ഏറ്റുമാനൂർ: റെയിൽവേ മേൽപാലം പൊളിച്ചതോടെ റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കു സഞ്ചാരമാർഗമടഞ്ഞു. പാതയിരട്ടിപ്പിക്കലിന്റെയും റെയിൽവേ സ്റ്റേഷൻമാറ്റി സ്ഥാപിക്കലിന്റെയും ഭാഗമായാണ് റെയിൽവേ മേൽപാലം പൊളിച്ചു നീക്കിയത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറ്റുമാനൂർ – നീണ്ടൂർ റോഡിലുള്ള പാലമാണ് പൊളിച്ചത്. പാത ഇരട്ടിപ്പിക്കുന്നതോടെ പാലത്തിന്റെ നീളവും വീതിയും കൂട്ടി പുനർനിർമിക്കേണ്ടതുണ്ട്. നാലു മാസം മുന്പാണ് പാലം പൊളിച്ചത്. ഡിസംബറോടെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ നാലുമാസം പിന്നിടുന്പോഴും പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയിട്ടുപോലുമില്ല. പാലം പൊളിച്ചപ്പോൾ ബദൽ യാത്രാ സംവിധാനങ്ങൾ റെയിൽവേ ഒരുക്കിയുമില്ല. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ യാത്ര ചെയ്യേണ്ട വാഹനങ്ങൾ അതിരന്പുഴ വഴി കോട്ടമുറിയിലെത്തിയാണ് യാത്ര തുടരേണ്ടത്. റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, കാട്ടാത്തി ഭാഗങ്ങളിലുള്ളവർ ഏറ്റുമാനൂരിലെത്തി വേണം യാത്ര ചെയ്യാൻ. നാല് കിലോമീറ്റർ അധികം യാത്ര ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്.…
Read MoreCategory: Kottayam
പോലീസിനു പണിയോടു പണി..! നാളെ കോട്ടയം കനത്ത സുരക്ഷയിൽ; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരേ സമയം ടൗണിലെത്തുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്
കോട്ടയം: കോട്ടയത്തെ പോലീസ് ഇപ്പോൾ മുൾമുനയിലാണ്. നാളെ രണ്ടു ശക്തിപ്രകടനവും ഇതോടൊപ്പം കേന്ദ്ര മന്ത്രി അടക്കം അതീവ സുരക്ഷയുള്ള നേതാക്കൾ പങ്കെടുക്കുന്നതുമാണ് കോട്ടയത്തെ പോലീസിന് തലവേദനയാകുന്നത്. ബിജെപിയുടെ ജനരക്ഷാ യാത്ര നാളെ കോട്ടയത്ത് എത്തും. അതേ സമയത്തു തന്നെ മറ്റൊരു പരിപാടിയിൽ മുഖ്യമന്ത്രി കോട്ടയത്ത് പങ്കെടുക്കുന്നുമുണ്ട്. ഇതുരണ്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലാണ് പോലീസ് വിഷമിക്കുന്നത്. വൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്പോൾ ഗതാഗതം അടക്കമുള്ള ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുമെന്ന് വിലയിരുത്തുന്നു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോണ്ഫെഡറേഷൻ സംസ്ഥാന സമ്മേളനം വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നഗരത്തിൽ ഇവരുടെ ശക്തി പ്രകടവുമുണ്ട്. കളക്ടറേറ്റിനു സമീപത്തു നിന്നാണ് പ്രകടനം ആരംഭിക്കുന്നത്. ഏറ്റുമാനൂരിൽ നിന്ന് വരുന്ന ബിജെപി ജനരക്ഷാ യാത്ര വൈകുന്നേരം ആറിന് നാഗന്പടം മൈതാനിയിൽ എത്തും. കേന്ദ്ര മന്ത്രി സുശീൽകുമാർ…
