ഇവരെ കണ്ടവരുണ്ടോ? ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ നി​ന്ന് അ​മ്മ​യേ​യും മ​ക​ളേ​യും കാ​ണ്മാ​നി​ല്ലെ​ന്നു പ​രാ​തി

വ​ട​ക​ര: ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യേ​യും മ​ക​ളേ​യും കാ​ണ്മാ​നി​ല്ലെ​ന്നു പ​രാ​തി. ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന ഭാ​ഗ്യ (36), മ​ക​ള്‍ അ​ഞ്ജ​ലി (16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഭാ​ഗ്യ​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്‍റെ കൂ​ടെ ഓ​ര്‍​ക്കാ​ട്ടേ​രി തോ​ട്ടു​ങ്ങ​ലി​ലാ​ണ് ഇ​വ​ര്‍ താ​മ​സം.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രേ​യും കാ​ണാ​താ​യ​തെ​ന്നു ച​ന്ദ്ര​ന്‍ എ​ട​ച്ചേ​രി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചു​വ​ന്ന പൂ​ക്ക​ളു​ള്ള സാ​രി​യും ബ്ലൗ​സു​മാ​ണ് ഭാ​ഗ്യ​യു​ടെ വേ​ഷം.

ഇ​വ​രെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0496 2547022, 9497980777 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ഏ​തി​ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​ട​ച്ചേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment