കൽപ്പറ്റ: ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ജീന സ്കറിയ വിവാഹിതയാകുന്നു. ഈ മാസം 11നു ചാലക്കുടിയിലാണ് വിവാഹം. ചാലക്കുടി മേലൂർ മാളിയേക്കൽ പരേതനായ ജോണ്സണ്-ഷീല ദന്പതികളുടെ മകൻ ജാക്സനാണ് വരൻ.തൃശൂർ കെഎസ്ബി എംഎൻസിയിൽ പർച്ചേസ് എൻജിനിയറാണ്. മനസമ്മതം കഴിഞ്ഞ ദിവസം പന്തിപ്പൊയിൽ അമലോത്ഭവമാതാ പള്ളിയിൽ നടന്നു. പന്തിപ്പൊയിൽ പാലനിൽക്കുംകാലായിൽ സിബി ജോസഫ്-ലിസി ദന്പതികളുടെ മകളാണ് കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്റായ ജീന. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതീ ടീം ക്യാപ്റ്റനായിരുന്നു.
Read MoreCategory: Kozhikode
സമ്പർക്കത്തിലൂടെ രോഗം പടരുന്നു; കോഴിക്കോട് നഗരത്തില്‍ അതി ജാഗ്രത; കൂടുതൽ നഗരങ്ങൾ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് ?
കോഴിക്കോട്: വെള്ളയിലെ ഫ്ളാറ്റിലെ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നഗരത്തില്‍ അതി ജാഗ്രത. രോഗബാധിതരുടെ ഉറവിടം തിരിച്ചറിയാനാവാത്തതിനെ തുടര്‍ന്നാണ് കോര്പറേഷന് പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗംകൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഉറവിടമറിയാത്ത കേസുകള്‍ വരുന്നത് സമൂഹവ്യാപനം എന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ജില്ലയില്‍ ഇതുവരെ എട്ടുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗംവന്നത്. വെള്ളയിലെ ഫ്ളാറ്റില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫ്ളാറ്റിലെ 31 പേരെയും ക്വാറന്റീനിലാക്കി. പോസ്റ്റീവായ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 27 ന് വെള്ളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന് ജോലി ചെയ്തിരുന്ന ഫ്ളാറ്റിലുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി കൃഷ്ണന്റെ സമ്പര്‍ക്കത്തിലൂടെയാണ് ഫ്ളാറ്റിലുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗംവന്നതെന്ന് കണ്ടെത്താന്‍…
Read Moreകൂപ്പുകുത്തി കെഎസ്ആര്‍ടിസി; ഉത്തരമേഖലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 42 കോടി രൂപ നഷ്ടം; കഴിഞ്ഞ മാസം ലഭിച്ചത് ആറ് കോടി രൂപ വരുമാനം മാത്രം
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടം. മുന്‍വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് മലബാറിലെ ആറ് ജില്ലകളില്‍ മാത്രം കഴിഞ്ഞ മാസം 42 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി കഴിഞ്ഞമാസം 14637 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതുവഴി 6,25,96,410 രൂപയാണ് വരുമാനമായി ലഭിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജൂണില്‍ 34,795 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നു. അന്ന് 48,90,46,589 രൂപയായിരുന്നു വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42,64,50,179 രൂപയാണ് ജൂണ്മാസത്തിലെ വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍വീസുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. കഴിഞ്ഞ മാസത്തേക്കാള്‍ 20158 അധിക സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നടത്തിയിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം മേയ് 20 മുതലാണ് കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചത്. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു.…
Read Moreനിരീക്ഷണത്തിൽ ഇരിക്കാതെ കറങ്ങി നടന്ന യുവാവിന് കോവിഡ്; യുവാവിന്റെ പ്രാഥമിക സമ്പർക്കത്തിൽ 24 പേർ;എടവണ്ണപ്പാറയിൽ ആശങ്ക
മലപ്പുറം: മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. ജമ്മുവിൽ നിന്നെത്തിയ ചീക്കോഡ് കുനിത്തല സ്വദേശിയായ 23കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ജൂണ്‍ 23ന് കൂട്ടുകാര്‍ക്കൊപ്പം എടവണ്ണപ്പാറ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജൂണ്‍ 18നാണ് ഇയാൾ നാട്ടിലെത്തിയത്. ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചു. അരീക്കോട് റോഡിലെ മറ്റൊരു മൊബൈല്‍ കടയിലും യുവാവ് എത്തിയിരുന്നു. ഈ കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ടൗണില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവാവിന് 24 പേരുമായി പ്രാഥമിക സമ്പർക്കമുണ്ടെന്നാണ് വിവരം. യുവാവിനെതിരെ പോലീസ് കേസെടുത്തും. യുവാവുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreവ്യാജപതിപ്പില്‍ മുങ്ങി കപ്പേളയും; നെറ്റ്ഫ്ളിക്സിനും യൂട്യൂബിനും പരാതി നല്കി
കോഴിക്കോട്: ദേശീയ അവര്‍ഡ് ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത “കപ്പേള’ യുടെ വ്യാജപതിപ്പിനെതിരേ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ടെലഗ്രാം, ടൊറന്റ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 22 നായിരുന്നു ചിത്രം നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈനില്‍ സിനിമയ്ക്ക് വന്‍ പ്രചാരമേറിയതിന് പിന്നാലെ അനുമതിയില്ലാതെ യൂട്യൂബ് ചാനലുകളും മറ്റും വ്യാജപതിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു. 500 ലേറെ യൂട്യൂബ് ചാനലുകളില്‍ സിനിമ ഉണ്ടെന്നാണ് പറയുന്നത്. അതേസമയം ആന്‍ഡി പൈറസി ടീം 140ഓളം ചാനലുകളില്‍ നിന്ന് സിനിമ ഒഴിവാക്കി. ഫേസ്ബുക്ക് ലൈവ് വഴിയും സിനിമ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംവിധായകന് മുസ്തഫ “രാഷ്ട്രദീപിക’യോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സിനും യൂട്യൂബിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ സംസ്ഥാന പോലീസിന്റെ സൈബര്‍ വിഭാഗത്തിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രതിസന്ധിയിലൂടെ നീങ്ങുന്ന…
Read Moreതോറ്റവനെ മാത്രമേ വിളിച്ചുള്ളൂ… പതിഞ്ഞ സ്വരത്തില്‍ അവൻ പറഞ്ഞു; പ്രധാനാധ്യാപകന്റെ കുറിപ്പ് വൈറലാകുന്നു
വടകര: എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിനു പിന്നാലെ മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപകന് വി.പി.പ്രഭാകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 435 വിദ്യാര്‍ഥികളില്‍ 434 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയതില്‍ മതിമറക്കാതെ തന്റെ വിദ്യാലയത്തിലെ പിന്നിലായിപ്പോയ ആ വിദ്യാര്‍ഥിയുടെ മനസില്‍ ധൈര്യവും ആശ്വാസവും പകരുകയായിരുന്നു ഹെഡ്മാസ്റ്റര്. ഒരു പാട് നൊമ്പരമുണ്ടെന്നറിഞ്ഞ് അവനെ ഫോണിലൂടെ വിളിച്ച് ആത്മവിശ്വാസം ചോര്‍ന്നു പോകാത്ത വിധം ആശ്വസിപ്പിച്ചു. അനുഭവം പങ്ക് വച്ച് കൊണ്ട് ഹൃദയഹാരിയായ കുറിപ്പും എഴുതി പ്രഭാകരന് മാസ്റ്ററുടെ കുറിപ്പ്: ‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍,…
Read Moreചരക്കു ലോറികളില്‍ തൊഴിലാളിക്കടത്ത് ; ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ; പാസില്ലാതെ എത്തുന്നുവര്ക്കെതിരേ നടപടി
കോഴിക്കോട്: കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് “തൊഴിലാളിക്കടത്ത്’. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് വാഹനങ്ങളില്‍ തൊഴിലാളികളെ എത്തിക്കുന്നതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷിക്കുന്നുണ്ട്. പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ എത്തിക്കുന്ന തൊഴിലാളികളെ പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുകയാണ് ചെയ്യുന്നത്. അനധികൃതമായി തൊഴിലാളികളെ എത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി ഡിസിപി സുജിത്ത്ദാസ് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. സിറ്റി പോലീസ് അതിര്‍ത്തികളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. അതിഥി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ നിര്‍മാണമേഖലയിലും മറ്റും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് തൊഴിലാളികളെ ഏജന്റുമാര്‍ എത്തിക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലളവില്‍ അതിഥി തൊഴിലാളികളെ കേരളത്തില്‍നിന്ന് അനധികൃതമായി കൊണ്ടു പോയിരുന്നു. സംസ്ഥാനത്തേക്ക് ചരക്കുമായി എത്തുന്ന ലോറികളുടെ മടക്ക യാത്രയില്‍ വന്‍ തുക വാങ്ങിയായിരുന്നു…
Read Moreതദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; വീഡിയോ കോണ്‍ഫറന്‍സ് വഴി താഴേത്തട്ട് സജീവമാക്കി ബിജെപി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അങ്കത്തിനൊരുങ്ങി ബിജെപി. ബൂത്തുതലം മുതല്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയാണ്. പലയിടത്തും പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏകോപിപ്പിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നതിനിടെ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാവാനാണ് ബിജെപി നേതൃത്വം അണികള്‍ക്ക് നല്കിയ നിര്‍ദേശം. നമോകിറ്റ് വിതരണവും മാസ്ക് വിതരണവും എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നടത്താന്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ ബൂത്ത്തലങ്ങളില് ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. കോവിഡ് ഭീതി നിലനില്‍ക്കെ പ്രവാസികള്‍ക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാനുംസംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്കി. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ആരംഭിച്ച ഹെല്‍പ്പ് ഡസ്കിന്റെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളിലെത്തിക്കാനും ബൂത്ത്തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreമായങ്ങല്‍ ആദിവാസി കോളനിയില്‍ നരകജീവിതം! കുടിവെള്ളത്തിന് ദുര്‍ഘടപാത താണ്ടണം; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് പാറത്തോട് – മായങ്ങല്‍ ആദിവാസി കോളനിയില്‍ താമസക്കാര്‍ക്ക് ദുരിതജീവിതം. ഓണ്‍ലൈന്‍ പഠനത്തിന് പോലും പലര്‍ക്കും വീട്ടില്‍ സൗകര്യമില്ല. വൈദ്യുതി വെളിച്ചവും കുടിവെളളവും ലഭിക്കാതെ നിരവധി കുടുംബങ്ങളും ദുരിതത്തില്ലാണ്. ആദിവാസി-മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട പതിമൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാതെ പ്രയാസത്തിലാണിവര്‍. ഇരുപത് കുട്ടികള്‍ പഠിക്കുന്ന എട്ട് വീടുകള്‍ക്ക് ഇതുവരെ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല. സ്വന്തമായി കക്കൂസ് സൗകര്യം പോലുമില്ലാത്ത നിരവധി കുടുംബങ്ങളാണ് നിര്‍മല്‍ പുരസ്കാരം ലഭിച്ച കാരശ്ശേരി പഞ്ചായത്തിലെ ഈ കോളനിയില്‍ ഉള്ളത്. കൂലിപ്പണിക്കാരനായ ചന്ദ്രന്റെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞും സ്കൂളില്‍ പഠിക്കുന്ന നാല് മക്കളുമാണ്. വൈദ്യുതി വെളിച്ചമില്ലാത്തതിനാല്‍ വീട്ടില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിക്കിടക്കുകയാണ്. എസ്ടി പ്രമോട്ടറോട് വൈദ്യുതിയെക്കുറിച്ചും വീടിന്റെ അവസ്ഥയെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടും ഫലമുണ്ടായില്ല. 15 വര്‍ഷമായി മലമുകളില്‍ താമസിക്കുന്ന പ്രമോദിന്റെ…
Read Moreകേരള കോൺഗ്രസ് തർക്കം: യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയാറെന്ന് മുസ്ലിം ലീഗ്
മലപ്പുറം: കേരളാ കോൺഗ്രസിലെ തര്‍ക്കത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയാറെന്ന് മുസ്ലിം ലീഗ്. ജോസ് കെ.മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യുഡിഎഫിൽ ആരും പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് വിഷയത്തിൽ മുസ്ലിം ലീഗ് എല്ലാ ചർച്ചയും നടത്തി. യുഡിഎഫ് ചുമതലപെടുത്തിയാൽ ഇനിയും ചർച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Read More