പണിഞ്ഞ് പണിഞ്ഞ് ഒടുക്കം വല്ലാത്ത പണിയായിപ്പോയി..! ബലക്ഷയ പരീക്ഷണത്തിൽ ബലമില്ല;  എം​സി റോ​ഡിലെ നീ​ലി​മം​​ഗ​ലം പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു

കോ​ട്ട​യം: എം​സി റോ​ഡി​ൽ നീ​ലി​മം​​ഗ​ലത്ത് നി​ർ​മി​ച്ച പു​തി​യ പാ​ലം എ​ന്നു തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ലം ബ​ല​ക്ഷ​യ​മെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ടു ത​വ​ണ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടു പ​രി​ശോ​ധ​ന​യി​ലും പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. വി​ദ​ഗ്ധ​സം​ഘം ന​ട​ത്തി​യ​തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ചെ​ന്നൈ ഐ​ഐ​ടി​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​മെ​ത്തി​യാ​ണു പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച കെഎസ്​ടി​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽ​നി​ന്നു തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ പാ​ലം തു​റ​ന്നു​കൊ​ടു​ക്കും. കൃ​ത്യ​മാ​യ ഒ​രു തീ​യ​തി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നു​മാ​ത്രം. ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ാഫ​ലം അ​നു​കൂ​ല​മാ​യാ​ൽ ഗ​താ​ഗ​ത​ത്തി​നു തു​റ​ക്കാ​മെ​ന്നു പ​ദ്ധ​തി​ക്കു ഫ​ണ്ട് ന​ൽ​കി​യ ലോ​ക​ബാ​ങ്ക് സം​ഘം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.വി​ദ​ഗ്ധ സം​ഘ​ത്തെ എ​ത്തി​ക്കു​ന്ന​തു മു​ത​ൽ എ​ല്ലാ സാ​ങ്കേ​തി​ക…

Read More

പുതുവർഷം അടിച്ചുപൊളിക്കാം, പക്ഷേ നിയന്ത്രണം വേണം;  പു​തു​വ​ത്സ​രം സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ൻ ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളുമായി  പോലീസ്

കോ​ട്ട​യം: പു​തു​വ​ത്സ​രാ​ഘോ​ഷം അ​ടി​ച്ചു​പൊ​ളി​ക്കാം. പ​ക്ഷേ നി​യ​ന്ത്ര​ണം വി​ട്ടാ​ൽ പി​ടി​വീ​ഴും. പു​തു​വ​ത്സ​രം സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ൻ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പോലീസ് ഏ​ർ​പ്പെ​ടു​ത്തി. 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​നാ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന പു​ല​ർ​ച്ചെ വ​രെ​യു​ണ്ടാ​കും. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. മ​ദ്യ​പി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ അ​വ​രു​ടെ പു​തു​വ​ത്സ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രി​ക്കും. മ​ദ്യ​പി​ച്ച​വ​ർ വാ​ഹ​നം ഓ​ടി​ച്ച​താ​യി ക​ണ്ടാ​ൽ തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ എത്താ​തെ വാ​ഹ​നം കൊ​ടു​ത്ത​യ​യ്ക്കു​ക​യു​മി​ല്ല. ഇ​തി​നൊ​പ്പം പി​ഴ​യു​മു​ണ്ടാ​കും. ഹൈ​വേ പോ​ലീ​സ് രാ​വും പ​ക​ലും റോ​ഡി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തും. ജി​ല്ല​യി​ലെ ബാ​റു​ക​ൾ​ക്കും ക​ടി​ഞ്ഞാ​ണി​ടാ​ൻ നീ​ക്ക​മു​ണ്ട്. രാ​ത്രി നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷ​വും ബാ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ബാ​റു​ക​ൾ​ക്ക് പു​റ​ത്ത് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളു​ണ്ടെ​ങ്കി​ൽ പി​ടി​വീ​ഴും. ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ൽ പു​റ​ത്തു​നി​ന്നു മ​ദ്യം കൊ​ണ്ടു​വ​രാ​നോ വി​ൽ​ക്കാ​നോ…

Read More

സ്റ്റിക്കർ പ​തി​ച്ചത് മോഷ്ടാക്കളോ അതോ തെറ്റിദ്ധരിപ്പിക്കാനോ ? നാ​ഗ​മ്പ​ട​ത്തും ന​ട്ടാ​ശേ​രി​യി​ലെയും വീ​ടു​ക​ളിൽ ക​റു​ത്ത സ്റ്റി​ക്ക​ർ;  പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ര​ണ്ടു വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച​ത് ആ​ര് ? മോ​ഷ്ടാ​ക്ക​ളോ അ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മ​റ്റാ​രെ​ങ്കി​ലും ചെ​യ്ത​താ​ണോ ? ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്താ​യാ​ലും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഇ​തി​ന്‍റെ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തും ന​ട്ടാ​ശേ​രി​യി​ലെ​യും വീ​ടു​ക​ളി​ലാ​ണ് ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വീ​ടു​ക​ളി​ലാ​ണു സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന അ​ഭ്യു​ഹം പ​ര​ന്നി​ട്ടു​ണ്ട്. സ്റ്റി​ക്ക​ർ പ​തി​ച്ച വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​തു​പോ​ലെ അ​ടു​ത്ത നാ​ളി​ൽ ഇ​വി​ടെ വ​ന്നു പോ​യ​വ​ർ, സം​ശ​യ​ക​ര​മാ​യി നാ​ട്ടു​കാ​ർ​ക്ക് തോ​ന്നി​യ സം​ഭ​വ​ങ്ങ​ൾ ഇ​വ​യെ​ല്ലാം ചി​ക​ഞ്ഞെ​ടു​ത്ത് സ്റ്റി്ക്ക​ർ പ​തി​ച്ച​ത് മോ​ഷ​ണ​ത്തി​നു വേ​ണ്ടി​യോ എ​ന്നു സ്ഥീ​രീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ് എ​ന്ന് ഡി​വൈ​എ​സ്പി സ​ഖ​റി​യ മാ​ത്യു വ്യ​ക്ത​മാ​ക്കി. ര​ഹ​സ്യാ​ന്വേ​ഷ​ണ​വും പ​ര​സ്യാ​ന്വേ​ഷ​ണ​വു​മു​ണ്ടാ​വും. ഇ​ന്ന​ലെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​രു​ന്നു സം​ഭ​വം. ന​ട്ടാ​ശേ​രി പു​ത്തേ​ട്ട് എ​ൽ​പി സ്കൂ​ളി​ന്…

Read More

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ന്ന​ദാ​ന മ​ണ്ഡ​പം വ​ഴി അ​ന്ന​മേ​കി​യ​ത് 14.19 ല​ക്ഷം പേ​ർ​ക്ക്;  24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ നാ​നൂ​റോ​ളം പേ​രാണ് സേ​വ​ന​ത്തി​നു​ണ്ടായിരുന്നത്

ശ​ബ​രി​മ​ല: ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും അ​ന്ന​ദാ​ന മ​ണ്ഡ​പം വ​ഴി 41 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്ന​മേ​കി​യ​ത് 14.19 ല​ക്ഷം പേ​ർ​ക്ക്. പ​മ്പ​യി​ലെ അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ 5,08,149 പേ​രും സ​ന്നി​ധാ​ന​ത്ത് 9,11,238 പേ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു. സ​ന്നി​ധാ​ന​ത്തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ നാ​നൂ​റോ​ളം പേ​രാ​ണ് നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യി സേ​വ​ന​ത്തി​നു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ൽ 10.30 വ​രെ​യാ​ണ് പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം. ഉ​പ്പു​മാ​വും ക​ട​ല​ക്ക​റി​യും ചു​ക്കു​കാ​പ്പി​യു​മാ​ണ് ന​ൽ​കു​ക. 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ഊ​ണ് ന​ൽ​കും. ചോ​റി​നൊ​പ്പം സാ​മ്പാ​ർ, തോ​ര​ൻ, അ​വി​യ​ൽ, അ​ച്ചാ​ർ, ര​സം എ​ന്നി​വ​യു​ണ്ട്. നാ​ലു​മ​ണി മു​ത​ൽ ഏ​ഴു​വ​രെ മ​ണ്ഡ​പം വൃ​ത്തി​യാ​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് ഏ​ഴു​മു​ത​ൽ അ​ത്താ​ഴം ന​ൽ​കും. ക​ഞ്ഞി​യും ചെ​റു​പ​യ​റും അ​ച്ചാ​റു​മാ​ണ് ന​ൽ​കു​ക. ഇ​ത് രാ​ത്രി 11.15 വ​രെ നീ​ളും. രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ 5.15 വ​രെ ഉ​പ്പു​മാ​വും ഉ​ള്ളി​ക്ക​റി​യും ചു​ക്കു​കാ​പ്പി​യും ല​ഭി​ക്കും. സ്പെ​ഷ​ൽ ഓ​ഫീ​സ​ർ…

Read More

സഹോദരിയെ മർദ്ദിക്കുന്നത് തടയാനെത്തിയ സഹോദരൻ വീണ് മരിച്ചു; തടസം പിടിക്കാനെത്തിയ രാജനെ അളിയൻ തള്ളിമാറ്റിയപ്പോൾ കട്ടിളപ്പടിയിൽ തല ഇടിക്കുകയായിരുന്നു

അ​​​​ടി​​​​മാ​​​​ലി: സ​​​​ഹോ​​​​ദ​​​​രി​​​​യെ ഭ​​​​ർ​​​​ത്താ​​​​വു മ​​​​ർ​​​​ദി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നെ​​​​ത്തി​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ൻ വീ​​​​ണു​​​​മ​​​​രി​​​​ച്ചു. ആ​​​​ദി​​​​വാ​​​​സി കു​​​​ടി​​​​യാ​​​​യ ചി​​​​ന്ന​​​​പ്പാ​​​​റ​​​​ക്കു​​​​ടി​​​​യി​​​​ൽ രാ​​​​ജ​​​​ൻ (48) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ക്രി​​​​സ്മ​​​​സ് ത​​​​ലേ​​​​ന്ന് രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ കു​​​​ടി​​​​യി​​​​ൽ​​​​ത​​​​ന്നെ​​​​യു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി സി​​​​ന്ധു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു രാ​​​​ജ​​​​ൻ. സി​​​​ന്ധു​​​​വും ഭ​​​​ർ​​​​ത്താ​​​​വ് വീ​​​​ര​​​​പ്പ​​​​ൻ എ​​​​ന്നു​​​​വി​​​​ളി​​​​ക്കു​​​​ന്ന രാ​​​​ജ​​​​നും ത​​​​മ്മി​​​​ൽ വാ​​​​ക്കേ​​​​റ്റ​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച രാ​​​​ജ​​​​നെ വീ​​​​ര​​​​പ്പ​​​​ൻ ത​​​​ള്ളി​​​​യി​​​​ട്ടു. ക​​​​ട്ടി​​​​ള​​​​പ്പ​​​​ടി​​​​യി​​​​ൽ ത​​​​ല​​​​യി​​​​ടി​​​​ച്ചു​​​​വീ​​​​ണ രാ​​​​ജ​​​​ൻ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ രാ​​​​ജ​​​​ൻ ഹൃ​​​​ദ്രോ​​​​ഗി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഇ​​​​താ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നും ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ ചി​​​​ല​​​​ർ പോ​​​​ലീ​​​​സി​​​​നു മൊ​​​​ഴി​​​​ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി. ഹൃ​​​​ദ്രോ​​​​ഗ​​​​മാ​​​​ണ് മ​​​​ര​​​​ണ​​​​ത്തി​​​​നു മു​​​​ഖ്യ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി അ​​​​ടി​​​​മാ​​​​ലി സി​​​​ഐ സാ​​​​ബു പ​​​​റ​​​​ഞ്ഞു. ക​​​​ട്ടി​​​​ള​​​​പ്പ​​​​ടി​​​​യി​​​​ൽ ത​​​​ല​​​​യി​​​​ടി​​​​ച്ചു വീ​​​​ണ​​​​തും മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി വീ​​​​ര​​​​പ്പ​​​​ൻ രാ​​​​ജ​​​​നെ​​​​തി​​​​രെ (44) പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റു ​ചെ​​​​യ്തു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി. മ​​​​രി​​​​ച്ച രാ​​​​ജ​​​​ന്‍റെ സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി.

Read More

പറയാതെ വയ്യ..! ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ഒ​ഴു​കി വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോ​ട്ട​യം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ഒ​ഴു​കി വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത് എ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ത​ങ്ങ​ൾ​ക്കു കി​ട്ടി​യ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് യ​ഥാ സ​മ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ ​പി സി ​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്തു​മ​സ് ദി​ന​ത്തി​ൽ കോ​ട്ട​യ​ത്ത് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽഎ. കെപിസിസി ​ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ബു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി ​ജെ. ജേ​ക്ക​ബ് പാം​പ്ലാ​നി, എ​സ് രാ​ജീ​വ്, ടി.​സി റോ​യി, അ​ജി​ത്ത് മാ​ത്യു,…

