അതിവേഗം പാലാക്കാർ..!    മ​ദ്യ​പി​ച്ച് ഡ്രൈവ് ചെയ്യുന്നതിലും അ​മി​തവേ​ഗ​ത്തി​ലും  മുന്നിൽ പാലാക്കാർ; ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 5643പേർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടിച്ചതിന് പിടിയിലായി

കോ​ട്ട​യം: ജി​ല്ല​യി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്. പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ 5643പേ​രെ​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ന്നു​ണ്ട്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ അ​മി​ത​വേ​ഗ​ം കാ​ര​ണം മ​തി​ലി​ലും പോ​സ്റ്റി​ലും ഇ​ടി​ച്ചു ക​യ​റി മ​ര​ണ​പ്പെ​ട്ട​ത് ഏ​ഴ് യു​വാ​ക്ക​ളാ​ണ്. അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് നൂ​റി​ൽ പ​രം ആ​ളു​ക​ൾ മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​മി​ത വേ​ഗ​ത്തി​നു ര​ണ്ടു​മാ​സ​ത്തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത് 14,000ൽ ​പ​രം ആ​ളു​ക​ളാ​ണ്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ലും അ​മി​ത വേ​ഗ​ത്തി​ലും പാ​ലാ​ക്കാ​രാ​ണു മു​ന്നി​ൽ. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യ 2000ൽ ​പ​രം ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പോ​ലീ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് ശി​പാ​ർ​ശ ചെ​യ്തു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്നു​വെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ…

Read More

ഫേ​​സ്ബു​​ക്ക് തു​​ണ​​യായി..! നാലുമാസം മുമ്പ് കാണാതായ കുര്യാക്കോസിനെ കണ്ടെത്തിയത് അ​​​​​​ന​​​​​​സിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ; പാ​​പ്പ​​ച്ചി​​യെ തി​​രി​​ച്ചു​​കി​​ട്ടിയ സന്തോഷത്തിൽ കൊ​​​​​​ച്ചോ​​​​​​ലി​​​​​​ക്ക​​​​​​ൽ കു​​​​​​ടും​​​​​​ബം

നെ​​​​​​ടും​​​​​​കു​​​​​​ന്നം: പു​​​​​​നഃ​​​​​​സ​​​​​​മാ​​​​​​ഗ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ഹ്ളാ​​​​​​ദ വേ​​​​​​ള​​​​​​യി​​​​​​ൽ കൊ​​​​​​ച്ചോ​​​​​​ലി​​​​​​ക്ക​​​​​​ൽ കു​​​​​​ടും​​​​​​ബ​​​​​​വും നാ​​​​​​ട്ടു​​​​​​കാ​​​​​​രും. നെ​​​​​​ടും​​​​​​കു​​​​​​ന്നം എ​​​​​​ട്ടാം വാ​​​​​​ർ​​​​​​ഡി​​​​​​ൽ കൊ​​​​​​ച്ചോ​​​​​​ലി​​​​​​ക്ക​​​​​​ൽ വ​​​​​​ർ​​​​​​ഗീ​​​​​​സ് കു​​​​​​ര്യാ​​​​​​ക്കോ​​​​​​സി (പാ​​​​​​പ്പ​​​​​​ച്ചി -73) നെ​​​​​​യാ​​​​​​ണ് ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ​​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. നാ​​​​​​ലു മാ​​​​​​സം മു​​​​​​ന്പു കാ​​​​​​ണാ​​​​​​താ​​​​​​യ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട അ​​​​​​പ്പ​​​​​​ച്ച​​​​​​നെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ സ​​​​​​ന്തോ​​​​ഷ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​വ​​​​​​ർ. സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ ര​​​​​​ണ്ടി​​​​​​ന് കു​​​​​​മ​​​​​​ളി അ​​​​​​ണ​​​​​​ക്ക​​​​​​ര​​​​​​യി​​​​​​ൽ നി​​​​​​ന്നു​​​​​​മാ​​​​​​ണ് പാ​​​​​​പ്പ​​​​​​ച്ചി​​​​​​യെ കാ​​​​​​ണാ​​​​​​താ​​​​​​യ​​​​​​ത്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​​​ണ്ട​​​​​​ൻ​​​​​​മേ​​​​​​ട് പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ പ​​​​​​രാ​​​​​​തി​​​​​​യും ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​രാ​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​ല​​​​​​യി​​​​​​ട​​​​​​ത്തും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി വ​​​​​​രി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ത്ര​​​​​​പ​​​​​​ര​​​​​​സ്യ​​​​​​വും, വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ പോ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ളും പ​​​​​​തി​​​​​​ച്ചി​​​​​​ട്ടും ആ​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​ല്ല. നാ​​​​​​ലു ദി​​​​​​വ​​​​​​സം മു​​​​​​ന്പു തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​നു സ​​​​​​മീ​​​​​​പം വ​​​​​​ഴി​​​​​​യ​​​​​​രി​​​​​​കി​​​​​​ൽ അ​​​​​​വ​​​​​​ശ​​​​​​നാ​​​​​​യി കി​​​​​​ട​​​​​​ന്ന ഇ​​​​​​യാ​​​​​​ളെ പോ​​​​​​ലീ​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചു. ഓ​​​​​​ർ​​​​​​മ ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ൽ പാ​​​​​​പ്പ​​​​​​ച്ചി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നും യാ​​​​​​തൊ​​​​​​രു വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും പോ​​​​​​ലീ​​​​​​സി​​​​​​നും ആ​​​​​​ശു​​​​​​പ​​​​​​ത്രി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ​​​​​​ക്കും കി​​​​​​ട്ട​​​​​​യി​​​​​​ല്ല. ഇ​​​​​​യാ​​​​​​ളെ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച അ​​​​​​തേ​​​​​​വാ​​​​​​ർ​​​​​​ഡി​​​​​​ൽ മ​​​​​​റ്റൊ​​​​​​രു രോ​​​​​​ഗി​​​​​​യു​​​​​​ടെ കൂ​​​​​​ടെ എ​​​​​​ത്തി​​​​​​യ അ​​​​​​ന​​​​​​സ് മും​​​​​​താ​​​​​​സ്…

Read More

ഹോസ്റ്റലിൽ വിദ്യാർഥികളെ അധ്യാപകർ മർദിച്ച സംഭവം; ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു; കുറ്റക്കാർക്കെതി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  കെഎസ്‌‌യു പ്ര​വ​ർ​ത്ത​കർ പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു

കോ​ട്ട​യം: ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ മ​ർ​ദിച്ചു​വെ​ന്ന പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്  കെഎസ്‌‌യു പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ലി​നെ ത​ട​ഞ്ഞു​വ​ച്ചു. വ​ട​വാ​തൂ​ർ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ ഹോ​സ്റ്റ​ലി​ലെ നാ​ലു​വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കെഎസ്‌‌യു പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ലി​നെ ത​ട​ഞ്ഞു​വ​ച്ച​ത്. ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വ​രം ല​ഭി​ച്ച ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി. ശ​നി​യാ​ഴ്ച രാ​ത്രി 11.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ലൈ​റ്റി​ട്ടു​വെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്ന മൂ​ന്നു അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഏ​ഴം​ഗ​സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നാ​ളെ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണ​ർ​കാ​ട് പോ​ലീ​സും, ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്…

Read More

കഞ്ചാവ് ഉപകരണങ്ങളുമായി ബൈക്കിൽ കറങ്ങിയ യുവാവിനെ പോലീസ് പൊക്കി;  കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു

കോ​ട്ട​യം: ക​ഞ്ചാ​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി​യ നാ​ല് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി ജ്യോ​തി​ഷ് ത​ങ്ക​ച്ച​ൻ(21)​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കു​മാ​ര​ന​ല്ലൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തുനി​ന്ന് പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ വ​ന്ന ജ്യോ​തി​ഷും സു​ഹൃ​ത്തും എ​ക്സൈ​സി​നെ ക​ണ്ട​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ല്ലും ജ്യോ​തി​ഷ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ആ​റു ഗ്രാം ​ക​ഞ്ചാ​വ്, ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​സി​ബി പേ​പ്പ​റു​ക​ൾ, ചു​ണ്ട് ക​റു​ത്തു പോ​കാ​തി​രി​ക്കാ​നു​ള്ള ചു​രു​ട്ട് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം ഭാ​ഗ​ത്തു ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു സം​ക്രാ​ന്തി സ്വ​ദേ​ശി​യെ കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി.​യു.​ജോ​യ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ…

Read More

ഈ നിർദേശങ്ങൾ അനുസരിക്കൂ..! സ്ട്രെ​യ്ൻ​ജെ​ഴ്സ് ചെ​ക്കിം​ഗ് പോ​ലീ​സ് ആ​രം​ഭി​ച്ചു; അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തെ നേ​രി​ടാ​ൻ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ്; രാത്രി പട്രോളിംഗ് ശക്തമാക്കി

കോ​ട്ട​യം: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തെ നേ​രി​ടാ​ൻ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ്. അ​പ​രി​ചി​ത​രെ പ​രി​ശോ​ധി​ക്കു​ന്ന പ്ര​ത്യേ​ക ഗ്രൂ​പ്പു​ക​ൾ (സ്ട്രെ​യ്ൻ​ജെ​ഴ്സ് ചെ​ക്കിം​ഗ്) പോ​ലീ​സ് ആ​രം​ഭി​ച്ചു. കൊ​ച്ചി​യി​ലും കാ​സ​ർ​ഗോ​ഡും വീ​ടു ക​യ​റി കൊ​ള്ള​ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​തോ​ടെ രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​ ആ​ർ ക്യാ​ന്പി​ൽ​നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. ജ​ന​മൈ​ത്രി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രാ​ത്രി പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു. സം​ശ​യം തോ​ന്നു​ന്ന​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ സം​ഭ​വ​ത്തി​ൽ ക​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി ഐ​ജി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കോ​ട്ട​യ​ത്തെ ബ​സ്‌സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ഗ​ര​മ​ധ്യ​ത്തി​ലെ…

Read More

പ്രസവ സമയമായില്ലെന്ന് പറഞ്ഞ് വിട്ട യുവതി രണ്ടു മണിക്കൂറുകൾക്കകം പ്രസവിച്ചു; വയറ്റിൽ കിടന്ന് കുട്ടിമരിച്ചിട്ട് രണ്ടുമണിക്കൂറെന്ന് ഡോക്ടർമാർ; ചികിത്‌സ പിഴവുകൾ എണ്ണിപ്പറഞ്ഞ് ബന്ധുക്കൾ

കോട്ടയം: ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ​​രാ​​തി​​യു​​മാ​​യി ബ​​ന്ധു​​ക്ക​​ൾ രം​​ഗ​​ത്ത്. ചി​​​കി​​​ത്സാ പി​​​ഴ​​​വ് മൂ​​ല​​മാ​​ണ് ശി​​ശു മ​​രി​​ച്ച​​തെ​​ന്നാ​​ണു ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം. ഇ​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കും. കോ​​​ട്ട​​​യം ന​​​ട്ടാ​​​ശേ​​​രി എ​​​സ്എ​​​ച്ച് മൗ​​​ണ്ട് കാ​​​ര​​​യ്ക്ക​​​ൽ ഷി​​​നു​​​വി​​​ന്‍റെ ഭാ​​​ര്യ ദി​​​വ്യ(31)​​​യു​​​ടെ ഗ​​ർ​​ഭ​​സ്ഥ ശി​​​ശു​​​വാ​​​ണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​നു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു ഷി​​​നു പറ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഗൈ​​​ന​​​ക്കോ​​​ള​​​ജി നാ​​​ലാ​​​മ​​​ത്തെ യൂ​​​ണി​​​റ്റി​​​ലാ​​​ണ് ദി​​​വ്യ​​​യു​​​ടെ പ്ര​​​സ​​​വ ചി​​​കി​​​ത്സ​​യ്​​​ക്കാ​​​യി ഡോ​​​ക്ട​​​റെ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ 11ന് ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ ദി​​​വ്യ​​​യെ ചി​​​ല പ​​​രി​​​ശോ​​​ധ​​​ന​​ക​​ൾ​​ക്കു ​ശേ​​​ഷം നി​​​രീ​​​ക്ഷ​​​ണ മു​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. പി​​​ന്നീ​​​ട് രാ​​​ത്രി ഏ​​​ഴി​​​നു വീ​​​ട്ടി​​​ലേ​​​ക്കു പ​​​റ​​ഞ്ഞു​​​വി​​​ട്ടു. വീ​​​ട്ടി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം രാ​​​ത്രി പ​​തി​​നൊ​​ന്നോ​​ടെ ദി​​​വ്യ​​​യ്ക്കു വ​​​യ​​​റു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഉ​​​ട​​​ൻ ദി​​​വ്യ​​​യെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ചു. പി​​​ന്നീ​​​ട് ലേ​​​ബ​​​ർ റൂ​​​മി​​​ലേ​​​ക്കു മാ​​​റ്റി​​​യ ദി​​​വ്യ അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​ ശേ​​​ഷം ഒ​​​രാ​​​ൺ​​​കു​​​ഞ്ഞി​​​നു ജ​​​ന്മം…

Read More

ക്രിസ്മസ്, പുതുവല്‍സര വിപണി ! അവശ്യസാധനം വാങ്ങിയാല്‍ കൈ പൊള്ളും; പല ഉത്പന്നങ്ങള്‍ക്കും ഓണക്കാലത്തെ അപേക്ഷിച്ച് വില കുതിച്ചു കയറി

തൊ​ടു​പു​ഴ: ക്രി​സ്മ​സ്, പു​തു​വ​ൽ​സ​രം പ്ര​മാ​ണി​ച്ച് വി​പ​ണി​യി​ൽ വി​ല​ക്കു​റ​വെ​ന്ന് വ്യ​പാ​രി​ക​ൾ സൂ​ചി​പ്പി​ക്കു​ന്പോ​ഴും പ​ല ഉ​ത്്പ​ന്ന​ങ്ങ​ൾ​ക്കും ഓ​ണ​ക്കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് വി​ല കു​തി​ച്ചു ക​യ​റി. ചി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വു​ണ്ടെ​ങ്കി​ലും പ​ല​തി​നും ദി​നം​പ്ര​തി​യെ​ന്നോ​ണം വി​ല​യേ​റു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ നി​ന്നു കു​റ​ഞ്ഞ വി​ല​ക്ക് ല​ഭി​ക്കു​ന്ന പ​ല പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ലെ ക​ന്പോ​ള​ത്തി​ലെ​ത്തു​ന്പോ​ൾ വ​ൻ വി​ല​യാ​ണ്. ഓ​ഖി ദു​ര​ന്ത​ത്തെ​ത്തുട​ർ​ന്ന് മ​ൽ​സ്യ​വി​ല്പ​ന കു​റ​ഞ്ഞ​തി​നാ​ൽ പ​ച്ച​ക്ക​റി​ക്കും മാം​സ ഉ​ത്പന്ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ് അ​ടു​ത്തെ​ത്തു​ന്പോ​ൾ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഉ​ള്ളിത​ന്നെ​യാ​ണ് ക​ണ്ണെ​രി​ക്കും ത​ര​ത്തി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത്. 140-150 എ​ന്ന നി​ല​യി​ലാ​ണ് ഉ​ള്ളി വി​ല. ഓ​ണ സീ​സ​ണി​ൽ വി​ല 90-100 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 30 രൂ​പ വി​ല​യാ​യി​രു​ന്ന സ​വാ​ള 50-ലേ​ക്ക് ഉ​യ​ർ​ന്നു. ഉ​ള്ളി​യു​ടെ ഡ്യൂ​പ്പാ​യ സ​വാ​ള ഉ​ള്ളി കി​ലോ​ക്ക് 60 രൂ​പ​യാ​ണ്. കി​ലോ​ക്ക് 45 രൂ​പ​യാ​യി​രു​ന് കാ​ര​റ്റി​ന് 50 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മു​രി​ങ്ങാ​ക്കാ​യു​ടെ നീ​ളം പോ​ലെ…

Read More

പണിപാളി! സിറപ്പെന്നു കരുതി നാലര വയസുകാരന്‍ യൂക്കാലി തൈലം കുടിച്ചു; കുട്ടി ആശുപതിയില്‍; സംഭവം കട്ടപ്പനയില്‍

ക​ട്ട​പ്പ​ന: ക​ഫ് സി​റ​പ്പാ​ണെ​ന്ന് ക​രു​തി യൂ​ക്കാ​ലി തൈ​ലം കു​ടി​ച്ച നാ​ല​ര വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ യൂ​ക്കാ​ലി തൈ​ലം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ത്. കു​ട്ടി​ക്ക് ക​ടു​ത്ത പ​ല്ലു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് അ​മ്മ പ​ല്ലി​ൽ വ​യ്ക്കാ​ൻ യൂ​ക്കാ​ലി തൈ​ലം കു​പ്പി​യി​ൽ കൊ​ണ്ടു​വ​ന്നു കു​ട്ടി​യു​ടെ സ​മീ​പം വ​ച്ച​ശേ​ഷം പ​ഞ്ഞി​യെ​ടു​ക്കാ​ൻ പോ​യി. ഈ ​സ​മ​യം കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ യൂ​ക്കാ​ലി തൈ​ലം പെ​ടു​ക​യും ക​ഫ് സി​റ​പ്പാ​ന്നെ​ന്ന് ക​രു​തി ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്മ എ​ത്തി​യ​പ്പോ​ൾ കു​ട്ടി അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. തു​ട​രെ ഛർ​ദ്ദി​ക്കു​ക​യും കു​ടു​ത​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.

Read More

കഷ്ടകാലം! വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​വ​രെ വീ​ണ്ടും വാ​ഹ​ന​മി​ടി​ച്ചു

മൂ​ല​മ​റ്റം: വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ​ത്തുട​ർ​ന്ന് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നും സു​ഹൃത്തി​നും മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റു. വി​ദേ​ശ​ത്തുനി​ന്നു നാ​ട്ടി​ലെ​ത്തി​യ കാ​ഞ്ഞാ​ർ സ്വ​ദേ​ശി എ​ബി​ൻ ജോ​സ​ഫി​നും സു​ഹൃത്തി​നു​മാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​റ​ക്കു​ളം മൈ​ലാ​ടി​ക്കു സ​മീ​പ​ത്ത് ഇ​ടു​ക്കി​ക്കു പോ​യി വ​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കു​ഴി​യി​ലേ​ക്കു മ​റി​യാ​റാ​യ വാ​ഹ​നം ക​ലു​ങ്കി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച ശേ​ഷം മ​ട​ങ്ങും വ​ഴി അ​റ​ക്കു​ളം കാ​വും​പ​ടി​ക്കു സ​മീ​പ​ത്തുവ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു വീ​ണ്ടും അ​പ​ക​ട​മു​ണ്ടാ​യി. ഈ ​അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കാ​ഞ്ഞാ​ർ എ​സ് ഐ ​പി.എം. ​ഷാ​ജി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പി​ക്ക​പ്പ് ഉ​ട​മ​യി​ൽനി​ന്നു ചി​കി​ൽ​സ ചെല​വു വാ​ങ്ങി ന​ൽ​കി കേ​സ് തീ​ർ​പ്പാ​ക്കി.

Read More

ഞാന്‍ ഉടനെത്തും, വീട്ടില്‍ നിന്നും ഇറങ്ങിക്കോണം! വിദേശത്തുള്ള മകന്‍ ഫോണില്‍ വിളിച്ച് മാതാപിതാക്കളെ വീട്ടില്‍നിന്നിറക്കി; സംഭവം കങ്ങഴയില്‍

ക​​ങ്ങ​​ഴ: വി​​ദേ​​ശ​​ത്തു​​ള്ള മ​​ക​​ൻ വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​പ്പോ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. നാ​​ട്ടു​​കാ​​ർ സം​​ഭ​​വ​​മ​​റി​​ഞ്ഞ​​തോ​​ടെ പോ​​ലീ​​സി​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ വൃ​​ദ്ധ​​ർ​​ക്ക് താ​​മ​​സ​​മൊ​​രു​​ക്കി. പ​​ത്ത​​നാ​​ട് ഇ​​ല​​യ്ക്കാ​​ടി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം. വി​​ദേ​​ശ​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന മ​​ക​​ൻ ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​താ​​പി​​താ​​ക്ക​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് താ​​ൻ അ​​ടു​​ത്ത ദി​​വ​​സം നാ​​ട്ടി​​ലെ​​ത്തു​​മെ​​ന്നും, ഉ​​ട​​ൻ ത​​ന്നെ വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​പ്പോ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തേ തു​​ട​​ർ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾ വീ​​ടു​​വി​​ട്ടി​​റ​​ങ്ങി. എ​​ന്നാ​​ൽ പോ​​കാ​​നി​​ട​​മി​​ല്ലാ​​ത്ത ഇ​​വ​​ർ റോ​​ഡി​​ൽ​​നി​​ന്ന് നി​​ല​​വി​​ളി​​ച്ച​​തോ​​ടെ​​യാ​​ണ് നാ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു. പോ​​ലീ​​സ് എ​​ത്തി വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളി​​ൽ​​നി​​ന്ന് വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​ഞ്ഞു. അ​​വ​​രെ സാ​​ന്ത്വ​​നി​​പ്പി​​ച്ച പോ​​ലീ​​സ് മ​​ക​​ൻ വ​​രു​​ന്ന​​തു​​വ​​രെ വീ​​ട്ടി​​ൽ​​ത​​ന്നെ താ​​മ​​സി​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​​ടു​​ത്ത ദി​​വ​​സം നാ​​ട്ടി​​ലെ​​ത്തു​​ന്ന മ​​ക​​നു​​മാ​​യി സം​​സാ​​രി​​ച്ച് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് ക​​റു​​ക​​ച്ചാ​​ൽ എ​​സ്ഐ ജ​​ർ​​ലി​​ൻ സ്ക​​റി​​യ പ​​റ​​ഞ്ഞു.

Read More