വീ​ടി​നുനേ​രെ ബോം​ബേ​റ്; അ​ന്വേ​ഷ​ണം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ച്

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് നാ​ഷ​ണ​ൽ ലേ​ബ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റ​റു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റി​ഞ്ഞ കേ​സി​ൽ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ചേ​ല​ക്കാ​ട് പൂ​ശാ​രി മു​ക്കി​ലെ അ​ന​ശ്വ​ര​യി​ൽ (വ​ലി​യ വീ​ട്ടി​ൽ) ഭാ​സ്ക​ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ശ​നി​യാ​ഴ്ച പ​ന്ത്ര​ണ്ടേ കാ​ലോ​ടെ ബോം​ബെ​റി​ഞ്ഞ​ത്.​ ബോം​ബ് വീ​ടി​ന്‍റെ മു​റ്റ​ത്ത് പ​തി​ച്ച് ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യി. സ്ഫോ​ട​ന ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ഭാ​സ്ക​ര​നും, ഭാ​ര്യ​യും, മ​ക​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​രി​ൽ സ്ഥാ​പി​ച്ച ഫാ​ൻ​സി ലൈ​റ്റ് ത​ക​ർ​ന്ന് വീ​ണു. സ്ഫോ​ട​ന സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ൽ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ബോം​ബ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി.​നാ​ദാ​പു​രം സി ​ഐ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ, എ​സ്ഐ എ​സ്.​നിഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ​പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി​സി​ടി​വി…

Read More

പി.​വി.​ അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് ഭാ​വ​ന​യെ​ന്ന് സി​പി​എം

മ​ല​പ്പു​റം: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ത് മാ​ധ്യ​മ ഭാ​വ​ന​യാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്് ത​യാ​റാ​ക്കി​യി​ട്ടി​ല്ല. പൊ​ന്നാ​നി​യി​ൽ പി.​വി.​അ​ൻ​വ​ർ ജ​യി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 20,000 വോ​ട്ടി​നെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. യു​ഡി​എ​ഫി​ന്‍റെ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​നോ​ട് 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്്. മ​ല​പ്പു​റ​ത്ത് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് പി.​വി.​അ​ൻ​വ​ർ 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്ന ക​ണ​ക്കു​ള്ള​താ​യി പ​റ​യു​ന്ന​ത്. അ​ൻ​വ​റി​ന് മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തൃ​ത്താ​ല, ത​വ​നൂ​ർ, പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​ണ​വ. പൊ​ന്നാ​നി…

Read More

പൂക്കോട് തിരക്കേറി; തടാകക്കരയിൽ ഇനി സൈക്കിൾ സവാരിയും

ക​ൽ​പ്പ​റ്റ: തെ​ക്കേ​വ​യ​നാ​ട്ടി​ൽ വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള പൂ​ക്കോ​ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കു​റു​വ, ചെ​ന്പ്ര​മ​ല, മീ​ൻ​മു​ട്ടി, ബാ​ണാ​സു​ര​മ​ല വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട​ച്ച​തി​നു​ശേ​ഷം പൂ​ക്കോ​ട് എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 20 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ടൂ​റി​സം സെ​ന്‍റ​ർ മാ​നേ​ജ​ർ എം.​എ​സ്. ദി​നേ​ശ് പ​റ​ഞ്ഞു. നൈ​സ​ർ​ഗി​ക ത​ടാ​ക​വും പ്ര​കൃ​തി​സൗ​ന്ദ​ര്യ​വു​മാ​ണ് പൂ​ക്കോ​ട് സെ​ന്‍റ​റി​ലേ​ക്കു സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സെ​ന്‍റ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കി​ൾ സ​വാ​രി​ക്കും പു​തു​താ​യി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ടാ​ക​ത്തി​നു ചു​റ്റു​മാ​യി നി​ർ​മി​ച്ച ര​ണ്ടു കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത​യി​ൽ 1,750 മീ​റ്റ​റി​ലാ​ണ് സൈ​ക്കി​ൾ സ​വാ​രി അ​നു​വ​ദി​ക്കു​ന്ന​ത്. 50 രൂ​പ ഫീ​സ് ന​ൽ​കി​യാ​ൽ 20 മി​നി​റ്റ് ത​ടാ​ക​തീ​ര​ത്തു സൈ​ക്കി​ളി​ൽ ചു​റ്റി​യ​ടി​ക്കാം. 15 സൈ​ക്കി​ളു​ക​ളാ​ണ് സെ​ന്‍റ​റി​ലു​ള്ള​ത്.…

Read More

മ​ത്സ്യവി​ല കു​തി​ക്കു​ന്നു; മ​ത്തി​യു​ടെ വി​ല 200 ,കോ​ര 220-250, ന​ത്തോ​ലി 160-180

കോ​ഴി​ക്കോ​ട്: മ​ത്സ്യ വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ട​ലി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും അ​ന​ധി​കൃ​ത ട്രോ​ളിം​ഗു​മാ​ണ് മ​ത്സ്യം കു​റ​യാ​നും വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​യ​രാ​നും കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ 200 രൂ​പ​യാ​ണ് മ​ത്തി​യു​ടെ വി​ല. നാ​ട്ടി​ന്‍ പു​റ​ത്തെ ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​രെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ വി​ല ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ചെ​റു മ​ത്സ്യ​ങ്ങ​ളാ​യ കോ​ര 220-250, ന​ത്തോ​ലി 160-180, മാ​ന്ത​ള്‍ 240-260, അ​യ​ല 220-260 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. വ​ലി​യ മ​ത്സ്യ​ങ്ങ​ളാ​യ അ​യ​ക്കൂ​റ 1000-1100, ആ​വോ​ലി 600-800, പ​പ്പ​ന്‍​സ് 400-600 എ​ന്നി​ങ്ങ​നെ നി​ര​ക്കു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ വി​ല ഈ​ടാ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വി​ല ഇ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യും വി​ല്‍​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ത്തി​നൊ​പ്പം ക​ടു​ക്ക, എ​രു​ന്ത് എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു. അ​ടു​ത്ത മാ​സം റ​മ​ദാ​ന്‍ നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ആ​ഴ​ക്ക​ട​ലി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ന്ന് വ​ലി​യ ബോ​ട്ടു​ക​ളാ​ണ്…

Read More

നാ​യ്ക്ക​ട്ടി സ്ഫോ​ട​നം; രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് പൊട്ടിയതെങ്ങനെയെന്നതിൽ ദുരൂഹത; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം ഇങ്ങനെ…

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നാ​യ്ക്ക​ട്ടി​യി​ൽ വെ​ള്ളിായാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി. നാ​യ്ക്ക​ട്ടി ഇ​ള​വ​ന (ചെ​രു​വി​ൽ) അ​ബ്ദു​ൽ നാ​സ​റി​ന്‍റെ വീ​ട്ടി​ൽ എ​ങ്ങ​നെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു ശ​രി​യു​ത്ത​രം ഇ​നി​യും ആ​യി​ല്ല. അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ അം​ല എ​ന്ന അ​മ​ൽ(36), മൂ​ല​ങ്കാ​വ് എ​റ​ളോ​ട്ടു​കു​ന്നി​ൽ പെ​രു​ങ്ങോ​ട്ടി​ൽ ബെ​ന്നി (48) എ​ന്നി​വ​രാ​ണ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്. നാ​യ്ക്ക​ട്ടി​യി​ലെ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ട​മ​യാ​ണ് അ​മ​ൽ. വി​വാ​ഹി​ത​നും ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വു​മാ​ണ് അ​ബ്ദു​ൽ​നാ​സ​റി​ന്‍റെ കു​ടും​ബ​സു​ഹൃ​ത്താ​യ ബെ​ന്നി. ദേ​ഹ​ത്തു കെ​ട്ടി​വ​ച്ച സ്ഫോ​ട​ക​വ​സ്തു അ​മ​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ബെ​ന്നി പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു ശ​രി​യോ എ​ന്നു വ്യ​ക്ത​മാ​കാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക​ണം. ബെ​ന്നി​യു​ടെ ക​ട​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.10 ഓ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ ബെ​ന്നി​യു​ടെ​യും അ​മ​ലി​ന്‍റെ​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി. സ്ഫോ​ട​നം ന​ട​ന്ന​പ്പോ​ൾ അ​ബ്ദു​ൽ​നാ​സ​ർ…

Read More

ക​മ്മീഷ​ണ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ കു​ത്തേ​റ്റ്മ​രി​ച്ച​യാ​ളെ ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച​റി​ഞ്ഞി​ല്ല;  ഫോ​ട്ടോ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു

കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​നുമു​ന്നി​ല്‍ വ​ച്ച് ക​ത്തി​ക്കുത്തേ​റ്റ് മ​രി​ച്ച​യാ​ളെ ഒ​രാ​ഴ്ച​ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച​റി​ഞ്ഞി​ല്ല. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​യാ​ളു​ടെ ഫോ​ട്ടോ , ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​ളെ​തി​രി​ച്ച​റി​യു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​വ​റി​ല്‍ നി​ന്ന് ത​മി​ഴ് ഭാ​ഷ​യി​ലെ​ഴു​തി​യ ക​ട​ലാ​സു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും ഇ​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പു​ത​ന്നെ നാ​ടു​വി​ട്ട​തി​നാ​ല്‍ ഇ​വി​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ണ്ടോ എ​ന്ന​കാ​ര്യ​വും ഉ​റ​പ്പി​ല്ല. ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്താ​യി അ​ല​ഞ്ഞു തി​രി​ഞ്ഞ് ഉ​പ​ജീ​വ​നം ക​ഴി​യ്ക്കു​ന്ന​യാ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ 19ന് ​ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ കു​ത്തി​യ ശേ​ഷം ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് ക​ത്തി​യു​മാ​യി എ​ത്തി​യ യു​വാ​വ് ത​ന്‍റെ പേ​ര് പ്ര​ബി​ന്‍​ദാ​സ് എ​ന്നാ​ണെ​ന്നും വ​ള​യം സ്വ​ദേ​ശി​യാ​ണെ​ന്നും ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നെ​ന്നും വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ​യാ​ളെ പോ​ലീ​സ് ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ​ മ​ര​ണ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.​ജ​യി​ലി​ല്‍ കി​ട​ക്കാ​നു​ള്ള ആ​ഗ്ര​ഹം…

Read More

ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ

കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ രാ​​​ത്രി ഏ​​​ഴു മു​​​ത​​​ൽ രാ​​​വി​​​ലെ ഏ​​​ഴു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണം. • മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡു​​​ക​​ൾ​​ക്കു കു​​​റു​​​കെ ഉ​​​ള്ള ചെ​​​റി​​​യ ചാ​​​ലു​​​ക​​​ളി​​​ലൂ​​​ടെ മ​​​ല​​​വെ​​​ള്ള പാ​​​ച്ചി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ഉ​​​ണ്ടാ​​​കു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ചാ​​​ലു​​​ക​​​ളു​​​ടെ അ​​​രി​​​കി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ള് നി​​​ർ​​​ത്ത​​​രു​​​ത്. • മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലും ബീ​​​ച്ചു​​​ക​​​ളി​​​ലും വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​ന് പോ​​​കാ​​​തി​​​രി​​​ക്കു​​​ക. • സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​ത്. • ന​​​ദി​​​ക​​​ൾ, ചാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ മു​​​റി​​​ച്ചു ക​​​ട​​​ക്ക​​​രു​​​ത് • പാ​​​ല​​​ങ്ങ​​​ളി​​​ലും, ന​​​ദി​​​ക്ക​​​ര​​​യി​​​ലും മ​​​റ്റും നി​​​ന്ന് സെ​​​ൽഫിഎ​​​ടു​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക • പു​​​ഴ​​​ക​​​ളി​​​ലും തോ​​​ടു​​​ക​​​ളി​​​ലും ജ​​​ല നി​​​ര​​​പ്പ് ഉ​​​യ​​​രു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​ന​​​ൽ പു​​​ഴ​​​ക​​​ളി​​​ലും, ചാ​​​ലു​​​ക​​​ളി​​​ലും, വെ​​​ള്ള​​​കെ​​​ട്ടി​​​ലും മ​​​ഴ​​​യ​​​ത്ത് ഇ​​​റ​​​ങ്ങാ​​​തി​​​രി​​​ക്ക​​​ണം പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ട്ടി​​​ക​​​ൾ ഇ​​​റ​​​ങ്ങു​​​ന്നി​​​ല്ല എ​​​ന്ന് മു​​​തി​​​ർ​​​ന്ന​​​വ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. • ന​​​ദി​​​ക്ക​​​ര​​​യോ​​​ട് ചേ​​​ർ​​​ന്ന് താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ…

Read More

റോഡിന് വീതികൂട്ടി ടാറിംഗ് നടത്തി; റോഡിന് വീതികൂട്ടിയപ്പോൾ ഇലക്ട്രിക് പോസ്റ്റുമാറ്റിയില്ല; ഏതു നിമിഷവും അപകടം ഉണ്ടാകുമെന്ന ഭീതിയിൽ നാട്ടുകാർ

നാ​ദാ​പു​രം:​ പ​രി​ഷ്‌​ക്ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന നാ​ദാ​പു​രം മു​ട്ടു​ങ്ങ​ല്‍ റോ​ഡി​ലെ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു.​ആ​ദ്യഘ​ട്ട ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ ര​ണ്ട് കി​ലോ മീ​റ്റ​ര്‍ ഭാ​ഗ​ത്തു​ള്ള പോ​സ്റ്റു​ക​ള്‍ റോ​ഡ് വീ​തി കൂ​ട്ടി​യ​തോ​ടെ റോ​ഡി​ന്‍റെ മ​ധ്യഭാ​ഗ​ത്താ​യാ​ണ് ഉ​ള്ള​ത്.​ റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നി മു​മ്പ് ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും യോ​ഗം വി​ളി​ച്ച് റോ​ഡ​രി​കി​ലെ പോ​സ്റ്റു​ക​ളും​മ​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റാ​ന്‍ തീ​രു​മാ​ന​മാ​യി​രു​ന്നു എ​ന്നാ​ല്‍ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല.​ റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ത​യാ​റാ​യി​ട്ടി​ല്ല.​പ​തി​നൊ​ന്ന് കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.​ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ചീ​റി പാ​യു​ക​യാ​ണ് ഇ​തി​നി​ട​യി​ലാ​ണ് പോ​സ്റ്റു​ക​ളും ഉ​ള്ള​ത്. പ​രി​ഷ്ക്ക​ര​ണ പ്ര​വൃ​ത്തി​ക്കും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ട​സ്സം ആ​വു​ന്നു​ണ്ട്.​പോ​സ്റ്റു​ക​ളു​ടെ ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.​മു​ട്ടു​ങ്ങ​ല്‍…

