മൂന്നാർ: ക്രിമിനലുകളുടെ കടന്നു കയറ്റം തോട്ടങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളിൽ അസ്വസ്ഥത പടർത്തുന്നു. കുടിയേറ്റ കാലത്തിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിട്ട മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സമാധാന അന്തരീക്ഷത്തിനാണ് ഇതു വഴി ഭംഗം നേരിട്ടിരിക്കുന്നത്. തോട്ടങ്ങളും ലയങ്ങളും പണ്ടേ പോലെ സുരക്ഷിതമല്ല എന്ന വസ്തുത തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടന്ന കൊലപാതകങ്ങളുടെയും ദുരൂഹമരണങ്ങളുടെയും ചുരുളഴിയാത്തതും ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ തന്നെ കേരള – തമിഴ്നാട് അതിർത്തിയിൽ മൂന്നു മരണങ്ങളാണ് തോട്ടം മേഖലയെ ഞെട്ടിച്ചത്. കേരള -തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് മണപ്പട്ടിയിൽ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോഡ്രൈവർമാർ വെട്ടേറ്റു മരിച്ചപ്പോൾ മറ്റൊരു അതിർത്തിഗ്രാമമായ ഉടുമലപ്പേട്ടയിൽ 19 കാരിയായ വിദ്യാർഥിനിയായ അസ്വഭാവിക മരണം മൂന്നാറിനെ മൂകമാക്കി. യുവാക്കൾ ക്രൂരമായി വെട്ടിക്കൊല്ലപ്പെട്ടപ്പോൾ വിദ്യാർഥിനിയുടെ മൃതദേഹം ഹോസ്റ്റലിലെ വാട്ടർ ടാങ്കിൽ മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുണി ഉണക്കുന്നതിനിടയിൽ അബദ്ധത്തിൽ…
Read MoreCategory: Kottayam
അനാഥത്വവും പഴങ്കഥയായി..! എബിയുടെ കരം പിടിച്ചു പുതിയൊരു ജീവിതത്തതിലേ ക്ക് പുഷ്പ; ആശിർവദിക്കാൻ എംഎൽഎ സി.കെ ആശയും; വിഭവ സദ്യയൊരുക്കി നാട്ടുകാരും
കടുത്തുരുത്തി: പുഷ്പ ഇനി തനിച്ചല്ല. എബിയുടെ കരം പിടിച്ചു പുതിയൊരു ജീവിതാന്തസിലേക്കു പ്രവേശിച്ചതോടെ പുഷ്പയുടെ അനാഥത്വവും പഴങ്കഥയായി. കല്ലറ മഹിളാ മന്ദിരത്തിലെ അംഗമായിരുന്ന പുഷ്പയും മണർകാട് എട്ടുപറയിൽ എബിയും ഇന്നലെ കടുത്തുരുത്തി സബ്ബ് രജിസ്ട്രാർ ഓഫീസിൽ വച്ചു വിവാഹിതരായി. എബിയുടെ മാതാപിതാക്കളും ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അനിൽകുമാർ, ജിൻസി എലിസബത്ത് തുടങ്ങി ജനപ്രതിനിധികളും വിവാഹസമയത്ത് സന്നിഹിതരായിരിന്നു. രജിസ്ട്രാർ ഓഫീസിലെ ചടങ്ങുകൾക്കു ശേഷം കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇരുവരും വരണമാല്യം ചാർത്തി. സി.കെ. ആശ എംഎൽഎ വരനും ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തൻകാലാ വധുവിനും പരസ്പരം അണിയുന്നതിനായി വരണമാല്യം എടുത്തു നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ്…
Read Moreഭിക്ഷാടകർ സംഘമായി എത്തുന്നു; റെയിൽ വേ യാത്രക്കാർ ഭീതിയിൽ; യാചകരുടെ കൈകളിൽ വിലകൂടിയ മൊബൈലുകൾ
കോട്ടയം: ട്രെയിനുകളിൽ യാചകശല്യം രൂക്ഷം. സംഘടിതമായി പ്രവർത്തിക്കുന്നസംഘങ്ങൾ യാത്രക്കാരിൽ ഭീതിയും പരത്തുന്നു. സ്ഥിരം ട്രെയിനുകളേക്കാൾ ദീർഘദൂര വണ്ടികളിലാണു യാചകശല്യം രൂക്ഷമായിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചാണു വലിയൊരുസംഘം പ്രവർത്തിക്കുന്നതെന്ന് പറയുന്നു. തിരുവനന്തപുരം, കൊല്ലം എന്നീ സ്റ്റേഷനുകളിൽനിന്നും ട്രെയിനുകളിൽ കയറുന്ന സംഘങ്ങൾ പാലക്കാട്, കോയന്പത്തൂർ, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇറങ്ങുന്നത്. മുൻകാലങ്ങളിൽ ഒറ്റപ്പെട്ട യാചകരായിരുന്നെങ്കിൽ ഇപ്പോൾ സംഘടിതമായാണ് എത്തുന്നത്. വൻമാഫിയയാണു പിന്നിൽ പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. കൊല്ലത്ത് വീടുകൾ വാടകയ്ക്കു എടുത്തു കൂട്ടമായി താമസിക്കുകയാണ്. വിവിധ അഭ്യർഥനകളുമായി എത്തുന്ന പലരുടെയും കൈയിൽ വിലകൂടിയ മൊബൈൽ ഫോണ് അടക്കമുളളവ ഉണ്ടെന്ന് റെയിൽവേ ജീവനക്കാർ തന്നെ പറയുന്നു. യാചകരെന്ന പേരിൽ മോഷ്ടാക്കൾ അടക്കമുള്ളവരും ട്രെയിനുകളിൽ കടന്നുകൂടുന്നതായി യാത്രക്കാർ പറയുന്നു. യാചകരെന്ന വ്യാജേന എത്തുന്ന സംഘങ്ങൾ യാത്രക്കാരിൽനിന്നു പണവും മറ്റും അപഹരിക്കുന്ന കേസുകളും വർധിക്കുകയാണ്. സ്ത്രീകളെ അടക്കം ഉപദ്രവിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ട്. യാചകരുടെ സാന്നിധ്യം സുരക്ഷാ ഭീഷണി ഉയർത്തിയിട്ടും…
Read Moreഓണത്തുമ്പിയുടെ കണക്കെടുപ്പ് പെരിയാർ കടുവാ സങ്കേതത്തിൽ ; തുമ്പികളുടെ അഭാവം ജലമലിനീകരണത്തിന്റെ അടയാളമെന്ന് ശാസ്ത്രം
കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ ഓണത്തുമ്പികളുടെ കണക്കെടുപ്പ് ഇന്നുതുടങ്ങും. മൂന്നു ദിവസമാണ് സർവേ. തേക്കടി പെരിയാർ കണ്സർവേഷൻ ഫൗണ്ടേഷനും തിരുവനന്തപുരം ഡ്രാഗൻഫ്ളൈ ഫൗണ്ടേഷനും ചേർന്നാണ് സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിൽ നടക്കുന്ന ആദ്യ സംയുക്ത സർവേയാണിത്. 15 കേന്ദ്രങ്ങളിൽ നാലുപേരു വീതം ആളുകൾ അടങ്ങിയ സംഘങ്ങളാണു കണക്കെടുപ്പു നടത്തുന്നത്. തേക്കടി ഡിഎഫ്ഒ ശില്പ വി. കുമാർ ഉദ്ഘാടനംചെയ്യും. ശുദ്ധജല പരിസ്ഥിതി മേഖലയിലാണ് ഓണത്തുന്പികളുടെ നിലനില്പ്. തുമ്പികളുടെ അഭാവം ജലമലിനീകരണത്തിന്റെ അടയാളമാണെന്നാണു ശാസ്ത്രം.
