മന്ത്രിയുടെ മകനാണെന്ന് പറഞ്ഞപ്പോള്‍ … മകന്റെ ബൈക്കിന്റെ താക്കോല്‍ എസ്‌ഐ ഊരിയെന്ന് മന്ത്രിയുടെ പരാതി: ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി

ചേ​ർ​ത്ത​ല: മ​ക​ന്‍റെ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ എ​സ്ഐ ഉൗ​രി​യെ​ടു​ത്തെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​തി​യി​ൽ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യോ​ട് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട തേ​ടി. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നാ​ണ് എ​സ്ഐ​യ്ക്ക് എ​തി​രെ നേ​രി​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്താ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ കോ​ള​ജി​ൽ നി​ന്നു സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ വ​ര​വേ റോ​ഡ് ക​ട​ക്കു​വാ​ൻ എ​തി​ർ​ദി​ശ​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് വ​രു​വാ​ൻ എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ അ​ർ​ജു​ൻ വ​ന്നി​ല്ല. ഇ​തി​ൽ രോ​ഷം പൂ​ണ്ട എ​സ്ഐ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളു​മാ​യി വ​രാ​നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ താ​ക്കോ​ൽ ഉ​ണ്ടെ​ങ്കി​ലേ ബൈ​ക്കി​ൽ നി​ന്ന് ഇ​വ എ​ടു​ക്കു​വാ​ൻ ക​ഴി​യൂ​വെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും കേ​ൾ​ക്കാ​തെ എ​സ്ഐ താ​ക്കോ​ലു​മാ​യി പോ​യ​ത്രേ. പി​ന്നാ​ലെ അ​ർ​ജു​നി​ന്‍റെ സു​ഹൃ​ത്ത് എ​സ്ഐ​യു​ടെ അ​ടു​ത്ത് ചെ​ന്ന് മ​ന്ത്രി​യു​ടെ മ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും മോ​ശ​മാ​യി…

Read More

കോട്ടയം-കുമളി റൂട്ടിലെ ബസുകളിൽ കള്ളികളുണ്ട്; തിരക്കുള്ള ബസുകളിൽ കയറി മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം കോട്ടയത്ത് സജീവമാകുന്നു

കോ​ട്ട​യം: ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ പ​ണ​വും സ്വ​ർ​ണ​വും ഉ​ൾ​പ്പെ​ടെ മോ​ഷ​ണം ന​ട​ത്തു​ന്ന സ്ത്രീ​ക​ളു​ടെ സം​ഘം വി​ല​സു​ന്നു. തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ യാ​ത്രചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ബാ​ഗി​നു​ള്ളി​ൽനി​ന്നു വ​ള​രെ ത​ന്ത്ര​പൂ​ർ​വ​മാ​ണ് പ​ഴ്സും വി​ല​പി​ടി​പ്പു​ള്ള മ​റ്റു വ​സ്തു​ക്ക​ളും സ്ത്രീ​ക​ളു​ടെ സം​ഘം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണു മോ​ഷ​ണ​ങ്ങ​ൾ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ഏ​റ്റു​മാ​നൂ​രി​ൽനി​ന്നു ചേ​ർ​പ്പു​ങ്ക​ലി​ലേ​ക്കു പോ​യ അ​ധ്യാ​പി​ക​യു​ടെ ബാ​ഗി​നു​ള്ളി​ൽനി​ന്നു മോ​ഷ്്ടാ​ക്ക​ൾ പ​ഴ്സ് ത​ന്ത്ര​പൂ​ർ​വം മോ​ഷ്ടി​ച്ച​ത്. കോ​ട്ട​യ​ത്തുനി​ന്നു തൊ​ടു​പു​ഴ​യ്ക്കു പോ​യ കെഎ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​യി​രു​ന്നു അ​ധ്യാ​പി​ക യാ​ത്ര​ ചെ​യ്തി​രു​ന്ന​ത്. ഇ​വ​ർ പ​രാ​തി​യു​മാ​യി കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലെ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ഴാ​ണു ബാ​ഗി​നു​ള്ളി​ൽനി​ന്നു പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ളവ ന​ഷ്ട​മാ​കു​ന്ന​തു പ​തി​വ് സം​ഭ​വ​മാ​ണെ​ന്നു ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു അ​ധ്യാ​പി​ക​യു​ടെ പ​ഴ്സും ന​ഷ്ട​മാ​യി​രു​ന്നു. മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചു ബ​സു​ക​ളി​ൽ യാ​ത്ര​ ചെ​യ്യു​ന്ന മോ​ഷ്ടാ​ക്ക​ളാ​യ സ്ത്രീ​ക​ൾ മോ​ഷ​ണം…

