സ്വന്തം ലേഖകന്‍ കോഴിക്കോട്: ജോലിക്കാരെ ആവശ്യമുള്ളവര്‍ക്കും ജോലി വേണ്ടവര്‍ക്കുമായി ഇനി ആപ്പും.എല്ലാ വിധത്തിലുള്ള സേവനദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കുന്ന സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘സെര്വ്ഈസി’ യാണ് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നത്. പ്രവാസി മലയാളിയും കോഴിക്കോട് സ്വദേശിയുമായ ഷാനിഫ്ഉമ്മറാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തമായി വീട് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചപ്പോള്‍ സമയത്തിന് ജോലിക്കാരെ ലഭിക്കാതെ വന്നതാണ് ജോലിക്കാരെ എളുപ്പത്തില്‍ കിട്ടുന്ന ആപ്പ് തന്നെ തയ്യാറാക്കാന്‍ പ്രേരണയായത്. അങ്ങനെ വീട്പണിക്കൊപ്പം ആപ്പിന്റെ പണിയും ഷാനിഫ് ഭംഗിയായി പൂര്‍ത്തിയാക്കി. ആദ്യം വീട്പണിക്കാവശ്യമായ ജോലിക്കാരെ ലഭിക്കുന്ന തരത്തിലായിരുന്നു ആപ്പ് സജീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വീട് നിര്‍മാണത്തിന് പുറമെ മെയിന്റനന്‍സ്, ഭവന പരിചരണം, റിപ്പയര്‍ , കെട്ടിട നിര്‍മ്മാണം, കൃഷിപ്പണികള്‍ , ലാന്റ് സ്കേപ്പിംഗ്, സ്പെഷ്യാലിറ്റി സേവനങ്ങള്‍ , വിവാഹ ഇവന്റുകള്‍, ബിസിനസ് സര്‍വീസുകള്‍ , വ്യാവസായിക സേവനങ്ങള്‍ , പ്രൊഫഷണലുകള്‍, വ്യക്തിഗതസേവനങ്ങള്…
Read MoreCategory: Kozhikode
വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നുള്ള സന്ദേശം പുറത്ത്; കെഎസ്ആർടിസി ചെയിൻ സർവീസ് തകർക്കാൻ സ്വകാര്യ ബസ് ലോബിയുടെ ശ്രമം
മുക്കം: ഒരാഴ്ച മുൻപ് ആരംഭിച്ച കൊയിലാണ്ടി- പെരിന്തൽമണ്ണ കെഎസ്ആർടിസി ചെയിൻ സർവിസ് തകർക്കാൻ സ്വകാര്യബസ് ലോബി നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച കൊയിലാണ്ടി- താമരശ്ശേരി- പെരിന്തൽമണ്ണ ചെയിൻ സർവിസ് വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് തകർക്കാൻ ശ്രമം നടത്തുന്നത്. ചെയിൻ സർവിസ് കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡുകളിൽ ജീവനക്കാരെ നിയമിച്ച് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും വാട്സപ്പ് ഗ്രൂപ്പിൽ നിന്നുള്ള സന്ദേശം പുറത്തായതോടെയാണ് ഗൂഢാലോചന പുറംലോകമറിഞ്ഞത്. താമരശ്ശേരി, ഓമശ്ശേരി, മുക്കം അടക്കമുള്ള ബസ് സ്റ്റാൻഡുകളിൽ പ്രത്യേക ജീവനക്കാരെ നിയമിച്ച് കെഎസ്ആർടിസി ബസ് എത്തുന്നതിന് മുൻപായി പരമാവധി ആളുകളെ സ്വകാര്യ ബസിൽ കയറ്റണമെന്നാണ് ശബ്ദ സന്ദേശത്തിലെ പ്രധാന നിർദേശം. കെഎസ്ആർടിസി ബസ് വിവിധ സ്റ്റാൻഡുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം വിവിധയിടങ്ങളിൽ നിയമിച്ച ജീവനക്കാർ വഴി…
Read Moreവൈത്തിരി കാപ്പിത്തോട്ടത്തിൽ കാട്ടാന പ്രസവിച്ചു; കുട്ടിക്കു സുരക്ഷയൊരുക്കി 11 ആനകളടങ്ങിയ കൂട്ടം