Read Moreപറക്കും തളിക കട്ടപ്പുറത്ത്..! ജീപ്പില്ലാത്തതുമൂലം കടുത്തുരുത്തിയിൽ പോലീസിന്റെ കൃത്യനിർവഹണം സ്കൂട്ടറിന്റെ സഹായത്തോടെ; അടിയന്തിര നടപടിയുണ്ടാക്കണമെന്ന് പോലീസ്
കടുത്തുരുത്തി: ജീപ്പില്ല, കടുത്തുരുത്തിയിൽ പോലീസിന്റെ കൃത്യനിർവഹണം സ്കൂട്ടറിന്റെ സഹായത്തോടെ. രണ്ട് ജീപ്പുകളാണ് കടുത്തുരുത്തി പോലീസിന് ഉണ്ടായിരുന്നതെങ്കിലും ഇതിൽ ഒന്ന് ഗിയർ തകരാറിലായതിനെ തുടർന്ന് നാളുകളായി കോട്ടയത്ത് എആർ ക്യാന്പിലെ വർക്ക് ഷോപ്പിലാണ്. ഉണ്ടായിരുന്ന ജീപ്പുകളിൽ കൊള്ളാവുന്ന ജീപ്പായിരുന്നു ഇതെന്നു പോലീസുകാർ പറയുന്നു. ഗിയർ ബോക്സിൽ വെള്ളം കയറിയാണ് തകരാർ സംഭവിച്ചതെന്നും ഇതിന് കാരണം ശ്രദ്ധകുറവാണെന്നും ചൂണ്ടിക്കാണിച്ചു ഡ്രൈവർക്ക് മെമ്മോ നൽകിയതായും അറിയുന്നു. പലപ്പോഴും ജീപ്പ് തകരാറിലാവുന്പോൾ ലോക്കൽ വർക്ക് ഷോപ്പുകളിലാണ് നന്നാക്കിയിരുന്നത്. എന്നാൽ ഇങ്ങനെ പുറത്തെ വർക്ക് ഷോപ്പുകളിൽ നന്നാക്കുന്ന ജീപ്പിന്റെ പണിക്കൂലി പോലീസുകാർ തന്നെ കണ്ടെത്തി നൽകേണ്ടതുണ്ട്. ഇക്കുറി ഈ സാഹസത്തിന് പോലീസ് തയാറായില്ല. കണ്ടം ചെയ്യാറായ രണ്ടാമത്തെ ജീപ്പുമായിട്ടാണ് ഇപ്പോൾ സ്റ്റേഷന്റെ പ്രവർത്തനം. എന്നാൽ ജീവഭയമുള്ള പോലീസുകാർ ഈ ജീപ്പിൽ കേറാൻ മടിക്കുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെ കുറുപ്പന്തറ ഭാഗത്ത് വച്ചു ആകിസിൽ ഒടിഞ്ഞു കട്ടപ്പുറത്തായ…
Read Moreആ തട്ടിപ്പുകാരി വീണ്ടുമെത്തി..! ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ പണം തട്ടിയെടുക്കുന്ന സ്ത്രീ വീണ്ടുമെത്തി; കള്ളിയെ പിടികൂടാനുള്ള മാർഗമില്ലാതെ പോലീസ്
കോട്ടയം: ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ പണം തട്ടിയെടുക്കുന്ന സ്ത്രീ വീണ്ടും രംഗത്തെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിനു മുന്നിലെ വരാന്തയിൽ ഇരുന്ന സ്ത്രീയുടെ പണമടങ്ങിയ പഴ്സ് കഴിഞ്ഞ ദിവസം കാണാതായി. പാന്പാടി സ്വദേശിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്സ് ആണ് കാണാതായത്. ഗൈനക്കോളജി വിഭാഗത്തിലെ ലേബർ റൂമിനു മുന്നിൽ മുപ്പതോളം ആളുകൾ ഇരിപ്പുണ്ടായിരുന്നു. ഗർഭിണിയെ ലേബർ റൂമിൽ കയറ്റുന്പോൾ ബന്ധുക്കളായി എത്തുന്നവർ വരാന്തയിൽ കാത്തിരിക്കും. ഇരിക്കാനുള്ള ബഞ്ചും കസേരയും ഇവിടെയുണ്ട്. കേസര നിറഞ്ഞാൽ ആളുകൾ നിലത്തിരിക്കും. ഇവിടെയിരിക്കുകയായിരുന്ന സ്ത്രീ പഴ്സിൽ നിന്ന് പണം എടുത്ത് എണ്ണുകയും മറ്റും ചെയ്ത ശേഷം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെ എന്തോ വാങ്ങാനായി അവർ പുറത്തേക്ക് പോയി. ഗൈനക്കോളജി കെട്ടിടത്തിന്റെ പുറത്തെത്തിയപ്പോഴാണ് പഴ്സ് എടുക്കാൻ മറന്ന വിവരം ഓർത്തത്. ഉടൻ ലേബർ റൂമിനു മുന്നിലേക്ക് ഓടിയെത്തി. അപ്പോഴേക്കും പഴ്സ് ആരോ തട്ടിയെടുത്തിരുന്നു. രണ്ടു മിനിട്ടു…
