കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഘടിത കുറ്റകൃത്യം കൂടി ചുമത്തി. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അമിത സാമ്പത്തിക വരുമാനത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പരീക്ഷയുടെ തലേ ദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ അര്‍ധവാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുളള എല്ല ചോദ്യങ്ങളും…
Read MoreCategory: Kozhikode
മോഷണശ്രമത്തിനിടെ വീടിന്റെ ടെറസിൽനിന്നു ചാടിയ നേപ്പാൾ സ്വദേശി മരിച്ചു
തലശേരി: മോഷ്ടിക്കാനായി ഇരുനില വീടിന്റെ ടെറസിൽ കയറുകയും നാട്ടുകാർ കണ്ടതിനെത്തുടർന്ന് താഴേക്ക് ചാടുകയും ചെയ്ത നേപ്പാൾ സ്വദേശി മരിച്ചു. നേപ്പാൾ കച്ചൻപൂർ ചിൽമാല ചൗക്കിൽ രാജേന്ദ്രബുഡയാണ് (50) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുനില വീടിന്റെ മുകളിൽനിന്നു വീണ് തുടയെല്ലും വാരിയെല്ലുകളും തകർന്ന് ചികിത്സയിലായിരുന്നു. നേപ്പാളിൽനിന്നു ബന്ധുക്കൾ കോഴിക്കോട് എത്തിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇയാളെ കാണാതായിട്ടെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് എയർഫോഴ്സിൽ നിന്നു വിരമിച്ച രാജേഷ് എന്നയാളുടെ തലശേരി ടെമ്പിൾ ഗേറ്റിലെ തപസ്യ എന്ന ഇരുനില വീടിന്റെ മുകളിൽ ഇരുമ്പുവടിയുമായ ദുരൂഹ സാഹചര്യത്തിൽ ഇയാൾ നിൽക്കുന്നത് നാട്ടുകാർ കാണുന്നത്. വിവരമറിഞ്ഞ് ആളുകൾ തടിച്ചു കൂടിയതോടെ ഇയാൾ ടെറസിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. കൈകൾ ഒടിഞ്ഞ നിലയിലാണ് ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനയിൽ മറ്റ് സാരമായ പരിക്കുകൾ ഉള്ളതായും…
Read Moreവയനാട്ടിൽ ഡിസിസി ട്രഷററും മകനും ആത്മഹത്യചെയ്ത സംഭവം അന്വേഷണത്തിനു പ്രത്യേകസംഘം
കല്‍പ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘം. ഉത്തരമേഖല ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം രൂപീകരിച്ച ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിനാണ് അന്വേഷണച്ചുമതല. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്ദാനംചെയ്ത് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണോ ആത്മഹത്യയിലേക്കു നയിച്ചതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എൻ.എം. വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോഴവാങ്ങിയെന്നാണ് ആക്ഷേപം. കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്കു തിരികെ നൽകുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ മാസം 24-നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയായിരുന്നു…
Read Moreജോലിസമയത്ത് ജീവനക്കാരിയോടു അപമര്യാദയായി പെരുമാറി: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷന്
കോഴിക്കോട്: കോടതി ജീവനക്കാരിയോടു ജോലിസമയത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷൻ. അഡീഷണല്‍ ജില്ലാ ജഡ്ജി (എംഎസിടി) എം. സുഹൈബിനെയാണ് ഹൈക്കോടതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണു നടപടിയിലേക്കു നീങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാരിയോട് ജില്ലാ ജഡ്ജിയുടെ മോശം പെരുമാറ്റമുണ്ടായത്. ഇതില്‍ മനോവിഷമംനേരിട്ട ജീവനക്കാരി രണ്ടുദിവസം ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. പിന്നീട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടു നേരിട്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. ജീവനക്കാര്‍ ജില്ലാ ജഡ്ജിയുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ആരോപണ വിധേയനായ സുഹൈബിനെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ജീവനക്കാരിയോടു സുഹൈബ് മാപ്പുപറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു. ഇതുകാരണം ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട്…
Read Moreകാരവാനില്‍ ജീവനക്കാരെ മരിച്ചനിലയില്‍ കണ്ട സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്ന് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കും. ബസ് ഡ്രൈവറായ വണ്ടുര്‍ വാണിയമ്പലം പരിയാരത്ത് വീട്ടില്‍ മനോജ് (27), കണ്ണൂര്‍ തട്ടുമ്മല്‍ പറശേരില്‍ വീട്ടില്‍ ജോയല്‍ (26) എന്നിവരെയാണ് ഇന്നലെ രാത്രി 8.30 ഓടെ കാരവാനില്‍ മരിച്ചനിലയില്‍ കണ്ടത്. വാഹനത്തിന്റെ എസിയും പാര്‍ക്കിംഗ് ലൈറ്റും ഓണായ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം വാതില്‍പ്പടിയിലും മറ്റെയാളുടേത് ബര്‍ത്തിലുമാണ് കാണപ്പെട്ടത്.രാത്രിയായതിനാല്‍ ഇന്നലെ കൂടുതല്‍ പരിശോധന ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ തന്നെ വിശദ പരിശോധനയിലേക്ക് പോലീസ് നീങ്ങി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ…
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും
കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊലൂഷന്സില്നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകളും മൊബൈല്‍ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേമാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പങ്ക് കണ്ടെത്തുന്നതിനാണിത്. അടുത്ത ദിവസംതന്നെ ഇതിന്റെ സിഇഒ ഷുഹൈബ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സഹായത്തോടെ എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബ് ചോദ്യക്കടലാസ് ചോര്‍ത്തിയെന്നാണ് ക്രൈം ബ്രാബ്രാഞ്ചിന്റെ പ്രാഥമികനിഗമനം. വഞ്ചന, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. കൊടുവള്ളിയിലെ എംഎസ് സൊലൂഷനിലും സിഇഒ ഷുഹൈബിന്റെ ചോലയിലുള്ള വീട്ടിലും കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ റെയ്ഡ് നടത്തി രണ്ട് ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍…
Read Moreകാറിടിച്ച് വയോധിക മരിക്കുകയും ബാലിക കോമയിലാകുകയും ചെയ്ത സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊർജിതമാക്കി പോലീസ്. ഷജീലിന്റെ പേരില്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. സ്റ്റേഷനില്‍നിന്നു ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടിയതെന്ന ചോദ്യമാണ് കോടതി പ്രതിഭാഗത്തോട് ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയാണ് പ്രതിക്കു മുന്നിലുള്ള മാര്‍ഗം. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പ്രതി പിടിയിലാവും. വാഹനമിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പതുവയസുകാരി ദൃഷാന…
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കുടിശിക അടയ്ക്കാൻ കെഎസ്എഫ്ഇ നോട്ടീസ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. നിലവിലെ സാഹചര്യത്തില്‍ തുക തിരിച്ചുപിടിക്കില്ലെന്നും ദുരിതബാധിതര്‍ക്ക് ഏതെല്ലാം രീതിയില്‍ സഹായം നല്കാന് കഴിയുമെന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് അറിയിച്ചു. നോട്ടീസ് നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൂരൽമല ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പ്പെടെ നഷ്ടപ്പെട്ട സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് കെഎസ്ഫ്ഇ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി താത്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. നേരത്തെ ദുരിതബാധിതരിൽ നിന്ന് ഇഎംഐ അടക്കം പിടിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി. ഇത് വിവാദമായപ്പോഴാണ് ഇന്ന് രാവിലെ കെഎസ്എഫ്ഇ ചെയര്മാന്…
Read Moreആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം: ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ട് തടിയൂരാന്‍ ശ്രമം
മാനന്തവാടി: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണു പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടേതാണു നടപടി. അതേസമയം ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി അധികൃതര്‍ തടിയൂരുകയാണെന്ന ആക്ഷേപവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കളിയാണെന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. ആദിവാസി വയോധിക ചുണ്ടമ്മ മരിച്ചതു മുതല്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ച വെകുന്നേരമാണ് ചുണ്ടമ്മ മരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ആംബുലന്‍സ് എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. പ്രതീക്ഷിച്ച സമയത്ത് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്. ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും ആംബുലന്‍സ്…
Read Moreആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: രണ്ടു പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിൽപോയ രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ ടി.പി. നബീല്‍ കമര്‍ (25), കെ. വിഷ്ണു എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കുവേണ്ടി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിറാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ കൂടല്‍ക്കടവ് സ്വദേശി മാതന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന് പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍കടവിന് താഴ്ഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന് പറഞ്ഞു. കാറിന്റെ ഡോറിന് ഉള്ളിലൂടെ കൈചേര്‍ത്ത് പിടിച്ച് തന്നെ…
Read More