കൽപ്പറ്റ: പഴയ വൈത്തിരിയിൽനിന്നു രണ്ടു കിലോമീറ്റർ മാറി വനത്തോടു ചേർന്ന കാപ്പിത്തോട്ടത്തിൽ കാട്ടാന പ്രസവിച്ചു. കുട്ടിക്കു സുരക്ഷയൊരുക്കി തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിച്ചത് 11 ആനകളടങ്ങിയ കൂട്ടം. മുള്ളൻപാറ പഴയ വികെ പ്ലാന്റേഷന്റെ ഭാഗമായ കാപ്പിത്തോട്ടത്തിലായിരുന്നു കാട്ടാനയുടെ പ്രസവം. തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിനിടയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയാന ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുള്ളൻപാറയിൽ പതിവായി ഇറങ്ങുന്ന കൂട്ടത്തിൽപ്പെട്ട ആനയാണ് പ്രസവിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു. നാല് കുട്ടിയാനകളും ഉൾപ്പെടുന്നതാണ് തോട്ടത്തിലുള്ള കൂട്ടം. കാപ്പിത്തോട്ടത്തോടു ചേർന്നുള്ള ചെങ്കുത്തായ തേയിലക്കാടും മറികടന്നുവേണം ആനകൾക്കു വനത്തിലെത്താൻ. കുട്ടിയാനയ്ക്കു കയറ്റം കയറാൻ പ്രാപ്തിയാകുംവരെ കൂട്ടം തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിക്കാനാണ് സാധ്യതയെന്നു വനപാലകർ പറഞ്ഞു. ആനക്കൂട്ടം വനപാലകരുടെ നിരീക്ഷണത്തിലാണ്. ആളുകൾ ആനകൾക്കടുത്തേക്കു പോകുന്നതു ഒഴിവാക്കുന്നതിന് വനം വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. എത്രയുംവേഗം ആനകളെ കാട്ടിലേക്കു തുരത്താനാണ് വനപാലകരുടെ പദ്ധതി.
Read Moreചേലക്കാട്ടെ ബോംബ് ശേഖരം: അന്വേഷണത്തിന് പ്രത്യേക സംഘം; സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കയ്യാല പൊത്തി ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ
നാദാപുരം: ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളുംമൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചു.റൂറല്‍ എസ്പി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകരാം നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍ സിഐ രാജീവന് വലിയ വളപ്പിലിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.എസ്ഐ മാരും ,അഡി. എസ്ഐമാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് അന്വേഷണംആരംഭിച്ചത്. വണ്ണത്താം കണ്ടി മൂസ ഹാജിയുടെ ചേലക്കാട് കോമത്ത് താഴ കുനിയിലെ വലിയ കണ്ടോത്ത് ആളൊഴിഞ്ഞ പറമ്പിലെ കയ്യാല പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ .കൈയ്യാലക്കുളളില് പച്ച നിറത്തിലുള്ള ബക്കറ്റുകളും ശ്രദ്ധയില്‍ പെട്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ട്രോള് റൂം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കയ്യാല പൊത്തില്‍ നിന്ന് ബക്കറ്റുകള്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍…
Read Moreസഹോദര ഭാര്യയെ ഫോണില്‍ വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
നാദാപുരം: സഹോദരന്റെ ഭാര്യയെ ഫോണില്‍ വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. വളയം ചേലത്തോട് സ്വദേശി കുന്നിയുള്ള പറമ്പത്ത് അശോക(37) നെ വയറിന് കുത്തേറ്റ നിലയില്‍ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഴക്കുന്നേന്റവിട ബിനു എന്നാളാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് അശോകന് പറഞ്ഞു. കഴിഞ്ഞ ദിവസം അശോകന്റെ അനിയന്റെ ഭാര്യയെ ബിനു ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചത് അശോകന് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി രാത്രി പത്തരയോടെ ബിനു അശോകന്റെ വീട്ടില്‍ കയറി അശോകനെ അസഭ്യം പറയുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം ചേലത്തോട് വച്ച് അശോകന് ബിനുവിനോട് സംഭവത്തെ ്ചൊല്ലി ചോദിക്കുന്നതിനിടെ ബിനു കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് അശോകന് വളയം പോലീസില്‍ മൊഴി നല്കി. അഞ്ചോളം പ്രാവശ്യം ബിനു കത്തിയെടുത്ത് കുത്തിയെന്നും ഇതില്‍ ഒരു കുത്ത് മാത്രമാണ് വയറിനേറ്റതെന്നും അശോകന് പറഞ്ഞു. പരിക്കേറ്റ അശോകന് നാദാപുരം ഗവ. ആശുപത്രിയില്‍…
Read Moreമുക്കം പി.സി. റോഡിൽ മാലിന്യം തള്ളിയ സംഭവം; നഗരസഭാ സെക്രട്ടിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി
മുക്കം: മുക്കം നഗരസഭയിലെ മുക്കം ചേന്ദമംഗല്ലൂർ റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി നഗരസഭ. ചേന്ദമംഗല്ലുർ റോഡിൽ പിസി തീയറ്ററിന് സമീപത്തായി ചെല്ലന്തറയിൽ ഇലക്ട്രോണിക്സിന് എതിർവശത്തായാണ് നൂറ് കണക്കിന് ചാക്കുകളിലായി മാലിന്യം തള്ളിയിരിക്കുന്നത്. ഒരാഴ്ച മുൻപ് തുടങ്ങിയ മാലിന്യ നിക്ഷേപം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വലിയ തോതിൽ വർധിക്കുകയായിരുന്നു. വേനൽമഴയിൽ മാലിന്യ ചാക്കുകളിൽ വെള്ളം നനഞ്ഞ് ദുർഗന്ധം അസഹനീയമായതോടെയാണ് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേത്യത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു. മാലിന്യം തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് മുക്കം പോലീസിന്റെ സഹായം അഭ്യർത്ഥിച്ചതായും സെക്രട്ടറി പറഞ്ഞു. പരിശോധനയ്ക്കുശേഷം മാലിന്യം തള്ളിയതായി കണ്ടെത്തിയ…
Read Moreഗൾഫിൽ നിന്നും ഫസല്‍ ഗഫൂറിന് വധഭീഷണി ; നടക്കാവ് പോലീസില്‍ പരാതി നല്കി
കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്ഗഫൂറിനെ കൊല്ലുമെന്ന് ഭീഷണി. ഗള്‍ഫില്‍നിന്നുമാണ് ഫോണ്‍ വന്നതെന്ന് ഫസല്‍ ഗഫൂര്‍ കോഴിക്കോട് നടക്കാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ഫസല്‍ഗഫൂര്‍ പരാതിനല്‍കിയത്. ഫോണില്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നതാണ് പരാതി. ഇതോടൊപ്പം തന്റെ വ്യാജ പൊഫ്രൈല് നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുുറിച്ച് അന്വേഷിക്കുന്നതായി നടക്കാവ് പോലീസ് അറിയിച്ചു. കേസെടുക്കണോ എന്ന കാര്യം പിന്നീട് അറിയിക്കും.
Read Moreആംബുലൻസിന് സൈഡ് കൊടുത്തില്ല; കാർ ഡ്രൈവർക്കെതിരെ പോലീസ് നടപടി
നാദാപുരം: രോഗിയുമായി കല്ലാച്ചി ടൗണിലൂടെ പോകുകയായിരുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതിരുന്ന സ്വകാര്യ കാർ ഡ്രൈവർക്കെതിരെ പോലീസ് നടപടി. മുടവന്തേരി സ്വദേശിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലാച്ചി മെയിൻ റോഡിൽ വച്ചായിരുന്നു സംഭവം. കല്ലാച്ചിയിൽ നിന്ന് രോഗിയുമായി നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്.