ജാ​തി​മ​ത രാ​ഷ്ട്രീ​യ ക​ക്ഷി​ഭേ​ത​മ​ന്യേ സൗ​ഹൃ​ദം കാ​ത്ത് സൂ​ക്ഷി​ച്ച വ്യ​ക്തി​! യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി കൊ​ണ്ടോ​ട്ടി സ്റ്റാ​ൻ​ഡി​ൽ ഇ​നി ഒകെ ഇ​ല്ല

കൊ​ണ്ടോ​ട്ടി: ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​യ​ട​യാ​ള​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന ഒ.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി(​ഒ.​കെ.)​വി​ട​വാ​ങ്ങി. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഖ​ബ​റ​ട​ക്കം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് നീ​റാ​ട് ജു​മാ​മ​സ്ജി​ദി​ൽ ന​ട​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യും അ​ശ​ര​ണ​ർ​ക്ക് സ​ഹാ​യ​മാ​യും നി​ല കൊ​ണ്ട ഒ.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി ജാ​തി​മ​ത രാ​ഷ്ട്രീ​യ ക​ക്ഷി​ഭേ​ത​മ​ന്യേ സൗ​ഹൃ​ദം കാ​ത്ത് സൂ​ക്ഷി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ 14-ാം വ​യ​സി​ൽ എ​ത്തി​യ ഒ.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ൾ വി​ളി​ച്ച് പ​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​മാ​വു​ക​യാ​യി​രു​ന്നു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ബ​സു​ക​ളും യാ​ത്ര​ക്കാ​രും കൂ​ടി​യ​പ്പോ​ഴും ഒ.​കെ.​ത​ന്‍റെ ജീ​വി​തം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മാ​റ്റി​യി​ല്ല. അ​സു​ഖ ബാ​ധി​ത​രാ​യി കി​ട​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ച്ചു ന​ൽ​കാ​നും ഒ.​കെ.​എ​ന്നും മു​ൻ​നി​ര​യി​ലാ​യി​രു​ന്നു. ഇ​ളം പ്രാ​യ​ത്തി​ൽ ത​ന്നെ മു​സ്‌ല‌ിം​ലീ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഒ.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന പ്രാ​സം​ഗി​ക​ൻ കൂ​ടി​യാ​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ പൊ​തു​വേ​ദി​യി​ൽ…

Read More

ആ വിരുതനാണ് ഇവന്‍! ജ്യൂസ് കടയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതിയെ തേടി പോലീസ്; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു; വിളിക്കു… 9497980710, 9497987178

കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ ജ്യൂ​സ് ക​ട​യി​ല്‍ നി​ന്ന് പ​ട്ടാ​പ്പ​ക​ല്‍ ഒ​രു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച​യാ​ളെ തേ​ടി പോ​ലീ​സ്. ജ്യൂ​സ് കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ട​ക്കാ​ര​ന്‍ ജ്യൂ​സെ​ടു​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് ക​ട​ക്കു​ള്ളി​ല്‍ ക​യ​റു​ക​യും പ​ണ​മ​ട​ങ്ങി​യ ബാ​ഗ് എ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് ക​ട​ക്കാ​ര​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ വി​വ​രം. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​രു​ണ്‍​കൃ​ഷ്ണ എ​ന്ന പേ​രി​ലു​ള്ള ഓ​ട്ടോ​യി​ലാ​ണ് മോ​ഷ്ടാ​വ് ബാ​ഗു​മാ​യി ക​യ​റി​യ​ത്. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ര്‍ ക​സ​ബ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. ഫോ​ണ്‍ : 9497980710, 9497987178.

Read More

മ​റ​ന്നു വ​ച്ച ‘എ​യ​ര്‍​ഗ​ണ്‍’ തെ​ളി​വാ​യി ! ജ്വ​ല്ല​റി ഉ​ട​മ​യു​ടെ പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍; ര​ണ്ടു​പേ​ര്‍ സ​ഹോ​ദ​ര​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: ജ്വ​ല്ല​റി ഉ​ട​മ​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍ . അ​രീ​ക്കാ​ട് സു​ന്ദ​രം ജ്വ​ല്ല​റി ഉ​ട​മ​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് 84 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടു​ല​ക്ഷം രൂ​പ​യു​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി കി​ഷോ​ര്‍ ഹ​രി​ദാ​സ​ൻ (21), തേ​ഞ്ഞി​പ്പാ​ലം ദേ​വ​യാ​നി ഹ​രി​ജ​ന്‍ കോ​ള​നി​യി​ലെ കൊ​ള​പ്പു​ള്ളി സു​മോ​ദ് (23), അ​നു​ജ​ൻ സു​മേ​ഷ് (20), ദേ​വ​യാ​നി ഹ​രി​ജ​ന്‍ കോ​ള​നി​യി​ലെ സു​ഭാ​ഷ് (20) പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ല്‍ കി​ഷോ​ര്‍ ന​ല്ല​ളം, ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​വ​ർ​ച്ചാ കേ​സി​ലെ പ്ര​തി​യാ​ണ്. മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി കി​ഷോ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പ്ര​തി​യെ കോ​ട​തി ജു​വൈ​ന​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ എ​യ​ർ​പി​സ്റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ച്…

Read More

വനത്തില്‍ പരിക്കേറ്റു ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കാണാനില്ല; കടത്തിയത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്; ഒടുവില്‍…

ക​ൽ​പ്പ​റ്റ: ഇ​ടു​ക്കി ബൈ​സ​ൻ​വാ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മൗ​ൻ​സ് പു​ര​ത്തി​ൽ പീ​ർ മു​ഹ​മ്മ​ദ് ബാ​ഷ​യെ(54) ര​ണ്ട് ആ​ന​ക്കൊ​ന്പു​ക​ൾ സ​ഹി​തം വ​ന​പാ​ല​ക​ർ അ​റ​സ്റ്റു ചെ​യ്തു. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ൽ​പ്പെ​ട്ട തൊ​ള്ളാ​യി​രം കാ​ട്ടി​മ​റ്റം വ​ന​ത്തി​ൽ പ​രി​ക്കേ​റ്റു ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡ​ത്തി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട കൊ​ന്പു​ക​ളാ​ണ് വ​ന​പാ​ല​ക​ർ പി​ടി​ച്ചെ​ടു​ത്ത​ത്. സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ര​ഞ്ജി​ത് കു​മാ​ർ, മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജ്, മു​ണ്ട​ക്കൈ സ്റ്റേ​ഷ​ൻ ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ബി. മ​നോ​ജ്കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​മ​നോ​ജ്, കെ. ​മ​ണി, കെ.​സി. ശി​വ​രാ​മ​ൻ, വി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷി​ഹാ​ബ്, ജോ​മി​ഷ് കെ. ​ജോ​ണി, വി. ​ദാ​സ​ൻ, കെ. ​നി​ധി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മേ​പ്പാ​ടി​ക്ക​ടു​ത്ത് എ​മ​റാ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സ്ഥ​ല​ത്തു​ന്നാ​ണ് കൊ​ന്പു​ക​ൾ സ​ഹി​തം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.…

Read More

ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി; ഒ​രു ദി​വ​സം​പോ​ലും തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ പു​ഴ ക​ട​ക്കാനായില്ല; തൂ​ക്കു​പാ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി, ആ​ദി​വാ​സി​ക​ൾ നാട്ടിലെത്തു​ന്ന​ത് പു​ഴ മുറിച്ചുക​ട​ന്ന്…

എ​ട​ക്ക​ര: മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ചാ​ലി​യാ​ർ പു​ഴ ക​ട​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് നി​ർ​മി​ച്ച തൂ​ക്കു​പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം ഉ​പ​യോ​ഗ്യ​മ​ല്ലാ​താ​യി. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ദി​വ​സം​പോ​ലും തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ ചാ​ലി​യാ​ർ പു​ഴ ക​ട​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്കാ​യി​ല്ല. പ്ര​ള​യ​ത്തി​ൽ ഇ​രു​ട്ടു​കു​ത്തി​യി​ൽ ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ചി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്ന് പോ​യി. ഇ​തോ​ടെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ നാ​ല് കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. തു​ട​ർ​ന്ന് മു​ള​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ലാ​യി​രു​ന്നു​അ​വ​ര്‌ നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. കോ​ള​നി​യി​ലേ​ക്കെ​ത്തി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ച​ങ്ങാ​ട​മാ​യി​രു​ന്ന പു​ഴ​യ്ക്ക് ക​ട​ക്ക​നു​ള്ള ഏ​ക മാ​ർ​ഗം. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ കോ​ള​നി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് താ​ത്കാ​ലി​ക തൂ​ക്കു​പാ​ലം നി​ർ​മി​ച്ചു. ആ​റ് ല​ക്ഷം രൂ​പ​യോ​ളം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും പ​രി​ച്ചെ​ടു​ത്താ​ണ് തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം ക​വ​ള​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ​ത്ത​ന്നെ പാ​ലം ഒ​രു…

Read More

കെ ​ടെ​റ്റ് ക​ട​മ്പ​യി​ല്‍ ത​ട്ടി ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍; പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​നാ​വി​ല്ല

നാ​ദാ​പു​രം: അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ കെ ​ടെ​റ്റി​ന്‍റെ ക​ട​മ്പ​യി​ല്‍ ത​ട്ടി പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ . നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളാ​ണ് നാ​ലും അ​ഞ്ചും വ​ര്‍​ഷ​ങ്ങ​ള്‍ കൂ​ടു​മ്പോ​ള്‍ ന​ട​ക്കു​ന്ന എ​ല്‍​പി, യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ പെ​രു​വ​ഴി​യി​ലാ​വു​ന്ന​ത്. മു​മ്പ് എ​ല്‍​പി, യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത ടി​ടി​സി​യോ ബി ​എ​ഡ്ഡോ ആ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ടി​ടി​സി​യോ ബി ​എ​ഡ്ഡോ ഉ​ണ്ടാ​യാ​ലും കെ ​ടെ​റ്റ് ഇ​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന പി​എ​സ്‌​സി​യു​ടെ നി​ബ​ന്ധ​ന​യാ​ണ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് വി​ല​ങ്ങു​ത​ടി​യാ​യ​ത്.​ കെ ടെ​റ്റ് ഇ​ല്ലാ​തെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് 2021 വ​രെ കെ ​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​തി അ​ദ്ധ്യാ​പ​ക നി​യ​മ​നം ല​ഭി​ച്ച​വ​ര്‍​ക്കും കെ ​ടെ​റ്റ് എ​ഴു​തി​യെ​ടു​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ​എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വി​ളി​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ കെ…

Read More

വി​ആ​ര്‍​എ​സ് എ​ടു​ത്ത് പ​ടി​യി​റ​ങ്ങി​യ​ത് 15 ജീ​വ​ന​ക്കാ​ര്‍; നാ​ദാ​പു​രം ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ര്‍​മ്മ​യാ​കു​ന്നു

നാ​ദാ​പു​രം: നാ​ദാ​പു​രം ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ര്‍​മ​യി​ലേ​ക്ക് മാ​യു​ന്നു. നാ​ദാ​പു​രം ടെ​ലി​കോം സ​ബ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ നി​ന്ന് ഒ​റ്റ ദി​വ​സം 15 പേ​ര്‍ വി​ആ​ര്‍​എ​സ്എ​ടു​ത്ത് പ​ടി​യി​റ​ങ്ങി. ഇ​തി​ല്‍ ഏ​ഴ് പേ​രും നാ​ദാ​പു​രം ഓ​ഫീ​സി​ല്‍ നി​ന്ന് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ജൂ​ണിയ​ര്‍ ടെ​ലി​കോം ഓ​ഫി​സ​ര്‍ മാ​ത്രം. പ്രൗ​ഢി​യോ​ടെ ത​ല​യു​യ​ര്‍​ത്തി നി​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നു നാ​ദാ​പു​രം ടെ​ലി​ഫോ​ണ്‍ സ​ബ് ഡി​വി​ഷ​ന് . ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ക​ച്ച​വ​ടാ​വ​ശ്യ​ത്തി​നും ജോ​ലി​ക്കാ​യും ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ പോ​യി​രു​ന്ന കാ​ലം. അ​ന്ന് ഉ​റ്റ​വ​രു​മാ​യു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വെ​ക്കാ​നും ടെ​ല​ഫോ​ണു​ക​ള്‍ അ​വി​ഭാ​ജ്യ ഘ​ട​കം ത​ന്നെ​യാ​യി​രു​ന്നു. പു​തി​യ വീ​ടു​ക​ളു​ടെ പ്ര​വേ​ശം ന​ട​ക്കു​മ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ടെ​ലി​ഫോ​ണ്‍ എ​ന്ന​ത് ഒ​ഴി​ച്ച് കൂ​ടാ​ത്ത വ​സ്തു​വാ​യി മാ​റി ക​ഴി​ഞ്ഞി​രു​ന്നു. കാ​ല​ത്തി​നൊ​പ്പം നാ​ദാ​പു​ര​ത്തെ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചും വി​ക​സ​ന​ത്തി​ലേ​ക്ക് കു​തി​ച്ചു. നാ​ദാ​പു​രം ടെ​ലി​ഫോ​ണ്‍ സ​ബ് ഡി​വി​ഷ​ന് കീ​ഴി​ല്‍…

Read More

കൂടത്തായി കൊലപാതക പരമ്പര; ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍;കു​ടും​ബാം​ഗ​ങ്ങ​ളും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷയെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ . ജോ​ളി​യു​ടെ ആ​ദ്യ​ഭ​ര്‍​ത്താ​വ് റോ​യ്‌​തോ​മ​സ് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ ജാ​മ്യ​ഹ​ര്‍​ജി​യെ എ​തി​ര്‍​ത്തു​കൊ​ണ്ടാ​ണ് സ്‌​പെ​ഷല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി (മൂ​ന്ന്)​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​റു കേ​സു​ക​ളി​ലും ജോ​ളി​ക്കെ​തി​രേ​യു​ള്ള പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ ബ​ന്ധു​ക്ക​ളാ​ണ്. ജോ​ളി​യു​ടെ മ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സാ​ക്ഷി​ള്‍ . ജോ​ളി​ക്ക് ഏ​തെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ജോ​ളി സാ​ക്ഷി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി സം​സാ​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സാ​ക്ഷി​യെ സ്വാ​ധീ​നി​ച്ച​താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ഇ​പ്ര​കാ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചുത​ന്നെ സാ​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ജോ​ളി ശ്ര​മി​ച്ചി​ട്ടു​ണ്ട്. ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന പ​ക്ഷം ഇ​വ​രെ നേ​രി​ല്‍ കാ​ണു​ക​യും സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യും. മ​ക്ക​ളു​ടെ…

Read More

ഹ​ജ്ജ് ടെ​ൻ​ഡ​ർ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് മാ​റ്റി

കൊ​ണ്ടോ​ട്ടി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള​ള ഈ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള​ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് മാ​റ്റി. ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ത​യാ​റു​ള​ള വി​മാ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ ​മാ​സം 27 വ​രെ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള​ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ​തി​നാ​ൽ ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് ടെ​ൻ​ഡ​ർ നീ​ട്ടു​കാ​യി​രു​ന്നു. ആ​ദ്യം പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട നാ​ലു എം​പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ നി​ന്നു​ള​ള വി​മാ​ന​ങ്ങ​ൾ​ക്ക് സ​മ​യ​സ്ലോ​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ജി​ദ്ദ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ജി​ദ്ദ​യി​ലേ​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ൾ മ​ദീ​ന​യി​ലേ​ക്കും മാ​റ്റി. ഇ​തോ​ടെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് ടെ​ൻ​ഡ​റി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന് ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് 22 ഹ​ജ്ജ് എം​പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ 11 ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​ക്കും 11 ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്കു​മാ​യി​രു​ന്നു ടെ​ൻ​ഡ​ർ ആ​ദ്യം…

Read More

മാ​തൃ​കാ​പ​ര​മാ​യ പ്ര​വർത്തനം ! വീ​ണു കി​ട്ടി​യ ഭീ​മ​മാ​യ തു​ക തി​രി​ച്ചേ​ൽ​പ്പി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു അ​നു​മോ​ദ​നം

എ​ട​പ്പാ​ൾ:​വീ​ണു കി​ട്ടി​യ ഭീ​മ​മാ​യ തു​ക ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നു ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പി​ച്ച പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കു ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്ക് പു​റ​പ്പെ​ട്ട വ​ട്ടം​കു​ളം എ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ മു​സ്ത​ഫ, ഫി​റോ​സ് എ​ന്നി​വ​ർ​ക്കാ​ണ് എ​ട​പ്പാ​ൾ ഗോ​വി​ന്ദ തി​യ​റ്റ​റി​ന​ടു​ത്ത് നി​ന്നു 40,000 രൂ​പ​യോ​ളം അ​ട​ങ്ങി​യ പ​ഴ്സ് വീ​ണു കി​ട്ടി​യ​ത്. ഉടൻ തു​ക ന​ഷ്ട​പ്പെ​ട്ട​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ. തു​ട​ർ​ന്നു രേ​ഖ​ക​ൾ വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ ​പ​ണം ആ​ല​ത്തൂ​ർ തൃ​പ്പ​ങ്ങോ​ട് സ്വ​ദേ​ശി ഇ​ല്ല്യാ​സി​ന്‍റേ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഉ​ട​മ​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി തു​ക കൈ​മാ​റു​ക​യും ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യ പ്ര​വർത്തനം കാ​ഴ്ച വ​ച്ച യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വ​ച്ച് സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ മ​നോ​ജ് കു​മാ​റും പോ​ലീ​സു​കാ​രും ചേ​ർ​ന്നു ഉ​പ​ഹാ​രം ന​ൽ​കി​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

Read More