Read Moreഫോണ് എടുക്കുന്നില്ല! സഹികെട്ട് വൈക്കത്തെ കെഎസ്ഇബി ഓഫീസില് എത്തിയ നാട്ടുകര് ഞെട്ടി; സബ് എന്ജിനിയറടക്കം ജീവനക്കാര് ടിവിയില് പന്തുകളി കണ്ടിരിക്കുന്നു; പിന്നെ നടന്നത്…
വൈക്കം: വൈദ്യുതി തടസപ്പെട്ടകാര്യം ഫോണിൽ വിളിച്ചറിയിക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടു അധികൃതർ ഫോണെടുത്തില്ലെന്നു പരാതി. സഹികെട്ട നാട്ടുകാർ വൈദ്യുതി ഭവനിലെത്തിയപ്പോൾ സബ് എൻജിനിയറടക്കം ജീവനക്കാർ ടി.വി.യിൽ പന്തുകളി കണ്ടിരിക്കുകയായിരുന്നെന്നാണ് ആരോപണം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലും വടക്കേനടയിലും ശനിയാഴ്ച വൈകുന്നേരം വൈദ്യുതി തടസപ്പെട്ടതോടെയാണ് ജനം പരാതിയുമായെത്തിയത്. നിരവധി ഫോണ് കോൾ വന്നിട്ടും മറുപടി പറയാതെ ടിവി കണ്ടിരുന്ന ഉദ്യോഗസ്ഥരുടെ ചിത്രം നാട്ടുകാർ പകർത്തിയതോടെ പരാതിയുമായി എത്തിയവരുമായി ജീവനക്കാർ തർക്കത്തിലായി. പരാതി പറയാൻ എത്തിയ വരെ സംഘം ചേർന്നു തടഞ്ഞ ജീവനക്കാർ ദൃശ്യങ്ങൾ മായ്പ്പിച്ചശേഷമേ പരാതിക്കാരെ പോകാൻ അനുവദിച്ചുള്ളൂവെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. ഇന്നലെ രാവിലെയാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്. ഉപഭോക്താക്കളോടു സൗഹൃദപരമായി പെരുമാറാത്ത ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഉന്നത അധികൃതർക്കു പരാതി നൽകാനുള്ള നീക്കത്തിലാണു നാട്ടുകാർ.
Read Moreപേര് ദോഷം മാറി വീണ്ടും വാനില വസന്തം..! സംസ്കരിച്ച വാനിലയ്ക്ക് കിലോയ്ക്ക് മുപ്പതിനായിരം രൂപ; വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി കർഷകർ
കെ.എ അബ്ബാസ് പൊൻകുന്നം: വാനില കൃഷയിടങ്ങളിൽ ഒരിടവേളയ്ക്കു ശേഷം വസന്തം വിരിയുന്നു. കുറെ വർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി റോക്കറ്റ് പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു. രാത്രിയിൽ കള്ളന്മാർ വാനില മോഷ്ടിക്കാതിരിക്കുവാൻ പലരും വാനില തോട്ടങ്ങൾക്കു കാവൽ കിടന്നു. തോട്ടത്തിനു ചുറ്റും കന്പിവേലി ചുറ്റി അതിൽ കൂടി വൈദ്യുതി കയറ്റിവിട്ട സംഭവം വരെയുണ്ടായി.എന്നാൽ പലയിടത്തും വിളവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. അതോടെ ധാരാളം പേരുടെ സ്വപ്നങ്ങളും തവിടുപൊടിയായിപ്പോയിരുന്നു. പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില പലർക്കും കിട്ടിയില്ല. അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വാനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വാനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില…