സൈറൺ മുഴക്കി ഹോണടിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ മുടവന്തേരി സ്വദേശിയായ യുവാവിന്റെ കാർ മാർഗ്ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. ഹോണടിച്ച് പിടിച്ചിട്ടും വഴിയൊരുക്കാതായപ്പോൾ ടൗണിൽ ഗതാഗത പാലനത്തിലുണ്ടായിരുന്ന ഹോംഗാർഡ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന പോലീസുകാർ കാർ മാറ്റി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാർ മാറ്റി നിർത്തിയ ഇയാൾ വണ്ടിയിൽ നിന്നിറങ്ങി പോലീസുകാരോട് തർക്കിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാരും തടിച്ച് കൂടി. കാറിൽ സ്ത്രീകളടക്കമുണ്ടായിരുന്നതിനാൽ പോലീസ് നോട്ടീസ് നൽകി വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം കാർ…
Read Moreവിമാനക്കമ്പനി ജീവനക്കാരൻ തടഞ്ഞു; വീസയും യാത്രയും റദ്ദായ പ്രവാസി നിയമനടപടിക്ക്
കൊണ്ടോട്ടി: വിമാനക്കന്പനി ജീവനക്കാരന്റെ നിരുത്തവരാവാദിത്ത ഇടപെടലിനെ തുടർന്ന് വിദേശയാത്രയും വീസയും റദ്ദായ പ്രവാസി നിയമനടപടിക്ക് ഒരുങ്ങുന്നു. മലപ്പുറം നീരോൽപ്പാലം തൊണ്ടിക്കോടൻ അബ്ദുൾ സലാം(50) ആണ് നഷ്ടപരിഹാരം തേടി നിയമ നടപടിക്കൊരുങ്ങുന്നത്. സൗദി അറേബ്യയിലെ ദിശയിൽ 24 വർഷമായി ഡ്രൈവറായി ഒരു കന്പനിയിൽ ജോലി ചെയ്യുന്ന സലാം കഴിഞ്ഞ 14ന് പുലർച്ചെ രണ്ടിനു ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാനക്കന്പനി ഉദ്യോഗസ്ഥൻ യാത്ര തടഞ്ഞത്. പാസ്പോർട്ടിലെ പേരിനെ ചൊല്ലിയായിരുന്നു ഉദ്യോഗസ്ഥൻ പ്രശ്നമുണ്ടാക്കിയതെന്ന് സലാം പറഞ്ഞു. മേൽവിലാസം തെറ്റായതിനാൽ യാത്രയുടെ മൂന്ന് മാസം മുന്‍പാണ് സലാം പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച് പഴയ പാസ്പോർട്ട് സറണ്ടർ ചെയ്തത്. തുടർന്ന് 5000 രൂപ പിഴ നൽകിയാണ് പുതിയ പാസ്പോർട്ട് എടുത്തത്. എന്നാൽ ഈ പാസ്പോർട്ടുമായി യാത്ര ചെയ്യാനാവില്ലെന്ന് വിമാനക്കന്പനി കൗണ്ടർ ജീവനക്കാരൻ ശഠിച്ച യാത്ര തടയുകയായിരുന്നു. ഇതിന് കാരണം തേടിയപ്പോൾ ഉദ്യോഗസ്ഥൻ…
Read Moreനിലപാടുകൾക്ക് വിരുദ്ധമായിവടകരയിൽ കോണ്‍ഗ്രസ് അനുകൂലവോട്ട്; ആർഎസ്എസ് അന്വേഷണമാരംഭിച്ചു
വടകര: പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടുചോർന്നുവെന്ന പ്രചാരണത്തിലെ വസ്തുത തേടി ആർഎസ്എസ്. കടുത്ത എതിരാളിയായ പി.ജയരാജനെ തോൽപിക്കണമെന്ന പ്രാദേശിക വികാരത്തിനുപരിയായി അണികളെ ക്രോസ് വോട്ട് ചെയ്യാൻ ചില ബിജെപി നേതാക്കൾ പ്രേരിപ്പിച്ചുവെന്ന ആക്ഷേപമാണ് ആർഎസ്എസ് അന്വേഷിക്കുന്നത്. ദേശീയ തലത്തിൽ കോണ്‍ഗ്രസുമായി കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും യുഡിഎഫിനു വോട്ടുചെയ്യരുന്നതെന്നു ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതുകൂടാതെ ഈക്കാര്യം ഓർമിപ്പിച്ചു കൊണ്ട് ആർഎസ്എസ് നിർദേശപ്രകാരം സർക്കുലറും ഇറക്കിയതായി പറയുന്നു. എന്നാൽ സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന വടകരയിൽ ഈക്കാര്യം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കാൽ ലക്ഷം വോട്ടെങ്കിലും യുഡിഎഫ് പാളയത്തിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. എൻഡിഎ സ്ഥാനാർഥി വി.കെസജീവനും ഈക്കാര്യം ആർഎസ്എസ് നേതൃത്വത്തിട്ടുണ്ടെന്നു മാധ്യമ റിപ്പോർട്ട് വന്നുകഴിഞ്ഞു. തലശേരി മണ്ഡലത്തിൽ പി.കെ.കൃഷ്ണദാസ്, വി.മുരളീധര ഗ്രൂപ്പുകൾ സജീവമാണ്. ഈ ഗ്രൂപ്പുകൾ വോട്ടുമറിക്കാൻ…
Read More