ചിങ്ങവനം: കുഴിമറ്റത്ത് കാണാതായ ദന്പതികൾ രണ്ടു പേരും ഒരുമിച്ചല്ല പോയതെന്ന നിഗമനത്തിലാണ് ചിങ്ങവനം പോലീസ്. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തിൽപറന്പ് ബിൻസി എന്ന നിഷ(37) ഭർത്താവ് മോനിച്ചൻ(42) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 17ന് രാത്രി ബിൻസിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിൻസിയുടെ മാതാവ് കുഞ്ഞുമോൾ പോലീസിന് നല്കിയ പരാതി. ബിൻസിയും കാമുകനുമൊത്താണ് പോയിരിക്കുന്നതെന്ന് സംശയത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടുകാരനായ കാമുകന്റെ ഫോണ് നന്പർ പോലീസിന് ലഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടന്നു വരുന്നതായും പോലീസ് വ്യക്തമാക്കി. കൈക്ക് വെട്ടേറ്റ ബിൻസിയുടെ നില എന്താണെന്ന അറിയാത്ത സാഹചര്യത്തിൽ മോനിച്ചൻ ഒളിവിൽ കഴിയുകയാവാമെന്നും പോലീസ് പറയുന്നു. ബിൻസിക്ക് എന്തെങ്കിലും സംഭവിച്ചോ ? ബിൻസി ആരുടെ ഒപ്പമാണ് പോയത് ? തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്. കോട്ടയത്ത് അടുത്ത നാളിലുണ്ടാകുന്ന മൂന്നാമത്തെ ദന്പതി…
Read MoreCategory: Kottayam
ആഭിചാരക്രിയകൾക്ക്..! ഒന്നരക്കോടിയുടെ ഇരുതലമൂരിയുമായി സ്ത്രീയടക്കം ഏഴംഗ സംഘം പിടിയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ചങ്ങനാശേരി: അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ഇരുതലമൂരിയുമായി സ്ത്രീയടക്കം ഏഴംഗസംഘം പിടിയിൽ. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണ് ചങ്ങനാശേരിയിൽനിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊട്ടശേരി കൃഷ്ണപ്രഭ വീട്ടിൽ രാധാകൃഷ്ണൻ(48), ഇയാളുടെ സുഹൃത്ത് തൃശൂർ കൊണ്ടഴി മങ്ങാട്ടിൽ അശോകൻ(46), ഇയാളുടെ ഭാര്യ തിരുവനന്തപുരം പാലോട് സ്വദേശി സുലഭ(44), കാസർഗോഡ് ബദിയടുക്ക ഉഥാംകോട് മുഹമ്മദ് യാസിൻ(30), കാസർഗോഡ് ചെങ്കുളം നെല്ലിക്കാട് ഗുരുനഗർ വിനുകുമാർ(21), പെരുന്പാവൂർ കോന്നാംകുരി നവാസ്(36), എറണാകുളം പഴന്തോട്ടം മാരിയിൽ സുധീഷ് (വിനായകൻ-38)എന്നിവരാണ് അറസ്റ്റിലായത്. ഇരുതലമൂരി(സാന്റ് ബോയ)യെ സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിനു ലഭിച്ച വിവരമാണു പ്രതികളെ കുടുക്കിയത്. മണ്ണൂലി എന്നറിയപ്പെടുന്ന ഇരുതലമൂരി കേരളത്തിൽ കാണപ്പെടു ന്നവയല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പോലീസ് പറയുന്നതിങ്ങനെ: വിദേശ വിപണിയിൽ കോടികൾ വിലമതിക്കുന്ന ഇരുതലമൂരിയെ വാങ്ങാനായി കാസർഗോഡുകാർ ഉൾപ്പെടുന്ന നാലംഗസംഘം പാലാത്രച്ചിറയിലുള്ള…
