രേഖകള്‍ എല്ലാം ഉണ്ട്, പണമില്ല! രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​ക്കി​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ട പഴ്സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

മു​ക്കം: ഞാ​യ​റാ​ഴ്ച മു​ക്ക​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​ക്കി​ടെ നഷ്ടമായ പ​ഴ്സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലെ പ​ഴ​യ കോ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​ണ് പ​ണം ക​വ​ർ​ന്ന ശേ​ഷമുള്ള പേ​ഴ്സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പഴ്സി​ൽ നി​ന്ന് പ​ണം മാ​ത്ര​മാ​ണ് നഷ്ടപ്പെട്ട​ത്. മ​റ്റ് രേ​ഖ​ക​ൾ എ​ല്ലാം ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ത​ന്നെ​യാ​ണ്. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി ഒ​ൻ​പ​ത് പേ​ർ പ​രാ​തി​യു​മാ​യി മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. പ​തി​ന​ഞ്ചി​ല​ധി​കം ആ​ളു​ക​ളു​ടെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ട്.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. എടിഎം കാ​ർ​ഡ്, ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി രേ​ഖ​ക​ളും ഇ​തോ​ടൊ​പ്പം ന​ഷ്ട​പ്പെ​ട്ടി​ട്ടു​രു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 31 ആം ​വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഹഹ്‌ത്തി​ന്‍റെ ഭ​ർ​ത്താ​വ് വി.​ടി. ബു​ഷൈ​റി​ന്‍റെ 26,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ്, മു​ൻ മു​ക്കം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​മി​ന​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് പു​ല്ലം​പാ​ടി​യു​ടെ 17,000 രൂ​പ, മു​ക്കം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ മു​ത്താ​ലം സ്വ​ദേ​ശി മു​നീ​ർ എ​ന്നി​വ​രു​ടേ​ത​ട​ക്ക​മു​ള്ള പഴ്സു​ക​ളാ​ണ് നഷ്ടപ്പെട്ട​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച പ​ഴ​യ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന​വ​രു​ടെ പ​ഴ്സു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റു​മ്പോ​ൾ ഉ​ണ്ടാ​യ തി​ര​ക്കി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന എ​ഐ‌​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​ക്കി​ടെ​യും വ്യാ​പ​ക​മാ​യി പ​ഴ്സു​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ഈ ​പേ​ഴ്സു​ക​ൾ പ​ണ​മെ​ടു​ത്ത ശേ​ഷം അ​രീ​ക്കോ​ട് പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts