കോഴിക്കോട്: ബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം. സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേശ് ഒന്പതുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത് മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറാണ്. മെഡിക്കല്‍കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരേ തെളിവു കൈമാറാന്‍ തയാറാണെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇടത് സര്‍ക്കാരിന്റെ പോലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം.ടി. രമേശ് പ്രതികരിച്ചിട്ടുണ്ട്. മുമ്പ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന്‍ നസീര്‍ തയാറായില്ലെന്നും എം.ടി. രമേശ് ചോദിക്കുന്നു. കുമ്മനം രാജശേഖരന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നത്. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ടി. രമേശ് കോഴ വാങ്ങിയെന്നാണ്…
Read MoreCategory: Kozhikode
എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ചോർച്ച നിലച്ചില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
കോഴിക്കോട്: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഡിപ്പോയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ ഡീസല്ചോര്ച്ച നിലച്ചില്ല. പ്രദേശത്തുകാരെ ആശങ്കയിലാക്കി ഇന്നു രാവിലെയും ചോർച്ച തുടരുകയാണ്. ഇന്ന് വിശദ പരിശോധന നടക്കും. ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയാണു നടത്തുക. കേന്ദ്ര ഏജന്‍സിയുടെ ഇന്സ്പെക്ഷന് നടത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ഡിപ്പോയില്‍ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഡീസല്‍ ചോര്‍ച്ച ഉണ്ടായത്. ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഡീസല്‍ ഒഴുകിയെത്തിയത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തി ചോര്‍ച്ച അടച്ചതായാണ് അറിയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരിയും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ പരിഭ്രാന്തിപ്പെടേണ്ട അവസ്ഥയില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെയും ഡീസല്‍ ഒഴുകിയത് ജനങ്ങളെ ആശങ്കയിലാക്കി. ഓവുചാലിലേക്ക് ഡീസല്‍ കിനിഞ്ഞിറങ്ങുകയാണ്. റോഡിലേക്കും ഇതു എത്തുന്നുണ്ട്.കോട്ടണ്‍ തുണി ഉപയോഗിച്ച് ഡീസല്‍ തുടച്ചുമാറ്റാനും ശ്രമം…
Read Moreകോഴിക്കോട്ട് ജയില്‍ ചാടിയ പ്രതി മാസ്കിട്ട് അങ്ങാടിയിൽ ; ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില്‍ നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില്‍ വലയില്‍. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസാണ് പിടികൂടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടിൽ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹിൽ അത്താണിക്കലിൽവച്ച് പിടികൂടിയത്. പോലീസ് കൺട്രോൾ റൂമിൽ രാത്രി 7.45ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്ക് ധരിച്ച് കറങ്ങി നടക് കുന്നുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി. പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവച്ച് എട്ടുമണിയോടെ പിടികൂടി. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്‍വരാന്തയില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുന്ന…
Read Moreസൈബര്‍ തട്ടിപ്പ്; മധ്യപ്രദേശില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിൽ; രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
കോഴിക്കോട്: സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്ന് നാലുകോടി കൈക്കലാക്കിയ സംഭവത്തില്‍ പിടികിട്ടാന്‍ ബാക്കിയുള്ള രണ്ടുപേര്‍ക്കായി കോഴിക്കോട് സൈബര്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെ കൂടിയാണ് ഇനി പിടികിട്ടാനുള്ളത്. നാലുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതിൽ മുഖ്യപ്രതികളായ സുനില്‍ ദംഗി, ശീതള്‍ കുമാര്‍ മേഹ്ത്ത എന്നിവരെ രാജസ്ഥാനില്‍ വച്ച് ഒക്ടോബറിലാണ് സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.മധ്യപ്രദേശിലെ അലോട്ടില്‍ വച്ച് രണ്ടു കൂട്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. ഇവരില്‍നിന്ന് 1.60 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ അലോട്ട് സ്വദേശിയായ ഷാഹിദ് ഖാന് (52), ഉജ്ജയിന്‍ സ്വദേശിയായ ദിനേഷ് കുമാര്‍ ഫുല്‍വാനി (48) എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തിരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും ബന്ധപ്പെട്ടാണ്…
Read Moreകൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ക്വട്ടേഷന്‍ സംഘം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റ് ഉടമയിൽനിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്നു പോലീസ്. വ്യാപാര സംബന്ധമായ തർക്കത്തെത്തുടർന്നു കൊടുവള്ളി സ്വദേശി നല്കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. സ്വർണം തട്ടിയെടുക്കാനായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിയെടുത്തു.കസ്റ്റഡിയിലുള്ളവരെ കൊടുവള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയട്ടില്ല. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശേരി റോഡില്‍ മുത്തമ്പലത്തുവച്ചാണ് കടയടച്ച് വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ “ദീപ’ത്തില്‍ ബൈജുവില്‍ നിന്ന് കാറിലെത്തിയ സംഘം 1.75 കിലോ സ്വര്‍ണം കവര്‍ന്നത്. ഇവരില്‍ നിന്ന് 1.30 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്. പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സിസിടിവിയില്‍ പതിഞ്ഞ വെള്ള കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ…
Read Moreലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: സനൂഫിന്റെ ജയില്‍ബന്ധം പോലീസ് അന്വേഷിക്കുന്നു
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതിക്ക് മറ്റ് കുറ്റവാളികളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ നേരത്തെ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി 89 ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആ ബന്ധം കൊലപാതകത്തിനു ഉപയോഗപ്പെടുത്തിയോ എന്നാണ് അേന്വഷിക്കുന്നത്.അക്കാലത്ത് ജയില്‍ കഴിഞ്ഞവരില്‍ ഇപ്പോള്‍ പരോളില്‍ ഇറങ്ങിയവരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടന്നുവരുന്നുണ്ട്. പ്രതിയായ തിരുവില്വാമല കുതിരംപാറക്കല് അബ്ദുല്‍ സനൂഫ് ലോറികളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും തെലുങ്കാനയിലുമെല്ലാം സനൂഫിന് സുഹൃത്തുക്കളുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണറുടെയും അസി.കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തമിഴ്നാട്ടിലെ ഗ്രമീണമേഖലകളിലുള്പ്പെടെയുള്ള വണ്ടിതാവളങ്ങളിലാണ് പ്രധാനമായും അന്വേഷിക്കുന്നത്. സനൂഫിന്റെ ഫോട്ടോസഹിതം വണ്ടിതാവളങ്ങളിലെ ഹോട്ടലുകളിലുള്ള ജീവനക്കാരെയും പ്രദേശവാസികളെയും കാണിച്ചാണ് പരിശോധന തുടരുന്നത്. സനൂഫിന്റെ നാട്ടിലെയും ജോലി സ്ഥലത്തെയുമെല്ലാം സുഹൃത്തുക്കളെ…
Read Moreഅനവസരത്തിലുള്ള പ്രസ്താവനകള്‍; പി.എം.എ. സലാം തലവേദനയെന്ന് ലീഗ് നേതാക്കള്‍
കോഴിക്കോട്: മുസ്ലിം ലീഗ് -സമസ്ത ബന്ധം ശക്തിപ്പെടുത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതിനിടെ തലവേദനയായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ. സലാം. സലാം നടത്തുന്ന അനവസരത്തിലുള്ള പ്രസ്താവനകള്‍ ലീഗ് -സമസ്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. സമസ്തയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ന്യൂന പക്ഷ വോട്ടുകളിലേക്ക് കടന്നുകയറാന്‍ സിപിഎം കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സലാമിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനകളെന്നാണ് ലീഗ് നേതൃത്വത്തില്‍ വലിയൊരു വിഭാഗം കരുതുന്നത്.ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുശേഷം ശമനമുണ്ടായിരുന്നു. മാത്രമല്ല ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ച സംഭവത്തില്‍ സമസ്ത ലീഗിനൊപ്പം നില്ക്കുന്ന നിലപാടാണു സ്വീകരിച്ചത്.ഇതിനിടെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പി.എം.എ. സലാമിന്റെ പരോക്ഷവിമർശനം വിവാദമായത്. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ…
Read Moreമലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു; നാല് പേര് പിടിയില്‍
കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായി. അഞ്ചുപേരെകൂടി കിട്ടാനുണ്ട്. കവര്‍ച്ചചെയ്ത സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ കെ.എം. ജ്വല്ലറി നടത്തുന്ന കിണാത്തിയില്‍ യൂസഫ്, സഹോദരന് ഷാനവാസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പെരിന്തല്‍മണ്ണ-പട്ടാമ്പി േറാഡില്‍ അലങ്കാര്‍ തിയറ്റിനുസമീപം ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പിതാവിന്റെ കാലത്തുള്ള ജ്വല്ലറിയാണ്. ഓടിട്ട കെട്ടിടമായതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ കടപൂട്ടി പോകുമ്പോള്‍ ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പതിവ്. കാറില്‍ ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം ആദ്യം കാർകൊണ്ടു സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്കൂട്ടര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക്…
Read Moreസംസ്ഥാനത്ത് ലൈസന്‍സില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എതിരേ പരിശോധന കടുപ്പിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ് പരിശോധന.കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെട്രോ ബേക്കറി സ്ഥാപനത്തിന് ആര്‍ഡിഒ കോടതി ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ബേപ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നത് 10 ലക്ഷം രൂപ വരെ ഫൈന്‍ ലഭിക്കാവുന്ന കുറ്റമാണ്. ഹോട്ടലുകള്‍ മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളും അവ സംഭരിച്ച് വിതരണം നടത്തുന്ന സ്ഥാപനങ്ങളും പഴം, പച്ചക്കറി, മത്സ്യം, മാംസം മുതലായ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും ലൈസന്‍സ് കരസ്ഥമാക്കേണ്ടതാണ്. ഉന്തുവണ്ടികള്‍, തട്ടുകടകള്‍, തെരുവ് കച്ചവടം…
Read Moreപാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം ആസൂത്രിതം; തിരിച്ചടിക്കാൻ മുസ് ലിം ലീഗ്
കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വിമർശനം ആസൂത്രിതമെന്ന വിലയിരുത്തലില്‍ മുസ് ലിം ലീഗ്. മുഖ്യമന്ത്രിക്കെതിരേ തുടര്‍ ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് ലീഗ് തീരുമാനം. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയതുമാത്രമല്ല മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചതെന്നാണ് മുസ് ലിം ലീഗ് വിലയിരുത്തുന്നത്. മുസ് ലിം ലീഗിന്റെ മുന്നണി മാറ്റത്തിനായി ചില ചരടുവലികൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. സമസ്തയിലെ ഒരുവിഭാഗത്തെയും ഇതിനായി സിപിഎം കൂട്ടുപിടിച്ചു. എന്നാൽ, ഇതിന് ശക്തമായ തടയിടുന്ന നിലപാടാണ് സാദിഖലി തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തുടർന്നാണ് സാദിഖലി തങ്ങളെ ഉന്നമിടുന്ന രീതിയിലേക്ക് സിപിഎം ചുവടുമാറ്റിയിരിക്കുന്നത്.സാദിഖലി തങ്ങൾക്കെതിരായ നീക്കത്തിനെതിരേ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ലീഗ്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായത് മുസ്…
Read More