സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി ഉണ്ടായിട്ടും വൃ​ദ്ധദ​മ്പ​തി​ക​ളു​ടെ വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന്  22 വ​യ​സ്

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ചി​ൽപ്പെ​ട്ട ഉ​ദ​യ ന​ഗ​റി​ലെ വൃ​ദ്ധ ദ​മ്പ​തി​ക​ൾ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​നാ​യി കാ​ത്തി​രി​പ്പു തു​ട​ങ്ങി​യി​ട്ടു 22 വ​ർ​ഷം..! ഗ്രാ​മ​പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ക​സ​ന നാ​യ​ക​രു​ടെ ത​ട്ട​ക​മാ​യ മു​തു​കാ​ട്ടി​ലെ മു​ഞ്ഞോ​റ​മ​ല​യി​ൽ ത​ങ്ക​പ്പ​ൻ – സ​രോ​ജി​നി ദ​മ്പ​തി​ക​ളാ​ണു ദു​രി​തം പേ​റി ജീ​വി​ക്കു​ന്ന​ത്. വീ​ട് നി​ർ​മി​ക്കാ​നു​ള്ള ധ​നസ​ഹാ​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ ഒ​ട്ടേ​റെ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. സ്വ​ന്ത​മാ​യു​ള്ള 22.5 സെ​ന്‍റ് ഭൂ​മി​ക്കു പ​ട്ട​യ​മി​ല്ലാ​ത്ത​താ​ണു ത​ട​സ​മാ​യി പ​റ​യു​ന്ന​ത്. സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്കും വീ​ട് ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ള്ള നാ​ട്ടി​ലാ​ണു ത​ങ്ക​പ്പ​നും സ​രോ​ജി​നി​യും വ​ല​യു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ലു​ള്ള വീ​ട് ആ​കെ ന​ശി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​നു പി​ന്നി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡി​ലാ​ണു ഇ​പ്പോ​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്കു മ​ക്ക​ൾ ഏ​ഴ് പെ​ൺ​കു​ട്ടി​ക​ളാ​ണ്. ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണു വൃ​ദ്ധ​രാ​യ ദ​മ്പ​തി​ക​ൾ ഒ​രു സു​ര​ക്ഷി​ത വീ​ടെ​ന്ന സ്വ​പ്ന​വു​മാ​യി ക​ഴി​യു​ന്ന​ത്.

Read More

വീ​ട് കു​ത്തി​ത്തു​റ​ന്ന് കോഴിക്കോട് വ​ന്‍ ക​വ​ര്‍​ച്ച ; 40 ​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോഷണം പോയി;  അ​ന്വേ​ഷ​ണം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തെ ന​ടു​ക്കി വീ​ണ്ടും വ​ന്‍ ക​വ​ര്‍​ച്ച. അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തുറ​ന്ന് 45 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും 12,000 രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്ന​ത്. വേ​ങ്ങേ​രി മ​ര​ക്കാ​ട്ട്പ​റ​മ്പ​ത്ത് ശ​ശി​ധ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. ഇ​തോ​ടെ ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ശ​ശി​ധ​ര​നും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യപ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. പി​റ​കി​ലെ വാ​തി​ലി‍​ന്‍റെ പൂ​ട്ട് പാ​ര​കൊ​ണ്ട് അ​ട​ര്‍​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ട​വ​ര്‍​ബോ​ള്‍​ട്ട് ഇ​ട്ടി​രു​ന്നി​ല്ല. അ​തി​നാ​ല്‍ മോ​ഷ്ടാ​വി​ന് എ​ളു​പ്പ​ത്തി​ല്‍ വീ​ട്ടി​ല്‍ ക​യ​റാ​നാ​യി. അ​ക​ത്തുക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി വീ​ടി​ന്‍റെ പി​റ​കി​ല്‍ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തി​ല്ലെ​ന്നു​റ​പ്പുള്ള​വ​രാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്ത് നി​ര്‍​മാ​ണ പ്ര​വൃ‍​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.…

Read More

 മോഷണത്തിന് കയറിയ വീട്ടിൽ നിന്ന്  എടിഎമ്മും പർദ്ദയും കവർന്നു;  പർദയിട്ട് എടിഎമ്മിൽ നിന്നും പണം പിൻവലിച്ച ശംസുദീനെ കുടുക്കിയത് പോലീസിന്‍റെ  കുശാഗ്രബുദ്ധി

തി​രൂ​ര​ങ്ങാ​ടി: മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ചേ​ളാ​രി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഐ​ക്ക​ര​പ്പ​ടി സ്വ​ദേ​ശി കൂ​പ്പി​യി​ൽ ശം​സു​ദീ​നെ (35) യാ​ണ് തി​രൂ​ര​ങ്ങാ​ടി സി​ഐ റ​ഫീ​ഖും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​ന് പു​ല​ർ​ച്ചെ താ​ഴെ ചേ​ളാ​രി​യി​ലെ വെ​ള്ളേ​ട​ത്ത് ക​രു​ണ​യി​ൽ ബാ​വ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് ഇ​യാ​ൾ അ​ക​ത്തു ക​യ​റി​യ​ത്. 9,000 രൂ​പ, ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഒ​രു എ​ടി​എം കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്. കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു നാ​ലു ത​വ​ണ​യാ​യി കോ​ട്ട​യ്ക്ക​ൽ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നു 25,000 രൂ​പ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. പ​ർ​ദ ധ​രി​ച്ചെ​ത്തി​യാ​ണ് ഇ​യാ​ൾ പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. സിസിടി​വി​യി​ൽ നി​ന്നു ഇ​യാ​ളു​ടെ രൂ​പ​വും വാ​ഹ​ന​വും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ്, വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഐ​ക്ക​ര​പ്പ​ടി​യി​ലെ​ത്തി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ്…

Read More

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഘോ​ഷ ‘​യാ​ത്ര’! മ​ണ്‍​സൂ​ണ്‍ കാ​ല പ​രി​ശോ​ധ​ന; 43 ബ​സു​ക​ള്‍​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്:​ മ​ണ്‍​സൂ​ണ്‍ കാ​ല പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ‍ പോ​ലീ​സും മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ഫ​റോക്ക്, ​നാ​ദാ​പു​രം, വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. 124 ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 43 ബ​സു​ക​ള്‍​ക്കെ​തി​രേ ‍ കേ​സെ​ടു​ത്തു.​ സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ ഉ​ണ്ടാ​യി​ട്ടും ഘ​ടി​പ്പി​ക്കാ​ത്ത​വ, സം​വ​ര​ണ സീ​റ്റു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത​വ, ച​വി​ട്ടു​പ​ടി​യു​ടെ ഉ​യ​ര​കൂ​ടു​ത​ല്‍, വൈ​പ്പ​ര്‍, ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ ക്ഷ​മ​ത, സൈ​ഡ് ഷ​ട്ട​ര്‍, നി​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യു​ള്ള ഹാ​ന്‍​ഡ് ഗ്രി​പ്പ് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ ഘ​ടി​പ്പി​ക്കാ​ത്ത 18 ബ​സു​ക​ള്‍​ക്കെ​തി​രേ​യും​ശ​രി​യാ​യ രീ​തി​യി​ല്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ത്ത പ​ത്ത് ബ​സു​ക​ള്‍​ക്കെ​തി​രേ​യും മു​ന്‍​വ​ശ​ത്തെ ഗ്ലാസ് പൊ​ടി​പ​റ്റി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഒ​രു ബ​സി​നെ​തി​രേ​യും ന​ട​പ​ടി എ​ടു​ത്തു. തേ​ഞ്ഞ ട​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച 11 ബ​സു​ക​ള്‍​ക്കെ​തി​രേ​യും എ​യ​ര്‍​ഹോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​റ് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ച​വി​ട്ടു​പ​ടി അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി​യ 11 ബ​സു​ക​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി എ​ടു​ത്തു. നാ​ല് ബ​സു​ക​ള്‍​ക്ക്…

Read More

രേഖകള്‍ എല്ലാം ഉണ്ട്, പണമില്ല! രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​ക്കി​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ട പഴ്സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

മു​ക്കം: ഞാ​യ​റാ​ഴ്ച മു​ക്ക​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​ക്കി​ടെ നഷ്ടമായ പ​ഴ്സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലെ പ​ഴ​യ കോ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​ണ് പ​ണം ക​വ​ർ​ന്ന ശേ​ഷമുള്ള പേ​ഴ്സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പഴ്സി​ൽ നി​ന്ന് പ​ണം മാ​ത്ര​മാ​ണ് നഷ്ടപ്പെട്ട​ത്. മ​റ്റ് രേ​ഖ​ക​ൾ എ​ല്ലാം ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ത​ന്നെ​യാ​ണ്. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി ഒ​ൻ​പ​ത് പേ​ർ പ​രാ​തി​യു​മാ​യി മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. പ​തി​ന​ഞ്ചി​ല​ധി​കം ആ​ളു​ക​ളു​ടെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. എടിഎം കാ​ർ​ഡ്, ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി രേ​ഖ​ക​ളും ഇ​തോ​ടൊ​പ്പം ന​ഷ്ട​പ്പെ​ട്ടി​ട്ടു​രു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 31 ആം ​വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഹഹ്‌ത്തി​ന്‍റെ ഭ​ർ​ത്താ​വ് വി.​ടി. ബു​ഷൈ​റി​ന്‍റെ 26,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ്, മു​ൻ മു​ക്കം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​മി​ന​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് പു​ല്ലം​പാ​ടി​യു​ടെ 17,000 രൂ​പ, മു​ക്കം സ​ർ​വി​സ്…

Read More

ആ​രാ​ണാ ക​ള്ള​ന്‍..? സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച ശേ​ഷം ഒ​രു വ​യ​സു​കാ​ര​നെ കോ​ണി​പ്പ​ടി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്: കി​ട​പ്പു​മു​റി​യി​ലെ തൊ​ട്ടി​ലി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഒ​രു​വ​യ​സ്സു​കാ​ര​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന മോ​ഷ്ടാ​വ് കു​ട്ടി​യെ വീ​ടി​ന്‍റെ കോ​ണി​ക്കൂ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സ്ഥി​രം മോ​ഷ്ടാ​വ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഈ ​പ്ര​ദേ​ശ​ത്തെ ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്‌​പെ​രു​മ​ണ്ണ പാ​റ​ക്ക​ണ്ടം പു​തി​യ​പ​റ​മ്പ​ത്ത് മാ​മു​ക്കോ​യ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മാ​മു​ക്കോ​യ​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഐ​സാ​നെ തൊ​ട്ടി​ലി​ല്‍​നി​ന്ന് എ​ടു​ത്ത് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന മോ​ഷ്ടാ​വ് കോ​ണി​ക്കൂ​ട്ടി​ലെ പ​ഴ​യ​തു​ണി​ക​ള്‍ കൂ​ട്ടി​യി​ട്ട​തി​നു​മു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഉ​ണ​ര്‍​ന്ന മാ​താ​പി​താ​ക്ക​ള്‍ തൊ​ട്ടി​ലി​ല്‍ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കോ​ണി​ക്കൂ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി അ​ണി​ഞ്ഞി​രു​ന്ന ഒ​രു​പ​വ​ന്‍ വ​രു​ന്ന ത​ണ്ട, ഒ​രു പ​വ​ന്‍റെ അ​ര​ഞ്ഞാ​ണം, ക​ഴു​ത്തി​ലെ അ​ര​പ്പ​വ​ന്‍റെ ചെ​യി​ന്‍, കി​ട​പ്പു​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. കോ​ണി​ക്കൂ​ടി​ന്‍റെ വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്.…

