കേ​ര​ള​ത്തി​ലെ ആ​ദ്യ മു​സ്‌​ലിം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി അ​ന്ത​രി​ച്ചു

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്‌​ലിം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ച​ങ്ങ​രം​കു​ളം ന​ന്നം​മു​ക്ക് കെ.​ആ​യി​ഷ​ക്കു​ട്ടി(91) അ​ന്ത​രി​ച്ചു.

വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ന്നം​മു​ക്ക് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

1979-84 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​ന്നം​മു​ക്ക് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ആ​യി​ഷ​ക്കു​ട്ടി ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1984 മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴു​വ​ർ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി. 1995-2000 കാ​ല​ഘ​ട്ട​ത്തി​ൽ വീ​ണ്ടും ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു.

ഉ​പ്പു​ങ്ങ​ൽ പു​ന്ന​യൂ​ർ​ക്കു​ളം എ​എം​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​റു​ത്താ​ലി​ൽ മു​ഹ​മ്മ​ദ്. മ​ക്ക​ൾ: ലൈ​ല, ജ​മീ​ല. മ​രു​മ​ക്ക​ൾ: ഹം​സ, പ​രേ​ത​നാ​യ മൊ​യ്തു​ട്ടി.

Related posts

Leave a Comment