Read More

കുമരകത്തുനിന്നും ദമ്പതികളെ കാണാതായ സംഭവം; ഒന്നുകൂടി ശ്രമിച്ച ശേഷം രക്ഷയില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്യുമെന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്

കോ​ട്ട​യം: ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ചു പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​വ​രം ഡി​ജി​പി​യെ ധ​രി​പ്പി​ച്ച് കേ​സ് ക്രൈം​ബ്രാ​ഞ്ച് കൈ​മാ​റു​ന്ന​തി​നു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നു രാ​ത്രി​യാ​ണു കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി​നെ​യും (42), ഭാ​ര്യ ഹ​ബീ​ബ​യെ​യും (37) കാ​ണാ​താ​കു​ന്ന​ത്. ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​തി​യ ഗ്രേ ​ക​ള​ർ മാ​രു​തി വാ​ഗ​ണ്‍ ആ​ർ കാ​റി​ൽ ഭ​ക്ഷ​ണം​വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ദ​ന്പ​തി​ക​ളാ​യ ഹാ​ഷി​മി​നെ​യും ഭാ​ര്യ ഹ​ബീ​ബ​യെ​യും പി​ന്നീ​ടാ​രും ക​ണ്ടി​ട്ടി​ല്ല. ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​ട്ട് ഇ​ന്നു ആ​റു​മാ​സം പി​ന്നി​ടു​ക​യാ​ണ്. ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​നം ആ​ദ്യം അ​ന്വേ​ഷി​ച്ച കോ​ട്ട​യം വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ​ിന്‍റെ സം​ഘ​ത്തി​നു പു​റ​മേ പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്ത്, കോ​ട്ട​യം ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് പ്ര​ത്യേ​ക​ സം​ഘ​വും കേ​സ്…

Read More

വിളിച്ചതുകൊണ്ടു പോയതാ ..! രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി.​ജെ ജോ​സ​ഫ്; വിശദീകരണത്തെക്കുറിച്ച് പറ‍യുന്നതിങ്ങന…

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് ന​ട​ത്തു​ന്ന രാ​പ്പ​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ്. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന മ​റ്റൊ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ൻ അ​വി​ടെ എ​ത്തി​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക്ഷ​ണി​ച്ച​തി​നാ​ൽ ആ​ശം​സ​യ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്യേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ രാ​പ്പ​ക​ൽ സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യാ​ണ് ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ലെ സ​മ​ര​വേ​ദി​യി​ലെ​ത്തി​യ​ത്. പ​തി​ന​ഞ്ചു​മി​നി​റ്റോ​ളം പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ക​ന​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​നാ​ണ് സ​മ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Read More

എഎസ്ഐ പാമ്പു സുരേഷായപ്പോൾ..! മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടമുണ്ടാക്കിയ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ച​ങ്ങ​നാ​ശേ​രി: മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ച​ങ്ങ​നാ​ശേ​രി ട്രാ​ഫി​ക് വി​ഭാ​ഗം എ​എ​സ്ഐ​യെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ വി.​സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ബൈ​പാ​സ് റോ​ഡി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​രേ​ഷ് മോ​ർ​കു​ള​ങ്ങ​ര​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ പി​ന്നോ​ട്ടെ​ടു​ക്കു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​ത്തി​യാ​ണ് എ​എ​സ്ഐ​യെ മോ​ചി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി തെ​ളി​യു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Read More

അൽപം കരുണ കാട്ടിക്കൂടേ? കോട്ടയം മെഡിക്കൽ കോളജിൽ സി​ടി, എം​ആ​ർ​ഐ സ്കാൻ ചെയ്യാൻ വെയിലും മഴയുമേറ്റ് രോഗികൾ ബുദ്ധിമുട്ടുന്നു

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ സി​ടി, എം​ആ​ർ​ഐ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​രാ​ക്ക​ണ​മെ​ങ്കി​ൽ പൊടിയും മഴയും വെയിലുമേറ്റ് സ്ടെ്രച്ചറിലോ വീൽ ച്ചെയറിലോ ചെളിനിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കൊണ്ടു പോകേണ്ടി വരുന്ന ഗതികേടിന് ഇനിയും അറുതിയായി യിട്ടില്ല. കാ​ൻ​സ​ർ വാ​ർ​ഡി​നു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ സി​ടി സ്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും വി​വി​ധ വാ​ർ​ഡു​ക​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്ക് സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലെ റോ​ഡ് ക​ട​ന്നു വേ​ണം സ്കാ​നിം​ഗി​നു എ​ത്തി​ച്ചേ​രാ​ൻ. രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സ്ട്രെ​ച്ച​റി​ലും വീ​ൽ​ചെ​യ​റി​ലും ത​ള്ളി​ക്കൊ​ണ്ടാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. രോ​ഗി​ക​ളെ മ​ഴ​ ന​ന​യാ​തെ കൊ​ണ്ടു​പോ​കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളും ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. മ​ഴ​ പെ​യ്യു​ന്പോ​ൾ സ്ട്രെ​ച്ച​റി​നു മു​ക​ളി​ൽ ടാ​ർ​പാ​ളി​നോ പ്ലാ​സ്റ്റി​ക് ഷീ​റ്റോ വ​ലി​ച്ചു​പി​ടി​ച്ചാ​ണു രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തി​നു നിര​വ​ധി പേ​രു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ പി​ന്നി​ലു​ള്ള എം​ആ​ർ​ഐ കേ​ന്ദ്ര​ത്തി​ലേ​ക്കു രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​നും മ​ഴ​യും…

Read More

സമരമുറ ഇവിടെ വേണ്ടെന്ന്..! കോട്ടയം മെഡിക്കൽ കോളജിൽ തു​ല്യ ജോ​ലി​ക്ക് തു​ല്യ വേ​ത​നം നൽകുന്നില്ലെന്ന് താൽക്കാലിക നഴ്സുമാർ; സമരം ചെയ്താൽ പിരിച്ചുവിടുമെന്ന് ഭീഷണിയും

ഗാ​ന്ധി​ന​ഗ​ർ: തു​ല്യ ജോ​ലി​ക്ക് തു​ല്യ വേ​ത​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി നി​യ​മി​ച്ച താ​ത്കാ​ലി​ക വി​ഭാ​ഗം ന​ഴ്സു​മാ​ർ​ക്ക് ദി​വ​സം 600 രൂ​പ​യാ​ണ് വേ​ത​നം. അ​തേ സ​മ​യം തു​ല്യ യോ​ഗ്യ​ത​യു​ള്ള പി​എ​സ്സി വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് 27,500 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. പു​റ​മേ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും. താ​ത്കാലി​ക വി​ഭാ​ഗം ന​ഴ്സു​മാ​ർ​ക്ക് ഒ​രു ആ​നൂ​കൂ​ല്യ​വു​മി​ല്ലാ​തെ​യാ​ണ് 600രൂ​പ ദി​വ​സ വേ​ത​നം. വേ​ത​ന വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ടു​ക​യോ സ​മ​ര​ത്തി​ന് ആ​ലോ​ചി​ക്കു​ക​യോ ചെ​യ്താ​ൽ പി​രി​ച്ചു വി​ട​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഇ​വ​ർ എ​ല്ലാം സ​ഹി​ച്ച് ജോ​ലി ചെ​യ്യു​ന്നു. 28,000 രൂ​പ അ​ടി​സ്ഥാ​ന ശ​ന്പ​ളം ന​ല്ക​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം കോ​ട്ട​യ​ത്ത് മാ​ത്രം ന​ട​പ്പാ​ക്കി​യി​ല്ല. അ​തേ സ​മ​യം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി വ​ഴി ല​ഭി​ക്കു​ന്ന ഫ​ണ്ടി​ൽ നി​ന്ന് ഉ​യ​ർ​ന്ന വേ​ത​നം ന​ല്കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ൾ…

Read More

അയ്യനെ കാണാൻ ഇനി പുലിക്കൂട്ടത്തെ മറികടക്കണം..! ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യിൽ പുലിയുടെ സാന്നിധ്യം; ആശങ്കവേ ണ്ടെന്ന് വനം വകുപ്പ് അധികൃതർ

ക​ണ​മ​ല: ശ​ബ​രി​മ​ല യാ​ത്ര​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍ പാ​പ​മോ​ക്ഷം തേ​ടി ക​ല്ലി​ടു​ന്ന ക​ല്ലി​ടാം​കു​ന്നി​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം. വ​നം​വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​ഞ്ഞ​ത്. ഇ​തോ​ടൊ​പ്പം ക​ടു​വ​ക​ളു​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​യി 96 കാ​മ​റ​ക​ള്‍ ഇ​ന്ന​ലെ വ​ന​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. മു​ന്‍ വ​ര്‍​ഷം കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ല്‍ പ​മ്പാ റേ​ഞ്ചി​ലെ ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യു​ള്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ആ​റ് ക​ടു​വ​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​മാ​ണ് ഈ ​വ​ന​പ്ര​ദേ​ശം. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ അ​ഴു​ത​ക്ക​ട​വി​ലെ ന​ട​പ്പാ​ലം ക​ഴി​ഞ്ഞാ​ണ് ക​ടു​വ സ​ങ്കേ​ത സം​ര​ക്ഷി​ത വ​നം ആ​രം​ഭി​ക്കു​ന്ന​ത്. തീ​ര്‍​ഥാ​ട​ക​ര്‍ അ​ഴു​ത​യി​ലെ ന​ട​പ്പാ​ലം ക​ട​ന്ന് തു​ട​രു​ന്ന കാ​ന​ന​യാ​ത്ര ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ട്ടും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്നു. തീ​ര്‍​ഥാ​ട​ക സ​ഞ്ചാ​രം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മൃ​ഗ​ങ്ങ​ള്‍ ഉ​ള്‍​വ​ലി​യും. മ​നു​ഷ്യ​സാ​ന്നി​ധ്യം ഒ​ഴി​യു​മ്പോ​ഴാ​ണ് ഉ​ള്‍​വ​ന​ത്തി​ല്‍ നി​ന്നു മൃ​ഗ​ങ്ങ​ള്‍…

Read More

ആലപ്പുഴയ്ക്ക് ഇനി കായൽ കണ്ടൊരുയാത്ര..! അഞ്ചുവർഷത്തിനുശേഷം കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​ന്നു രാ​വി​ലെ 10ന് ​ആ​ദ്യ ബോ​ട്ട് ആ​ല​പ്പു​ഴ​യ്ക്ക് പു​റ​പ്പെ​ട്ടു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കൗ​ണ്‍​സി​ല​ർ കെ.​ജെ. സ​നി​ൽ, ജ​ല​ഗ​താ​ഗ​വ​കു​പ്പ് ഡ​യ​റ​ക​ട്ർ ഷാ​ജി വി. ​നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷം മു​ന്പ് കാ​ഞ്ഞി​രം പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം ജെ​ട്ടി​വ​രെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​രം പാ​ലം തു​റ​ന്ന​തി​നു ശേ​ഷ​വും കാ​ഞ്ഞി​രം മു​ത​ൽ കോ​ടി​മ​ത​വ​രെ​യു​ള്ള അ​ഞ്ച് പൊ​ക്കു​പാ​ല​ങ്ങ​ൾ തു​റ​ന്നി​ട്ടും ചി​ല ത​ട​സ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഓ​ടാ​തി​രു​ന്ന​ത്. ജ​ല​പാ​ത​യി​ലെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ചേ​രി​ക്ക​ത്ത​റ, 16ൽ​ചി​റ, പാ​റേ​ച്ചാ​ൽ, കാ​ഞ്ഞി​രം, ചു​ങ്ക​ത്ത് മു​പ്പ​ത് എ​ന്നീ പൊ​ക്കു​പാ​ല​ങ്ങ​ളാ​ണ് ന​വീ​ക​രി​ച്ച​ത്. ഇ​തി​ൽ ചു​ങ്ക​ത്ത് മു​പ്പ​തി​ൽ ഇ​രു​ന്പു​പാ​ലം ഉ​യ​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു ആ​ദ്യ​ത​ട​സം. ഇ​തേ​തു​ട​ർ​ന്നു ത്രീ​ഫേ​സ് ക​ണ​ക്ഷ​ൻ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ 55,800 രൂ​പ അ​ട​ച്ച്…

Read More

അ​ച്ഛ​നും മ​ക​നും ഒ​റ്റ ജ​ന്മ​ദി​നം അ​തും, ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ

ക​ണ​മ​ല: അ​ച്ഛ​നും മ​ക​നും ഒ​രേ ദി​വ​സം ജ​ന്മ​ദി​ന​മാ​കു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ങ്കി​ൽ രാ​ഷ്ട്ര​പി​താ​വി​ന്‍റെ ജ​ന്മ​ദി​നം ത​ന്നെ ഇ​രു​വ​രു​ടെ​യും ജ​ന്മ​ദി​ന​മാ​യ​തി​ന്‍റെ അ​തി​ര​റ്റ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ണ​മ​ല​യി​ലെ വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബം. വ​ട്ട​ക്കു​ന്നേ​ൽ സ​ജോ വ​ർ​ഗീ​സി​നും മ​ക​ൻ ഒ​രു വ​യ​സു​കാ​ര​നാ​യ അ​ച്ചു​ണ്ണി​ക്കു​മാ​ണ് ഒ​രേ ദി​വ​സം ത​ന്നെ ജ​ന്മ​ദി​ന​മാ​യ​ത്. 1982 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് സ​ജോ ജ​നി​ച്ച​ത്. ഇ​ള​യ മ​ക​ൻ അ​ച്ചു​ണ്ണി ജ​നി​ച്ച​താ​ക​ട്ടെ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു. അ​ന്നു മു​ത​ൽ കാ​ത്തി​രു​ന്ന പി​റ​ന്നാ​ളാ​ണ് അ​ച്ചു​ണ്ണി​ക്ക് ഒ​രു വ​യ​സ് പൂ​ർ​ത്തി​യാ​യ ഇ​ന്ന​ലെ​യെ​ത്തി​യ​ത്. മ​ക​ൾ ദി​യ​ക്കൊ​പ്പം ഭാ​ര്യ ഡി​ന്‍റ​യും സ​ജോ​യ്ക്കും അ​ച്ചു​ണ്ണി​ക്കും ഒ​പ്പം കേ​ക്ക് മു​റി​ച്ചു.

Read More