Read More

ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി; ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ത്ത്

പേ​രാ​മ്പ്ര: ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യ ചെ​ങ്ങോ​ടു​മ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം ഇ. ​ഡി​വി​ഷ​നി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ഇം​ഗ്ലീ​ഷി​ൽ ക​ത്ത് ത​യാ​റാ​ക്കി​യ​ത്. പ​ത്താം ത​ര​ത്തി​ൽ ഇം​ഗ്ലീ​ഷി​ലെ ഒ​ന്നാം പാ​ഠം പ​രി​സ്ഥി​തി​യെ സം​ബ​ന്ധി​ച്ച​താ​ണ്. ഈ ​പാ​ഠം പ​ഠി​ക്കു​മ്പോ​ളാ​ണ് പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​താ​ൻ അ​ദ്ദേ​ഹം ത​ന്നെ കു​ട്ടി​ക​ൾ​ക്ക് ക​ത്ത​യ​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് എ​ഴു​തി​യ ക​ത്തി​ലാ​ണ് ചെ​ങ്ങോ​ടു മ​ല​യും സ്ഥാ​നം പി​ടി​ച്ച​ത്. ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ​യാ​യ മ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. മ​ല ന​ശി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ നൂ​റുക​ണ​ക്കി​നാ​ളു​ക​ളു​ൾ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ത​ങ്ക​മ്മ മാ​ത്യു, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്. ആ​ർ. സാ​യ​ന്ത്, എ​സ്.ദേ​വ​ഗം​ഗ, അ​യ​ന ബാ​ല​ഗോ​പാ​ൽ, സ​ജ്ഞ​യ് സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സി​ലെ മു​ഴു​വ​ൻ…

Read More

ട്രാ​ൻ​സ്ജെ​ന്‍​ഡ​ര്‍ കൊ​ല​പാ​ത​കം; യു​വാ​വി​ന്‍റെ സി​സി​ ടി​വി ദൃ​ശ്യം പോലീസ് പു​റ​ത്തുവി​ട്ടു

കോ​ഴി​ക്കോ​ട്: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ദു​രൂ​ഹ​സാ​ഹ്യ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തുവി​ട്ടു. സം​ഭ​വം ന​ട​ന്ന ഇ​ട​വ​ഴി​യി​ലൂ​ടെ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ മെ​യി​ൻ റോ​ഡി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​താ​ണ് സി​സി​ടി​വി​യി​ലു​ള്ള​ത്. യു​വാ​വി​നെക്കുറി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ ന​ട​ക്കാ​വ് പോ​ലീ​സ് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​പ്പ്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ശാ​ലു എ​ന്ന ഷാ​ജി(35)​യെ​യാ​ണ് കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ന് സ​മീ​പം യു.​കെ. ശ​ങ്കു​ണ്ണി റോ​ഡി​ലെ ഇ​ട​വ​ഴി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ സാ​രി ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ റീ​ജി​യ​ണ​ൽ കെ​മി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച ശാ​ലു​വി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങു​ടെ​യും ശ്ര​വ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം വ​ര​ണ​മെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. ന​ട​ക്കാ​വ് പോ​ലീ​സി​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല.

Read More

ക​ച്ചേ​രി​യി​ലെ കു​രു​ന്നു​ക​ൾ ഇ​നി “തീ​വ ണ്ടി’​യി​ൽ ഇ​രു​ന്ന് പ​ഠി​ക്കും

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ൾ ഇ​നി “തീ​വ​ണ്ടി’​യി​ൽ ഇ​രു​ന്ന് പ​ഠി​ക്കും. ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ച്ചേ​രി​യി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ടോ​ട്ടോ​ച്ചാ​ൻ മാ​തൃ​ക​യി​ൽ പെ​യി​ന്‍റ​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് മാ​ത്ര​മ​ല്ല, അ​ക​ത്തും മാ​റ്റ​ങ്ങ​ളേ​റെ​യു​ണ്ട്. ടോം ​ആ​ൻ​ഡ് ജെ​റി​യും മീ​നും പൂ​ച്ച​യു​മെ​ല്ലാം കു​രു​ന്നു​ക​ൾ​ക്ക് കൗ​തു​ക​മാ​യി അ​ക​ത്തെ ചു​മ​രു​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ഒ​പ്പം അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും നി​റ​ഞ്ഞ മാ​വും. അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് പ​ഠി​പ്പി​ക്കാ​നാ​ണ് മാ​വി​ലെ മാ​ങ്ങ​ക​ളാ​യി ചി​ത്രീ​ക​രി​ച്ച​തെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു. ന​രി​ക്കു​നി സ്വ​ദേ​ശി സു​രേ​ഷാ​ണ് കു​റ​ഞ്ഞ ചി​ല​വി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് പു​തു​മോ​ടി ന​ൽ​കി​യ​ത്. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം മി​ക​ച്ച​താ​യ​യോ​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 17 കു​ട്ടി​ക​ളാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ ആ​ദ്യ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ക്കാ​ൻ എ​ത്തി​യ​ത്. കു​ട​യും യൂ​ണി​ഫോ​മു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. അ​ങ്ക​ണ​വാ​ടി മോ​ണി​റ്റ​റി​ംഗ് ക​മ്മി​റ്റി​യും സം​സ്കാ​ര ക്ല​ബ്ബും ചേ​ർ​ന്നാ​ണ് കു​ട​യും യൂ​ണി​ഫോ​മും…

Read More

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട്; മൂന്നുവര്‍ഷം പ്രവൃത്തിപരിചയം ആവശ്യമുള്ള തസ്തികയില്‍ നിയമിച്ചത് എസ്എഫ്‌ഐ നേതാവിനെ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ലെ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​ക്ഷേ​പം. ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് (ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ) ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന തട്ടിപ്പാ​ണ് പു​റ​ത്താ​യ​ത്. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു​വ​ർ​ഷം പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ മൂ​ന്നു​വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മു​ള്ള ത​സ്തി​ക​യി​ൽ നി​യ​മി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. മേ​യ് 20നാ​ണ് എ​കെ 550/19 ന​ന്പ​റാ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്താന്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (എം​ബി​ബി​എ​സ്), ഡെ​വ​ല​പ്മെ​ന്‍റ് തെ​റപ്പി​സ്റ്റ്, ലാ​ബ് ടെ​ക്നീ​ഷ​ൻ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് ഓ​ഫീസ​ർ, ഡ​യ​റ്റീ​ഷൻ, ജെ​പി​എ​ച്ച്എ​ൻ, ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്/​ഒ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ന്‍റ്, ഡ​ന്‍റ​ൽ സ​ർ​ജ​ൻ, റേ​ഡി​യോ​ഗ്രാ​ഫ​ർ, ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് (ഡോ​ക്യു​മെ​ന്‍റേഷ​ൻ), അ​ക്കൗ​ണ്ട​ന്‍റ്, സീ​നി​യ​ർ ട്യൂ​ബ​ർ​കു​ലോ​സി​സ് ല​ബോ​റ​ട്ട​റി സൂ​പ്പ​ർ​വൈ​സ​ർ (എ​സ്ടി​എ​ൽ​എ​സ്), ഓ​ഫീ​സ് സെ​ക്ര​ട്ട​റി, പീ​ഡി​യാ​ട്രീ​ഷ​ൻ ത​സ്തി​ക​ക​ളി​ലേ​ക്കാ​യി​രു​ന്നു നി​യ​മ​നം. ഇ​തി​നാ​യി മേ​യ് 27നു ​രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 40…

Read More