മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മണിക്കൂറുകൾ പൂ​ട്ടി​യി​ട്ട സം​ഭ​വം; രണ്ട് പ്രതികൾ അറസ്റ്റിൽ; സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം

നാ​ദാ​പു​രം:​ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞ് വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍. നാ​ദാ​പു​രം ബ​സ്സ് സ്റ്റാ​ൻഡിന് പി​ന്‍ വ​ശ​ത്തെ റൂ​ബി​യാ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പാ​ത്ര​പ്പു​ര​യി​ലെ ജീ​വ​ന​ക്കാ​ര​യ പു​ളി​യാ​വ് സ്വ​ദേ​ശി പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള (54),പു​റ​മേ​രി മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി ആ​യ​നി​താ​ഴെ കു​നി സ​മ​ദ് (25) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ഇ.​ര​ഞ്ജി​ത്ത് ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.​ തൂ​ണേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ് ബി​ല്ലി​ല്‍ ചേ​ര്‍​ക്കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത് മ​ണി​മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ​യാ​ണ് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ല്‍​കാ​തെ ത​ട​ഞ്ഞ് വ​ച്ച​ത്.​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നാ​ദാ​പു​ര​ത്തും ക​ല്ലാ​ച്ചി​യി​ലും സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും ക​ല്ലാ​ച്ചി​യി​ല്‍ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ചെ​യ്തി​രു​ന്നു. നാ​ദാ​പു​രം എഎ​സ്പി ​സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു.​ കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ ക​ട​യി​ലെ ജോ​ലി​യി​ല്‍ നി​ന്ന്…

Read More

പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വെട്ടിവീഴ്ത്തി മോഷണം; ബ​ന്ധു​വും സ​മീ​പ​വാ​സി​യു​മാ​യ യു​വ​തി പി​ടി​യി​ല്‍; സംഭവം വടകരയില്‍

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​ക്ക​ടു​ത്തു കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണ​ത്തി​നി​ടെ‍ വീ​ട്ട​മ്മ​യ്ക്കു വെ​ട്ടേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ന്ധു​വും സ​മീ​പ​വാ​സി​യു​മാ​യ യു​വ​തി പി​ടി​യി​ല്‍. കാ​ര്‍​ഗി​ല്‍ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം പ​റ​മ്പ​ത്ത് മൂസ​യു​ടെ ഭാ​ര്യ അ​ലി​യു​മ്മ​യ്ക്കാ​ണ് (60) വെ​ട്ടേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ലെ സ​മീ​റ​യെ (40) എ​ട​ച്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ജു​മു​അ ന​മ​സ്‌​കാ​ര സ​മ​യ​ത്ത് അ​ലി​യു​മ്മ​യെ വെ​ട്ടി​പ​രി​ക്കേ​ല്‍​പി​ച്ച് ദേ​ഹ​ത്തു​ള്ള ആ​ഭ​ര​ണ​വു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​രി​ച്ചെ​ന്നു ക​രു​തി​യാ​ണ് പ്ര​തി സ്ഥ​ലം​വി​ട്ട​ത്. എ​ന്നാ​ല്‍ ബോ​ധം തി​രി​ച്ചു​കി​ട്ടി​യ അ​ലി​യു​മ്മ വി​വ​രം ഭ​ര്‍​ത്താ​വി​നോ​ടും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മാ​യ​ത്. സ്വ​ര്‍​ണം ക​ട​യി​ല്‍ വി​റ്റ് വ​ട​ക​ര​യി​ല്‍ നി​ന്നു തി​രി​കെ കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മാ​ത്ര​മ​ല്ല മ​ണം​പി​ടി​ച്ച പോ​ലീ​സ് നാ​യ സ​മീ​റ​യു​ടെ വീ​ട്ടി​ന​ടു​ത്താ​ണ് നി​ന്ന​ത്. എ​ട​ച്ചേ​രി പോ​ലീ​സ് സ​മീ​റ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

കൊ​റോ​ണ: മ​ല​പ്പു​റ​ത്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഒ​രാ​ൾ മാ​ത്രം; വീടുകളിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ഒ​രാ​ൾ മാ​ത്രം. വീ​ടു​ക​ളി​ൽ 268 പേ​ര​ട​ക്കം 269 പേ​രാ​ണ് ജി​ല്ല​യി​ലി​പ്പോ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന 42 പേ​രി​ൽ 41 പേ​രെ വൈ​റ​സ് ബാ​ധി​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി. ഇ​ന്ന​ലെ 22 പേ​രെ​യാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ലു​ള്ള​വ​രാ​യി​രു​ന്നു. ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​ക്ക​യ​ച്ച 42 സാ​ന്പി​ളു​ക​ളി​ൽ ഇ​നി ഒ​രെ​ണ്ണ​ത്തി​ന്‍റെ ഫ​ലം മാ​ത്ര​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ര​ണ്ടു​ഘ​ട്ട പ​രി​ശോ​ധ​ക​ൾ​ക്കു ശേ​ഷം ഫ​ലം ല​ഭി​ച്ച 41 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​യ​ക​ലു​ന്പോ​ഴും ആ​രോ​ഗ്യ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. ചൈ​ന​യു​ൾ​പ്പെ​ടെ വൈ​റ​സ്ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ…

Read More

യോ​ദ്ധാ​വ്! ല​ഹ​രിയെ ത​ള​യ്ക്കാ​ന്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നുമായി പോലീസ്

കോ​​​ഴി​​​ക്കോ​​​ട്: യു​​​വാ​​​ക്ക​​​ള്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​മി​​​ട​​​യി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സി​​​ന് ര​​​ഹ​​​സ്യ​​​വി​​​വ​​​രം കൈ​​​മാ​​​റു​​​ന്ന​​​തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നും വേ​​​ണ്ടി യോ​​​ദ്ധാ​​​വ് എ​​​ന്ന പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കി​​​യാ​​​ണ് പോ​​​ലീ​​​സ് പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍വ​​​ഴി പൊ​​​തു​​​ജ​​​ങ്ങ​​​ള്‍​ക്ക് ര​​​ഹ​​​സ്യ​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റാം. ഇ​​തി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് രാ​​​വി​​​ലെ 11.45 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് ടി​​​സി​​​എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യാ​​​ണെ​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യു​​​ടെ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​ത്ത​​​രം ര​​​ഹ​​​സ്യ​​​ങ്ങ​​​ള്‍ സാ​​​ധാ​​​ര​​​ണ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​രാ​​​കു​​​ന്നി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​ന് ആ​​​ളു​​​ക​​​ള്‍ ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​നൊ​​​രു മാ​​​റ്റം​​കു​​​റി​​​ക്കാ​​​ന്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന​​​തി​​​നാ​​​ണ് യോ​​​ദ്ധാ​​​വ് മൊ​​​ബൈ​​​ല്‍ ആ​​​പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. യോ​​​ദ്ധാ​​​വ് എ​​​ന്ന വാ​​​ട്ട്സ്ആ​​​പ് പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.…

Read More

പെ​ൺ​കു​ട്ട​ളെ ശ​ല്യം ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​ന്‍റെ തു​ട​ര്‍ച്ചയോ? ബോം​ബെ​റി​ഞ്ഞ് അ​തി​ക്ര​മം; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ഹൈ​സ്‌​ക്കൂ​ളി​ന് സ​മീ​പം സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ് ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രിക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ പ​ത്തോ​ളം പേ​ര്‍ അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. പേ​രാ​മ്പ്ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ന​ടു​പ​റ​മ്പി​ല്‍ രാ​ഹു​ല്‍ ദാ​സ് (29), അ​രീ​പൊ​യി​ല്‍ മീ​ത്ത​ല്‍ ഗി​രീ​ഷ്(38), തൈ​വ​ച്ച പ​റ​മ്പി​ല്‍ മി​ഥു​ന്‍ ലാ​ല്‍ (32), അ​രീ പൊ​യി​ല്‍ മീ​ത്ത​ല്‍ വി​ജീ​ഷ് (33), തൈ​വ​ച്ച പ​റ​മ്പി​ല്‍ സ​ജി​ത്ത് (32) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​മ്പ് പൈ​പ്പ്, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ​യു​മാ​യി എ​ത്തി​യ അ​ക്ര​മി സം​ഘം ഹൈ​സ്‌​കൂളിന് സ​മീ​പം റോ​ഡി​ലും ക​ട​യി​ലു​മാ​യി നി​ന്ന​വ​രെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു വെ​ന്ന് പ​രു​ക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞു. സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ് ഭീ​ക​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ട​ളെ ശ​ല്യം ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​ന്‍റെ…

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കു നേ​രെ കേട്ടാലറയ്ക്കുന്ന അ​ശ്ലീ​ല ശ​കാ​രം; ചോ​മ്പാ​ല സി​ഐ​ക്കെ​തി​രെ പ​രാ​തി

വ​ട​ക​ര: കാ​ര്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ചോ​മ്പാ​ല സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സി​ഐ അ​ശ്ലീ​ല വാ​ക്കു​പ​യോ​ഗി​ച്ച് ശ​കാ​രി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി തേ​ടി കൈ​നാ​ട്ടി റാ​ണി പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, റൂ​റ​ല്‍ എ​സ്പി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​രു​കൂ​ട്ട​രും ചോ​മ്പാ​ല സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കേ​ട് സം​ഭ​വി​ച്ച കാ​റു​ട​മ​യ്ക്ക് അ​യ്യാ​യി​രം രൂ​പ ന​ല്‍​കാ​ന്‍ സി​ഐ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണം ന​ല്‍​കാ​നി​ല്ല എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് കേ​ട്ടാ​ല​റ​ക്കു​ന്ന അ​ശ്ലീ​ല വാ​ക്ക് ഉ​പ​യോ​ഗി​ച്ച് സി​ഐ ശ​കാ​രി​ച്ച​ത്. സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യു​ടേ​യും മ​റ്റു​ള്ള​വ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഈ ​ശ​കാ​ര​വ​ര്‍​ഷ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ദ​ളി​ത് യു​വ​തി​യോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്! ​പഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്

തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ദ​ളി​ത് അ​തി​ക്ര​മ കേ​സ്. കു​മ്മ​ണി​പ്പ​റ​ന്പ് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യാ​റു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ​കോ​യ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ​ട്ടി​ക വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​നു​കൂ​ല്യ​ത്തി​നാ​യി ഇ​വ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. പല ത​വ​ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ന്നു പോ​യ ഇ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​നു അ​ർ​ഹ​ത ഇ​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. വീ​ടി​ന്‍റെ വി​സ്തീ​ർ​ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ അ​നു​കൂ​ല്യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം ത​വ​ണ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടപ്പോ​ൾ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ​കോ​യ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ൽ എ​സ്‌​സി-​എ​സ്ടി​ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

Read More

വിടാതെ, വ​ട​ക്കു-​കി​ഴ​ക്ക​ൻ കാറ്റ്; നാ​ല് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ചൂ​ട് കൂ​ടുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​കും ചൂ​ട് കൂ​ടു​ക. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ടു മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് കൂ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ​ട​ക്കു-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​മാ​ണ് ചൂ​ട് കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് ഇ​ന്ന് 37 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് താ​പ​നി​ല. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ജ​ലീ​ക​ര​ണം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Read More

ഇന്ന് ലോക റേഡിയോ ദിനം! വോ​ൾ​വോ റോ​ഡി​യോ​യു​മാ​യി അ​ബ്ദു​ൾ അ​ലി

മഞ്ചേരി: ­ലോ​ക റേ​ഡി​യോ ദി​ന​ത്തി​ൽ അ​പൂ​ർ​വ ശേ​ഖ​ര​വു​മാ​യി അ​ധ്യാ​പ​ക​ൻ ശ്ര​ദ്ധ​നേ​ടു​ന്നു. തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ൾ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ എം.​സി അ​ബ്ദു​ൾ അ​ലി​യു​ടെ കൈ​വ​ശ​മാ​ണ് അ​പൂ​ർ​വ​ങ്ങ​ളാ​യ നൂ​റ്റി​പ്പ​ത്തോ​ളം റേ​ഡി​യോ​ക​ളു​ള്ള​ത്. ഇ​തി​ൽ 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പോ​ക്ക​റ്റ് റേ​ഡി​യോ മു​ത​ൽ 1910 ൽ ​നി​ർ​മി​ത​മാ​യ വോ​ൾ​വോ റേ​ഡി​യോ വ​രെ​യു​ണ്ട്. 1890ന് ​ശേ​ഷ​മാ​ണ് റേ​ഡി​യോ ക​ണ്ടു​പി​ടി​ച്ച​തെ​ന്നോ​ർ​ക്ക​ണം. 1984 വ​രെ റേ​ഡി​യോ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​യി​രു​ന്നു. പ്ര​തി വ​ർ​ഷം പ​തി​ന​ഞ്ചു രൂ​പ വ​രെ ലൈ​സ​ൻ​സ് ഫീ ​ആ​യും ഈ​ടാ​ക്കി​യി​രു​ന്നു. ത​പാ​ലാ​പ്പീ​സു​ക​ളി​ലാ​ണ് ലൈ​സ​ൻ​സ് ഫീ ​സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ലൈ​സ​ൻ​സി​ന​ക​ത്ത് സ്റ്റാ​ന്പ് പ​തി​ച്ച് അ​തി​ൻ​മേ​ൽ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യു​ടെ സീ​ൽ ചെ​യ്ത് ന​ൽ​കാ​റാ​യി​രു​ന്നു പ​തി​വ്. ലൈ​സ​ൻ​സി​ല്ലാ​തെ റേ​ഡി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നും ഇ​ത്ത​രം റേ​ഡി​യോ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കാ​നു​മാ​യി വാ​ർ​ത്താ​വി​ത​ര​ണ വ​കു​പ്പ് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളും രൂ​പ​വ​ത്ക്ക​രി​ച്ചി​രു​ന്നു. റേ​ഡി​യോ ഉ​ട​മ​ക​ൾ നേ​ടി​യെ​ടു​ത്തി​രു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്പ​ത് ലൈ​സ​ൻ​സു​ക​ളും അ​ബ്ദു​ൾ​അ​ലി​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്.…

Read More