Read Moreനടക്കാൻ സ്വാതന്ത്ര്യം കിട്ടിയിട്ടും നടവഴിയില്ലാതെ ഒരു വിഭാഗം…! സുരക്ഷിതമായ നടപ്പ് വഴിക്കായി അധികൃതരുടെ കനിവ് തേടി ഗോവിന്ദപുരം കോളനി നിവാസികൾ
കടുത്തുരുത്തി: സുരക്ഷിതമായ നടപ്പ് വഴിക്കായി പഞ്ചായത്ത് അധികൃതരുടെ കനിവ് തേടി ഹരിജൻ സെറ്റിൽമെന്റ് കോളനി നിവാസികൾ. ഒരാൾക്ക് മാത്രം കടന്നു പോകാവുന്ന ഇടുങ്ങിയ തൊണ്ടിലൂടെയാണ് കടുത്തുരുത്തി പഞ്ചായത്ത് ഗോവിന്ദപുരം ഹരിജൻ കോളനിയിലെ പതിനൊന്ന് കുടുംബങ്ങൾ പതിറ്റാണ്ടുകളായി കടന്നുപോകുന്നത്. കോളനിയിലേക്കുള്ള ഏക വഴിയാണിത്. വെട്ടവും വെളിച്ചവുമില്ലാത്ത പരിസരം കാട് മൂടിയ വഴിയിലൂടെയുള്ള സഞ്ചാരം അപകട ഭീഷണി ഉയർത്തുന്നതാണ്. അടുത്തിടെ രാത്രിയിൽ തൊണ്ടിലൂടെ വീട്ടിലേക്കു പോകുന്പോൾ കോളനിവാസിക്ക് പാന്പിന്റെ കടിയേറ്റിരുന്നു. മന:സാന്നിദ്ധ്യം കൈവിടാതെ ഇയാൾ വിളിച്ചുകൂവി കോളിനിവാസികളെ വിവരമറിയിച്ചതിനാൽ സമയത്ത് ആശുപത്രിയിലെത്തിച്ചു ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. തൊണ്ടിലെ പൊത്തുകൾ പാന്പുകൾ താവളമാക്കിയിരിക്കുന്നതിനാൽ ഭയന്നാണ് കുട്ടികൾ ഉൾപെടെയുള്ള കോളനിവാസികൾ ഇതിലെ കടന്നുപോകുന്നത്. അളന്ന് തിരിച്ച മൂന്നടി മാത്രമുള്ള നടപ്പാതയിലൂടെയാണ് കോളനിവാസികളുടെ സഞ്ചാരം. സമീപത്തെ പറന്പിന്റെ അതിര് കരിങ്കൽ കെട്ടി തിരിച്ചതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമായെന്ന് കോളനിവാസികൾ പറയുന്നു. പ്രായമായവരുൾപെടെ…
Read Moreബാർ തുറന്നു പ്രശ്നങ്ങളും..! രാത്രിവൈകിയും ബാറിൽ ഇരിക്കണമെന്ന് യുവാക്കൾ ; ജീവനക്കാർ പുറത്താക്കിയ ദേഷ്യത്തിൽ ബാറിന്റെ ചില്ല് അടിച്ചുടച്ചു
വൈക്കം: രാത്രിവൈകിയും ബാറിൽ ഇരിക്കണമെന്ന യുവാക്കളുടെ നിർബന്ധം ബാർ ജീവനക്കാർ അനുവദിക്കാതിരുന്നതിനെത്തുടർന്നു യുവാക്കൾ ബാറിന്റെ ചില്ല് അടിച്ചുടച്ചതായി പരാതി. വൈക്കം വലിയകവലയ്ക്കു കിഴക്കുഭാഗത്തുള്ള ബാറിൽ ഇന്നലെ രാത്രി 11-നാണ് സംഭവം. രാത്രി 10.30-ന് ബാറിൽ ഇരുന്ന യുവാക്കളെ ബാർ ജീവനക്കാർ പോകാൻ നിർബന്ധിച്ചു. ജീവനക്കാർ കർശനമായി പറഞ്ഞതോടെ പുറത്തുപോയ യുവാക്കൾ പിന്നീട് 11-ഓടെ തിരിച്ചെത്തി സോഡാക്കുപ്പികൊണ്ട് ബാറിന്റെ ചില്ലുകൾ ഉടച്ചെന്നാണു പരാതിയെന്നു പോലീസ് പറഞ്ഞു. കണ്ടാലറിയുന്ന ഏതാനും പേരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
Read Moreകുടുംബം സ്വർഗമാക്കാൻ രണ്ടു വഴികൾ; നരകമാക്കാൻ എട്ടും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
