തൊടുപുഴ: മൂർഖൻ പാന്പുകളെ വാവാ സുരേഷെത്തി പിടികൂടി. തെക്കുഭാഗം പറയാണിക്കൽ ടി.പി. ഷാജിയുടെ വീട്ടിൽ നിന്നാണ് പാന്പുകളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ വീട്ടിൽ നിന്നും കുട്ടികൾ പുറത്തിറങ്ങുന്നതിനിടെയാണ് മൂർഖൻ പാന്പുകളെ മുറ്റത്ത് കണ്ടത്. കുട്ടികൾ പേടിച്ച് ബഹളം വയ്ക്കുന്നതു കേട്ട് മറ്റുള്ളവർ എത്തിയപ്പോൾ പാന്പ് സമീപത്തെ കൽകെട്ടിനിടയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാർ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് തിരിച്ച ഇദ്ദേഹം പുലർച്ചെ നാലോടെ സ്ഥലത്തെത്തി. പിന്നീട് മണിക്കൂറുകൾ പ്രയത്നിച്ച് കൽകെട്ട് പൊളിച്ചാണ് ഇരു പാന്പുകളെയും പുറത്തെടുത്തത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഇവ ഇണചേരുന്ന സമയമാണെന്നും ഇത്തരത്തിൽ കാണുന്നവയെ ഉപദ്രവിക്കരുതെന്നും വാവ സുരേഷ് പറഞ്ഞു.
Read MoreCategory: Kottayam
മദ്യം വരുത്തിയ വിന! മൂന്നുങ്കവയല് കൊലപാതകം: പ്രതിയുടെ മാതാപിതാക്കള് ജയിലിലേക്ക്; പ്രതി ജെറീഷ് മദ്യവും വാങ്ങി അറക്കുളത്ത് കറങ്ങുന്നു
മൂലമറ്റം: നാടിനെ നടുക്കിയ മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ ജോമോന്റെ കൊലപാതക കേസിലെ ഒളിവിൽ പോയ പ്രതി ജെറീഷിനായി പോലീസ് അന്വേഷണം ഉൗർജി തമാക്കി. കേസിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ മാതാപിതാക്കളായ തോട്ടുചാലിൽ തോമസിനെയും ലീലാമ്മയേയും ജനുവരി ആറു വരെ കോടതി റിമാൻഡ് ചെയ്തു. തോമസിനെ മൂവാറ്റുപുഴ സബ് ജയിലിലേക്കും ലീലാമ്മയെ കാക്കനാട് വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. ജെറീഷും പിതാവും ലോട്ടറി വിൽപനക്കാരാണ്. തോമസ് പട്ടികജാതിക്കാരിയായ ലോട്ടറി വിൽപനക്കാരി സ്ത്രീയെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു പരിക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ പറഞ്ഞപ്പോൾ ജോമോൻ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ഒരാഴ്ച മുന്പാണ് ചുറ്റികയ്ക്കടിച്ച സംഭവം നടന്നത്. ബുധനാഴ്ച രണ്ടോടെ ഓട്ടോറിക്ഷയുമായി എത്തി ജെറീഷ് ജോമോനെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. മൂന്നുങ്കവയലിലെ മദ്യശാലയിൽ നിന്നും മദ്യം വാങ്ങിയാണ് ഇവർ ജെറീഷിന്റെ വീട്ടിലെത്തിയത്. മദ്യം കഴിച്ചശേഷമുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.…
Read Moreഎഴുന്നേറ്റുനിന്ന് കയ്യടിക്കാം… മോനായിയെ തോല്പിക്കാനാവില്ല! വൈകല്യങ്ങളെ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് തോൽപ്പിക്കുകയാണ് മോനായി എന്ന ഇ.ജി. അഭിലാഷ്
ബോണി മാത്യു വൈകല്യങ്ങളെ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് തോൽപ്പിക്കുകയാണ് മോനായി എന്ന ഇ.ജി. അഭിലാഷ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ അഭിലാഷിനു ജൻമനാ കൈപ്പത്തിയില്ല. പത്താംക്ലാസ് കഴിഞ്ഞതോടെ ഇഷ്ടപ്പെട്ട ഇലക്ട്രിക് ജോലിക്കായി നിരവധി ആളുകളുടെ അടുത്തു പോയെങ്കിലും നിരാശയായിരുന്നു ഫലം. കൈപ്പത്തിയില്ലാത്തതിനാൽ പലരും ജോലി തരാൻ മടിച്ചു. എന്നാൽ മോനായി തോറ്റില്ല. ആരുടെയും മുന്നിൽ തല കുനിക്കാതെ ജയിച്ചു കാണിക്കാനുള്ള വാശിയിലായിരുന്നു മോനായി. കോട്ടയത്തുള്ള ജോയി ആശാന്റെ കീഴിൽ രണ്ടും കൽപ്പിച്ച് ജോലിക്കു കയറി. പണി ചെയ്യാനുള്ള കൈ ഉളി എങ്ങനെ പിടിക്കുമെന്ന് ആശാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ വള്ളി ഉപയോഗിച്ച് ഉളി കൈമുട്ടിന് താഴെ കെട്ടിവച്ചു. പിന്നെ വേഗത്തിലായി കാര്യങ്ങൾ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരം വഴങ്ങിത്തുടങ്ങി. പിന്നീട് ജോലികൾക്ക് ആർക്കും അസൂയ തോന്നുന്ന വേഗത കൈവന്നു. ഇലക്ട്രിക്കൽ ജോലികളാണ് മോനായി കൂടുതലും ചെയ്യുന്നത്. മെഷീൻ വർക്കുകൾ എല്ലാം…
Read Moreഅയ്യപ്പ അനുഗ്രഹംതേടി കടൽ കടന്ന് ദമ്പതികൾ; ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ ചോദിച്ചറിഞ്ഞ് വ്രതമെടുത്താണ് മലകയറിതെന്ന് തോമസ് ഫൈവ്സ്റ്റിക
ശബരിമല: അനുഗ്രഹം തേടി ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ദമ്പതികൾ സന്നിധാനത്തെത്തി. ആധ്യാത്മികാന്വേഷികളായ തോമസ് ഫൈവ്സ്റ്റിക്ക, ലുഡ്മില ഡോളകോവ ദമ്പതികൾ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി അയ്യപ്പനെ തൊഴുതു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ ചോദിച്ചറിഞ്ഞ് വ്രതമെടുത്താണ് മലകയറിതെന്ന് തോമസ് ഫൈവ്സ്റ്റിക്ക പറഞ്ഞു. ആധ്യാത്മിക കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ മുഴുവൻ പര്യടനം നടത്തുകയാണ് ലക്ഷ്യം. മഹർഷിമാരെയും ഇവിടത്തെ ദൈവങ്ങളെയും ഇഷ്ടപ്പെടുന്ന തങ്ങളുടെ ഹൃദയം ഇന്ത്യക്കായി തുടിക്കുന്നുണ്ടെന്നും ആചാരാനുഷ്ഠാനങ്ങൾ പഠിക്കുന്നതിനായി എല്ലാ വർഷവും ഇവിടെയെത്തുന്നുണ്ടെന്നും കഴിഞ്ഞ വർഷമാണ് ശബരിമലയെക്കുറിച്ച് അറിഞ്ഞതെന്നും ഈ വർഷം ശബരിമലയിലെത്താൻ അന്നേ തീരുമാനിച്ചിരുന്നെന്നും ലുഡ്മില പറഞ്ഞു. മലയിറങ്ങിയ ദമ്പതികൾ വെള്ളിയങ്കരി മലനിരകൾ സന്ദർശിക്കുന്നതിനായി കോയമ്പത്തൂരിലേക്ക് മടങ്ങി.
Read Moreആദ്യം അമ്പരന്നു, പിന്നെ അടിച്ചുപൊളിച്ചു..! സ്വകാര്യ ബസിലെ ക്രിസ്മസ് ആഘോഷം യാത്രക്കാർക്കാവേശമായി; ഇളംകാട്-എറണാകുളം റൂട്ടിലെ ഗുരുദേവ് ബസിലെ സ്ഥിരം യാത്രക്കാരാണ് ആഘോഷം സംഘടിപ്പിച്ചത്
തലയോലപ്പറന്പ്: സ്വകാര്യ ബസിലെ ക്രിസ്മസ് ആഘോഷം യാത്രക്കാർക്കാവേശമായി. ഇളംകാട്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ് ബസിലെ ആഘോഷമാണ് യാത്രക്കാർക്കാവേശമായി മാറിയത്. രാവിലെ പതിവുപോലെ എറണാകുളത്തേക്ക് യാത്ര പുറപ്പെട്ട ബസ് തലപ്പാറയ്ക്കുസമീപം തിരക്കൊഴിഞ സ്ഥലത്ത് നിർത്തിയപ്പോൾ യാത്രക്കാർ ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നീടാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്കുമുറിക്കാൻ വേണ്ടിയാണ് നിർത്തിയതെന്ന് യാത്രക്കാരിൽ പലർക്കും മനസിലായത്. തുടർന്ന് അരമണിക്കൂർ സമയം ബസിലെ സ്ഥിരം യാത്രക്കാരുടെ ആട്ടവും പാട്ടും സെൽഫിയെടുക്കലുമൊക്കയായി. ബസിലെ സ്ഥിരം യാത്രക്കാരായ ഗസറ്റഡ് റാങ്ക് ജീവനക്കാർ മുതൽ താഴേ തട്ടിലുള്ളവർ വരെ ഒരേപോലെ ആഘോഷങ്ങളിൽ പങ്കുചേർന്നത് യാത്രികരായ വിദ്യാർഥികൾക്കും വേറിട്ട അനുഭവമായി. ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണ് ആഘോഷം സംഘടിപ്പിച്ചത്. മുതിർന്ന യാത്രികനായ ഷാജി പാപ്പൻ, കടുത്തുരുത്തി റബ്ബർ മാർക്കിലെ ഉയർന്ന ജീവനക്കാരനായ മനോജ്, ബസ് ജീവനക്കാരായ സുഹാസ്, ദിലീപ്, അനൂപ് എന്നിവർ നേതൃത്വം നൽകി.
Read Moreഒരു ദു:സ്വപ്നം പോലെ ..! വീട്ടുമുറ്റത്തെ കിണറ്റിൽ മുങ്ങിത്താണ മകനെ കണ്ട ലിസ പിന്നൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടി മകനെ കൈയിൽ സുരക്ഷിതമാക്കി; അപ്പേഴേക്കും ബഹളം കേട്ട് നാട്ടുകാരും രക്ഷയ്ക്കെത്തി
പൊൻകുന്നം: രണ്ടു വയസുകാരൻ ലിമോണിനെ നെഞ്ചിൽ ചേർത്തു പിടിക്കുന്പോൾ എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോൻ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തിൽ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓർത്തു പറയുന്പോൾ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദൈവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേർത്തു പിടിക്കാൻ തുണയായത് ദൈവത്തിന്റെ സ്നേഹം മൂലമാണെന്ന് ലിസയും കുടുംബവും. ബുധനാഴ്ച വൈകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കൽപ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റെയും ലിസ(24)യുടേയും ഇരട്ടക്കുട്ടികളിൽ ഒരാളായ ലിമോണ് വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോൾ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്നേഹത്തിന്റെ ശക്തിയിൽ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തിൽ നിന്ന് ലിമോണിനെ കൈക്കുന്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദൈവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.ഓടിക്കൂടിയ പരിസരവാസികളിട്ടു നൽകിയ കയറിൽ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാർ യാത്രികൻ പെരുന്പള്ളിൽ…
Read Moreകോട്ടയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു; ബിജെപി പ്രവർത്തകരായ അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്
കോട്ടയം: അയ്മനം കരീമഠത്ത് സിപിഎം പ്രവർത്തകരെ സംഘമായി എത്തി ആക്രമിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി പ്രവർത്തകരായ വിജേഷ്കുമാർ(27), അനന്തു കെ. ബൈജു(22), സൗരവ്(18), ഇ.എം. വിഷ്ണു(26), എ.കെ. വിശ്വംഭരൻ(65) എന്നിവരെയാണ് വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11ന് കരീമഠം സ്കൂളിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ സിപിഎം ചീപ്പുങ്കൽ ബ്രാഞ്ച് സെക്രട്ടറി വിപിൻസദനം വിപിൻകുമാറിന്(40) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബഹളം കേട്ട് എത്തിയ സിപിഎം പ്രവർത്തകരായ കരീമഠം സ്വദേശികളായ സുദർശനൻ(58), രവീന്ദ്രൻ(54) എന്നിവരെയും സംഘം ആക്രമിച്ചു. വിപിൻ കുമാർ, സുദർശനൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെത്തുതൊഴിലാളിയായ വിപിൻകുമാർ രാത്രി വീട്ടിലേക്കു വരുന്ന വഴിയായിരുന്നു ആക്രമണം നടത്തിയത്. നിലത്തുവീണ വിപിൻകുമാറിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. രക്തം വാർന്നു കിടന്ന വിപിൻ കുമാറിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് സുദർശനൻ,…
Read Moreമുപ്പത് ദിവസത്തിന് ഒരു കോടി..! ശബരിമല തീർഥാടനം; റിക്കാർഡ് വരുമാനവുമായി കോട്ടയം കെഎസ്ആർടിസി ഡിപ്പോ
കോട്ടയം: ശബരിമല തീർഥാടനം ഒരു മാസം പിന്നിടുന്പോൾ റിക്കാർഡ് വരുമാനവുമായി കോട്ടയം കെഎസ്ആർടിസി ഡിപ്പോ. ഇതുവരെയുള്ള കളക്ഷൻ ഒരു കോടി പിന്നിട്ടു.ഒരു കോടി ഇരുപതുലക്ഷം രൂപയാണ് ഇതുവരെയുള്ള കളക്ഷൻ. കഴിഞ്ഞ വർഷത്തേക്കാൾ 21 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഡിപ്പോ നേടിയിരിക്കുന്നത്. പന്പയിലേക്ക് ഏറ്റവും കൂടുതൽ തീർഥാടകരെ എത്തിച്ചതും കോട്ടയം ഡിപ്പോയാണ്. തീർഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ 25 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തിയിരുന്നതെങ്കിൽ പിന്നീടു കോട്ടയം ഡിപ്പോയ്ക്ക് അഞ്ചു ബസുകൾകൂടി ലഭിച്ചു. ഇപ്പോൾ ദിവസവും 41 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തുന്നത്. ഇതിൽ 36 കെഎസ്ആർടിസി ബസുകളും അഞ്ചു കെയുആർടിസി നോണ് എസി ബസുകളും ഉൾപ്പെടുന്നു. ദിവസവും ഏതാണ്ട് 85ൽപ്പരം സർവീസുകളാണു പന്പയിലേക്കു നടത്തുന്നത്. ചില സമയങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്ന അവസരത്തിൽ മറ്റ് റൂട്ടുകളിലേക്കു സർവീസ് നടത്തുന്ന ബസുകൾ പന്പയിലേക്കു സർവീസിന് അയയ്ക്കാറുണ്ട്. ഇത്തരത്തിൽ…
Read Moreക്രിസ്മസ് ആഘോഷങ്ങളെ മധുരതരമാക്കാൻ കേക്കു വിപണി സജീവമായി; പുത്തൻ പരീക്ഷണങ്ങളുമായി വ്യാപാരികളും
കോട്ടയം: ക്രിസ്മസ് ആഘോഷങ്ങളെ മധുരതരമാക്കാൻ കേക്കു വിപണി സജീവമായി. പ്ലംകേക്കുകൾക്കും മാർബിൾ കേക്കുകൾക്കും പുറമേ പ്രീമിയം കേക്ക്, റെഗുലർ കേക്ക്, ബട്ടർ ഐസിംഗ് കേക്ക്, നാനോ ബട്ടർ ഐസിംഗ് കേക്ക്, ഫ്രഷ് ക്രീം ഐസിംഗ് തുടങ്ങി വിവിധ തരത്തിലും രുചിയിലുമുള്ള കേക്കുകളുടെ വലിയ ഒരു നിര തന്നെയാണ് വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നോട്ടു നിരോധനമായിരുന്നു കച്ചവടത്തെ ഉലച്ചതെങ്കിൽ ഇത്തവണ ജിഎസ്ടി കേക്കു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പ്ലം, മാർബിൾ കേക്കുകൾക്കാണ് വിൽപ്പന കൂടുതലും. 800 ഗ്രാമിനു 280 രൂപ മുതലാണ് ഈ കേക്കുകളുടെ വില. ബനാന, കാരറ്റ്, പ്ലെയിൻ ചോക്ലേറ്റ്, റിച്ച് ഫ്രൂട്ട് കേക്കുകൾക്ക് കിലോഗ്രാമിനു 300 മുതൽ 380 രൂപ വരെയാണു വില. അതാതു ബേക്കറികളിൽ തന്നെ പാകം ചെയ്യുന്ന കേക്കുകളാണ് കൂടുതലും. അതുകൊണ്ടു തന്നെ പുത്തൻ പരീക്ഷണങ്ങൾ കേക്കുകളുടെ ഡിസൈനിലും, രൂചിയിലും ഉൾപ്പെടുത്താൻ…
Read Moreസാർ തനിച്ച് വന്നതെന്തിന്..! ഇടറോഡിലൂടെ നടന്ന പോലീസുകാരൻ വെള്ളക്കെട്ടിൽ വീണു; നിലവിളികേട്ട് എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി; ബൈക്ക് റോഡിൽ വച്ച് പോലീസുകാരൻ എന്തിനു നടന്നുവന്നതെന്ന ചോദ്യവുമായി നാട്ടുകാർ
കോട്ടയം: കാലുതെറ്റി വെള്ളത്തിൽ വീണ പോലീസുകാരനെ നാട്ടുകാർ രക്ഷിച്ചു. കോട്ടയത്തെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ രാത്രി ഒന്പതിന് തിരുവാറ്റ കലുങ്കിന് സമീപമുള്ള വെള്ളത്തിൽ വീണത്. കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് അന്വേഷിക്കാൻ പോകുന്ന വഴിയാണ് വെള്ളത്തിൽ വീണത്. മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു നിലവിളച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. പോലീസുകാരനെ രക്ഷിച്ച ശേഷം നാട്ടുകാർ പ്രധാനറോഡിൽ ബൈക്ക് വച്ചതിനുശേഷം എന്തിന് നടന്നു വന്നു എന്ന് ചോദ്യം ചെയ്തു. കഞ്ചാവ് പിടിക്കാൻ എത്തിയ വിവരം പറയാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥനുമായി വാക്കുതർക്കമായി. കഞ്ചാവ് പിടിക്കാൻ വന്നതും ഇൻഫോർമറെ കുറിച്ചും പറയാൻ ഉദ്യോഗസ്ഥൻ തയാറായില്ല. എന്നാൽ എന്തിനാണ് പോലീസ് തനിച്ച് എത്തിയതെന്ന് മനസിലാക്കാതെ നാട്ടുകാർ സംശയിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കഞ്ചാവ് അന്വേഷണത്തിന്റെ കാര്യം പറഞ്ഞത്.
Read More