Read Moreസർവീസിന് നൽകിയ ബസ് കണ്ട് ഡ്രൈവർ ഞെട്ടി..! എൻജിൻ അഴിച്ച് താഴെ വച്ച നിലയിൽ; പൊൻകുന്നം ഡിപ്പോയിൽ നടന്ന സംഭവം ഇങ്ങനെ..
പൊൻകുന്നം: ഇന്നലെ തനിക്ക് സർവീസിനു പോകാൻ അലോട്ട് ചെയ്തു കിട്ടിയ ബസ് കണ്ട ഡ്രൈവർ അന്തംവിട്ടുനിന്നു, ബസിന് എൻജിനില്ല. കൂടുതൽ പരിശോധിച്ചപ്പോൾ അഴിച്ചുതാഴെ വച്ചിരിക്കുന്ന നിലയിൽ ബസിന്റെ എൻജിൻ. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ആർഎസി 934 എന്ന നമ്പരുള്ള ബസ് കോട്ടയത്തിനു പോകുന്നതിനു ഡിപ്പോ അസിസ്റ്റന്റ് എൻജിനിയർ ബസിന്റെ നമ്പർ വച്ച് ഡ്രൈവർക്കു പാസിംഗ് കാർഡ് നൽകിയിരുന്നു. ഡ്രൈവർ വണ്ടിയെടുക്കാൻ ചെന്നപ്പോഴാണ് എൻജിനില്ലാത്ത നിലയിൽ കിടക്കുന്നതു കണ്ടത്. അബദ്ധം മനസിലായ ഉദ്യോഗസ്ഥർ ഡ്രൈവറിൽനിന്നു പാസിംഗ് കാർഡ് തിരിച്ചുവാങ്ങി തടിതപ്പി. ബസ് അയയ്ക്കുന്നതിനു മുന്പ് ഡിപ്പോ എൻജിനിയറും വൈഹിക്കിൾ ഇൻസ്പെക്ടർമാരും വാഹനങ്ങൾ വേണ്ടവിധം പരിശോധന നടത്തുന്നില്ലെന്ന് ഇതോടെ ഉറപ്പായി. ഏതാനും ദിവസം മുന്പ് ആർഎൻസി 816 എന്ന നമ്പരുള്ള ബസ് സർവീസിനയച്ചത് വീലിന്റെ നട്ട് ഒന്നും തന്നെ മുറുക്കാതെയായിരുന്നു. സംഭവം സംബന്ധിച്ചു കെഎസ്ആർടിയുടെ…
Read Moreതട്ടിപ്പിൻ മറയത്തെ സുറമി..! താഴത്തങ്ങാടിയിൽ തട്ടിപ്പിന് അറസ്റ്റിലായ യുവതി പഠിച്ച കള്ളി; കാസർകോട്ടും തട്ടിപ്പ് നടത്തിയതായി പോലീസ്
കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ ആറു പേരിൽ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റു ചെയ്ത യുവതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിക്കുന്ന മൂവാറ്റുപുഴ മാറാടി രാമമംഗലം സ്വദേശിനി കുരിയപ്പനാൽ സുറുമി ഷെരീഫി (29)നെയാണു കോട്ടയം വെസ്റ്റ് എസഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് ഇന്നോ നാളെയോ കോടതിയിൽ സമർപ്പിക്കും. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചു നല്കുന്ന തുകയുടെ ഇരട്ടിയായ തിരികെ നല്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു സുറുമി പ്രദേശവാസികളായ ആറു പേരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തത്. സുറുമിയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്. ഇവർ മുന്പു താമസിച്ചിരുന്ന കാസർകോഡും സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയിരുന്നു. അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന…
Read Moreഇങ്ങനെയാണേ ഇവൻമാർ മേടിക്കും..! രോഗികൾ ക്യൂവിൽ തന്നെ; ഒപി സമയങ്ങ ളിൽ ഡോക്ടർമാരെ കാണാൻ മരുന്നു കമ്പനി പ്രതിനിധികൾ
