ദിലീപിന്‍റെ തണ്ടർ ഫോഴ്സ് കോട്ടയത്ത്! ദി​ലീ​പ് ത​ണ്ട​ർ ഫോ​ഴ്സി​ന്‍റെ സു​ര​ക്ഷ​യി​ൽ കോ​ട്ട​യം വ​ഴി ക​ട​ന്നു പോ​യെന്നു സൂചന; സി​സി​ടി​വി കാ​മ​റ​ക​ൾ പരിശോധിച്ച് പോലീസ്‌

കോ​ട്ട​യം: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഉ​പ​ദ്ര​വി​ച്ചി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പ് ത​ണ്ട​ർ ഫോ​ഴ്സി​ന്‍റെ സു​ര​ക്ഷ​യി​ൽ കോ​ട്ട​യം വ​ഴി ക​ട​ന്നു പോ​യെന്നു സൂചന. ഇ​ന്നു രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് കു​മ​ര​കം റോ​ഡി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു ത​ണ്ട​ർ ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ധ്യ​ത്തി​ലാ​യി ടാ​ക്സി​യി​ൽ ദി​ലീ​പ് ക​ട​ന്നു പോ​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ സ്പ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന​റി​യാ​ൻ ന​ഗ​ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts