പണിപാളി! റേ​ഷ​ന്‍​ക​ട​യി​ലെ ധാ​ന്യ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന വ്യാ​ജ​പ​രാ​തി പോലീസ് പൊളിച്ചടുക്കി; കടയുടമയ്ക്ക് എട്ടിന്റെ പണി

വെ​ള്ള​മു​ണ്ട: റേ​ഷ​ന്‍​ക​ട​യി​ലെ ധാ​ന്യ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന വ്യാ​ജ​പ​രാ​തി ന​ല്‍​കി​യ ക​ട​യു​ട​മ​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ള്ള​മു​ണ്ട മൊ​ത​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റേ​ഷ​ന്‍​ക​ട​യു​ട​മ വാ​ഴ​യി​ല്‍ അ​ഷ്‌​റ​ഫി​നെ(45)​യാ​ണ് മാ​ന​ന്ത​വാ​ടി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും 257 ചാ​ക്ക് ധാ​ന്യ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നാ​യ റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍​സി​ക്കെ​തി​രെ വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 22 നാ​ണ് ക​ട​യി​ല്‍ നി​ന്നും 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​മ്പും മോ​ഷ​ണം പോ​യ​താ​യി​കാ​ണി​ച്ച് അ​ഷ്‌​റ​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ പ​രാ​തി​യി​ലും പ​രാ​തി​ക്കാ​ര​ന്റെ മൊ​ഴി​യി​ലും വൈ​രു​ധ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​രാ​തി​യി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം മോ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​രു​ന്നു. ക​ട​യു​ടെ പൂ​ട്ട് അ​റു​ത്ത് മാ​റ്റി​യെ​ങ്കി​ലും അ​തി​നു​താ​ഴെ​നി​ന്ന് ലോ​ഹ​പ്പൊ​ടി​ക​ള്‍ കാ​ന്തം ഉ​പ​യോ​ഗി​ച്ച് ഒ​പ്പി​യെ​ടു​ക്കാ​ന്‍ കി​ട്ടി​യി​രു​ന്നി​ല്ല.

ഇ​ത്ര​യും ചാ​ക്ക് ധാ​ന്യ​ങ്ങ​ള്‍ പോ​യി​ട്ടും ധാ​ന്യ​ങ്ങ​ള്‍ പു​റ​ത്ത് കൊ​ഴി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്താ​നും പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള ധാ​ന്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ക​ട​യു​ട​മ മ​റി​ച്ചു​വി​റ്റ​താ​യി വി​വ​രം ല​ഭി​ച്ച​ത്.

സ്‌​റ്റോ​ക്കി​ലു​ണ്ടാ​യ കു​റ​വ് മ​റ​ച്ചു​വെ​ക്കാ​നാ​ണ് മോ​ഷ​ണ​നാ​ട​കം ന​ട​ത്തി​യ​ത്. ഇ​ത് പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment