ചീട്ടുകളിക്കേസ്; എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങി; പോലീസിനുള്ളിൽ പ്രതിഷേധം പുകയുന്നു
കോട്ടയം: മണർകാട്ടെ ചീട്ടുകളിക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മണർകാട് എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മണർകാട് എസ്എച്ച്ഒയായിരുന്നു ആർ. രതീഷ്കുമാറും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഫോണ് സംഭാഷണം പുറത്തു വന്നതോടെ ചീട്ടുകളിക്കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ എസ്എച്ച്ഒ മാഫിയ ബന്ധം തുറന്നു സമ്മതിച്ചിട്ടും ഇയാളെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതാണ് പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധത്തിനിടയാക്കിയത്. റെയ്ഡ് നടത്തിയതിന്റെ പേരിലുണ്ടായ ഫോണ് സംഭാഷണത്തിൽ രതീഷ്കുമാർ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സഹപ്രവർത്തകനെ പരസ്യമായി കുറ്റപ്പെടുത്തി പോലീസ് സേനയ്ക്കു മുഴുവൻ കളങ്കമുണ്ടാക്കിയ രതീഷ്കുമാറിനെതിരെ സസ്പെഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ ഉന്നത സ്വാധീനത്തിലാണ് ഇയാൾക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടകാരനുമായ…
Read Moreജിഷ്ണുവിന്റെ തിരോധാനം; കോവിഡ് വ്യാപനത്തിൽ ലാബുകൾ അടച്ചു; ഡിഎൻഎ പരിശോധ വൈകുന്നു
വൈക്കം: കുമരകം ബാറിലെ അക്കൗണ്ടന്റായിരുന്ന വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസി(23)ന്റെ തിരോധാനത്തിലെ ദുരൂഹത നീക്കുന്നതിനായി നിശ്ചയിച്ച ഡിഎൻഎ പരിശോധന കോവിഡ് വ്യാപനംമൂലം തടസപ്പെട്ടു. കോട്ടയം മറിയപ്പള്ളിയിൽ നിന്ന് കണ്ടെടുത്ത ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടവും ജിഷ്ണുവിന്റെ മൊബൈൽ ഫോണുമാണ് ശാസ്ത്രിയ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തി്ന്റെ ഫലമായി ലാബുകൾ അടച്ചതോടെ പരിശോധനകൾ തടസപ്പെട്ടതാണ് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചിങ്ങവനം പോലീസ് ജിഷ്ണുവിന്റെ സഹോദരൻ വിഷ്ണുവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം വിശദമായ മൊഴിയെടുത്തിരുന്നു. ജിഷ്ണുവിന്റെ അസ്ഥികൂടം കണ്ടെടുത്തതിനു സമീപത്ത് പുരയിടത്തിലെ കാടും പടർപ്പും നീക്കുന്നതിനിടയിൽ ജെസിബി ഓപ്പറേറ്റർക്കാണ് മൊബൈൽ ഫോണ് ലഭിച്ചത്. ഫോണ് വീട്ടിൽ കൊണ്ടുപോയ ഇയാൾ പിറ്റേന്ന് സ്ഥലത്തെത്തി ശുചീകരണം നടത്തുന്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. മരിച്ചയാൾക്കു ഫോണുമായി ബന്ധമുണ്ടാകുമെന്ന സംശയത്തിൽ ജെസിബി ഓപ്പറേറ്ററുടെ പക്കലുണ്ടായിരുന്ന ഫോണിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം…
Read More‘ഇത്രയും കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല…’ മെറിന്റെ മരണത്തെക്കുറിച്ച് സഹോദരി മീര പറയുന്നു