ഗാന്ധിനഗർ: മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നു കന്പനി പ്രതിനിധികൾ ഒപി സമയങ്ങളിൽ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നു. മരുന്നു കന്പനി പ്രതിനിധികൾ ഒപി സമയത്ത് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നതു രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇത് ആവർത്തിക്കാതിരിക്കാൻ ഇടപെടൽ നടത്തണമെന്ന നിർദേശം മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കു നൽകിയിരുന്നു. കഴിഞ്ഞ 23നാണു ഇതു സംബന്ധിച്ച് ഉത്തരവു നല്കിയത്. എന്നാൽ ഉത്തരവിറങ്ങിയശേഷം ഇന്നലെയും ഒപി സമയങ്ങളിൽ മരുന്നു കന്പനി പ്രതിനിധികൾ ഡോക്്ടർമാരെ കാണുന്നതിന് എത്തിയിരുന്നു. മെഡിക്കൽ കോളജിലെ ഒപി കേന്ദ്രീകരിച്ച്എത്തിച്ചേരുന്നവരുടെ മുഴുവൻ ബാഗുകളും ഒപിയിൽ കിടക്കുന്ന മേശപ്പുറത്ത് വച്ചശേഷമാണു ഓരോ വിഭാഗത്തിലേക്കും പ്രതിനിധികൾ പോകുന്നതെന്നു ജീവനക്കാർ തന്നെ പറയുന്നു. അതിനാൽ കമ്മീഷൻ ഉത്തരവ് പാലിക്കാൻ തയാറാകാത്ത ഒപി സമയത്ത് എത്തുന്ന മരുന്നു കന്പനി പ്രതിനിധികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നു രോഗികൾ ആവശ്യപ്പെടുന്നു.
Read Moreകൃത്യസമയത്തെ പോലീസിന്റെ വലവീശൽ..! ക്ലാസ് കട്ട്ചെയ്ത് സഹപാഠിക്കൊപ്പം കറങ്ങി; വൈകുന്നേരം ഇരുവരും ഒന്നിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് പൊക്കി
കോട്ടയം: സഹപാഠിക്കൊപ്പം കറങ്ങാൻ പോയ പ്ലസ്ടു വിദ്യാർഥിനി മണിക്കൂറുകൾക്കുള്ളിൽ പോലീസ് വിരിച്ച വലയിൽ വീണു. വൈക്കത്താണ് സംഭവം. സ്കൂളിൽ പോയ പ്ലസ്ടു വിദ്യാർഥിനി തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സ്കൂളിലെത്തിയില്ല എന്ന വിവരം ലഭിച്ചത്. അതേ സ്കൂളിലെ മറ്റൊരു വിദ്യാർഥിയും സ്കൂളിലെത്തിയില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഇവർ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് പോലീസ് നിഗമനത്തിൽ എത്തി. വൈകുന്നേരത്തോടെ പെണ്കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസ് സ്റ്റേഷനിൽ ലഭിച്ചയുടൻ ഒപ്പം കാണാതായ വിദ്യാർഥിയെക്കുറിച്ചും അന്വേഷിച്ചു. പിന്നീട് വിദ്യാർഥിയുടെ വീട് കണ്ടെത്തി. അവിടെ പോലീസ് എത്തി വിവരങ്ങൾ ചോദിച്ചുകൊണ്ടിരുന്ന സമയത്ത് പെണ്കുട്ടിയും വിദ്യാർഥിയും സ്ഥലത്തെത്തി. നഗരം ചുറ്റിക്കറങ്ങിയ ശേഷം സഹപാഠിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. എന്തായാലും പോലീസ് പെട്ടെന്ന് ഇടപെട്ട് അന്വേഷണം നടത്തിയതിനാൽ പെണ്കുട്ടിയെ തിരികെ ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ പെണ്കുട്ടിയെ വീട്ടുകാർക്കൊപ്പം…
Read Moreപത്തു വർഷത്തിനൊടുവിൽ..! വിദ്യാർഥി സംഘർഷത്തിനിടെ എഎസ്ഐ ഏലിയാസിന്റെ മരണം: 17 പ്രതികളെയും വെറുതേവിട്ടു
