രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും ഇടപെട്ടു; അ​സ​മി​ലും മേ​ഘാ​ല​യ​യി​ലും കു​ടു​ങ്ങി​യ 21 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടി​ലേ​ക്ക്

മു​ക്കം: ലോ​ക്ക്ഡൗ​ൺ മൂ​ലം മേ​ഘാ​ല​യ​യി​ലും അ​സ​മി​ലും കു​ടു​ങ്ങി​യ 21 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തുടർന്ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.​ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ കു​ടു​ങ്ങി​യ ഇ​വ​രു​ടെ വി​വ​രം പെ​ൻ​ഷ​നേ​ഴ്‌​സ് കോ​ൺ​ഗ്ര​സ്‌ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ന​യ​ദാ​സ്, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ക്കം ഓ​ഫി​സി​ലേ​ക്ക് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കം ഓ​ഫീസ് ഡ​ൽ​ഹി​യി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീസി​ലെ ബൈ​ജു​വി​ന് വി​ഷ​യം കൈ​മാ​റി. ബൈ​ജു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ഷ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. നാ​ട്ടി​ലേ​ക്ക് ബ​സി​ൽ പോ​വാ​ൻ ആ​വ​ശ്യ​മാ​യ പ​ണം കു​ട്ടി​ക​ളു​ടെ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി എം​പി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ഇ​ട​പെ​ട്ട് മേ​ഘാ​ല​യ​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ്‌ എം​പി വി​ൻ​സെ​ന്‍റ് എ​ച്ച് പാ​ലാ വ​ഴി ര​ണ്ട് ല​ക്ഷം രൂ​പ ബ​സി​ന്‍റെ ചി​ല​വി​ലേ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് നാ​ട്ടി​ലെ​ത്തും.

Read More

കോ​വി​ഡ് കാ​ല​ത്ത് ആം​ബു​ല​ന്‍​സു​കാ​രു​ടെ പി​ടി​ച്ചു​പ​റി;ആന്ധ്രയിൽ നിന്നെത്തിയ ഏറാമലക്കാരനുണ്ടായ തിക്താനുഭവം ഇങ്ങനെ…

വ​ട​ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ പ​ല​തും വ​ന്‍​തു​ക വാ​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം ആ​ന്ധ്ര​യി​ല്‍ നി​ന്നു വ​ന്ന ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​ള്‍​ക്കാ​ണ് വ​ട​ക​ര​യി​ലെ ആം​ബു​ല​ന്‍​സി​ല്‍ നി​ന്നു തി​ക്താ​നു​ഭ​വം ഉ​ണ്ടാ​യ​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്നു വ​ട​ക​ര എ​ത്തു​ന്ന​തി​ന് ചെ​ല​വാ​യ പ​ണ​ത്തേ​ക്കാ​ള്‍ അ​ധി​ക​മാ​ണ് വ​ട​ക​ര​യി​ല്‍​നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മു​ള്ള ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ​ത്താ​ന്‍ വേ​ണ്ടി​വ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​യാ​ള്‍ വ​ട​ക​ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യ ബ​സ് ഇ​റ​ങ്ങു​ന്ന​ത്. വ​രു​ന്ന വി​വ​രം നേ​ര​ത്തെ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ധി​കാ​രി​ക​ളെ ധ​രി​പ്പി​ച്ച​പ്പോ​ള്‍ വ​ട​ക​ര​യി​ല്‍ നി​ന്നു വ​ണ്ടി സം​ഘ​ടി​പ്പി​ച്ച് എ​ത്താ​നാ​ണ് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം വ​ട​ക​ര​യി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ള്‍ ഇ​ദ്ദേ​ഹ​ത്തോ​ട് വ​ട​ക​ര​യി​ലെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആം​ബു​ല​ന്‍​സ് തയാ​റാ​ക്കി​യി​ട്ടു​ണ്ട് എ​ന്നു​പ​റ​ഞ്ഞ് ആം​ബു​ല​ന്‍​സി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള എ​ടോ​ടി​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. ഇ​തി​നാ​യി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ വാ​ങ്ങി​യ​ത് അ​ഞ്ഞൂ​റ് രൂ​പ​യാ​ണ്. അ​വി​ടെ​യെ​ത്തി​യ ഉ​ട​നെ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ള്‍ ഇ​യാ​ളെ…

Read More

ച​ര​ക്കു ലോ​റി​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക്ക​ട​ത്ത്; തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ എ​ത്തി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​ന്‍ നീ​ക്കം. പ​രി​ശോ​ധ​ന​യോ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ നി​യ​മം​ലം​ഘി​ച്ചാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ നി​ന്ന് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ച​ര​ക്കു​ലോ​റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​ല​രും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ഇ​പ്ര​കാ​രം നാ​ട്ടി​ലു​ള്ള​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ എ​ത്തി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് മു​ത​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സി​ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. പു​റ​ത്തു നി​ന്ന് വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ്ര​ത്യേ​ക പാ​സ് ആ​വ​ശ്യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​യും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും ക​രാ​റു​കാ​ര്‍​ക്കാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ല്‍ കൂ​ടു​ത​ല്‍…

Read More

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി വ​രു​ന്ന​വ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

ക​ൽ​പ്പ​റ്റ: സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​തെ അ​തി​ർ​ത്തി​ലെ മൂ​ല​ഹ​ള്ള​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് 10 പ​ത്ത് കി​ലോ മീ​റ്റ​ർ ദൂ​രെ​യു​ള്ള കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് ജീ​പ്പ് സൗ​ക​ര്യം ഒ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഡ്രൈ​വ​ർ ക്യാ​ബി​ൻ വേ​ർ​തി​രി​ച്ച ഒ​ന്പ​തു ജീ​പ്പു​ക​ളാ​ണ് വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യ​ത്. വാ​ഹ​നം അ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തി​നും ഡ്രൈ​വ​ർ​മാ​രു​ടെ താ​മ​സ​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ കോ​വി​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഹോം ​ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തേ​ക്കും യാ​ത്ര തു​ട​രാ​ൻ ടാ​ക്സി​ക​ൾ മു​ത്ത​ങ്ങ​യി​ൽ ല​ഭ്യ​മാ​ണ്. ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ഫെ​സി​ലി​റ്റേ​ഷ​ൻ കൗ​ണ്ട​റി​ൽ ല​ഭി​ക്കും.​മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് ചെ​ക്പോ​സ്റ്റി​നു സ​മീ​പ​ത്തും ക​ല്ലൂ​രി​ലു​മാ​ണ് കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ യാ​ത്ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ മു​ത്ത​ങ്ങ ആ​ർ.​ടി.​ഒ ചെ​ക്പോ​സ്റ്റും ബ​ത്തേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ​മൂ​ല​ഹ​ള്ള​യ്ക്കും…

Read More

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ല​ൽ: പു​തി​യ ഉ​ത്ത​ര​വും ക​ർ​ഷ​ക​ർ​ക്കു ഗു​ണ​മാ​കി​ല്ല

ക​ൽ​പ്പ​റ്റ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര​ശ​ല്യം ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ മേ​യ് 18നു ​ഇ​റ​ക്കി​യ ഉ​ത്ത​ര​വും വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കു ഗു​ണം ചെ​യ്യി​ല്ല. ലൈ​സ​ൻ​സു​ള്ള തോ​ക്ക് കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ർ പേ​രി​നു​പോ​ലും ഇ​ല്ലാ​ത്ത​താ​ണ് ഉ​ത്ത​ര​വ് ജി​ല്ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത​തി​നു കാ​ര​ണം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 500 ഓ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് തോ​ക്കു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​രി​യ തോ​ക്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു വി​ട്ടു​കൊ​ടു​ക്കു​ക​യോ ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​നോ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കു​ന്ന മു​റ​യ്ക്കു വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ലൈ​സ​സ​ൻ​സു​ള്ള തോ​ക്കു​ള്ള​യാ​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വ്. ജ​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശി​പാ​ർ​ശ സ​ഹി​തം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഡി​എ​ഫ്ഒ​യും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. കൈ​വ​ശം ലൈ​സ​ൻ​സു​ള്ള തോ​ക്കി​ല്ലാ​തി​രി​ക്കെ, ഡി​എ​ഫ്ഒ/ വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ൻ ത​യാ​റാ​ക്കു​ന്ന പാ​ന​ലി​ൽ ക​ർ​ഷ​ക​ർ​ക്കു ഇ​ടം ഉ​ണ്ടാ​കി​ല്ലെ​ന്നു…

Read More

വീ​ടി​നു പു​റ​ത്തി​റ​ങ്ങു​മ്പോള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു; മലപ്പുറത്ത് 451 പേര്‍ക്കെതിരെ കേസ്

മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 451 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദി​വ​സം​തോ​റും കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. കോ​വി​ഡ്- 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ പോ​ലീ​സ് 13 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 14 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 11 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,298 ആ​യി. 5,284 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 2,521 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​തെ വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന് 451 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത്…

Read More

മ​ദ്യ​വി​ൽ​പ​ന​യ്ക്കു​ള്ള ആ​പ്പ് ത​യാ​റാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഓ​ട്ടം കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഓ​ട്ട​ത്തേ​ക്കാ​ൾ വേ​ഗ​ത്തില്‍; ആ​പ്പ് സ​ര്‍​ക്കാ​രി​ന് ആ​പ്പാ​കുമെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: മ​ദ്യ​വി​ൽ​പ​ന​യ്ക്കു​ള്ള ആ​പ്പ് ത​യാ​റാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഓ​ട്ടം കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഓ​ട്ട​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​ത് സ​ർ​ക്കാ​രി​ന് ആ​പ്പാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ബി​വ​റേ​ജ​സി​ൽ കൂ​ടി മ​ദ്യം വി​ൽ​ക്കു​ന്ന​തി​ന് ഒ​പ്പം ബാ​റു​ക​ളി​ൽ കൂ​ടി​യും മ​ദ്യം വി​റ്റാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഒ​പ്പം മ​ദ്യ​വ്യാ​പ​ന​വും നടക്കും. ഇ​ത് സ​ർ​ക്കാ​രി​ന് ആ​പ്പാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സം​ശ​യ​മു​ണ്ട്. പ​ക്ഷെ മു​ഖ്യ​മ​ന്ത്രി​യെ പേ​ടി​ച്ച് ആ​രും മി​ണ്ടാ​ത്ത​താ​ണെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നീ​ക്കം കു​ട്ടി​ക​ളെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടും. പ​ല​യി​ട​ങ്ങ​ളും പെ​ട്ടെ​ന്ന് ക​ണ്ടെയ്​ൻ​മെ​ന്‍റ് സോ​ൺ ആ​വു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​ർ പെ​ട്ടെ​ന്ന് മാ​റ്റേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കും. ചി​ല​ർ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​റ്റാ​താ​വും. ഇ​ത് കു​ട്ടി​ക​ളെ വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും കു​റ​ച്ചു സ​മ​യം കൂ​ടി ക​ഴി​ഞ്ഞ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള മാ​നു​ഷി​ക…

Read More

മാ​ഹി ചെ​റു​ക​ല്ലാ​യി​യി​ലെ കോ​വി​ഡ് മ​ര​ണം! കൈ​യൊ​ഴി​ഞ്ഞ് പു​തു​ച്ചേ​രി​യും കേ​ര​ള​വും; ന​ട്ടം​തി​രി​ഞ്ഞ് കു​ടും​ബം

മാ​ഹി: കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ​റൂ​ഫി​നെ ഒ​ന്ന​ര മാ​സ​മാ​യി​ട്ടും സം​സ്ഥാ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ പു​തു​ച്ചേ​രി സ​ർ​ക്കാ​ർ. ബ​ന്ധു​ക്ക​ൾ മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നേ​രി​ട്ടു​ക​ണ്ട് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും കേ​ന്ദ്ര പ്രോ​ട്ടോ​ക്കോ​ൾ പ​റ​ഞ്ഞ് കൈ​യൊ​ഴി​ഞ്ഞ​തോ​ടെ ബ​ന്ധു​ക്ക​ൾ നി​രാ​ശ​യി​ലാ​യി. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മെ​ഹ​റൂ​ഫി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​ൻ ഇ​യാ​ളെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ച് ഏ​പ്രി​ൽ 11ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ഹി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ണൂ​ർ പ​രി​യാ​രം കോ​ര​ൻ​പീ​ടി​ക​യ്ക്ക് സ​മീ​പ​മു​ള്ള ജു​മാ മ​സ്ജി​ദി​ലെ ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കു​ക​യും ചെ​യ്തു. നി​യ​മ​പ​ര​മാ​യി പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ൽ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് കു​ടും​ബ​ത്തി​ന് ന​ൽ​കി​യ​തു​മാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ൽ പു​തു​ച്ചേ​രി സ​ർ​ക്കാ​രാ​ണ് ചേ​ർ​ക്കേ​ണ്ട​ത്. പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് എ​വി​ടെ​യാ​ണോ രോ​ഗി മ​രി​ച്ച​ത് ആ ​സം​സ്ഥാ​ന​ത്താ​ണ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ്…

Read More

കോഴിക്കോട് നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി 22 പ്ര​വാ​സി​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി

കോ​ഴി​ക്കോ​ട്: 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി 22 പ്ര​വാ​സി​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ചാ​ത്ത​മം​ഗ​ലം എ​ന്‍​ഐ​ടി കാ​മ്പ​സ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 22 പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഏ​ഴി​ന് രാ​ത്രി കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ആ​ദ്യ വി​മാ​ന​ത്തി​ലെ 26 പ്ര​വാ​സി​ക​ളെ എ​ട്ടാം തി​യ​തി പു​ല​ര്‍​ച്ചെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​ല്‍​പ്പെ​ട്ട 22 പേ​രാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കോവി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​രെ കൊ​ണ്ടു പോ​കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്രം വ​രി​ക​യും എ​ന്‍ 95 മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ നല്‌ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. രാ​വി​ലെ എ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​രു​ടെ​യും വാ​ഹ​ന​ത്തി​ന്‍റെ​യും കൊ​ണ്ടു പോ​കേ​ണ്ട പ്ര​വാ​സി​യു​ടെയും വി​വ​ര​ങ്ങ​ള്‌ ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ഒ​ന്നു മു​ത​ല്‍ 22 വ​രെ ന​മ്പ​ര്‍ ന​ല്‍​കി ക്ര​മ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ളെ സെ​ന്‍റ​റി​ല്‍ നി​ന്ന്…

Read More

പുതുതായി നി​രീ​ക്ഷ​ണ​ത്തി​ലുള്ളവരുടെ എണ്ണം വീണ്ടും കൂടുന്നു ; 537 പേ​ര്‍ കൂ​ടി കോഴിക്കോട്ട്

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ പു​തു​താ​യി വ​ന്ന 537 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 5735 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 25940 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 33 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 70 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 49 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും 21 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 10 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ഇ​ന്ന‍​ലെ197 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 3408 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3227 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3182 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 181 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നൂ​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 97 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 889 പ്ര​വാ​സി​ക​ളാ​ണ്…

Read More