Read More

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞുവീ​ണു; എസ്ഐ മോശമായി  പെരുമാറിയെന്ന് ആരോപണം

പേ​രാ​മ്പ്ര : അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള അ​യി​ര്‍​ത്തി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കയ്യേ​റ്റ​ത്തി​നി​ര​യാ​യി പ​രാ​തി​ക്കാ​രി​യാ​യ ഭാ​ര്യ​യു​ടെ കൂ​ടെ പോലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു. നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ രാ​വ​റ്റ​മം​ഗ​ലം മാ​രാ​ത്ത് മീ​ത്ത​ല്‍ ഗി​രീ​ഷ് (42) ആ​ണ് പേ​രാ​മ്പ്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ കു​ഴ​ഞ്ഞ് വീ​ണ​ത്. ഉ​ട​ന്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​യാ​ളെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​യാ​ളു​ടെ ഭാ​ര്യ വി​നി അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദന​ത്തെ തു​ട​ര്‍​ന്ന് ക​ല്ലോ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​നം പ​റ​ഞ്ഞു തീ​ര്‍​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഗി​രീ​ഷി​നെ​യും ഭാ​ര്യ​യേ​യും സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ന്നും അ​വി​ടെ എ​ത്തി​യ ത​ന്നോ​ട് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് ഗി​രീ​ഷ് ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷംമു​മ്പ് ഹൃ​ദ​യ സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​വു​ക​യും തു​ട​ര്‍​ന്ന് ഔ​ഷ​ധ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി പോ​രു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്ന് പ​റ​ഞ്ഞി​ട്ടും സ​ബ് ഇ​ന്‍​സ്പെക്ട​ര്‍ ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​ന്‍…

Read More

ചു​മ​ലി​ൽ ക​യ​റിനി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച  ചിത്രം വൈറലായി;സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​രം നൽകി  കെഎം​സി​സി; അഭിനന്ദം അറിയിച്ച് കുഞ്ഞാലിക്കുട്ടിയും

മ​ല​പ്പു​റം: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന കു​രു​ന്നു​ക​ൾ​ക്ക് കെഎം​സി​സി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് സൈ​ക്കി​ളു​ക​ൾ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന മ​ഞ്ചേ​രി മേ​ലാ​ക്കം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും കു​ട്ടി​ക​ൾ​ക്കാ​ണ് വി​വി​ധ ക​ഐം​സി​സി ക​മ്മി​റ്റി​ക​ളു​ടെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. ഒ​രു കു​ട്ടി കു​നി​ഞ്ഞ് ഇ​രി​ക്കു​ക​യും അ​വ​ന്‍റെ ചു​മ​ലി​ൽ ച​വി​ട്ടി ക​യ​റി നി​ന്നു മ​റ്റൊ​രു കു​ട്ടി മ​തി​ലി​ൽ പാ​ർ​ട്ടി ചി​ഹ്്നം പ​തി​ക്കു​ന്ന​തു​മാ​ണ് ഫോ​ട്ടോ. ഫേ​സ്ബു​ക്കി​ലും മ​റ്റും ചി​ത്രം വ്യാ​പ​ക​മാ​യ​തോ​ടെ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഈ ​കു​ട്ടി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. മ​ഞ്ചേ​രി മേ​ലാ​ക്കം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, മു​ഹ​മ്മ​ദ് ഫാ​ദി​ൽ, ഫാ​ത്തി​മ നി​ദ, മു​ന​വ്വി​ർ എ​ന്നി​വ​ർ​ക്ക് സൈ​ക്കി​ളു​ക​ളും മി​ഠാ​യി​ക​ളും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കു​ള്ള മ​ക്ക കെഎം​സി​സി​യു​ടെ സൈ​ക്കി​ളു​ക​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി. കെഎം​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി മു​ഹ​മ്മ​ദ്കു​ട്ടി,…

Read More