കോട്ടയം: കോട്ടയത്തുനിന്ന് കാണാതായ രണ്ടാമത്തെ ദന്പതികളെപ്പറ്റിയും യാതൊരു വിവരവുമില്ല. മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതലാണു വീട്ടിൽനിന്നു കാണാതാകുന്നത്. ഇവരെ കണ്ടെത്തുന്നതിനായി കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ഇവരുടെ രണ്ടാമത്തെ മകൻ ടിൻസി ഇട്ടി ഏബ്രഹാമിനെ ഇന്നലെ രാത്രിയിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ ചികിത്സയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം തിരികെ വീട്ടിലെത്തിയ ടിൻസി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. മാതാപിതാക്കളുടെ തിരോധാനത്തെ തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് കരുതുന്നു. ഏബ്രഹാം ജോലി ചെയ്തിരുന്ന കോഴിക്കോട്ടും മറ്റു ബന്ധുക്കളുടെ വീടുകളിലുമാണു അന്വേഷണം നടത്തുന്നത്. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോൾ നിരവധി പേരുമായി സുഹൃത്ത്…
Read MoreCategory: Kottayam
കോട്ടയത്ത് നിന്ന് ദമ്പതികളെ കാണാതായ സംഭവം; മാതാപിതാക്കളെ കാണാതായ വിഷമത്തിൽ ഇളയമകൻ ആത്മഹത്യ ചെയ്തു; മകന്റെ മരണവാർത്തകേട്ട് മാതാപിതാക്കൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ പോലീസ്
കോട്ടയം: മരിച്ച നിലയിൽ കണ്ടെത്തിയ കാണാതായ ദമ്പതികളുടെ മകന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം(37)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 6.30ന് മാങ്ങാനത്തെ വീട്ടിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ മുതൽ മാതാപിതാക്കളായ പി.സി. ഏബ്രഹാമിനെയും ഭാര്യ തങ്കമ്മയെയും കാണാതാവുകയായിരുന്നു. ടിൻസിയുടെ ഭാര്യയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ടിൻസിയുടെ മൊബൈൽഫോണിലേക്ക് ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ സുഹൃത്തുക്കൾ വിളിച്ചിട്ടും എടുത്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെ കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യു, ഈസ്റ്റ് സിഐ സാജു വർഗീസ്, എസ്ഐ രഞ്ജിത് കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ്…
Read Moreരാജിക്കാര്യത്തിൽ ദുരൂഹത തുടരുമ്പോഴും കായൽ നികത്തലിൽ തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാൻ വിജിലൻസ്
സി.സി.സോമൻ കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ദുരൂഹത തുടരുന്പോൾ അദ്ദേഹത്തിനെതിരേയുള്ള വിജിലൻസ് അന്വേഷണം തുടരുകയാണ്. ഈ റിപ്പോർട്ട് തയാറാക്കുന്പോൾ മന്ത്രി രാജിവച്ചിട്ടില്ല. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണ് വിജിലൻസ് സംഘം. നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കോട്ടയം വിജിലൻസ് എസ്പി എം.ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായി. റോഡ് പണി ഏറ്റെടുത്ത കരാറുകാരുടെ മൊഴിയെടുക്കൽ ഇന്നലെ ആരംഭിച്ചു. 2011-12 കാലഘട്ടത്തിലാണ് വിവാദമായ റോഡ് നിർമിച്ചത്. നാലു റീച്ചുകളിലായി നാലു കരാറുകാരാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഇതിൽ ഒരു കരാറുകാരന്റെ മൊഴിയെടുത്തു. ഇനി ബാക്കി കരാറുകാരുടെ മൊഴിയെടുക്കാനുണ്ട്. ഏറ്റവും ഒടുവിലായി മന്ത്രി തോമസ് ചാണ്ടിയുടെയും മൊഴിയെടുക്കും. അതിനു ശേഷമാവും പ്രാഥമിക അന്വേഷണ റിപ്പോർട്ട്…
Read Moreതിരുനട ഇന്നു തുറക്കും;തീർഥാടകർ എത്തിത്തുടങ്ങി; ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം ഇന്ന്
ശബരിമല: ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ വരവ് തുടങ്ങി. ഇനിയുള്ള 60 നാൾ കേരളത്തിന്റെ വീഥികളിൽ ശബരീശ്വ സ്തുതികൾ മുഴങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശബരിമല തീർഥാടകരുടെ തിരക്കുണ്ടാകും.മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. വൃശ്ചികപ്പുലരിയിൽ ആരംഭിക്കുന്ന മണ്ഡലവ്രതാരംഭത്തിനു മുന്നോടിയായാണ് നട തുറക്കുന്നത്. ശബരിമലയിൽ മണ്ഡലകാലവും തുടർന്നു മകരവിളക്ക് മഹോത്സവവും ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഇന്നു വൈകുന്നേരം അഞ്ചിന് മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരെയും കൈപിടിച്ച് പതിനെട്ടാംപടി കയറും. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം ഇന്നു രാത്രിയോടെ കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും. ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം മേൽശാന്തിയായി ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയാണ് ചുമതലയേൽക്കുന്നത്. സോപാനത്തിലാണ് സ്ഥാനാഭിഷേക…
Read Moreഒരേ സ്കൂളില്‍ പഠിച്ചിട്ടും..! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പിടികൂടാതിരിക്കാനുള്ള ഡാനിയുടെ തന്ത്രം പോലീസ് പൊളിച്ചടുക്കി
കുമരകം: വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തി. ഒടുവിൽ കുടുങ്ങി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പതിനേഴുകാരിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചങ്ങനാശേരി കാട്ടുപ്പറന്പിൽ ഡാനിയെയാണു(21) വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. പിടികൂടാതിരിക്കാൻ വ്യാജ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് എടുത്താണ് പണി പറ്റിച്ചത്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് യുവാവിനെ ഇന്നലെ പൊക്കി. പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങളാണു ഫെയ്സബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. പെണ്‍കുട്ടി പ്ലസ്ടു വിന് പഠിക്കുന്പോൾ ഡാനി അതേ സ്ഥാപനത്തിൽ ബികോമിന് പഠിക്കുകയായിരുന്നു. അങ്ങനെ ഇവർ തമ്മിൽ പരിചയത്തിലായിരുന്നു. എന്നാൽ പിന്നീട് സൂഹൃത്തുക്കൾ വഴിയാണ് തന്നെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ ഫെയ്സ് ബുക്കിലൂടെ പ്രചരിക്കുന്ന വിവരം പെണ്കുട്ടിയറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ കുമരകം പോലീസിൽ പരാതി നല്കി. രണ്ടു മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ഡാനിയെ ഇന്നു കോടതിയിൽ…
Read Moreസൗകര്യമുള്ളവർ മാത്രം വാങ്ങിയാൽ മതി..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ മരുന്നു കടക്കാർ അമിത വില ഈടാക്കുന്നു; ചോദ്യം ചെയ്യുന്നവർക്കുനേരെ ഭീഷണി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മരുന്നു ഷോപ്പ് വ്യാപാരികൾ മരുന്നുകൾക്ക് അമിതവില ഈടാക്കുന്നതായി ആക്ഷേപം. ആരെങ്കിലും മരുന്നിന്റെ വിലയെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചാൽ സൗകര്യമുള്ളവർ മാത്രം വാങ്ങിയാൽ മതിയെന്നാണ് കടക്കാരുടെ നിലപാട്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിനിയായ വീട്ടമ രക്തസമ്മർദ്ദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. മൂന്നാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് പഞ്ചസാരയുടെയും കാത്സ്യത്തിന്റെയും അളവു നിയന്ത്രിക്കുന്നതിനായി ഡോക്ടർ ഷിൽകാൾ(500എംജി) ഗ്ലൈപിസെജ് എന്നീ ഗുളികകൾ ആറെണ്ണം വീതം വാങ്ങുവാൻ കുറിപ്പെഴുതി കൊടുത്തു. ഈ കുറിപ്പുമായി രോഗിയുടെ ബന്ധു സമീപത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പിലെത്തിയപ്പോൾ 160രൂപ മരുന്നിനാകുമെന്ന് അറിഞ്ഞു. തുടർന്ന് മറ്റു മെഡിക്കൽ ഷോപ്പിലും മരുന്നിനായി സമീപിച്ചു. അവിടെയും വില കൂടുതലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ആശുപത്രി കോന്പൗണ്ടിലെ കാരുണ്യ ഫാർമസിയിലെത്തി. ഈ മരുന്നുകൾക്ക് 20 രൂപയേ വിലയായുള്ളൂ. എന്നാൽ മരുന്നുകൾ പല…
Read Moreവിരൂപൻ അഞ്ചൂറ് ..! സ്വകാര്യ ബാങ്കിൽ നിന്ന് പിൻവലിച്ച നോട്ടുകെട്ടിൽ 500രൂപ നോട്ടിന് നീളക്കൂടുതൽ
കോട്ടയം: നോട്ട് എണ്ണിയപ്പോൾ അഞ്ഞൂറിന്റെ നോട്ടിന് നീളക്കൂടുതൽ. പാലാ കാഞ്ഞിരമറ്റത്തുള്ള സ്വകാര്യബാങ്കിൽ നിന്ന് ഇന്നലെ 50,000 രൂപ പിൻവലിച്ച കെ.പി. ഏബ്രഹാമിനാണ് വലിപ്പ വ്യത്യാസമുള്ള അഞ്ഞൂറിന്റെ നോട്ട് കിട്ടിയത്. നോട്ടുകൾ മടങ്ങിയിരുന്നതിനാൽ ഈ നോട്ട് ശ്രദ്ധിച്ചിരുന്നില്ല. ബാങ്കിൽനിന്ന് ഇറങ്ങിയതിന് ശേഷം പണം എണ്ണിനോക്കിയപ്പോഴാണ് നീളം കൂടിയ നോട്ട് ശ്രദ്ധയിൽപ്പെട്ടത്. നോട്ട് ഇന്നുതന്നെ ബാങ്കിൽ കൊടുത്തു മാറുമെന്ന് ഏബ്രഹാം പറഞ്ഞു.
Read Moreവിവാഹ വേദിക്ക് മുന്നിൽ യുവാക്കളുടെ ബൈക്ക് അഭ്യാസം; അപായക്കളി ശല്യമായതോടെ നാട്ടുകാർ ഇടപെട്ടു; ഒടുക്കം സംഭവിച്ചത്…
വെള്ളൂർ: വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപം ബൈക്കിൽ അഭ്യാസം നടത്തിയവരെ പോലീസ് പിടികൂടി കേസെടുത്തു. ഇന്നലെ ഉച്ചയോടെ വെള്ളൂർ പോലീസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തിനു മുൻപിലാണു സംഭവം.വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപത്തു സ്ത്രീകളുടെയും കുട്ടികളുടെയും മുന്പിൽ ബൈക്കിൽ അഭ്യാസം നടത്തുകയായിരുന്നു യുവാക്കൾ. രാമപുരം സ്വദേശി ഡിവൈൻ ജോസഫ് (24), ഉഴവൂർ സ്വദേശി വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇവർ ബൈക്കുകളിൽ ഭീതിപ്പെടുത്തുന്ന അഭ്യാസ പ്രകടനങ്ങളാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന യുവാക്കൾ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും അഭ്യാസങ്ങൾ കാണിക്കുകയുമായിരുന്നു. സൈലൻസർ ഉൗരി മാറ്റി വലിയ ഒച്ചയുള്ള ബൈക്കുകളുമായിട്ടാണ് ഇവർ എത്തിയത്. അപായക്കളി കണ്ടു പലരും റോഡിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതോടെ എഎസ്ഐ മാധവൻ, സീനിയർ സിപിഒ അനിൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ കൈവയ്ക്കുമെന്നായതോടെ പോലീസിനൊപ്പം…
Read Moreസ്വാമിയേ ശരണമയപ്പാ..! ശബരിമല മണ്ഡലകാലത്തിനായി 16ന് നടതുറക്കും; പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം 15നു കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും
ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു തുടക്കംകുറിച്ചു ശബരിമല ക്ഷേത്രനട 15നു വൈകുന്നേരം അഞ്ചിന് തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം 15നു രാത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും. 16 മുതൽ പതിവു പൂജകളും നെയ്യഭിഷേകവും ഉണ്ടാകും. 41 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ഡിസംബർ 26ന് മണ്ഡലപൂജ നടക്കും. മണ്ഡല, മകരവിളക്കുകാലത്തെ തിരക്ക് കണക്കിലെടുത്ത് എല്ലാ ദിവസവും പുലർച്ചെ മൂന്നിനു നട തുറക്കും. ഉച്ചപൂജയ്ക്കു ശേഷം നട അടച്ച് ഉച്ചകഴിഞ്ഞു മൂന്നിനു വീണ്ടും തുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും.
Read Moreമണിക്കൂറുകൾ ക്യൂനിന്നിട്ടും ചീട്ടില്ല; ജീവനക്കാരുടെ കുശലം പറച്ചിൽ വൈറൽ; ജീവനക്കാരിയെ ജോലിയിൽനിന്നു മാറ്റി
ഇടുക്കി: മണിക്കൂറുകളോളം ജില്ലാ ആശുപത്രിയിൽ ക്യൂ നിന്നിട്ടും ചീട്ടുകൊടുക്കാതെ കുശലം പറഞ്ഞിരുന്ന ജീവനക്കാരിയുടെ കൃത്യവിലോപം സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവം വിവാദമായതോടെ ജീവനക്കാരിയെ ജോലിയിൽനിന്നു മാറ്റിനിർത്തി. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽനിന്നു കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരും പ്രായമായവരും രാവിലെ മുതൽ ചീട്ടിനായി ഉൗഴവും കാത്തുനിൽപ്പു തുടങ്ങിയതാണ്. ഇവരെ കണ്ടില്ലെന്നു നടിച്ചു കളിചിരിയും തമാശയുമായി നേരം കളയുകയായിരുന്നു ജീവനക്കാർ. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്ന ഒരു യുവാവാണു സംഭവം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. രോഗികളുടെ ബുദ്ധിമുട്ടും കുട്ടികളുടെ കരച്ചിലും ജീവനക്കാർ അവഗണിക്കുന്നത് വീഡിയോയിൽ കാണാം. സമയം കഴിഞ്ഞിട്ടും ചീട്ടു കൊടുക്കാത്തതിന്റെ കാരണം തിരക്കിയ യുവാവിനോടു ടോക്കണ്‍ തരുന്നില്ലെന്നു പറഞ്ഞു ജീവനക്കാരി കയർക്കുന്നതും എഴുന്നേറ്റു പോകുന്നതും കാണാം. ഇതിനിടെ, ആശുപത്രിയിൽനിന്നു പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരൻ വന്നു. ഒടുവിൽ ഒരു സീനിയർ ഡോക്ടർ വന്നു പ്രശ്നം…
Read More