വെള്ളാരംകുന്ന്: കുടുംബം സ്വർഗമാക്കാൻ രണ്ടു വഴികളും നരകമാക്കാൻ എട്ടു വഴികളുമുണ്ടെന്ന് പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ. വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂളിൽ വെള്ളാരംകുന്ന് ലയണ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണപരന്പരയിൽ കുടുംബജീവിതവും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ഫാ. പുത്തൻപുരയ്ക്കൽ. കുടുംബാന്തരീക്ഷത്തിൽ നിരാശ, അതൃപ്തി എന്നിവയുണ്ടായാൽ നരകം സൃഷ്ടിക്കപ്പെടും. കുടുംബം മദ്യഷാപ്പ്, കശാപ്പുകട, സിനിമാശാല, ബ്യൂട്ടി പാർലർ, സെമിത്തേരി, അനാഥാലയം, ചന്ത എന്നിവയാക്കി മാറ്റരുത്. ശരിയായ കുടുംബം ദേവാലയവും വിവേകം നിറഞ്ഞതുമായിരിക്കും. കുടുംബങ്ങളിലെ മദ്യപാനം, ഭ്രൂണഹത്യ, സീരിയൽ ഭ്രമം, മാധ്യമങ്ങളിലെ പരസ്യത്തിന്റെ പിന്നാലെയുള്ള പരക്കംപാച്ചിൽ, ആശയ വിനിമയ രാഹിത്യം, ക്ഷിപ്രകോപം, അന്യതാബോധം, മാന്യതയില്ലാത്ത സംഭാഷണം എന്നിവയെല്ലാം കുടുംബത്തെ ശിഥിലമാക്കുന്നവയാണ്. വീട് സർവകലാശാലയും രക്ഷിതാക്കൾ അധ്യാപകരും മക്കൾ വിദ്യാർഥികളുമായ കുടുംബാന്തരീക്ഷമാണ് കുടുംബത്തെ ഐശ്വര്യപൂർണമാക്കുന്നത്. കുടുംബത്തിൽ മാതാപിതാക്കൾ വിവേകത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്താൽ കുടുംബം സ്വർഗമാകും.…
Read Moreഒരു ഓംലെറ്റിന് അഞ്ഞൂറുമുതൽ രണ്ടായിരം രൂപവരെ; ലഹരിക്കടിമയാക്കുന്ന മാജിക് മഷ്റൂം ഓംലറ്റ് മൂന്നാറിൽ വ്യാപകമാകുന്നു
മൂന്നാർ: യുവാക്കളെ ലഹരിക്കടിമയാക്കുന്ന പ്രത്യേകതരം ഓംലറ്റ് മൂന്നാറിൽ മാഷിക് മഷ്റൂം എന്ന പേരിൽ തയാറാവുന്നു. അഞ്ഞൂറു മുതൽ രണ്ടായിരും രൂപ വരെ വില വരുന്ന ഓംലറ്റ് വാങ്ങുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവാക്കളാണ് മൂന്നാറിലെത്തുന്നത്. മലന്പ്രദേശങ്ങളിലും പുൽമൈതാനങ്ങളിലും മുളയ്ക്കുന്ന കൂണുകൾ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്നവയാണെന്നും ഇതിന്റെ ലഹരി എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്നതുമാണെന്നാണ് കണ്ടെത്തിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന യുവാക്കൾ മണിക്കൂറുകൾ കാത്തുനിന്നാണ് ഇത് സ്വന്തമാക്കുന്നത്. ഈ ലഹരി സ്വന്തമാക്കുവാൻ മൂന്നാറിലെ എല്ലപ്പെട്ടി, കുണ്ടള, ചെണ്ടുവര ഭാഗങ്ങളിലാണ് എത്തിച്ചേരേണ്ടത്. വളരെ രഹസ്യമായിട്ടാണ് വില്പന. നേരിട്ട് ഇത് സ്വന്തമാക്കാനാവില്ല. ഇടനിലക്കാരിലുടെ മാത്രമേ വില്പനക്കാരനിലെത്താനാവൂ. ഓർഡർ അനുസരിച്ചു മാത്രമാണ് നിർമാണം. ഓർഡർ നൽകിക്കഴിഞ്ഞാൽ ഇത് ലഭിക്കണമെങ്കിൽ നാലുമണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ കാത്തിരിക്കണം. അതു കഴിഞ്ഞാൽ വില്പനക്കാർ പറയുന്ന സ്ഥലത്തെത്തി ഓംലെറ്റ് സ്വന്തമാക്കാം. ഇത് സ്വന്തമാക്കാൻ എത്തുന്നവരിൽ…
Read More