സി​എ​സ്ഐആ​ര്‍ നെ​റ്റ് പ​രീ​ക്ഷ; മ​ല​ബാ​റി​ല്‍ പ​രീ​ക്ഷ കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് പ​രീ​ക്ഷാ​ര്‍​ഥി​ക​ളെ വ​ല​യ്ക്കു​ന്നു

കോ​ഴി​ക്കോ​ട്: ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള സി​എ​സ്ഐ ആ​ര്‍​യു​ജി​സി നെ​റ്റി​ന് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പ​രീ​ക്ഷ എ​ഴു​താ​ന്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കൊ​ച്ചി​യി​ലേ​ക്കും എ​ത്തി​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍. ഇ​ന്ത്യ​യൊ​ട്ടാ​കെ എ​ട്ട് ല​ക്ഷ​ത്തോ​ളം പേ​ര്‍ എ​ഴു​തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ 10 ശ​ത​മാ​നം പേ​രും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തി​ല്‍ പ​കു​തി മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍​ക്കും മ​റ്റും മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ക​ള്‍ അ​നു​വ​ദി​ക്കു​മ്പോ​ഴും സി​എ​സ്ഐ​ആ​ര്‍ പ​രീ​ക്ഷ​യ്ക്ക് ഒ​രു കേ​ന്ദ്രം പോ​ലും അ​നു​വ​ദി​ക്കാ​ത്ത​തി​ന് പി​ന്നി​ലെ​ന്താ​ണ​ന്ന് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. സി​എ​സ്‌​ഐ​ആ​ര്‍ നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ര്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്ന് മാ​ത്രം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പേ​രാ​ണ് ജൂ​ണ്‍ 16-ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​പേ​ക്ഷ​ക​രി​ല്‍…

Read More

“മാ​ധ്യ​മവി​ചാ​ര​ണ ക​ണ്ട് വി​ധി പ്ര​ഖ്യാ​പി​ക്ക​രു​ത്’; ടി​ക്ക​റാം മീ​ണ​ക്കെ​തി​രെ വീ​ണ്ടും കോ​ടി​യേ​രി

വ​ട​ക​ര: മാ​ധ്യ​മ വി​ചാ​ര​ണ ക​ണ്ട് വി​ധി പ്ര​ഖ്യാ​പി​ക്കേ​ണ്ട ആ​ള​ല്ല ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഒ​ഞ്ചി​യം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​നു സീ​റ്റ് കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നാ​യ​പ്പോ​ഴാ​ണ് ക​ള്ള​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നു. ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഏ​ക​പ​ക്ഷീ​യ​മാ​വ​രു​ത്. രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച വ​യ​നാ​ട്ടി​ൽ 25 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച​പ്പോ​ൾ ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ കു​ടു​ങ്ങി​പ്പോ​കാ​ൻ പാ​ടി​ല്ല. സി​ഇ​ഒ സ്വ​യം വി​ധി പ്ര​സ്താ​വി​ക്കു​ക മാ​ത്ര​മ​ല്ല, കു​റ്റ​ക്കാ​രി​യെ​ന്നു പ​റ​യു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ൽ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു. ഇ​ങ്ങ​നെ നി​ർ​ദ്ദേ​ശി​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​മി​ല്ല. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കാ​നു​ള്ള അ​ധി​കാ​രം…

Read More

ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ന്‍ ശ്ര​മം; ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍​ഡു​മാ​യ ര​മ​യെ​യാ​ണ് ഭ​ര്‍​ത്താ​വ് ഷ​നോ​ജ് കു​മാ​ര്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. എ​ന്‍​ജി​ഒ ക്വാ​ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്ത് വ​ച്ച് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ര​മ​യു​ടെ ദേ​ഹ​ത്ത് ഷ​നോ​ജ്കു​മാ​ര്‍ പെ​ട്രോ​ള്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ര​മ ഉ​ട​ന്‍ ത​ന്നെ ഓ​ടി ര​ക്ഷ​പ്പെ​ട്ട് തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ചേ​ര്‍​ന്ന് ഷ​നോ​ജ്കു​മാ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചേ​വാ​യൂ​ര്‍ സി​ഐ സി.​വി.​പ്ര​തീ​ഷ് “രാ​ഷ്ട്രദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ഷ​നോ​ജ്കു​മാ​റും ര​മ​യും ഇ​പ്പോ​ള്‍ ര​ണ്ടി​ട​ത്താ​യാ​ണ് താ​മ​സം. കു​ടും​ബ​വ​ഴ​ക്കു​കാ​ര​ണം ഇ​വ​ര്‍ വി​വാ​ഹ​ന​മോ​ച​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഷ​നോ​ജ്കു​മാ​ര്‍ ശ്ര​മി​ച്ച​ത്. ഷ​നോ​ജ്കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.​ ഇ​യാ​ളു​ടെ സ്‌​കൂ​ട്ട​റും േപാ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Read More

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി കൊ​ല്ല​പ്പെ​ട്ടിട്ട് ഒ​രു മാ​സം; പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി കൊ​ല്ല​പ്പെ​ട്ടിട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ല. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പം ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഷാ​ലു​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും കൊ​ല​പാ​ത​കി​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ന​ട​ക്കാ​വ് പോലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് കി​ട്ടി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ൽ ഷാ​ലു​വി​നൊ​പ്പം ക​ണ്ട​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ അ​ന്വേ​ഷ​ണം. തു​ട​ർ​ന്ന് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ വി​ട്ട​യ​ച്ചു. സം​ഭ​വ ദി​വ​സം ഇ​യാ​ൾ കോ​ഴി​ക്കോ​ട് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോലീ​സ് പ​റ​യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ലും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ കി​ട്ടി​യി​ല്ല. ത​നി​ക്കുനേ​രെ ആ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ഷാ​ലു സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള​ട​ക്കം സു​ഹൃ​ത്തു​ക്ക​ൾ…

Read More

സ​ദാ​ചാ​ര​പ്പോ​ലീ​സി​ന് പോ​ലീ​സി​ന്‍റെ ഇ​ടി…! യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ

കോ​ട്ട​യ്ക്ക​ല്‍: സ​ദാ​ചാ​ര​പ്പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വാ​വി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ​നം ഏ​റ്റ​താ​യി പ​രാ​തി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് എ​ആ​ര്‍ ന​ഗ​ര്‍ അ​രീ​ത്തോ​ട് സ്വ​ദേ​ശി ബ​ഷീ​റി​നെ കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ യു​വാ​വി​നെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ​യ​റു​വേ​ദ​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​ദാ​ചാ​ര​പ്പൊ​ലീ​സ് ച​മ​ഞ്ഞ് ദ​മ്പ​തി​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി​യി​ലാ​ണ് ബ​ഷീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Read More

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യി​ൽനി​ന്നു പ​ണം ത​ട്ടി​യ ആ​ന്ധ്ര സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: മ​ല​പ്പു​റം ജി​ല്ല​യി​ൽ വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യി​ൽ നി​ന്നു പ​ണം ത​ട്ടി​യ ആ​ന്ധ്ര സ്വ​ദേ​ശി​നി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ക്കി​ടി​പ്പു​റ​ത്തെ പു​രു​ഷ​ൻ​മാ​രി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ൾ ഭ​ർ​ത്താ​വി​ന് വ​ലി​യ ആ​പ​ത്ത് വ​രാ​നു​ണ്ടെ​ന്നും അ​തു ത​ട​യു​ന്ന​തി​നു വേ​ണ്ട പ്ര​തി​വി​ധി​ക​ൾ ചെ​യ്യാ​ൻ പ​ണം ആ​വ​ശ്യ​മാ​ണെ​ന്നും തെ​റ്റി​ധ​രി​പ്പി​ച്ച് വീ​ട്ട​മ്മ​യി​ൽ നി​ന്നു 5000 രൂ​പ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും ഇ​വ​ർ വീ​ട്ട​മ്മ​യു​ടെ അ​ടു​ത്തെ​ത്തി കൂ​ടു​ത​ൽ പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സം​ശ​യം തോ​ന്നി​യ വീ​ട്ട​മ്മ ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ച​ങ്ങ​രം​കു​ളം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി സ്ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​രം​കു​ളം കാ​ഞ്ഞി​യൂ​രി​ലെ ഒ​രു വീ​ട്ടി​ൽ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​നെ​ന്ന പേ​രി​ൽ വ്യാ​ജ ബി​ൽ ബു​ക്കു​മാ​യെ​ത്തി​യ ര​ണ്ടു പേ​ർ വീ​ട്ട​മ്മ​യി​ൽ നി​ന്നു മു​ൻ​കൂ​ർ…

Read More

കുട്ടികൾക്ക് വേണ്ടി കണ്ണു ചിമ്മാതെ; വാ​ഹ​നാ​പ​ക​ടം; ര​ക്ഷി​താ​ക്ക​ളെ  പാ​ഠം പ​ഠി​പ്പി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്:​കു​ട്ടി​ക​ളെ ‘സ്‌​നേ​ഹി​ച്ച്’​അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴേ​ക്കും ബൈ​ക്ക് വാ​ങ്ങി​കൊ​ടു​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​വ​ര്‍ വാ​ഹ​നം പ​ക്വ​ത​യോ​ടെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം. പ്രാ​യ​പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്രം പോ​ര, ത​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ യു​ക്തി​പൂ​ര്‍​വം വാ​ഹ​നം പ​ക്വ​ത​യോ​ടെ, വി​വേ​ക​പൂ​ര്‍​വം കൈ​കാ​ര്യം ചെ​യ്യാ​നും നി​യ​ന്ത്രി​ക്കാ​നും പ്രാ​പ്ത​രാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തും ര​ക്ഷി​താ​ക്ക​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ല്‍ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു. കു​ട്ടി​ക​ള്‍ 18 വ​യ​സ് ക​ട​ന്നു കൂ​ടാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ലൈ​സ​ന്‍​സ് എ​ടു​ക്കാ​നും വാ​ഹ​നം വാ​ങ്ങാ​ന്‍ ര​ക്ഷി​താ​ക്ക​ളെ നി​ര്‍​ബ​ന്ധി​ക്കാ​നും​വേ​ണ്ടി​യു​ള്ള​കാ​ത്തി​രി​പ്പാ​ണി​ത്.​പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​ന്‍​പ് ഒ​രി​ക്ക​ലും അ​വ​ര്‍​ക്ക് വാ​ഹ​നം ന​ല്‍​കാ​തി​രി​ക്കു​ക. അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക. പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ങ്ങ​ളു​ടെ കൊ​ച്ചു മ​ക്ക​ള്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്ന അ​പൂ​ര്‍​വ്വം ചി​ല ര​ക്ഷി​താ​ക്ക​ളെ അ​റി​യാ​മെ​ന്നും പോ​ലീ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തി​ര​ക്ക് കു​റ​ഞ്ഞ റോ​ഡു​ക​ളി​ലും മ​റ്റും കൃ​ത്യ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ശീ​ല​നം ന​ല്‍​കു​ക. മി​ക​ച്ച ഡ്രൈ​വിം​ഗ് ശീ​ല​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കു​ക. നി​ര​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​വ​രെ മ​ന​സ്സി​ലാ​ക്കു​ക.…

Read More

കു​രു​ങ്ങു​പ​നി ; 1,231 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി; ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മെഡിക്കൽ ഓഫീസർ

ക​ൽ​പ്പ​റ്റ: കു​ര​ങ്ങ് പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 1231 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​പ്പ​പ്പാ​റ, ബേ​ഗൂ​ർ, മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി 986 പേ​ർ​ക്ക് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 700 ഡോ​സ് പ്ര​തി​രോ​ധ​വാ​ക്സി​ൻ ക​രു​ത​ൽ​ശേ​ഖ​ര​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കു​ര​ങ്ങു​പ​നി പി​ടി​പെ​ടു​വാ​ൻ സാ​ദ്ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ഐ​ഇ​സി ബോ​ർ​ഡു​ക​ൾ ല​ഘു​ലേ​ഖ​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ കു​ര​ങ്ങു​പ​നി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ര​ങ്ങ് ച​ത്ത​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഡ​സ്റ്റിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. അ​പ്പ​പ്പാ​റ മേ​ഖ​ല​യി​ൽ ക​ർ​ണ്ണാ​ട​ക​യി​ൽ കൂ​ലി​വേ​ല​യ്ക്ക് പോ​കു​ന്ന​വ​രും നി​ത്യ സ​ന്ദ​ർ​ശ​ക​രു​മാ​യ ആ​ളു​ക​ൾ​ക്കാ​ണ് കു​ര​ങ്ങു​പ​നി അ​ധി​ക​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. കാ​ടു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ക്കു​ന്ന​തി​നു​ള​ള വി​മു​ഖ​ത…

Read More

ചെ​റു​പ്പം മു​ത​ൽ ഇവിടുത്തെ അന്തേവാസികള്‍! വി​മ​ല​ഹൃ​ദ​യാ​ശ്ര​മ​ത്തി​ലെ അ​ഞ്ചു യു​വ​തി​ക​ൾ വി​വാ​ഹി​ത​രാ​കു​ന്നു

