ന്യൂഡൽഹി: കോട്ടയം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളെ 20 കോടിയോളം രൂപ വീതം ചെലവഴിച്ച് ലോകോത്തര നിലവാരത്തിൽ മാതൃകാ സ്റ്റേഷനുകളായ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവ് ഇറക്കിയതായി കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ഇതിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.
Read MoreCategory: Kottayam
കോട്ടയം മെഡിക്കൽ കോളജിൽ ഇരുപതു ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു സംസ്കരിച്ചേക്കും; ബന്ധുക്കൾ ആവശ്യമായ രേഖകൾ അധികൃതർക്ക് സമർപ്പിക്കണം
ഗാന്ധിനഗർ: 20 ദിവസമായി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അധികൃതരുടെ ഇടപെടൽ മൂലം ബന്ധുക്കൾ എത്തി ഏറ്റുവാങ്ങിയെങ്കിലും ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ സംസ്കരിക്കാൻ കഴിയാതെ ബന്ധുക്കൾ. ഇന്നലെ കോട്ടയത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളുടെ മേൽവിലാസം കൃത്യമല്ലാതിരുന്നതിനാൽ ഇന്നു ശരിയായ മേൽവിലാസം രേഖപ്പെടുത്തിയശേഷം സംസ്കരിക്കാമെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കുറച്ച് നാളുകളായി കഴിഞ്ഞിരുന്ന മാവേലിക്കര ചുനക്കര സ്വദേശി സോമന്റെ (70) മൃതദേഹമാണ് ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ രണ്ടാം തീയതിയാണു അസുഖ ബാധിതനായിരുന്ന സോമനെ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ മരണപ്പെടുകയും ചെയ്തു. ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ അറിയിച്ചിട്ടും എത്താതിരുന്നതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞപ്പോൾ മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി.…
Read Moreകോട്ടയം നഗരത്തിലെ ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും പോക്കറ്റടി സംഘങ്ങൾ വിലസുന്നു; മോഷ്ടാക്കളിലധികം സ്ത്രീകൾ
കോട്ടയം: നഗരത്തിലെ ബസ്സ്റ്റാൻഡുകളിലും ബസ്സ്റ്റോപ്പുകളിലും വരെ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. സ്ത്രീ മോഷ്ടാക്കളാണ് ഏറെയും നഗരത്തിൽ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസം തിരുനക്കര ബിഎസ്എൻഎൽ ഓഫീസിനു മുന്നിലെ ബസ്സ്റ്റോപ്പിൽ നിന്ന യുവതിയുടെ ബാഗിൽ നിന്ന് മുപ്പതിനായിരം രൂപ കവർച്ച ചെയ്തു. ബസ് കാത്തു നിന്ന യുവതിക്കൊപ്പം മുട്ടിയുരുമ്മി നിന്ന സ്ത്രീയാണ് ബാഗിന്റെ സിബ്ബ് തുറന്ന് പണം തട്ടിയെടുത്തത്. യുവതി ബസിൽ കയറി ടിക്കറ്റെടുക്കാൻ ബാഗിൽ നോക്കിയപ്പോൾ സിബ്ബ് തുറന്നു കിടക്കുന്നു. അപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇതുപോലെ തിരക്കേറിയ ബസുകളിൽ ബാഗിൽ നിന്ന് പണം തട്ടിയെടുക്കാൻ അതി വിദഗ്ധരായ സ്ത്രീ മോഷ്്ടാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവഞ്ചൂർ സ്വദേശിയുടെ നാലു ലക്ഷവും മുട്ടുചിറ സ്വദേശിയുടെ 38,000 രൂപയും തട്ടിയെടുത്തത് സ്ത്രീ മോഷ്ടാക്കളാണെന്നാണു പോലീസ് സംശയിക്കുന്നത്. മുൻപ് നാടോടികളെ കണ്ടാൽ ബസിൽ പോലും കയറ്റാതെ പോകുമായിരുന്നു. ഇപ്പോൾ മോഷ്ടാക്കൾ…
Read Moreതമിഴ്നാട്ടിൽ ഉമ്മൻ ചാണ്ടിക്കു നേരേ കരിങ്കൊടി; മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി എതിരാണെന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി
കുമളി: തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ഒരു സ്വകാര്യ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുനേരേ ഇരുപതോളംവരുന്ന സംഘം കരിങ്കൊടി കാട്ടി. മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി തമിഴ്നാടിന് എതിരാണെന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. തമിഴ്നാടിന് വെള്ളം നൽകുകയില്ലെന്ന നിലപാട് കേരളത്തിനില്ലെന്നും എന്നാൽ ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ഭീതിയകറ്റാൻ കേരള സർക്കാരിനു ബാധ്യതയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreസർക്കാർ ഫയൽ സ്വകാര്യ സ്ഥാപനത്തിൽ; സർവേയർക്ക് സസ്പെൻഷൻ; പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയുള്ള നടപടികൾ ഇവിടെവച്ചെന്ന് കണ്ടെത്തൽ
ഇടുക്കി: സര്‍ക്കാര്‍ ഫയലുകള്‍ തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം താലൂക്ക് സർവേയർ ക്രിസ്തുദാസിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പിലെ റീസര്‍വേയുമായി ബന്ധപ്പെട്ട 45 ഫയലുകളാണ് റവന്യൂ വിജിലന്‍സ് വിഭാഗം സ്വകാര്യ കെട്ടിടനിര്‍മാണ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. പരാതിക്കാരില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങാനായി സര്‍വേയര്‍മാര്‍ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തിലെത്തിച്ച് തീര്പ്പുകല്പിക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ.
Read Moreപെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ; വീട്ടിൽ അതിക്രമിച്ചുകയറി മധ്യവയസ്കൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
കോട്ടയം: പാന്പാടിയിൽ പതിനൊന്നുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ എത്തിയ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അയൽവാസിയായ മധ്യവയസ്കനാണ് പെണ്‍കുട്ടിയെ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreപാർക്കിംഗ് ഫീസ് നൽകാത്തതിനെ തുടർന്ന് ലോറി ഡ്രൈവറെ മർദിച്ച സംഭവം; പഞ്ചാബ് സ്വദേശി ജോഗീന്ദർസിംഗിന് പരാതിയില്ല; കേസ് ഒത്തു തീർപ്പാക്കി
കോട്ടയം: കോടിമതയിൽ പാർക്കിംഗ് ഫീസ് നൽകാത്തതിന് ലോറി ഡ്രൈവറെ മർദിച്ച സംഭവം പോലീസ് ഇടപെട്ട് ഒത്തു തീർന്നു. തന്റെ പോക്കറ്റിൽ നിന്ന് പിടിച്ചെടുത്ത പണവും മൊബൈൽ ഫോണും എടിഎം കാർഡും തിരികെ തന്നാൽ മതിയെന്നും കേസ് വേണ്ടെന്നും മർദനമേറ്റ കണ്ടെയ്നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി ജോഗീന്ദർസിംഗ് (59) ആവശ്യപ്പെട്ടതോടെയാണ് കേസെടുക്കാതിരുന്നതെന്ന് വെസ്റ്റ് പോലീസ് പറയുന്നു. ഇതനുസരിച്ച് മർദിച്ചവർ തട്ടിയെടുത്ത സാധനങ്ങൾ തിരികെ നല്കി. ജോഗീന്ദർസിംഗിനെ തല്ലിയവരെ സ്റ്റേഷനിൽ വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നലെ രാവിലെ കോടിമത എംജി റോഡിലാണ് ഡ്രൈവറെ മർദിച്ച സംഭവമുണ്ടായത്. മർദന വിവരമറിഞ്ഞ് വെസ്റ്റ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് ഡ്രൈവറെ ആശുപത്രിലാക്കിയത്. മർദിച്ചവർ ബൈക്കിലെത്തിയ രണ്ടു പേരാണെന്നും ഹെൽമറ്റ് ധരിച്ചാണ് എത്തിയതെന്നും അവർ പണവും ഫോണും പിടിച്ചുപറിച്ചെന്നും മർദനമേറ്റ ഡ്രൈവർ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന പരിവ് കരാർ…
Read Moreഎട്ടു കുടുംബങ്ങളെ ഭീതിയിലാഴ്ത്തി ആറു വൻമരങ്ങൾ; ജീവനു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
പാലാ: എട്ടു കുടുംബങ്ങൾക്ക് ഭീഷണിയായി ആറു വൻമരങ്ങൾ. കരൂർ പഞ്ചായത്തിലെ 13-ാം വാർഡായ ഇടനാട് ഈസ്റ്റ് വാർഡിൽ ചിറ്റാർ- പേണ്ടാനംവയൽ ബൈപാസ് റോഡിൽ ചിറ്റാർ പള്ളിക്കു സമീപം ചിറ്റാർ തോടിനോടു ചേർന്നുള്ള പുറന്പോക്ക് ഭൂമിയിൽ താമസിക്കുന്ന എട്ടു കുടുംബങ്ങളാണ് വലിയ മരങ്ങളുടെ ഭീഷണിയിൽ കഴിയുന്നത്. 100 ഇഞ്ചിനു മുകളിൽ വണ്ണമുള്ള വൻ പാഴ്മഴങ്ങളാണ് ഏതു നിമിഷവും പുരയിലേക്ക് വീഴാവുന്ന രീതിയിൽ നിൽക്കുന്നത്. ഇവിടെ താമസിക്കുന്ന വട്ടത്ത് തെക്കേക്കര തുളസിയുടെ വീടിനു മുകളിലേക്ക് ഏതു സമയവും വീഴാറായിട്ടാണ് മരം നിൽക്കുന്നത്. വീട്ടുകാരും നാട്ടുകാരും പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മരം വെട്ടിമാറ്റുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുഴിവേലി അലക്സ്, വാക്കപ്പറന്പിൽ സോളി, തെരുവംകുന്നേൽ ദാസൻ, മുണ്ടപ്ലാക്കൽ കൊച്ചുമോൾ, മഠത്തിപറന്പിൽ ബീന, തോട്ടുചാലിൽ മനോജ് എന്നിങ്ങനെ എട്ടു കുടുംബങ്ങളാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വാഴവേലി ശശിയുടെ വീടിനു മുകളിലേക്ക് വൻ മരം…
Read Moreകൂടുതൽ പണവുമായി ബസിൽ യാത്ര ചെയ്യരുത് ; ഇന്നലെ നഷ്ടപ്പെട്ടത് നാലര ലക്ഷത്തോളം രൂപ; മോഷണത്തിനു പിന്നിൽ തമിഴ് സംഘം
കോട്ടയം: ബസിൽ പണവുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ബസ് യാത്രക്കാരുടെ ബാഗിന്റെ സിബ്ബ് തുറന്നു പണം എടുത്ത ശേഷം സിബ്ബ് അതേപടി അടയ്ക്കാൻ കഴിവുള്ള അതി സമർഥരായ മോഷ്ടാക്കൾ കോട്ടയത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സ്ത്രീകളാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. ഇന്നലെ കോട്ടയത്തും മുട്ടുചിറയിലുമായി രണ്ടു സ്ത്രീകളുടെ നാലര ലക്ഷത്തോളം രൂപയാണ് ഇതേ സംഘം തട്ടിയെടുത്തത്. മകളുടെ വിവാഹ ആവശ്യത്തിനുള്ള സ്വർണം വാങ്ങാൻ പാവപ്പെട്ട കൂലിപ്പണിക്കാരൻ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത നാലു ലക്ഷം രൂപയാണ് ഇന്നലെ ബസിൽ വച്ച് കൊള്ളയടിച്ചത്. തിരുവഞ്ചൂർ കൂനംപുരയിടം ഫിലിപ്പ് ഇന്നലെ ജില്ലാ സഹകരണ ബാങ്ക് അയർക്കുന്നം ശാഖയിൽ നിന്ന് വായ്പയായെടുത്ത നാലു ലക്ഷം രൂപയുമായി കോട്ടയത്തേക്ക് വരുന്പോഴാണ് പണം നഷ്ടപ്പെട്ടത്. ഫിലിപ്പും ഭാര്യ ക്ലാരമ്മയും മകളും ഒപ്പമുണ്ടായിരുന്നു. ക്ലാരമ്മയുടെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. അയർക്കുന്നത്തു…
Read Moreഇടതു മുന്നണിയിലെ സൂപ്പർസ്റ്റാറാകാൻ കിരീടം സിനിമയിലെ കൊച്ചിൻഹനീഫയുടെ കഥാപാത്രമാകാനാണ് കാനം ശ്രമിക്കുന്നതെന്ന് എൻ. ജയരാജ് എംഎൽഎ
കോട്ടയം: കാനം രാജേന്ദ്രൻ ചരിത്രം മറക്കരുതെന്ന് കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി പ്രഫ. എൻ. ജയരാജ് എംഎൽഎ. കേരള കോണ്‍ഗ്രസിനു പാലായിൽ മാത്രം വോട്ടുള്ളതുകൊണ്ടാണോ സിപിഐ സ്ഥാനാർഥികൾ തുടർച്ചയായി വാഴൂരിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളോടു തോറ്റുകൊണ്ടിരിക്കുന്നത് എന്നത് കാനം വ്യക്തമാക്കണം. ഒറ്റയ്ക്കു നിന്നാൽ സിപിഐയുടെ ശക്തി എന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പർസ്റ്റാറാകാൻവേണ്ടി കിരീടം’ സിനിമയിലെ കൊച്ചിൻഹനീഫയുടെ കഥാപാത്രമാകാനാണു കാനം ശ്രമിക്കുന്നതെന്നും ജയരാജ് പറഞ്ഞു.
Read More