ചങ്ങനാശേരി: പെരുന്ന എൻഎസ്എസ് കോളജിൽ വിദ്യാർഥി സംഘട്ടനത്തിനിടയിൽ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.ഏലിയാസ് മരിക്കാനിടയായ സംഭവത്തിലെ 17 പ്രതികളെയും ചങ്ങനാശേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടു. പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടും കേസ് തീർപ്പാക്കിയും മജിസ്ട്രേറ്റ് ലൈജുമോൾ ഷെറീഫ് ഉത്തരവ് പുറപ്പെടുവിച്ചു. എബിവിപിക്കാരുടെ ദണ്ഡ് ഉപയോഗിച്ചുള്ള അടിയേറ്റാണ് ഏലിയാസ് മരിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന അന്ത്രയോസ് എന്ന പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി പോലീസ് കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ മാത്യുവും അബോധാവസ്ഥയിൽ കുഴഞ്ഞുവീണിരുന്നു. പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് എല്ലാ പ്രതികളെയും വെറുതേ വിട്ടുകൊണ്ട് കേസ് തീർപ്പാക്കിയത്. പോലീസ് ആദ്യം ബിജു എന്ന വിജയകുമാർ, മനേഷ്, ജ്യോതിഷ്, വിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് 13പേരെക്കൂടി അറസ്റ്റ് ചെയ്ത് പ്രതിചേർക്കുകയുമായിരുന്നു.പ്രതികളെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ മർദിച്ചതായി പരാതി ഉയർന്നിരുന്നു. കോട്ടയം ഡിവൈഎസ്പി…
Read Moreവാഴ ചതിച്ചെങ്കിലെന്താ ജോസിന് എല്ലാം പുല്ലാണ്; ഇപ്പം മാസം തോറും പതിനായിരം രൂപ വരുമാനവും
എരുമേലി: പറമ്പ് നിറഞ്ഞ് 400 വാഴകൾ വളർന്ന് ഒടുവിൽ കുലകൾ വെട്ടിവിറ്റപ്പോൾ മുടക്കിയതിന്റെ പകുതി പോലും വിലയിടിവ് മൂലം കിട്ടിയില്ല. വെറുതെ മെനക്കെട്ടല്ലോയെന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ആടുകൾക്ക് തീറ്റയ്ക്കായി പുല്ല് വെച്ചുപിടിപ്പിച്ച് വളർത്താൻ തീരുമാനിച്ചത്. വാഴ കൃഷി ചതിച്ചതിന്റെ വിഷമത്തിൽ പറമ്പ് നിറയെ വളർത്തിയ തീറ്റപ്പുല്ല് കൃഷിയിലൂടെ ആടുകളുടെ വയറും നിറഞ്ഞ് ഇപ്പോൾ മാസം തോറും പതിനായിരം രൂപയാണ് വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ വിജയഗാഥ എരുമേലി കൊരട്ടി ചെമ്പകത്തുങ്കൽ ജോസ് മോൻ എന്ന ജോസിന്റേതാണ്. മുപ്പത് സെന്റ് സ്ഥലത്താണ് ജോസ് 400 വാഴകൾ നട്ടത്. കുലകൾ വെട്ടിവിറ്റപ്പോൾ മൊത്തം വിലയിടിവിന്റെ സീസണായിരുന്നു. വൻ നഷ്ടമാണ് ഉണ്ടായതെന്ന് ജോസ് പറയുന്നു. വാഴയെല്ലാം ചുവടെ വെട്ടിക്കളഞ്ഞിട്ട് മണ്ണ് നന്നായി കൊത്തിയിളക്കിയതിന് ശേഷം കപ്പ നടുന്നപോലെയാണ് തീറ്റപ്പുല്ലുകളുടെ വിത്തുകൾ പാകി തടമിട്ടത്. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നു സിയോത്രി എന്ന വിത്ത്…
Read More