വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പിക്കൽ;  എം.​കെ.​രാ​ഘ​വ​ന്‍റെ പ​രാ​തിയിൽ ജി​ല്ല​ ക​ള​ക്ട​റോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രേ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നെ കോ​ഴി​ക്കോ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ന്‍ ജി​ല്ലാ​ക​ള​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ജി​ല്ലാ​വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ സം​ഭ​വ​ത്തെ​ക്കുറി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ ന​ഗ​ര​ത്തി​ലെ വ​സ്തു ഇ​ട​പാ​ടി​ന് രാ​ഘ​വ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും അ​ഞ്ചു​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ദേ​ശീ​യ​മാ​ധ്യ​മ​മാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നെ​തി​രേ​യാ​ണ് രാ​ഘ​വ​ന്‍ ക​മ്മീ​ഷ​നും ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം വ്യാ​ജ​വാ​ര്‍​ത്ത​യെ​യും വ്യ​ക്തി​ഹ​ത്യാ ശ്ര​മ​ങ്ങ​ളെ​യും നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്ന് രാ​ഘ​വ​ന്‍ അ​റി​യി​ച്ചു. ഹോ​ട്ട​ലി​നു സ്ഥ​ലം വാ​ങ്ങി ന​ല്‍​കാ​ന്‍ താ​ന്‍ അ​ഞ്ചു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി തെ​ളി​യി​ച്ചാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ച്ചു പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ല്‍ ഈ ​വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എ​ന്‍റെ ഓ​ഫി​സ് സ​ദാ ജാ​ഗ​രൂ​ക​മാ​ണ്. അ​തു​കൊ​ണ്ട് ആ​രു…

Read More

ഞ​ങ്ങ​ളു​ണ്ട് കൂടെ..! കോ​ഴ ആ​രോ​പ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ

വ​യ​നാ​ട്: കോ​ഴ ആ​രോ​പ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ സ്റ്റ​ണ്ടു​മാ​ത്ര​മാ​ണ് ഇ​തെ​ന്ന് മു​സ്ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വാ​ർ​ത്ത പു​റ​ത്തുവി​ട്ട ചാ​ന​ലി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ക​ള്ള​ക്ക​ഥ​യാ​ണ് ഇ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.

Read More

കോഴിക്കോട്  ഭി​ന്ന​ലിം​ഗ​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; കൊലയ്ക്ക് പിന്നിൽ ശാലുവുമായി അടുപ്പമുള്ളയാൾ;  പ്ര​തി വ​ല​യി​ലെ​ന്ന് സൂ​ച​ന

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ന് സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി വ​ല​യി​ലാ​യ​താ​യി സൂ​ച​ന. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴു​ത്തി​ല്‍ സാ​രി കു​രു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല്ല​പ്പെ​ട്ട മൈ​സൂ​രു സ്വ​ദേ​ശി ശാ​ലു​വു​മാ​യി അ​ടു​പ്പ​മു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് സൂ​ച​ന. സ​മീ​പ​ത്തെ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ശാ​ലു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഭി​ന്ന​ലിം​ഗ​ക്കാ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. നേ​ര​ത്തെ ഷൊ​ര്‍​ണൂ​രി​ല്‍ വ​ച്ചു​ണ്ടാ​യ ചി​ല പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ശാ​ലു​വി​നെ പ്ര​തി നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടെ​ത്തി​യ ശാ​ലു രാ​ത്രി വൈ​കി​യും സം​ഭ​വ​സ്ഥ​ല​ത്ത് ഏ​റെ നേ​രം സം​സാ​രി​ച്ച് നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. ഇ​വ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ന്നോ നാ​ളേ​യോ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം…

Read More

“രാ​ഹു​ല്‍ജീ ​ആ​ഗ​യാ’ ..! രാഹുൽ ഗാന്ധിയുടെ  തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണം കൊഴിപ്പിക്കാനുള്ള ഗാ​നം റെ​ഡി…

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​ലും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ആ​വേ​ശം നി​റ​യ്ക്കു​ന്ന​തി​ലും ഗാ​ന​ങ്ങ​ള്‍​ക്ക് ഒ​രു​വ​ലി​യ പ​ങ്കു​ണ്ട്.​അ​ത് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ഴോ..​ആ​വേ​ശം കൂ​ടും, അ​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ അ​ധ്യ​ക്ഷ​നും’ ഭാ​വി പ്ര​ധാ​ന​മ​ന്ത്രി’​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ പാ​ട്ടി​ന്‍റെ രൂ​പ​ത്തി​ല്‍ ആ​വേ​ശം എ​ത്തു​ക​യാ​ണ്. രാ​ഹു​ല്‍ ജീ ​ആ​ഗ​യാ…​ഹി​ന്ദു​സ്ഥാ​ന്‍ ജ​ഗാ​യാ…(​രാ​ഹു​ല്‍ വ​ന്നു..​ഇന്ത്യ ​ഉ​ണ​ര്‍​ന്നു) എ​ന്ന ഗാ​ന​മാ​ണ് ഇ​നി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​വേ​ശ​മാ​കാ​ന്‍ പോ​കു​ന്ന​ത്. തൂ ​കു​ജാ​മ​ന്‍ കു​ജാ എ​ന്ന പ്ര​ശ​സ്ത​മാ​യ ഖ​വ്വാ​ലി​യു​ടെ ഈ​ണ​ത്തി​ലു​ള്ള ഈ ​ഗാ​ന​മാ​ണ് ഇ​നി ത​രം​ഗ​മാ​കു​ക. കോ​ട്ട​യ്ക്ക​ലി​ലെ ഒ​ലി​വ് സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു റെ​ക്കോ​ര്‍​ഡിം​ഗ്.​ യു​ഡി​എ​ഫി​ന്‍റെ​തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ള്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ന​സീ​ര്‍ മേ​ലേ​തി​ലി​ന്‍റെ​നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്ഹി​ന്ദി​യും മ​ല​യാ​ള​വും കൂ​ട്ടി​ക​ല​ര്‍​ത്തി​യ രീ​തി​യി​ലാ​ണ് ഗാ​നം ആ​ല​പി​ക്കു​ക. ഈ ​ഗാ​നം തെ​രു​വു​വീ​ഥി ക​ളി​ലും പ്ര​ച​ര​ണ​യോ​ഗ​ങ്ങ​ളി​ലും അ​ല​യ​ടി​ക്കു​ന്ന​മ​താ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​ന്‍റെ മൂ​ര്‍​ധ​ന്യ​ത്തി​ല്‍ എ​ത്തും. ഇ​തി​നെ ക​വ​ച്ചു​വ​യ്ക്കാ​ന്‍ മ​റ്റു​രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഇ​തി​ലും ആ​വേ​ശം പ​ക​രു​ന്ന ഗാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

Read More

ശൈലി മാറ്റാനൊരുങ്ങി സിപിഎം; കോൺഗ്രസിനെതിരേ ആഞ്ഞടിക്കും

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ടു​ത്ത​തോ​ടെ പ്ര​ച​ര​ണ ത​ന്ത്ര​ങ്ങ​ള്‍ മാ​റ്റി സി​പി​എം. കേ​ര​ള​ത്തി​ലും കേ​ന്ദ്ര​ത്തി​ലും ബി​ജെ​പി​യെ മു​ഖ്യ​ശ​ത്രു​വാ​യി ക​ണ്ട് ആ​ഞ്ഞ​ടി​ച്ചി​രു​ന്ന സി​പി​എം ഇ​പ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കു​ പി​ന്നാ​ലെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെു​ള്ള നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കു​ന്നു. അ​തേ​സ​മ​യം ബി​ജെ​പി​യെ ത​ല്‍​കാ​ല​ത്തേ​ക്കെ​ങ്കി​ലും ‘നൈ​സാ​യി’ ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം. രാ​ഹു​ല്‍ എ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ടാ​യ ആ​വേ​ശം വോ​ട്ടാ​യി​ മാ​റി​യാ​ല്‍ സി​പി​എം ഏ​റെ പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​ന്ന മ​ല​ബാ​റി​ലെ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും വ​ട​ക​ര​യും കൈ​വി​ട്ടു​പോ​കും. കോ​ണ്‍​ഗ്രസിന്‍റെ ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ മ​ല​ബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പി​ലാ​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ച​ര​ണ​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ല്‍ 20 സീ​റ്റും സ്വ​പ്‌​നം കാ​ണു​ന്ന കോ​ൺ​ഗ്ര​സ് സി​പി​എ​മ്മി​നെ​തി​രേ​യും സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​നെ​തി​രേ​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തും. ഫ​ല​ത്തി​ല്‍ ഇ​ത് ഏ​റ്റ​വും അ​ധി​കം…

