എടക്കര: വഴിക്കടവ് വനത്തിൽ കൊന്പനാനയെ വെടിവച്ചു കൊന്ന കേസിലെ പ്രതി 17 വർഷങ്ങൾക്കു ശേഷം അറസ്റ്റിലായി. മാനന്തവാടി എടവക വാളേരി പൊറ്റയിൽ ജോബി എന്ന ഉതുപ്പാനെയാണ് (46) വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. 2003 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് റേഞ്ചിലെ പുഞ്ചക്കൊല്ലി വനത്തിലെ എടക്കുറ്റിയിൽ വച്ചാണ് ഇയാൾ കാട്ടാനയെ വെടിവച്ച് കൊന്നത്. എന്നാൽ, ആനയുടെ കൊന്പുകൾ അന്നു നഷ്ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ ഹെഡ് ക്വാർട്ടേഴ്സിലെ സുരക്ഷിത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ് കൊന്പുകൾ. സംഭവത്തിനു ശേഷം നിരവധി തവണ പ്രതിയെ പിടികൂടാൻ വനപാലക സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കൊന്പനെ വെടിവയ്ക്കാനുപയോഗിച്ച തോക്ക് അന്നുതന്നെ വനത്തിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടതെന്നു ഇയാൾ മൊഴി നൽകി. ഒരു മാസത്തോളമായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച വനപാലകർ വ്യാഴാഴ്ച രാത്രി പത്തോടെ വയനാട്ടിലേക്കു പോവുകയും…
Read MoreCategory: Kozhikode
അനുമതിയില്ലാതെ പറമ്പിലൂടെ വൈദ്യു ലൈൻ വലിച്ചു; സ്വന്തം പറമ്പിൽ വീടുവയ്ക്കാൻ വൈദ്യുതി വകുപ്പിന്റെ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിൽ മാതുവും മക്കളും
നാദാപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് അയല്‍വാസികള്‍ക്ക് ചെയ്ത സഹായം വിനയായതോടെ വീട് നിർമാണത്തിന് മാതുവും മക്കളും വൈദ്യുതി വകുപ്പിന്റെ കാരുണ്യം തേടുന്നു.വീട് പറമ്പിലൂടെ വൈദ്യുതി ലൈന്‍ വലിച്ചാണ് ഇപ്പോള്‍ വീട് നിര്‍മ്മാണം പ്രതിസന്ധിയിലാക്കിയത്. വളയം പുഞ്ചയിലെ മുട്ടം വച്ച പറമ്പത്ത് മാതുവിന്റെ വീട് നിര്‍മ്മാണമാണ് പാതി വഴിയിലായത്. പത്ത് വര്‍ഷം മുമ്പാണ് പുഞ്ചയിലെ അംഗനവാടിക്ക് പിന്‍വശത്ത് താമസിക്കുന്ന മാതു വിന്റെ വീട്ട് പറമ്പിലൂടെ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ലൈന്‍ വലിച്ചത്. സമീപത്തെ രണ്ട് വീടുകളിലേക്ക് കണക്ഷന് കൊടുക്കാനായിരുന്നു ലൈന്‍ വലിച്ചത്. തന്റെ സമ്മതമില്ലാതെ ലൈന്‍ വലിക്കുകയായിരുന്നെന്ന് മാതു ആരോപിക്കുന്നു. പിന്നീട് ലൈന്‍ ഒഴിവാക്കി തരാന്‍ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ സഹകരിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് ആകെയുള്ള പന്ത്രണ്ട് സെന്റില്‍ പുതിയ വീട് പണി ആരംഭിച്ചതോടെയാണ് വൈദ്യുതി ലൈന്‍ വിലങ്ങ് തടിയായി വന്നത്. തറ കെട്ടി…
Read Moreസ്വർണം നൽകാതിരുന്ന ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന യുവാവിനു ജീവപര്യന്തം തടവും പിഴയും
മഞ്ചേരി: നിലന്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ തമിഴ് യുവാവിനു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസി(38) നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. 2013 ഓഗസ്റ്റ് 31ന് പകൽ പതിനൊന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ലക്ഷ്മിയോടൊത്ത് നിലന്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോവുകയായിരുന്നു. നിലന്പൂർ അരുവാക്കോട് വുഡ് കോംപ്ലക്സിനു സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിനു കാരണം. ഇതിനെ തുടർന്നു ലക്ഷ്മി ചെരിപ്പ് ഉൗരി ഭർത്താവിനെ അടിച്ചു. ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ…
Read Moreവീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി: യുവാവ് അറസ്റ്റിൽ
എടക്കര: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി, യുവാവ് അറസ്റ്റിലായി. ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടൻ അരുണ്‍കുമാറി(30) നെയാണ് പോത്തുകൽ എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ പാകി കിളിർപ്പിച്ച നടാൻ പാകത്തിനുള്ള അൻപത്തിയഞ്ച് തൈകളും, സമീപത്തായി പച്ചക്കറി കൃഷി നടത്തുന്നതിനിടയിൽ കൃഷി ചെയ്ത രണ്ട് തൈകളുമടക്കം അൻപത്തിയേഴ് തൈകളാണ് സംഘം പിടിച്ചെടുത്തത്. പ്ലാാസ്റ്റിക് പാത്രത്തിലുള്ള തൈകൾക്ക് ആറ് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകൾക്ക് പതിനഞ്ച് സെന്റീമീറ്റർ ഉയരവുമാണ് ഉള്ളത്. സിവിൽ എൻജിനിയറായ അരുണ്‍കുമാർ തൃശൂരിൽ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി നടത്തിയത്. അരുണ്‍കുമാറിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ്…
Read Moreഫെബ്രുവരി ഒന്നിന് വീടൊഴിയണം! രോഗങ്ങള്‍ പിടിപെട്ട് ദുരിതം പേറുന്ന കുടുംബത്തിന് ഇരുട്ടടിയായി ബാങ്കിന്റെ ജപ്തി നോട്ടീസ്
നാദാപുരം: രോഗങ്ങള്‍ പിടിപെട്ട് ദുരിതം പേറുന്ന കുടുംബത്തിന് ജപ്തി നോട്ടീസ്.ചെക്യാട് നെല്ലിക്കാപറമ്പിലെ താനിയുള്ള പറമ്പത്ത് ചെക്വോന്റെ കുടുബത്തിനാണ് ഫിബ്രവരി ഒന്നിന് വീടൊഴിയാന്‍ ജപ്തി നോട്ടീസ് വന്നത്. 2015ല്‍ പാറക്കടവ് കെ ഡി സി ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി വായ്പയെടുത്തത്. 2015 മെയ് മാസം മുതല്‍ 2016 ആഗസ്ത് മാസം വരെ അടവ് തെറ്റാതെ ബാങ്കില്‍ പണം തിരിച്ചടക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പ്രായാധിക്യത്താല്‍ ചെക്വോന്‍ ജോലിക്ക് പോകാന്‍ കഴിയാതെ വരികയും രണ്ട് ആണ്മക്കള്ക്കും അസുഖം പിടിപെട്ടതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയുമായി.മകന് രഞ്ജിത്തിന്റെയും ചെക്വാന്റെയും പേരില്‍ ആകെ ഉണ്ടായിരുന്ന 13 സെന്റ് സ്ഥലം ഈടിന്മേല്ലാണ് വായ്പയെടുത്തത്. നടക്കാന്‍ വയ്യാത്ത രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. നാട്ടുകാരുടെ കാരുണ്യത്താല്‍ ഇപ്പോള്‍ പരിയാരം മെഡിക്കല്‍…
Read Moreസി.പി. കുഞ്ഞാനുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! മറഞ്ഞത് കളങ്കമില്ലാത്ത പൊതുപ്രവർത്തകൻ
കൊണ്ടോട്ടി:ജീവിത വഴിയിൽ കളങ്കമില്ലാത്ത പൊതുപ്രവർത്തകൻ സി.പി മുഹമമ്മദ്കുട്ടിഹാജി എന്ന നാട്ടുകാരുടെ കുഞ്ഞാനു കണ്ണീരോടെ വിട. കാരുണ്യ പ്രവർത്തനങ്ങൾക്കും ജനസേവനത്തിനുമായി ജീവിതം ഉഴിഞ്ഞിട്ട സി.പി മുഹമമ്മദ് കുട്ടിഹാജി മലബാറിലെ വിദ്യാഭ്യാസ മേഖലയിലും മുസ്ലിംലീഗ് രാഷ്ട്രീയത്തിനും മത രംഗത്തും നിറസാന്നിധ്യമായിരുന്നു. വ്യാഴാഴച ഉച്ചയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്നു രാവിലെ ഒന്പതിനു ഖാസിയാരകം ജുമഅത്ത് പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. പിതാവ് ആലിമോയീന്റെ മരണത്തിനു ശേഷം 18ാം വയസിൽ കൊണ്ടോട്ടി ഖാസിയാരകം ഖുല്ലത്തുൽ ഇസ്ലാം സംഘത്തിന്റെ പ്രസിഡന്റായ സി.പി മുഹമ്മദ്കുട്ടി അരനൂറ്റാണ്ട് കാലമായി പകരക്കാരിനില്ലാതെ പ്രസിഡന്റ് പദവി വഹിച്ചു പോന്നു. കൃത്യമായ നിലാപാടും ഇടപാടുമാണ് സി.പിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്ഥനാക്കുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി കൊണ്ടോട്ടി ഇ.എം.ഇ.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മനേജർ കം സെക്രട്ടറിയായി സി.പി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് എന്നും മുൻനിരയിലായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു അവുക്കാദർകുട്ടി നഹയുടെ വേർപ്പാടിനു…
Read Moreഊഹാപോഹങ്ങളും സംശയങ്ങളും! വീട്ടിലെ മറ്റംഗങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല; സനുഷയുടെ മരണത്തില്‍ കിണര്‍വെള്ളത്തിന്റെ പരിശോധന ഫലം കാത്ത് വീട്ടുകാര്‍
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് വാര്‍ഡ് ആറിലെ കൂളികെട്ടുംപാറ ശ്രീധരന് – ഷൈലജ ദമ്പതികളുടെ മകളും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായിരുന്ന സി.കെ സനുഷയുടെ മരണകാരണം പുറത്തുവിടണമെന്ന ആവശ്യവുമായി വീട്ടുകാര്‍ രംഗത്ത് . ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നു ചികിത്സയിലായിരിക്കെ 2019 സെപ്തംബർ എട്ടിനാണ് സനുഷ മരിച്ചത്. വീട്ടിലെ മറ്റംഗങ്ങള്‍ക്കും അസുഖ ബാധയുണ്ടായെങ്കിലും അവര്‍ക്കു കുഴപ്പമൊന്നുമുണ്ടായില്ല. അതേസമയം സനുഷയുടെ മരണത്തെ സംബന്ധിച്ചു ഊഹാപോഹങ്ങളും സംശയങ്ങളും ഉയര്‍ന്നു. ഷിഗെല്ല ബാക്ടീരിയയാണു കാരണമെന്നു വരെ പ്രചാരണമുണ്ടായി. ആരോഗ്യവിദഗ്ധര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും നടത്തി. ഇതോടെ മരണം നടന്ന വീട് മാസങ്ങളോളം ഒറ്റപ്പെട്ട നിലയിലായിരുന്നു. സനുഷയുടെ വീട്ടുകിണറിലാണു രോഗബാധ ഉറവിടമെന്നു പ്രചരണമുണ്ടായി. ഇതിലെ വെള്ളം ശേഖരിച്ചു കോഴിക്കോട് റീജണല്‍ അനലിറ്റിക്കല്‍ ലാബിലേക്കയച്ചു. ഇതിന്റെ ഫലത്തെപ്പറ്റി അഞ്ചുമാസമായിട്ടും ആരോഗ്യ വകുപ്പധികൃതര്‍ക്ക് ഉത്തരമില്ല. നാട്ടില്‍ പ്രചരിച്ച കാരണങ്ങളല്ല സനുഷയുടെ മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷിഗെല്ല…
Read Moreകൊറോണ! കോഴിക്കോട് 168 പേര് നിരീക്ഷണത്തില്‍; വയനാട്ടിൽ 16 പേർ നിരീക്ഷണത്തിൽ; നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലയില്‍ 168 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് ജില്ലയില്‍ 168 പേര് എത്തിയതായാണ് കണ്ടെത്തിയത്. ഇതില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരുടെയും ഇന്നലെ ചികിത്സ തേടിയെത്തിയ ഒരാളുടെയും രക്തം, സ്വാബ്, കഫം തുടങ്ങിയവ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ഒരാളുടെ കൂടി സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാഫലം ഇന്നോ നാളയോ ആയി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബീച്ച് ജനറല്‍ ആശുപത്രിയിലെ കൊറോണ നോഡല്‍ ഓഫീസര്‍ ഡോ.സി.ജെ. മൈക്കിള്‍ അറിയിച്ചു. നിലവില്‍ മൂന്നു പേര് ബീച്ച് ജനറല്‍ ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ പ്രത്യേകം സജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. മറ്റുള്ള 164 പേര് വീടുകളില്‍ നിരീക്ഷണത്തിലാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.…