Read More

സൗന്ദര്യം കൂടിപ്പോയതാണോ എന്‍റെ കുഴപ്പം..!  വെള്ളകാക്കയെ ആക്രമിച്ച് കറുത്തകാക്കകൾ; ശബ്ദം കേട്ട് എത്തിയ സുരേഷ് കാക്കകളുടെ ആക്രമണത്തിൽ നിന്നും വെള്ളകാക്കയെ രക്ഷിച്ചു

കോ​ട്ട​യം: അ​പൂ​ർ​വ​മാ​യി കാണു​ന്ന വെ​ള്ള​ കാ​ക്ക മാ​ന്നാ​ന​ത്ത്. ഇ​ന്നു രാ​വി​ലെ മാ​ന്നാ​നം ഷാ​പ്പുപ​ടി​ക്ക് സ​മീ​പം നെ​ടും​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് വെ​ള്ള കാ​ക്ക​യെ ക​ണ്ടെ​ത്തി​യ​ത്. മറ്റു കാ​ക്ക​ക​ൾ കൊ​ത്തി​യോ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് സു​രേ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ കാ​ക്ക​ക​ളെ ഓ​ടി​ച്ച് വെ​ള്ള കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി. തീ​റ്റ കി​ട്ടാ​തെ ക്ഷീ​ണി​ച്ച നി​ല​യി​ലാ​യി​രു​ന്നു വെ​ള്ള കാ​ക്ക. നാ​ട്ടി​ൽ കാ​ണു​ന്ന ക​റു​ത്ത കാ​ക്ക​യെ പോ​ലെ ത​ന്നെ​യാ​ണ് വെ​ള്ള കാ​ക്ക​യു​ടെ​യും രൂ​പം. നി​റം വെ​ള്ള​യാ​ണെ​ന്ന പ്ര​ത്യേ​ക​ത മാ​ത്രം. ചു​ണ്ടി​ൽ മാ​ത്രം ചെ​റി​യൊ​രു ചു​വ​പ്പു നി​റ​മു​ണ്ട്. തീ​റ്റ​യും വെ​ള്ള​വും കൊ​ടു​ത്ത ശേ​ഷം പ​റ​ത്തി വി​ടാ​നാ​ണ് സു​രേ​ഷി​ന്‍റെ തീ​രു​മാ​നം. വെ​ള്ള കാ​ക്ക​യെ കി​ട്ടി​യ വി​വ​ര​മ​റി​ഞ്ഞ് അ​യ​ൽ​വാ​സി​ക​ൾ കാ​ണാ​നെ​ത്തു​ന്നു​ണ്ട്.

Read More

മറന്നു പോകരുത്  ഇവരുടെ സേവനം..!  പോലീസ് ഉണർന്നു പ്രവർത്തിച്ചു; കാര്യമായ അപകടങ്ങളില്ലാതെ ക്രിസ്മസ് ദിനം കടന്നുപോയി

കോ​ട്ട​യം: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച 282പേ​രെ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ക്രി​സ്മ​സ് ദി​വ​സം 138 പേ​രെ​യും ഞാ​യ​റാ​ഴ്ച 144 പേ​രെ​യു​മാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ​ത്. ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ 471 പേ​രാ​ണ് ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​തി​ന് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച 249 പേ​രും തി​ങ്ക​ളാ​ഴ്ച 222 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് 196 പേ​രെ​യാ​ണ് പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​റ്റു നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് 491 പേ​രെ​യും പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 4687 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക്രി​സ്മ​സ് ദി​വ​സം അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് ത​ലേ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ 12 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ക്രി​സ്മ​സ് ദി​വ​സം കാ​ര്യ​മാ​യ അ​പ​ക​ടം എ​വി​ടെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച മാ​ത്രം 2496 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പോ​ലീ​സ്…

Read More

തലയോലപ്പറമ്പിലെ മോഷണത്തിന് പിന്നില്‍ പരിചയക്കാരോ ? വീട് കുത്തിത്തുറന്ന് 20 പവന്‍ കവര്‍ന്നത് വീട്ടുകാര്‍ ജോലിക്കു പോയ സമയത്ത്; സംഭവം ഇങ്ങനെ…

ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ്: വീ​​​ട്ടു​​​കാ​​​ർ ജോ​​​ലി​​​ക്കു​​​പോ​​​യ സ​​​മ​​​യ​​​ത്ത് വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്ന് 20 പ​​​വ​​​ൻ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്നു. വ​​​ട​​​യാ​​​ർ പൊ​​​ട്ട​​​ൻ​​​ചി​​​റ​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു​ താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ട്ടു​​​ചി​​​റ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി സ്കൂ​​​ളി​​​ലെ ഹെ​​ഡ്മാ​​സ്റ്റ​​ർ പ്ര​​​കാ​​​ശ​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണു ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ല​​​യ​​​ച്ച​​​ശേ​​​ഷം പ്ര​​​കാ​​​ശ​​​നും ടീ​​​ച്ചേ​​​ഴ്സ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ഭാ​​​ര്യ ര​​​ജ​​​നി​​​യും ജോ​​​ലി​​​ക്കു​​​പോ​​​യി. വൈ​​​കു​​​ന്നേ​​​രം ജോ​​​ലി​​​ക​​​ഴി​​​ഞ്ഞ് ക​​​ല്ല​​​റ​​​യി​​​ലു​​​ള്ള കു​​​ടും​​​ബ​​​വീ​​​ട്ടി​​​ൽ പോ​​​യി രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. വീ​​​ടി​​നു​​​ള്ളി​​​ൽ ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​യി പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു വാ​​​തി​​​ലും ഇ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഷ​​​ട്ട​​​റും തു​​​റ​​​ന്നു ​കി​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​ത്. മു​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ലി​​​ന്‍റെ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള പൂ​​​ട്ട് തു​​​റ​​​ന്നെ​​​ങ്കി​​​ലും അ​​​ക​​​ത്ത് ഇ​​​രു​​​ന്പ് പ​​​ട്ട​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച കൊ​​​ളു​​​ത്ത് വ​​​ട്ട​​​മി​​​ട്ടി​​​രു​​​ന്ന​​​തി​​​നാ​​ൽ തു​​​റ​​​ക്കാ​​​നാ​​​വാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ലു​​​ക​​​ളു​​​ടെ താ​​​ഴു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത്് മോ​​​ഷ്ടാ​​​വ് അ​​​ക​​​ത്തു​​​ക​​​ട​​​ന്ന​​​ത്. ഉ​​​ട​​​ൻ വീ​​​ടി​​​ന​​​ക​​​ത്തു​​​ക​​​ട​​​ന്ന് അ​​​ല​​​മാ​​​രി തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ബോ​​​ക്സ് ന​​​ഷ്ട​​​പ്പെ​​​ട്ടെന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.…

Read More

ആ​ദി​വാ​സി സ്ത്രീ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ പ്ര​സ​വം; കു​ട്ടി​യും അ​മ്മ​യും മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ

മ​റ​യൂ​ർ: മ​റ​യൂ​ർ വ​നാ​ന്ത​ര​ത്തി​ലെ പു​തു​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ സ്ത്രീ ​വ​ന​ത്തി​നു​ള്ളി​ൽ വാ​ഹ​ന​ത്തി​ൽ പ്ര​സ​വി​ച്ചു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വെ​ള്ള​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ രേ​വ​തി (23) ആ​ണ് പ്ര​സ​വ​വേ​ദ​ന​യെ​തു​ട​ർ​ന്ന് മ​റ​യൂ​ർ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വാ​ഹ​ന​ത്തി​ൽ പ്ര​സ​വി​ച്ച​ത്. മൂ​ന്നു​വ​ർ​ഷം മു​ൻ​പ് വെ​ള്ള​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ​നി​ന്നും പൊ​ള്ളാ​ച്ചി​ക്കു സ​മീ​പ​മു​ള്ള വെ​ള്ള​ക്കു​ടി എ​ന്ന ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് രേ​വ​തി​യെ വി​വാ​ഹം​ചെ​യ്ത് അ​യ​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ രേ​വ​തി​യെ പൊ​ള്ളാ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​കാ​ല ചി​കി​ൽ​സ​ക​ൾ ന​ട​ത്തി ര​ണ്ടു​മാ​സം മു​ൻ​പാ​ണ് ഭ​ർ​ത്താ​വ് മ​ണി​യും വീ​ട്ടു​കാ​രും​ചേ​ർ​ന്ന് മ​റ​യൂ​രി​ലെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു​വി​ട്ട​ത്. ഇ​ട​യ്ക്ക് മ​റ​യൂ​രി​ലെ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട രേ​വ​തി​യെ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ​യൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ കു​ട്ടി​യും അ​മ്മ​യും മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More