വടകര: കര്‍ണാടക സ്വദേശികളായ അമ്മയേയും മകളേയും കാണ്മാനില്ലെന്നു പരാതി. ഓര്‍ക്കാട്ടേരിയില്‍ താമസിക്കുന്ന ഭാഗ്യ (36), മകള്‍ അഞ്ജലി (16) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഭാഗ്യയുടെ രണ്ടാം ഭര്‍ത്താവ് ചന്ദ്രന്റെ കൂടെ ഓര്‍ക്കാട്ടേരി തോട്ടുങ്ങലിലാണ് ഇവര്‍ താമസം. ഇന്നലെ ഉച്ചയോടെയാണ് ഇരുവരേയും കാണാതായതെന്നു ചന്ദ്രന് എടച്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചുവന്ന പൂക്കളുള്ള സാരിയും ബ്ലൗസുമാണ് ഭാഗ്യയുടെ വേഷം. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0496 2547022, 9497980777 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് എടച്ചേരി പോലീസ് അറിയിച്ചു.
Read MoreCategory: Kozhikode
വീടിന്റെ ജനൽവഴി സ്വർണമാലയും ഫോണുകളും കവർന്നു; യുവാവ് പിടിയിൽ; കോണി എടുത്തത് അടുത്ത വീട്ടില്‍ നിന്ന്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വീടിന്റെ ജനൽവഴി സ്ത്രീയുടെ മൂന്നരപവൻ സ്വർണമാലയും രണ്ടു മൊബൈൽ ഫോണുകളും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. നിരവധി ഭവനഭേദ കേസുകളിലും ബൈക്ക് മോഷണ കേസുകളിലും പ്രതിയായ ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൾ റഹീമി (27) നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.സി .ഹരിദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ, എസ്ഐ മഞ്ജിത് ലാൽ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. നവംബർ പത്തിനു രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുകളിലെ നിലയിലേക്കു അടുത്ത വീട്ടിൽ നിന്നെടുത്ത കോണിവച്ച് കയറി മുറിയുടെ ജനൽ വഴിയാണ് സ്വർണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നു ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ കേസിൽ അറസ്റ്റ് ചെയ്ത അബ്ദുൾ റഹീമിനെ സംഭവ ദിവസം ഉൾപ്പെടെ അങ്ങാടിപ്പുറത്ത് കണ്ടതായും…
Read Moreബ്ലൂ ഗ്രീന്‍ ആല്‍ഗ! നാട്ടുകാരെ ആശങ്കയിലാഴ്ത്തി ഇരുവഴിഞ്ഞിപുഴയില്‍ പായൽ പ്രതിഭാസം; നടപടി സ്വീകരിക്കാതെ അധികൃതർ
മുക്കം : നാട്ടുകാരെയും പുഴവെള്ള മുപയോഗിക്കുന്നവരെയുമെല്ലാം ആശങ്കയിലാഴ്ത്തി ഇരുവഴിഞ്ഞിപുഴയില്‍ പായൽ പ്രതിഭാസം രൂപപ്പെട്ട് മാസമൊന്ന് പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. ആരോഗ്യ വകുപ്പ് പേരിന് ഒരു തവണ സന്ദർശനം നടത്തിയതല്ലാതെ വെള്ളം വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ ഇത് വരെ തയാറായിട്ടില്ല. പഞ്ചായത്തധികൃതരും നിസംഗത തുടരുകയാണ്. ഒരു മാസം മുമ്പാണ് കട്ടി കൂടിയ പായല്‍ പ്രതിഭാസം ഇരുവഴിഞ്ഞിയിൽ കണ്ടത്. രണ്ട് വര്‍ഷം മുമ്പ് ചാലിയാറിലും ഇതേ പുഴയിലും കണ്ടെത്തിയിരുന്ന വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്ഗയെന്ന സെെനോ ബാക്ടീരിയയുടെ സാന്നിധ്യമാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു . കൊടിയത്തൂര്‍ പഞ്ചായത്തിലെ കോട്ടമുഴി കടവിലും കാരശ്ശേരി പഞ്ചായത്തിലെ മാളിയേക്കല്‍ ഭാഗത്തുമാണ് ആദ്യഘട്ടത്തിൽ വ്യാപകമായി പായല്‍ സാന്നിധ്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് മുക്കം കടവ് വരെ വ്യാപിച്ചി്ട്ടുണ്ട് . ജനുവരി 20 ഓടെ ചെറിയ തോതില്‍ കണ്ട് തുടങ്ങിയ പായല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.…
Read Moreവായിലെ നാക്കുകൊണ്ട് എന്തും പറയാം, പക്ഷേ..! മൂന്ന് പേരെ കബളിപ്പിച്ച് ബൈക്കും പണവുമായി യുവാവ് മുങ്ങി; സംഭവം എടക്കരയില്‍
എടക്കര: സിമന്റ് ഇടപാടിലൂടെ മൂന്ന് പേരെ കബളിപ്പിച്ച് ബൈക്കും പതിനയ്യായിരം രൂപയുമായി യുവാവ് കടന്നുകളഞ്ഞു. ചുങ്കത്തറ മുളന്തല സ്വദേശി പോർട്ടർ ബാബു, ചന്തക്കുന്നിലെ സിമന്റ് വ്യാപാരി, പിക്ക് അപ് ലോറി ഡ്രൈവർ എന്നിവരാണ് കരാറുകാരനെന്ന് പരിചയപ്പെടുത്തിയെത്തിയ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന യുവാവിന്റെ തട്ടിപ്പിനിരകളായത്. ബുധനാഴ്ച അഞ്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ കരാറുകാരനാണെന്ന് പരിചയപ്പെടുത്തി മുളന്തലയിലെ ബാബുവിനെ സമീപിക്കുന്നത്. ബാബുവിന് വീടിന്റെ പ്രവർത്തി നടക്കുന്നുകൊണ്ടിരിക്കുകയാണ്. പണി സൈറ്റിൽ സിമന്റ് ബാക്കി വന്നുവെന്നും, ആവശ്യമുണ്ടെങ്കിൽ ചാക്കിന് എഴുപത് രൂപ കുറച്ച് നൽകാമെന്ന വാഗ്ദാനവുമായാണ് ഇയാളെത്തിയത്. കച്ചവടമുറപ്പിച്ച ശേഷം ആറരയോടെ പിക്ക്അപ് ലോറിയിൽ അറുപത് ചാക്ക് സിമന്റുമായി യുവാവെത്തി. സിമന്റ് ഇറക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ പണിക്കാർക്ക്് കൂലി കൊടുക്കണമെന്നും ഉടൻ വരാമെന്നും പറഞ്ഞ് ബാബുവിന്റെ കയ്യിൽനിന്നും പതിനയ്യായിരം രൂപ വാങ്ങി ബാബുവിന്റെ യുണികോണ്‍ ബൈക്കുമായി ഇയാൾ മുങ്ങുകയായിരുന്നു. ബാബുവിന് സംശയം തോന്നാതിരിക്കാൻ പിക്കഅപ്…
Read More‘ഊന്നുവടി’യായി കമ്മീഷണർ; വികാരാധീനനായി റിട്ട.എംഎസ്പി കമൻഡാന്റ് @ 95
കോഴിക്കോട്: ഊന്നുവടിയുമായി കോഴിക്കോട് സിറ്റി പോലീസിന്റെ മുൻഗാമി സംഗമത്തിനെത്തിയ റിട്ട.എംഎസ്പി ഡെപ്യൂട്ടി കമൻഡാന്റിന് രണ്ടാമത്തെ ഊന്നുവടിയായി സിറ്റി പോലീസ് കമീഷണറും ഡിഐജിയുമായ എ.വി.ജോർജ്. റിട്ടയർചെയ്ത പോലീസ് ഓഫീസർമാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച “മുൻഗാമികൾക്കൊപ്പം ‘ പരിപാടിയിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. 40 വർഷം മുന്‍പ് മലപ്പുറം എംഎസ്പിയിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി കമൻഡാന്റ് കെ.വാസുദേവൻ നായർ ഏറ്റവും ആദ്യം ഹാളിലെത്തിയതായി സ്വാഗതപ്രസംഗകൻ സൂചിപ്പിച്ചിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മടങ്ങാനൊരുങ്ങിയ സിറ്റി പോലീസ് കമീഷണർ എ.വി.ജോർജിനോട്, റിട്ട. ഡെപ്യൂട്ടി കമീഷണറുമൊത്ത് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാധ്യമപ്രവർത്തകൻ അഭ്യർഥിക്കുകയായിരുന്നു. ഉടൻതന്നെ ആളെയന്വേഷിച്ച് കമീഷണർ സദസിലേക്ക് നടന്നു. ഊന്നുവടിയും കുത്തി കസേരയിൽ ഇരിക്കുകയായിരുന്ന വാസുദേവൻ നായരെ വാരിപ്പുണർന്ന കമീഷണർ കുശലാന്വേഷണം നടത്തി. മെല്ലെ കസേരയിൽനിന്നെഴുന്നേറ്റ മുൻ ഡെപ്യൂട്ടി കമാൻഡന്റിനെ കമ്മീഷണർ…
Read Moreകവളപ്പാറ ദുരന്തം : 462 കുടുംബങ്ങൾക്കു സ്ഥലംവാങ്ങാൻ ആറു ലക്ഷം വീതം
തിരുവനന്തപുരം: മലപ്പുറം കവളപ്പാറയിൽ 2019ലെ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങൾക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, പുഴ ഗതിമാറിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായവർ, ജിയോളജി ടീം മാറ്റിപ്പാർപ്പിക്കുന്നതിന് ശിപാർശ ചെയ്ത കുടുംബങ്ങൾ എന്നിവർക്കു വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
Read Moreകൃഷി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരും വഴി കിണറ്റില്‍ വീണു! നാട്ടുകാര്‍ രക്ഷപെടുത്തിയ ആളുടെ പാന്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ബോധമില്ലാതെ നിലത്ത് കിടക്കുന്നയാളുടെ പാന്റിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ നിന്നുമാണ് ഏറെ ഭീതിയുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. മുകേഷ് കുശ്വാഹ എന്നാണ് ഇയാളുടെ പേര്. രാത്രി കൃഷി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് പാമ്പുകള്‍ നിറഞ്ഞ കിണറ്റിലേക്ക് മുകേഷ് വീണത്. ഇയാളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശം മുഴുവന്‍ തെരഞ്ഞു. അവസാനം ഇയാള്‍ കിണറ്റില്‍ കിടക്കുന്നത് കണ്ടു. പാമ്പുകള്‍ക്ക് നടുവിലാണ് ഇയാള്‍ കിടന്നത്. ധൈര്യം സംഭരിച്ച് നാട്ടുകാര്‍ ഇയാളെ പുറത്തെത്തിച്ചെങ്കിലും ഇയാള്‍ ബോധരഹിതനായിരുന്നു. പിന്നീടാണ് ഇയാളുടെ പാന്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പുള്ളത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ശ്രദ്ധയോടെ വടി ഉപയോഗിച്ച് കുത്തി പാമ്പിനെ പാന്റിന് പുറത്തെത്തിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കാതിരുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreബസുമായി തട്ടി! ചങ്ങരംകുളം സ്റ്റേഷനിൽ ഉടമ നേരിട്ട് ഏൽപിച്ച പെട്ടി ഓട്ടോ കാണാനില്ല; വട്ടംകറങ്ങി പോലീസ്
എടപ്പാൾ: ബസുമായി തട്ടിയതിന്റെ പേരിൽ ഉടമ നേരിട്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച വാഹനം കാണാതായത് പോലീസിനെ വട്ടംകറക്കി. ശുകപുരം സ്വദേശി വിജയന്റെ പെട്ടിഓട്ടോയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ഗേറ്റിനു മുന്നിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായത്. ഞായറാഴ്ച വിജയന്റെ ഓട്ടോ ബസുമായി തട്ടുകയും ചർച്ചയിൽ ഇതിൽ 25,000 രൂപ നഷ്ടപരിഹാരം കൊടുക്കാൻ ബസുകാർ വാശിപിടിക്കുകയും ചെയ്തിരുന്നു. അത്രയും തുക നൽകാൻ കഴിയില്ലെന്ന് വിജയൻ പറഞ്ഞതോടെ പോലീസ് ഇടപെട്ട് ഓട്ടോ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് പോലീസ് സാന്നിധ്യത്തിൽ പതിനായിരം രൂപയ്ക്ക് സംഭവം അവസാനിപ്പിക്കാൻ തീരുമാനമാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ പൈസ എത്തിച്ച് ശേഷം വണ്ടി കൊണ്ടു പോകാം എന്ന വ്യവസ്ഥയിൽ ചാവി സ്റ്റേഷനിൽ ഏൽപിച്ച് ഓട്ടോ ഉടമ മടങ്ങി. തിങ്കളാഴ്ച പണവുമായി വിജയൻ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പെട്ടിഓട്ടോ കാണാനില്ലെന്ന വിവരം അറിയുന്നത്. പോലീസ് അന്വേഷണത്തിനിടയിൽ വണ്ടി…