Read Moreഈ തുക എവിടെപ്പോയി? അനധികൃതമായി പെന്ഷന് കൈപ്പറ്റിയെന്ന് നോട്ടീസ്; പുലിവാലു പിടിച്ച് നഗരസഭാധികൃതര്
പാലാ: അമ്മയുടെ മരണശേഷം മകൻ പെൻഷൻ കൈപ്പറ്റിയെന്ന് കാണിച്ച് നഗരസഭ അധികൃതർ നോട്ടീസ് അയച്ചു. സത്യസ്ഥിതി മനസിലാക്കാതെയും അന്വേഷിക്കാതെയും ആരോപണം ഉന്നയിച്ചതിൽ മനോവിഷമത്തിലായ മകൻ നഗരസഭാ അധികൃതർക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുത്തു. പാലാ ചുങ്കപ്പുരയ്ക്കൽ പി. പോത്തനാണ് നഗരസഭാ അധികൃതർക്കെതിരേ കേസുമായി മുന്നോട്ടുപോകുന്നത്. പോത്തന്റെ മാതാവ് മരിച്ചതിനു ശേഷം പോസ്റ്റുമാൻ കൊണ്ടുവന്ന നാലു മാസത്തെ പെൻഷൻ തുക പോത്തൻ അനധികൃതമായി കൈപ്പറ്റിയെന്ന് കാണിച്ചാണ് മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് അയച്ചത്. 12 ശതമാനം പലിശ സഹിതം ആയത് തുക തിരികെ അടയ്ക്കമെന്ന് നോട്ടീസിൽ നിർദേശിച്ചിരുന്നു. നിരപരാധിയായ പോത്തൻ പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അമ്മയുടെ മരണശേഷം പെൻഷൻ തുക പാലാ നഗരസഭയ്ക്ക് തിരിച്ചയച്ചതായി റിക്കാർഡുകൾ സഹിതം മറുപടി ലഭിച്ചു. ഈ തുക എവിടെപ്പോയെന്ന് അന്വേഷിക്കാതെയും സത്യസ്ഥിതി മനസിലാക്കാതെയും ഒരാളെ കുറ്റവാളിയാക്കിയ നടപടിയിൽ പാലാ പൗരാവകാശസമിതി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി മനുഷ്യാവവകാശകമ്മീഷനും…
Read Moreഇനി ഒന്നും പറയേണ്ടല്ലോ..! മൂന്നാറിലെ സർക്കാർ മന്ദിരത്തിലെ മിന്നൽ പരിശോധനയിൽ മന്ത്രി ഞെട്ടി; ഓഫീസ് സമയത്ത് ഒരു ഉദ്യോഗസ്ഥനും സ്ഥലത്തില്ല
മൂന്നാർ: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നടപടിക്ക് ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കെട്ടിടത്തിലെ മുറികൾ സ്വകാര്യ വ്യക്തികൾക്ക് അനധികൃതമായി കൈമാറിയതായാണു കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതു മന്ത്രിയെ ചൊടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടം നേരത്തേ ഗസ്റ്റ് ഹൗസായിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്കു കൈമാറിയതോടെ ഉദ്യോഗസ്ഥർക്കുപോലും ഇവിടെ കയറാൻ പറ്റാതായി. പതിനൊന്നു മുറികളിൽ മൂന്നു മുറികളാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളത്. ഈ മുറികളുടെ മേൽനോട്ടവും പരിപാലനവുമെല്ലാം നിർവഹിക്കേണ്ടത് ജീവനക്കാർതന്നെയാണ്. ഈ മുറികളാണ് സ്വകാര്യ കന്പനിക്കു പാട്ട വ്യവസ്ഥയിൽ നൽകിയത്. സ്വകാര്യ വ്യക്തികൾ കെട്ടിടം കൈമാറിയതായുള്ള ബോർഡും കെട്ടിടത്തിനരികിൽനിന്നു കണ്ടെ ടുത്തു.
Read Moreമാങ്ങാനത്ത് കാണാതായ വൃദ്ധദമ്പതികളുടെ മകൻ ടിൻസി ജീവനൊടുക്കിയതു സാമ്പത്തിക ബാധ്യതയെത്തുടർന്ന്; മരണവിവരം അറിയാതെ അമ്മയും കുഞ്ഞും
കോട്ടയം: മാങ്ങാനത്ത് കാണാതായ വൃദ്ധദമ്പതികളുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം ജീവനൊടുക്കിയത് വൻ സാന്പത്തിക ബാധ്യതയെത്തുടർന്നെന്നു സൂചന. ബാങ്കുകളിൽനിന്നും നിരവധി പേരിൽനിന്നും വായ്പയായി വൻ തുക പണം വാങ്ങിയിരുന്നതായും പോലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയർ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65)കണ്ടെത്താനായി സംസ്ഥാനത്തെ വിവിധ ധ്യാന കേന്ദ്രങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മാങ്ങാനം പുതുക്കാട്ട് ടിൻസി ഇട്ടി ഏബ്രഹാമിനെ (37) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. ടിൻസിയുടെ മൃതദേഹം കളത്തിപ്പടി സ്വകാര്യആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടിൻസിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ബന്ധുക്കൾ തീരുമാനമെടുത്തിട്ടില്ല. പ്രസവശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്നതിനാൽ മൂന്നുദിവസത്തിനുശേഷമേ ബിൻസിയെ ഭർത്താവിന്റെ മരണവിവരം അറിയിക്കാവൂവെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മകന്റെ മരണവിവരമറിഞ്ഞ് ഏബ്രഹാമും…
Read Moreഭീതിയോടെ നാട്ടുകാർ..! മരണക്കെണിയായി എംസി റോഡ്; ചിങ്ങവനത്തിനും നാട്ടകത്തിനും ഇടയ്ക്ക് രണ്ടാഴ്ചയ്ക്കിടയിൽ നടന്നത് മൂന്നു മരണം
ചിങ്ങവനം: മരണക്കെണിയുമായി കാത്തിരിക്കുകയാണ് എംസി റോഡ്. അപകടത്തിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ എണ്ണവും വർധിച്ചതോടെ എംസി റോഡ് എന്നു കേൾക്കുന്പോഴേ നാട്ടുകാരുടെ ഉള്ളിൽ ഞെട്ടലാണ്. ഏറ്റവും ഒടുവിലായി ചിങ്ങവനത്തിനും, നാട്ടകത്തിനും ഇടയ്ക്ക് രണ്ടാഴ്ചയ്ക്കിടയിൽ മൂന്നു പേരുടെ ജീവനാണ് കവർന്നത്. രണ്ട് അപകടങ്ങളിൽ ഇടിച്ച വാഹനങ്ങൾ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഈ രണ്ടു അപകടങ്ങളിലും മരണപ്പെട്ടത് കാൽനട യാത്രക്കാരാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. പള്ളം വേണാട്ട്് റൂബി ജേക്കബ് ആണ് മരിച്ചത്. ഇതോടെ കുറിച്ചിക്കും നാട്ടകത്തിനും ഇടയിൽ എം സി റോഡ് വികസനത്തിന് ശേഷം മരണപ്പെട്ടവരുടെ എണ്ണം 11 ആയി. ഇതിൽ കാൽനടയാത്രക്കാരുടെ എണ്ണം അഞ്ചാണ്. കൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമുറ്റത്തേക്ക് പതിച്ച് തലനാരിഴയ്ക്ക് മരണത്തിൽ നിന്നു രക്ഷപ്പെട്ടവരുമുണ്ട്. നാട്ടകത്ത് മറിയപ്പള്ളി വളവിൽ…
Read Moreഇരുപത്തിയാറുകാരൻ 16കാരിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ വാരിശേരി സ്വദേശി ശരത്തിനെ അറസ്റ്റു ചെയ്തു; പെണ്കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു
കുമരകം: പ്ലസ് ടു വിദ്യാർഥിയായ 16കാരിയെ പീഡിപ്പിച്ച 26കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം വാരിശേരി സ്വദേശി ശരത്താണു പോലീസ് കുമരകം പോലീസിന്റെ പിടിയിലായത്. പെണ്കുട്ടിയെ കാണാനില്ലെന്നു കാട്ടി കുമരകം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ശരത്ത് പിടിയിലായത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ഇയാൾ പെണ്കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോടു വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പെണ്കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തിയശേഷമേ പ്രതിയുടെ പേരിൽ ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു തീരുമാനിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു.
Read Moreഭാര്യ ഭർത്താക്കന്മാർ ചമഞ്ഞ് വീടുകളിൽ ജോലിക്കുനിന്ന് മോഷണം കാമുകിയും കാമുകനും പോലീസ് പിടിയിൽ.
രാജകുമാരി: ഭാര്യ ഭർത്താക്കൻമാർ ചമഞ്ഞ് വീടുകളിൽ ജോലിക്ക് നിന്ന് മോഷണം നടത്തി വന്നിരുന്ന കാമുകിയും കാമുകനും പോലീസ് പിടിയിൽ. തമിഴ്നാട് ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ്(29), ചന്ദ്രകല പെരുമാൾ(42) എന്നിവരെയാണ് രാജാക്കാട് പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. രാജകുമാരി രേഖ ഇല്ലം രാജേന്ദ്രൻറെ വീട്ടിൽ നടത്തിയ മോഷണത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. മോഷണം സംബന്ധിച്ച് പോലീസ് പറയുന്നത്: ഇങ്ങനെ സെപ്റ്റംബർ മൂന്നിനാണ് രാജകുമാരി സ്വദേശി രേഖ ഇല്ലത്തിൽ ചന്ദ്രശേഖരന്റെ വീട്ടിൽ മോഷണം നടന്നത്. ഭാര്യ – ഭർത്താക്ക·ാരാണെന്ന് പറഞ്ഞ് വ്യാജപേരിൽ തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ ്(29), ചന്ദ്രകല പെരുമാൾ (42) എന്നിവർ ഇരുപത്തി രണ്ടു ദിവസം മുൻപാണ് ഇവിടെ ജോലിക്ക് കയറുന്നത്. ഏലത്തോട്ടത്തിലെ ജോലികൾക്കായാണ് ഇരുവരും തമിഴ് നാട്ടിൽ നിന്നും രാജകുമാരിയിൽ എത്തിയത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇരുവരും…
Read Moreഒരച്ഛന്റെ രോദനം..! സ്വത്ത് കൈക്കലാക്കാൻ വേണ്ടി അമ്മയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി; ഭാര്യയുമായി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണെന്ന് വർക്കി ചാക്കോ
കോട്ടയം: ഭാര്യയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി. കൂട്ടിക്കൽ ഇളംകാട് വയലിൽ വർക്കി ചാക്കോയാണ് ഇത് സംബന്ധിച്ച് എസ്പിക്കു പരാതി നൽകിയത്. നിരവധി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും മൂത്തമകനും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ തന്നെ മാനസികരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് കാട്ടിയാണ് ഇയാൾ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയത്. ഭാര്യയ്ക്കും മകനും അർഹതപ്പെട്ട വസ്തുവകകൾ മുന്പേ നൽകിയതാണെന്നും ഇളയമകന് കൂടി അവകാശപ്പെട്ട സ്വത്ത് കൈയടക്കാൻ തന്നെ മാനസികരോഗ ആശുപത്രിയിൽ സെല്ലിലടച്ചതായും നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Read Moreഇടുക്കി സബ് കളക്ടർ കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാൾ; മറ്റാരുടെയോ പ്രേരണയാലാണ് അയാൾ പ്രവർത്തിക്കുന്നതെന്ന് എസ്.രാജേന്ദ്രൻ
ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ സിപിഎമ്മും സിപിഐയും വീണ്ടും കൊന്പുകോർക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ വനം-റവന്യൂ വകുപ്പുകൾ അട്ടിമറിക്കുകയാണെന്ന് സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ആരോപിച്ചു. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ഇരു വകുപ്പുകളുടെയും ശ്രമമെന്നും എംഎൽഎ പറഞ്ഞു. ഇടുക്കി സബ് കളക്ടർ വി.ആർ.പ്രേംകുമാറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയും രാജേന്ദ്രൻ നടത്തി. കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാണ് പ്രേംകുമാറെന്നും മറ്റാരുടെയോ പ്രേരണയാലാണ് അയാൾ പ്രവർത്തിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.
Read More