Read Moreക്ലാസിലെ പെണ്‍കുട്ടിയോട് മോശമായി പെരുമറിയത് അധ്യാപകന് ചോദ്യം ചെയ്തു; വിദ്യാര്‍ഥിയുടെ സഹോദരനും, സുഹൃത്തും ചേര്‍ന്ന് അധ്യാപകനെ ക്ലാസ് മുറിയില്‍ കയറി പഞ്ഞിക്കിട്ടു
എടക്കര: വിദ്യാർഥിയുടെ സഹോദരനും, സുഹൃത്തും ചേർന്ന് അധ്യാപകനെ ക്ലാസ് മുറിയിൽ കയറി മർദിച്ചു. സംഭവത്തിൽ വിദ്യാർഥിയുടെ സഹോദരനെ പോലിസ് അറസ്റ്റ് ചെയ്തു. മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപകൻ നജീബിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ സഹോദരൻ കരുളായി മൈലംപാറ അടുക്കത്ത് അർഷാദിനെ എടക്കര എസ്ഐ വി.അമീറലിയും സംഘവും അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമുണ്ടയിരുന്ന മൈലംപാറ സ്വദേശി സുനിൽ എന്നയാൾക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികൾ ക്ലാസിൽ കയറി അധ്യാപകനെ മർദിച്ചത്. അർഷാദിന്റെ സഹോദരനായ പ്ലസ് ടു വിദ്യാർഥി പ്ലസ് വണ്‍ ക്ലാസിലെ പെണ്‍കുട്ടിയോട് രാവിലെ മോശമായി പെരുമറിയത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത അധ്യാപകനോട് ധിക്കാരപരമായാണ് വിദ്യാർഥി പെരുമാറിയത്. ഇതേത്തുടർന്ന് രക്ഷിതാവിനെ കൊണ്ടുവന്ന ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകൻ നിഷ്കർഷിച്ചു. ഉച്ചയ്ക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥിയുടെ സഹോദരൻ അർഷാദും…
Read Moreവിടവാങ്ങിയത് സാധാരണക്കാരുടെ പള്‍സറിഞ്ഞ ഡോക്ടര്‍! ഡോ. എം.ഗോവിന്ദരാജിന്റെ വിയോഗം കോഴിക്കോടിന് തീരാനഷ്ടം
കോഴിക്കോട് : ഡോ. എം.ഗോവിന്ദരാജിന്റെ വിയോഗം കോഴിക്കോടിന് തീരാനഷ്ടം. പതിറ്റാണ്ടുകളായി കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായാണ് അറിയപ്പെട്ടിരുന്നത്. തന്റെ അനുഭവങ്ങളില്‍ നിന്നായിരുന്നു ഗോവിന്ദരാജ് രോഗം തിരിച്ചറിഞ്ഞത്. സങ്കീര്ണതയേറെയുള്ള രോഗങ്ങള്‍ക്ക് മാത്രമായിരുന്നു അദ്ദേഹം എക്സറേ, സ്കാനിംഗ് പോലുള്ള പരിശോധന നടത്തിയിരുന്നത്. വിലകുറവുള്ള മരുന്നുകളായിരുന്നു അദ്ദേഹം പൊതുവെ നിര്‍ദേശിച്ചിരുന്നത്. പരിശോധനക്കായി വരുന്ന രോഗിയുടെ ചലനങ്ങള്‍ വരെ ശ്രദ്ധിച്ചായിരുന്നു രോഗം നിര്ണയിച്ചിരുന്നതെന്നാണ് പറയുന്നത്. ജനറല്‍ മെഡിസിന് വിഭാഗത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെങ്കിലും വിവിധ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള രോഗികളെ ചികിത്സിച്ചിരുന്നു. ന്യൂറോളജി, ത്വക്ക്രോഗം, ഉദരരോഗം, ഡയബറ്റോളജി, ഹോമിയോപ്പതി, എന്‍ഡോക്രിനോളജിസ്റ്റ്, എന്നീ മേഖലകളില്‍ അദ്ദേഹം ഏറെ പ്രശസ്തി നേടിയിരുന്നു. മുടികൊഴിച്ചില്‍ ആസ്തമ, പഴക്കം ചെന്ന രോഗങ്ങള്‍ എന്നിവയും അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ഡോക്ടറുടെ ചികിത്സാ പാടവം അറിഞ്ഞ് നഗരത്തിനു പുറത്തു നിന്നുവരെ രോഗികള്‍ ചികിത്സക്കായി എത്തിയിരുന്നു. വയനാട് റോഡിലുള്ള അദ്ദേഹത്തിന്റെ വീടിനോട്…
Read More