Read Moreട്രെയിൻ കവർച്ച! കവര്‍ച്ചാ സംഘങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ലാലാ കബീര്‍; വിഐപി യാത്രക്കാരായി ട്രെയിനിലുണ്ടായിരുന്നെന്ന് സംശയം
കോഴിക്കോട്: ട്രെയിനുകളിലുള്‍പ്പെടെ കവര്‍ച്ച നടത്താന്‍ സജ്ജരായി കൂട്ടാളികള്‍ സംസ്ഥാനത്തിനക്കും പുറത്തും രംഗത്തുണ്ടെന്ന് കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിന്റെ വെളിപ്പെടുത്തല്‍. ലക്ഷങ്ങളുടെ സ്വര്‍ണഭരണ കേസ്അന്വേഷണ സംഘത്തോടാണ് ലാലാ കബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സുഹൃത്തുക്കളായ പലരും ഇപ്പോഴും മോഷണം നടത്തുന്നുണ്ട്. വലിയ മോഷണങ്ങള്‍ക്ക് ഇവര്‍ സജ്ജരാണെന്നും റെയില്‍വേ സിഐ എല്‍. സുരേഷ്ബാബുവിനോട് ലാലാ കബീര്‍ വ്യക്തമാക്കി. അതേസമയം ഈ മാസം എട്ടിന് രണ്ടു ട്രെയിനുകളില്‍ നടന്ന മോഷണത്തെ കുറിച്ച് അറിയില്ലെന്നാണ് ലാലാ കബീറിന്റെ മൊഴി. 2016 ഒക്ടോബറില്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ 2.27 ലക്ഷം രൂപ വിലിവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതിയാണ് ലാലാ കബീര്‍. ഈ കേസില്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാലാ കബീറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍…
Read Moreഒന്നും രണ്ടുമല്ല..! കനാലിൽ ഗർഭനിരോധന ഉറകൾ; വെള്ളമുയരുമ്പോൾ ഇത് ഒഴുകി പല ഭാഗത്തുമെത്തും
പേരാമ്പ്ര: ജലസേചനത്തിനായി കുറ്റ്യാടി ഡാം തുറന്നു ഒരാഴ്ച തികയും മുമ്പു തന്നെ സാമൂഹ്യ ദ്രോഹികൾ പ്രധാന കനാലിൽ മാലിന്യ നിക്ഷേപവും തുടങ്ങി. പെരുവണ്ണാമൂഴിയിൽ നിന്നു മൂന്നു കിലോമീറ്റർ പിന്നിടുമ്പോൾ വെള്ളമെത്തുന്നത് പട്ടാണിപ്പാറയിലാണ്. ഇവിടെ നിന്നാണു കൊയിലാണ്ടി വടകര കനാലുകൾ തുടങ്ങുന്നത്. കൊയിലാണ്ടിക്കുള്ള കനാൽ ഇന്നലെ അൽപ്പം തുറന്നു. ഇന്നു മുതൽ വെള്ളത്തിന്റെ തോത് കൂട്ടും. ഈ കനാൽ തുടങ്ങുന്ന ഭാഗത്ത് വൻതോതിൽ ഗർഭനിരോധന ഉറകൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ സൂക്ഷിക്കുന്ന ‘നിരോധ് ‘ ഇനമാണിത്. കനാലിൽ വെള്ളമുയരുമ്പോൾ ഇത് ഒഴുകി പല ഭാഗത്തുമെത്തും. ഇത് പല വിധ പ്രശ്നങ്ങൾക്കിടയാക്കും. ഇതിനെതിരെ ജലസേചന വകുപ്പും സന്നദ്ധ സംഘടനകളും ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. കൃഷി നനക്കാൻ മാത്രമല്ല കുടിവെള്ളവുമാണു കനാൽ ജലം. നിറഞ്ഞൊഴുകുമ്പോൾ കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള ജലസ്റോതസുകൾ സജീവമാകും. കനാലിൽ ഗർഭനിരോധന ഉറകൾ നിക്ഷേപിച്ചവരെ കണ്ടെത്താൻ…
Read More