കുറവിലങ്ങാട്: ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തിൽ വിലപിക്കുന്ന മീരയുടേതാണ് ഈ വാക്കുകൾ. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ ഓർമ്മകളിൽ നിറയുകയാണ് മീര. ദാന്പത്യപ്രശ്നങ്ങളും വാക്കുകളിൽ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയർത്തിയിട്ടുണ്ടെങ്കിലും ജീവൻ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ചേച്ചിയുടെ വഴിയേ തന്നെ നഴ്സിംഗ് ബിരുദധാരിയായ മീരയുടെ വാക്കുകൾ. ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര കരുതുന്നത്. മെറിൻ മരിച്ചുവെന്ന് മീരയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്തോ അപകടം സംഭവിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് മനസുപറയുന്നത്. അവൾ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. മനസ് തുറക്കുന്പോൾ മീരയുടെ കണ്ണുകളിൾ സഹോദരസ്നേഹം തീർക്കുന്ന തണുപ്പ്. അടുത്തനാളിൽ മെറിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായതായി മീര പറയുന്നു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ് ഇന്റർവ്യൂവിൽ…
Read Moreഇല്ലേ, ഇല്ലേ റേഞ്ചില്ലേ, എന്നുവരും ഇവിടെ റേഞ്ച് ? മൊബൈൽ ഫോണുകൾക്ക് കവറേജില്ലാതെ അഞ്ചിരി മേഖലയിലുള്ളവർ വലയുന്നു
തൊടുപുഴ: മൊബൈൽ ഫോണുകൾക്ക് കവറേജില്ലാതെ അഞ്ചിരി മേഖലയിലുള്ളവർ വലയുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഓണ് ലൈൻ പഠനവും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പിലാക്കുന്പോഴാണ് അഞ്ചിരി സ്വദേശികൾ റേഞ്ചില്ലാതെ വിഷമിക്കുന്നത്. അഞ്ചിരി മേഖലയിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വർഷങ്ങളായി മേഖലയിൽ മൈബൈൽ റേഞ്ച് ഇല്ലാത്ത സ്ഥിതിയാണ് ഇവിടെ. ഉപഭോക്താക്കൾ കൂടുതലായുള്ള ബിഎസ്എൻഎൽ, ജിയോ കന്പനി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാർഥികൾ ഓണ് ലൈൻ പഠനത്തിനായി വീടിന്റെ ടെറസിലും മറ്റു പല സ്ഥലങ്ങളിലും അലഞ്ഞു നടക്കേണ്ടി വരുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഇതു മൂലം വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. മൊബൈൽ കന്പനികൾ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഞ്ചിരി സമിതി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Read Moreചേട്ടാ.. ആ ഫോണ് ഒന്ന് തരുമോ? വീടുവിട്ടിറങ്ങിയ കൗമാരക്കാരനെ ഓട്ടോറിക്ഷ ഡ്രൈവർമാർ പോലീസ് സ്റ്റേഷനിലെത്തിച്ചു
നെടുങ്കണ്ടം: വീടുവിട്ടിറങ്ങിയ 16 വയസുകാരനെ നെടുങ്കണ്ടം കിഴക്കേകവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉപ്പുതറയിലെ വീട്ടിൽനിന്നും മാതാപിതാക്കളോട് പിണങ്ങി ഇറങ്ങിയ പതിനാറുകാരൻ രാത്രി എട്ടോടെ നെടുങ്കണ്ടം കിഴക്കേകവല ഓട്ടോസ്റ്റാൻഡിൽ എത്തുകയായിരുന്നു. തനിച്ചെത്തിയ കുട്ടി ഓട്ടോറിക്ഷ ഡ്രൈവർമാരോട് കൂട്ടുകാരനെ വിളിക്കാനെന്നുപറഞ്ഞ് ഫോണ് ആവശ്യപ്പെട്ടു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്റ്റാൻഡിലെ ഡ്രൈവർമാരായ സന്തോഷ്, താജുദീൻ, വിനോദ്, വിശാഖ് എന്നിവർ കുട്ടിയോട് കാര്യങ്ങൾ വിശദമായി തിരക്കിയതോടെയാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായത്. ഉടൻതന്നെ കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവർമാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നെടുങ്കണ്ടം പോലീസ് ഉപ്പുതറ പോലീസുമായി ബന്ധപ്പെടുകയും വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു. ജാഗ്രതയോടെ പ്രവർത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാരെ നെടുങ്കണ്ടം എസ്ഐ അഭിനന്ദിച്ചു.
Read Moreകോവിഡിനൊപ്പം ജീവിച്ചും ജാഗ്രതയോടെ പോരാടിയും കോട്ടയം; നാണക്കേടായി പായിപ്പാട്, മുട്ടമ്പലം സംഭവങ്ങൾ
കോട്ടയം: കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ ആറുമാസം കഴിഞ്ഞു. ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് അഞ്ചു മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം. രോഗം പിടിപെട്ടാലും ഇല്ലെങ്കിലും കൊറോണ വൈറസ് ജില്ലയിലെ ആളുകളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ആളുകളുടെ മനോഗതി, ജീവിത രീതി, ജോലി, ഭക്ഷണം, വിദ്യാഭ്യാസ രീതി, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം വന്നു. ആളുകൾ ഇന്ന് ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയവും കോവിഡ് തന്നെ. കോവിഡ് വ്യാപനം തടയുന്നതിനായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിലും ജില്ല ഒന്നരമാസത്തോളം നിശ്ചലമായി. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സമൂഹ അടുക്കളകൾ തുറന്നു. നാടും നാട്ടാരും സഹായഹസ്തങ്ങളുമായി സന്നദ്ധസേനാംഗങ്ങളായി. രോഗികളുടെ എണ്ണം വർധിക്കുകയും പ്രതിദിന നിരക്ക് ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും വൈറസിനോടൊപ്പം ജീവിക്കുകയും ജാഗ്രതയോടെ അതിജീവിക്കുകയുമാണ് കോട്ടയംകാർ. ആദ്യം രോഗം സ്ഥിരീകരിച്ചത് തിരുവാർപ്പിലെ ദന്പതികൾക്ക് മാർച്ച് 10ന് ഇറ്റലിയിൽനിന്നും…
Read Moreവേണ്ടപ്പെട്ടവർക്കല്ല, അർഹതപ്പെട്ടവർക്ക് നൽകണം; കോട്ടയം മെഡിക്കൽ കോളജ് ‘ക്വാർട്ടേഴ്സ് ’ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്വാർട്ടേഴ്സ് പുനർനിർമാണം നടത്തിയശേഷം അർഹതപ്പെട്ട ജീവനക്കാർക്ക് നൽകാതെ കാടുകയറി നശിക്കുകയാണെന്നും പരാതി. കേരള എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകിയത്. കുട്ടികളുടെ ആശുപത്രിയിൽ അടുത്ത കാലത്തായി ജോലിയിൽ പ്രവേശിച്ചവർക്കാണ് പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ജി ടൈപ്പ് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് നൂറുകണക്കിന് ജീവനക്കാർ ജില്ലയ്ക്ക് വെളിയിൽ നിന്നു വന്ന് ഇവിടെ ജോലി ചെയ്യുകയാണ്. വർഷങ്ങളായി ഇവരിൽ പലരും ക്വാർട്ടേഴ്സിന് അപേക്ഷ നൽകി കാത്തിരിക്കുന്പോഴാണ് പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ചിരിക്കുന്നത്. കൂടാതെ പുനർനിർമാണം നടത്തിയ മെഡിക്കൽ കോളജ് കാന്പസിലെ നിരവധി ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് അനുവദിക്കാതെ കാടുപിടിച്ച് നശിക്കുകയാണ്. ചട്ടം ലംഘിച്ച് ക്വാർട്ടേഴ്സ് അനുവദിച്ച നടപടി പിൻവലിക്കുക, വിദൂരസ്ഥലങ്ങളിൽ നിന്നെത്തി കോവിഡ്…
Read More