Read More

രാ​ഹു​ലും പ്രി​യ​ങ്ക​യും ഇ​ന്നു കോ​ഴി​ക്കോ​ട്ട്; ക​ളം​പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് റോ​ഡ്ഷോ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​ളെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു കോ​ഴി​ക്കോ​ട്ട് എ​ത്തും. രാ​ഹു​ലി​നെ ആ​ന​യി​ച്ച് റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​സാ​മി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​ത്രി 8.30ന് ​ക​രി​പ്പൂ​രി​ൽ എ​ത്തു​ന്ന രാ​ഹു​ൽ, കാ​ർ മാ​ർ​ഗം കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ലെ​ത്തും. രാ​ഹു​ലി​നൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ർ മാ​ർ​ഗം ക​രി​പ്പൂ​രി​ലേ​ക്കു പോ​കും. അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​നാ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശം. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച ശേ​ഷം യു​ഡി​എ​ഫ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ക​രി​പ്പൂ​രി​ലെ​ത്തി വൈ​കു​ന്നേ​രം ഡ​ൽ​ഹി​ക്കു മ​ട​ങ്ങും. രാ​ഹു​ലി​ന്‍റെ വ​ര​വി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക്, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി…

Read More

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം

ക​ൽ​പ്പ​റ്റ: രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​ങ്ങു​ന്ന വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം. വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ​ക്കു​പ​രി രാ​ഹു​ൽ​ഗാ​ന്ധി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തു​കൊ​ണ്ടു ചു​ര​ത്തി​നു മു​ക​ളി​ലും താ​ഴെ​യു​മാ​യി കി​ട​ക്കു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നു എ​ന്തു ഗു​ണം എ​ന്ന ചോ​ദ്യം സ​മ്മ​തി​ദാ​യ​ക​ർ​ക്കു​മു​ന്നി​ൽ വ​യ്ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ​യും പ​ദ്ധ​തി. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. സു​നീ​റാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൻ​ഡി​എ​യ് ക്കു​വേ​ണ്ടി ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​ണ് അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന ര​ണ്ടാം മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട്. ത​ന്‍റെ ക​ർ​മ​ഭൂ​മി​യെ​ന്നു രാ​ഹു​ൽ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന അ​മേ​ഠി​യാ​ണ് അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം. ഒ​രേ​സ​മ​യം ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കു​ന്ന പ​ക്ഷം രാ​ഹു​ൽ വ​യ​നാ​ടി​നെ കൈ​വി​ടു​മെ​ന്നും ഇ​തു രാ​ജ്യം ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ് അ​ധി​കം വ​ഹി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും വോ​ട്ട​ർ​മാ​രെ…

Read More

“ഞാ​ന​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല..; പ്രസംഗത്തിൽ താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് എന്തെന്ന് വെളിപ്പെടുത്തി എ. ​വി​ജ​യ​രാ​ഘ​വ​ൻ

മ​ല​പ്പു​റം: ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ അ​ധി​ഷേ​പി​ച്ച് പ്ര​സം​ഗി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. ത​ന്‍റെ പ്ര​സം​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും മു​സ്‌​ലീം ലീ​ഗും തോ​ൽ​ക്കും എ​ന്നു മാ​ത്ര​മാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. അ​ല്ലാ​തെ ആ​രെ​യെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്ക​ണം എ​ന്ന് ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ വാ​ക്കു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ലെ വി​വാ​ദം താ​ൻ ആ​ഗ്ര​ഹി​ച്ച​ത​ല്ലെ​ന്നും പൊ​തു​ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ത​ന്‍റെ ഭാ​ഗ​ത്തു​ നി​ന്ന് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ‍​യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ്ട കാ​ര്യ​മി​ല്ല. കാ​ര​ണം അ​തൊ​രു രാ​ഷ്ട്രീ​യ പ്ര​സം​ഗം മാ​ത്ര​മാ​ണ്- വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് വി​ജ​യ​രാ​ഘ​വ​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ട​തു നേ​താ​ക്ക​ൾ ഒ​ന്നാ​കെ വി​ജ​യ​രാ​ഘ​വ​നെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.…

Read More

വാ​ഗ്ദാ​ന പെ​രു​മ​ഴ​യി​ല്‍ വീ​ണ് തു​ഷാ​ര്‍; ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും വ​യ​നാ​ട്ടി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ​യ​നാ​ട്ടി​ല്‍ മ​ത്സരി​ച്ച് ദേ​ശീ​യ​ശ്ര​ദ്ധ​നേ​ടാ​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ മോ​ഹം ത​ല്ലി​ക്കെ​ടു​ത്തി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​അ​മി​ത്ഷാ​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ല്‍ ആ​ണ് തു​ഷാ​ര്‍ വ​യ​നാ​ട്ടി​ല്‍ സീ​റ്റ് ഉ​റ​പ്പി​ച്ച​ത്. ഇ​തോ​ടെ തു​ഷാ​ര്‍ വെ​ള്ളാ​പ്പാ​ള്ളി എ​ന്ന പേ​ര് ഇ​നി കേ​ര​ള​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി നി​ല്‍​ക്കി​ല്ല. തൃ​ശൂ​രി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ എ​ന്തു​കൊ​ണ്ടും ന​ല്ല​ത് വ​യ​നാ​ട്ടി​ല്‍ ‘ഭാ​വി പ്ര​ധാ​ന​മ​ന്ത്രി’​ക്കെ​തി​രേ മ​ത്സരി​ക്കു​ന്ന​തു ത​ന്നെ​യാ​ണെ​ന്ന് അ​തു​കൊ​ണ്ടു​ത​ന്നെ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം തോ​റ്റാ​ലും രാ​ജ്യ​സ​ഭാ എം​പി ആ​ക്കാ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍ തു​ഷാ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തു​ഷാ​റി​നെ വ​യ​നാ​ട്ടി​ല്‍ നി​ന്നുംവെ​ട്ടാ​നാ​ണ് സു​രേ​ഷ്‌​ഗോ​പി ഉ​ള്‍​പ്പെ​ടെ​യു​ള്ളവ​രു​ടെ പേ​രു​ക​ള്‍ നേ​താ​ക്ക​ള്‍ ച​ര്‍​ച്ച​യാ​ക്കി​യ​തും. എ​ന്നാ​ല്‍ വ​യ​നാ​ട്ടി​ല്‍ തു​ഷാ​ര്‍ ത​ന്നെ​മ​തി​യെ​ന്ന് അ​മി​ത് ഷാ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ തു​ഷാ​ര്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സരി​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി…

Read More

കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പി​ന്തു​ട​രു​ന്ന​ത് ഒ​രേ ന​യ​ങ്ങ​ൾ; കേന്ദ്രത്തിൽ കോൺഗ്രസല്ല അധികാരത്തിൽ വരേണ്ടതെന്ന് മുഖ്യമന്ത്രി

പൊ​ന്നാ​ന്നി: കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി മാ​റി കോ​ൺ​ഗ്ര​സ​ല്ല അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​രാ​ണ് വ​രേ​ണ്ട​ത്. കോ​ൺ​ഗ്ര​സ് വ​ന്നാ​ലും ഒ​രു മാ​റ്റ​വും ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ല. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പി​ന്തു​ട​രു​ന്ന​ത് ഒ​രേ ന​യ​ങ്ങ​ളാ​ണ്. കോ​ൺ​ഗ്ര​സ് വ​ന്നാ​ൽ കോ​ർ​പ്പ​റേ​റ്റ് ത​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചു വ​ർ​ഷ​ക്കാ​ലം കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കി​യ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ നി​ന്നും ഒ​രു മാ​റ്റ​വും കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി​ക്ക‌് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ ദ്രോ​ഹി​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് ബി​ജെ​പി​യും പി​ന്തു​ട​ർ​ന്ന​ത‌്. ര​ണ്ടു​പേ​രും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. ര​ണ്ടു പേ​രു​ടെ​യും സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ ഒ​ന്നാ​ണ‌്. ഉ​ദാ​ര​വ​ൽ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് ര​ണ്ടു കൂ​ട്ട​രും നി​ൽ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More