ക​രു​വാ​ര​ക്കു​ണ്ട്: തു​വൂ​ർ വി​മ​ല​ഹൃ​ദ​യാ​ശ്ര​മ​ത്തി​ലെ അ​ഗ​തി​ക​ളാ​യ അ​ഞ്ചു യു​വ​തി​ക​ൾ വി​വാ​ഹി​ത​രാ​കു​ന്നു. തി​രു​ക്കു​ടും​ബ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന മ​ന​സ​മ്മ​ത ച​ട​ങ്ങു​ക​ൾ​ക്കു വി​കാ​രി ഫാ. ​ജോ​യ്സ് വ​യ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ചെ​റു​പ്പം മു​ത​ൽ തു​വൂ​ർ ആ​കാ​ശ​പ്പ​റ​വ അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്ന ദീ​പ്തി, സു​മ, ല​ക്സി, ഡ​യാ​ന, ലൈ​ക്സി​റ്റ് എ​ന്നി​വ​രാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്. ദീ​പ്തി​ക്ക് പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ബൈ​ജു​വാ​ണ് വ​ര​ൻ. സു​മ​യ്ക്ക് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി സു​നി​ലും ലൈ​ക്സി​റ്റി​ന് കാ​രാ​കു​ർ​ശി സ്വ​ദേ​ശി ഷ​ബി​നും ഡ​യാ​ന​യ്ക്ക് പു​ഷ്പ​ഗി​രി സ്വ​ദേ​ശി അ​നു​വും ല​ക്സി​ക്ക് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ഷി​ജോ​യും വ​ര​ൻ​മാ​രാ​യി. മെ​ഡി​ക്ക​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് ജീ​സ​സ്, മേ​ലാ​റ്റൂ​ർ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ന​സ​മ്മ​ത​ച്ച​ട​ങ്ങും തു​ട​ർ​ന്ന് തു​വൂ​രി​ൽ സ​ത്കാ​ര​വും ന​ട​ന്ന​ത്. വി​വാ​ഹം അ​ടു​ത്ത മാ​സം വ​ര​ൻ​മാ​രു​ടെ ഇ​ട​വ​ക​ക​ളി​ൽ ന​ട​ക്കും. 1997 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വി​മ​ല ഹൃ​ദ​യാ​ശ്ര​മ​ത്തി​ൽ 350 ൽ ​പ​രം അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ഇ​തി​നോ​ട​കം വി​വാ​ഹം ക​ഴി​പ്പി​ച്ചു.…

Read More

അ​റു​പ​തു​കാ​ര​നെ പീ​ഡിപ്പിച്ചെന്ന പരാതി: ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ; രാഷ്‌ട്രീ​യ പ​ക പോ​ക്ക​ലെന്ന് കോൺഗ്രസ്

പേ​രാ​മ്പ്ര: മ​നോ​നി​ല തെ​റ്റി​യ അ​റു​പ​തു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ്അ​റ​സ്റ്റു ചെ​യ്തു. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ കൂ​ത്താ​ളി പാ​ല​ക്കൂ​ൽ ത​റ​യി​ൽ മ​നേ​ഷ് (39), സ​ഹോ​ദ​ര​ൻ പാ​ല​ക്കൂ​ൽ ത​റ​യി​ൽ മ​നോ​ജ​ൻ (43) എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇരുവരും കോൺ ഗ്രസ് പ്രവർത്തകരാണ്. കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ട്. ജാ​ഗ്ര​താ സ​മി​തി​യാ​ണ് പ​രാ​തി​ക്കാ​ര​നെ പേ​രാ​മ്പ്ര സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാഷ്‌ട്രീ​യ പ​ക പോ​ക്ക​ലെന്ന് കോൺഗ്രസ് പേ​രാ​മ്പ്ര : കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന​താ​യി കൂ​ത്താ​ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​ക്കാ​ര​നെ കൊ​ണ്ട് ഓ​പ്പ​ൺ വോ​ട്ട് ചെ​യ്യി​ച്ചി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി ചി​ല​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കേ​സ് രൂ​പ​പ്പെ​ട്ട​ത്. പി​താ​വി​ന്‍റെ​യും ര​ണ്ടു മ​ക്ക​ളു​ടെ​യും പേ​രി​ൽ…

Read More