ആനച്ചാൽ: ഈട്ടിസിറ്റിക്ക് സമീപം വിനോജ സഞ്ചാരികൾ സഞ്ചരിച്ച ട്രക്കിംഗ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേർ മഹാരാഷ്ട്ര സ്വദേശികളും ഒരാൾ മലയാളിയുമാണ്. ജീപ്പ് ഓടിച്ചിരുന്ന ഈട്ടിസിറ്റി സ്വദേശി ഈപ്പച്ചനാണ് അപകടത്തിൽപെട്ട മലയാളി. ഈപ്പച്ചന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു അപകടം. ആനച്ചാലിൽ വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സംഘത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. ബ്രിജെയ്ൻ, ഖുശ്ബു, നിഖിത, ശീതൾ, സൂരജ്, മോഹിത് എന്നിവരാണ് പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികൾ.
Read MoreCategory: Kottayam
ഐ.വി ശശിയുടെ ഇഷ്ടലൊക്കേഷ നുകളിൽ കോട്ടയവും; വർണ്ണപ്പകിട്ടും, കാണാമറയത്തും ആൾക്കൂട്ടത്തിൽ തനിയെ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ കോട്ടയത്തെ കാണാം…
കോട്ടയം: മലയാള സിനിമയുടെ ഏക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകൻ ഐ.വി. ശശിയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു കോട്ടയം. ആൾക്കൂട്ടത്തിൽ തനിയെ, നാണയം, കാണാമറയത്ത്, ഇനിയും പുഴ ഒഴുകും, വർണപ്പകിട്ട് തുടങ്ങിയ സിനിമകൾക്ക് കോട്ടയത്തിന്റെ പല ഭാഗങ്ങളായിരുന്നു അദ്ദേഹം ലൊക്കേഷനായി തെരഞ്ഞെടുത്തിരുന്നത്. മമ്മൂട്ടി, ശോഭന, റഹ്മാൻ, സീമ തുടങ്ങിയവർ അഭിനയിച്ച കാണാമറയത്തിനും കോട്ടയമായിരുന്നു ലോക്കേഷൻ. അനോഖാ രിസ്ത എന്ന പേരിൽ കാണാമറയത്ത് ഹിന്ദിയിലെത്തിയപ്പോൾ കോടിമത ബോട്ടുജെട്ടിയും ബോട്ടുകളുമെല്ലാം ചിത്രീകരിച്ചു. രജേഷ് ഖന്നയും, സ്മിതാ പാട്ടീലും ഇവിടെ അഭിനയിക്കാനെത്തി. സെഞ്ചുറി ഫിലിംസായിരുന്നു രണ്ടു ഭാഷകളിലും നിർമാണം. മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങി നീണ്ട താരനിരയുടെ എക്കാലത്തെയും ഹിറ്റായ ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിനും കോട്ടയം ലൊക്കേഷനായി. പേരൂരും, കട്ടച്ചിറയുമായിരുന്നു ലൊക്കേഷൻ. മോഹൻലാലിനെ നായകനാക്കിയ വർണപ്പകിട്ടിനു അയ്മനം, കുമ്മനം എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തത്. പ്രമുഖ താര നിരയുമായി സംവിധാനം ചെയ്ത കരിന്പിൻപൂവിനക്കരെ ഷൂട്ടിംഗ്…
Read Moreകട്ടപ്പനയില്‍ നിന്നും ഗോവ, തിരുവനന്തപുരം വഴി കോട്ടയം! നാടുചുറ്റാനിറങ്ങിയ പതിനാറുകാരന് അഞ്ചു ദിവസത്തിനു ശേഷം പിടിയില്‍; നാടുചുറ്റല്‍ കഥയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ…
കോട്ടയം: വീടുവിട്ട് നാടുചുറ്റാനിറങ്ങിയ പതിനാറുകാരൻ അഞ്ചു ദിവസത്തിനു ശേഷം കോട്ടയത്ത് റെയിൽവേ പോലീസിന്റെ പിടിയിലായി. കട്ടപ്പന കാഞ്ചിയാറിൽനിന്നു കാണാതായ പതിനാറുകാരൻ ഗോവയും തിരുവനന്തപുരവും ചുറ്റിയ ശേഷം കോട്ടയത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പോലീസ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടുചുറ്റൽ കഥയുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞ 17ന് വീടുവിട്ടിറങ്ങിയ പയ്യൻ ഗോവ, പനവേൽ എന്നിവിടങ്ങളിൽ ചുറ്റിയടിച്ച ശേഷമാണ് കോട്ടയത്ത് എത്തിയത്. റെയിൽവേ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യം പറഞ്ഞത് സൗത്ത് ഇന്ത്യൻ കബഡി മത്സരത്തിനായി പോയതാണെന്ന്. കബഡി കളിക്കാൻ പോകുന്പോൾ ഉപയോഗിക്കുന്ന ജഴ്സിയും മറ്റും എവിടെയെന്ന് ചോദിച്ചപ്പോൾ കാര്യങ്ങൾ മാറ്റി പറയാൻ തുടങ്ങി. തുടർന്ന് ഇയാളെ റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാളുടെ വീട്ടിലെ ഫോണ്‍ നന്പർ വാങ്ങി വിളിച്ചപ്പോഴാണ് ഒരാഴ്ചയായി കാണാനില്ലെന്ന…
Read Moreഎന്തു സുഖമാണീ യാത്ര… മനം മയക്കുന്ന കാഴ്ചകളുമായി കോട്ടയം- ആലപ്പുഴ ബോട്ട് യാത്ര
ബോണി മാത്യു കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് ഒന്നു പോയാലോ. വെറുതെയല്ല മനോഹരമായ കാഴ്ചകളൊക്കെ കണ്ട് ഒരു ബോട്ട് യാത്ര. ചുരുങ്ങിയ ചെലവിൽ മനം മയക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കായൽ യാത്രക്കു അവസരമൊരുക്കി കോട്ടയംആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചിരിക്കുന്നു. മറ്റു ബോട്ടുയാത്രകൾ പോലെയല്ല ഇത്. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കു പോയാൽ ജലനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന പാടങ്ങളും പാടങ്ങളിലേക്കു വെള്ളം കയറാതെ സൂക്ഷിക്കുന്ന മടകളും ചാഞ്ഞുനിൽക്കുന്ന തെങ്ങുകളും അങ്ങനെ കണ്ണിനുകുളിര്മയേകുന്ന നിരവധി കാഴ്ചകളാണ് ഈ യാത്ര സമ്മാനിക്കുക. ചാടിത്തുള്ളിപ്പോകുന്ന കരിമീനുകളെയും ഇവയെ പിടിക്കാൻ കണ്ണുംനട്ടിരിക്കുന്ന നീലപ്പൊൻമാനുകളെയും ഇടയ്ക്കിടെ കാണാം. വെള്ളകൊക്കുകളും കുളക്കോഴികളും തലങ്ങും വിലങ്ങും പറക്കുന്നതും സുന്ദരമായ കാഴ്ച തന്നെ. പച്ചനിറഞ്ഞ പാടങ്ങളും കൊച്ചുകൊച്ചു വീടുകളും ഷാപ്പുകളും മീൻ പിടിക്കുന്നവരും കായലും കനാലും അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ നിരവധി. വേന്പനാട്ടു കായലിന്റെ ഭാഗമായ ആർ…
Read Moreതമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായെത്തിയ യുവാവിനെ ഓടിച്ചിട്ടു പിടികൂടി; പിടിയിലായത് മീനച്ചിൽ പുലിയന്നൂർ സ്വദേശി
കുമളി: തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായെത്തിയ യുവാവിനെ ഓടിച്ചിട്ടു പിടിച്ചു. കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് അധികൃതരുടെ പരിശോധയിലാണ് ഇന്ന് രാവിലെ ഒന്‍പതോടെ മൂന്നുറുഗ്രാം കഞ്ചാവുമായി കോട്ടയം മീനച്ചിൽ പുലിയന്നൂർ നെടുപ്ലാക്കൽ അലൻ ഗോപാലൻ (19) പിടിയിലായത്. തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്നും ബസിറങ്ങി നടന്നുവരികയായിരുന്ന ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിമറയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാർച്ചിലും കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരേ കേസുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടിൽ ചില്ലറ വ്യാപാരാരത്തിനായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യൻ, പ്രവന്റീവ് ഓഫീസർ ഷാജി അരവിന്ദാക്ഷൻ, സിഇഒമാരായ ദീപുരാജ്, വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടീയത്. മുൻപും അലനെ കഞ്ചാവു കേസിൽ പിടികൂടിയിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും.
Read Moreദിലീപിന്റെ തണ്ടർ ഫോഴ്സ് കോട്ടയത്ത്! ദിലീപ് തണ്ടർ ഫോഴ്സിന്റെ സുരക്ഷയിൽ കോട്ടയം വഴി കടന്നു പോയെന്നു സൂചന; സിസിടിവി കാമറകൾ പരിശോധിച്ച് പോലീസ്
കോട്ടയം: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് തണ്ടർ ഫോഴ്സിന്റെ സുരക്ഷയിൽ കോട്ടയം വഴി കടന്നു പോയെന്നു സൂചന. ഇന്നു രാവിലെ 10 മണിയോടെയാണ് കുമരകം റോഡിൽ നിന്നെത്തിയ രണ്ടു തണ്ടർ ഫോഴ്സ് വാഹനങ്ങൾക്ക് മധ്യത്തിലായി ടാക്സിയിൽ ദിലീപ് കടന്നു പോയത്. ഇതു സംബന്ധിച്ച അഭ്യൂഹം പരന്നതോടെ സ്പഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എവിടേക്കാണ് പോയതെന്നറിയാൻ നഗരത്തിലെ സിസിടിവി കാമറകൾ പരിശോധിക്കുന്നുണ്ട്.
Read Moreപോരാട്ടവീര്യത്തിനുള്ള അംഗീകാരം! നേട്ടങ്ങളുമായി പ്രിസ്കില്ല ബോള്‍ട്ടിന്റെ നാട്ടിലേക്ക്
പാലാ: പൊട്ടിപ്പൊളിഞ്ഞ വാടക വീട്ടില്‍ നിന്നും ആകെ കൈമുതലായി ഉള്ള പോരാട്ടവീര്യവുമായി പാലായിലെത്തിയ പ്രിസ്കില്ലയെന്ന കുഞ്ഞുകായികതാരത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമെത്തുന്നു. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ ഒരു മാസത്തെ പരിശീലനത്തിനുള്ള സുവര്‍ണാവസരമാണ് പ്രിസ്കില്ലയെ തേടിയെത്തിയത്. പാലായിലെ സിന്തറ്റിക് ട്രാക്കില്‍ നിന്നു ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും 800 മീറ്ററിലും സുവര്‍ണ നേട്ടം സ്വന്തമാക്കിയ പ്രിസ്കില്ലയ്ക്ക് ജമൈക്കയില്‍ പരിശീലനത്തിനുള്ള അവസരം ലഭിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസമാണ് അറിയുന്ന്. തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തുന്ന ഈ ഒന്‍പതാം ക്ലാസുകാരിയുടെ കൂടപ്പിറപ്പാണ് പട്ടിണിയും പരിവട്ടവും. തിരുവനന്തപുരം കാട്ടാക്കടയില്‍ താമസിച്ചിരുന്ന പ്രിസ്കില്ലയുടെ മാതാപിതാക്കള്‍ തൊഴില്‍ തേടിയാണ് 18 വര്‍ഷം മുമ്പ് പത്തനം തിട്ടയിലേക്ക് വണ്ടി കയറിയത്. പത്തനം തിട്ട കുമ്പനാട് വാടകയ്ക്ക് താമസം തുടങ്ങി. സമീപത്തുള്ള റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് ചെയ്താണ് പ്രിസ്കില്ലയുടെ പിതാവ് ദാനിയേല്‍ കുടുംബം പോറ്റിവന്നത്. പിതാവിനു സഹായമായി മാതാവ്…
Read Moreവരുത്തിവയ്ക്കുന്ന അപകടങ്ങൾ..! പ്ലാറ്റ്ഫോമിൽ കുടുങ്ങി ട്രെയിൻ യാത്രക്കാരന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങി; തമിഴ്നാട് സ്വദേശി രവിക്കാണ് പരിക്കേറ്റത്
കോട്ടയം: ട്രെയിനിന്റെ വാതിലിൽ ഇരുന്നു യാത്ര ചെയ്ത യുവാവിന്റെ കാൽ പിറവം റോഡ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങി ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു തൂങ്ങി. ഇന്നു രാവിലെയാണ് അപകടം. ഇന്ന് രാവിലെ ചെന്നൈ മെയിലിൽ കോയന്പത്തൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു രവി. ഏറ്റവും പുറകിലെ ജനറൽ കന്പാർട്ട്മെന്റിൽ വാതിലിന്റെ ഫുട്ബോർഡിൽ ഇരിക്കുകയായിരുന്നു ഇയാൾ. ട്രെയിൻ പിറവം റോഡ് സറ്റേഷനിൽ എത്തിയപ്പോൾ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് കുടുങ്ങുകയായിരുന്നു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പരിക്കേറ്റ രാജുവിനെ റെയിൽവേ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരു കാലുകളും ഒടിഞ്ഞ യാത്രക്കാരനെ റെയിൽവേ പോലീസ് എഎസ്ഐ രാജു നാരായണൻ, സേതു എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ട്രെയിന്റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്ക് പിറവം റോഡ് റെയിൽവേസ്റ്റേഷനിൽ…
Read Moreഉടൻ കുടുങ്ങും..!കാഞ്ഞിരപ്പള്ളിയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; നിർണായക സൂചനകൾ പോലീസിന്
കോട്ടയം: കാഞ്ഞിരപ്പള്ളി പൊടിമറ്റം അഞ്ചിലവ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ സ്റ്റോർ മുറിയിൽനിന്ന് രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ നിരവധിപ്പേ രെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ഇതുവരെ ആരാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. എന്നാൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. റബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളെയും സംശയമുള്ള ചിലരെയും ചോദ്യം ചെയ്തു. 2.100കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. പഴയ സ്റ്റോർ റൂമിന്റെ മൂലയിൽ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പത്ത് ഏക്കർ വിസ്തീർണമുള്ള റബർ തോട്ടത്തിലാണ് സ്റ്റോർ മുറി. ഇത് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. വല്ലപ്പോഴും റബർ പാൽ ശേഖരിച്ചു വയ്ക്കാറുണ്ടെന്നത് ഒഴിച്ചാൽ ഇവിടേക്ക് ആരും വരാറില്ല എന്നാണ് പോലീസ് പറയുന്നത്.…
Read Moreഈ സ്വർണ മെഡലുകളെല്ലാം സൂക്ഷിക്കാൻ അനുമോൾ തമ്പിക്ക് ഒരു വീടുവേണം; എല്ലാ പ്രവിശ്യവും സർക്കാർ നൽകുന്നത് വെറും വാഗ്ദാനം മാത്രം
പാലാ: ഇത്തവണയും അനുമോൾ ഓടി; വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി. സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി റിക്കാർഡിനൊപ്പമെത്തിയാണ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തന്പി ആദ്യ ദിനം തന്നെ ദീർഘദൂര ഓട്ടത്തിലൂടെ ട്രാക്കിലെ താരമായത്. ഇന്ന് 5,000 മീറ്ററിലും അനുമോൾ സ്വർണം നേടി. ഇടുക്കി പാറത്തോട് സ്വദേശിനിയായ അനുമോൾ തന്പിക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ തന്പിയുടെയും വീട്ടമ്മയായ ഷൈനിയുടെയും മകളായ അനുമോൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. കായിക കേരളത്തിന്റെ ഭാവിവാഗ്ദാനമായ അനുമോൾക്ക് വീടു നിർമിച്ചു നൽകാമെന്ന് സർക്കാരും ജനപ്രതിനിധികളും സംഘടനകളും ഒക്കെ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടന്നില്ല. കഴിഞ്ഞ വർഷത്തെ കായികമേളയിൽ 5000 മീറ്ററിൽ സ്വർണവും 3000 മീറ്ററിൽ വെള്ളിയും നേടിയ അനുമോൾ ലോക സ്കൂൾ മീറ്റിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഈ വർഷവും…
Read More