നിലന്പൂർ: എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ. മരണത്തിൽ സംശയമെന്നു ബന്ധുക്കൾ. മൂത്തേടം നീതിക്കാവിൽ വിനീതിന്റെ ഭാര്യ നിഥില(23) ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മരിച്ച നിധില ചാലിയാർ പഞ്ചായത്തിലെ പെരന്പത്തൂരിൽ തുന്പയിൽ രവിയുടെ മകളാണ്. മരിച്ച വിവരം ഭർതൃവീട്ടുകാർ അറിയിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും എടക്കര സിഐക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
Read MoreCategory: Kozhikode
ഇന്ദിരാഗാന്ധി സ്കൂളിലെ വിദ്യാർഥി മരിച്ച സംഭവം; മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴിനൽകാൻ ആരും എത്തിയില്ല
നിലന്പൂർ: നിലന്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ(ഐജിഎംഎംആർഎസ്) സതീഷ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ കളക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴി നൽകാൻ ആരും എത്തിയില്ല. 21, 27 തീയതികളിൽ നിലന്പൂർ ഐടിഡിപി.ഓഫീസിൽവച്ചാണ് പരാതിക്കാർക്ക് മൊഴി നൽകാനും തെളിവുകൾ നൽകാനും അന്വേഷണത്തിന്റെ ഭാഗമായി അവസരം നൽകിയിരുന്നത്. ഇതിനായി സബ് കളക്ടർ വികൽപ്പ് ഭരദ്വാജ് രാവിലെ നിലന്പൂർ ഐടിഡിപി ഓഫീസിൽ എത്തുകയും ചെയ്തു. എന്നാൽ പരാതിക്കാരാരും എത്തിയില്ല. അടുത്ത ഒരു സിറ്റിംഗ് കൂടി നടത്തും. 27ന് സ്കൂളിൽ വച്ചായിരിക്കും മൊഴിയെടുക്കൽ. കഴിഞ്ഞ മാസം 17നാണ് അപ്പൻകാപ്പ് കോളനിയിലെ സതീഷ് എന്ന വിദ്യാർഥി സ്കൂളിൽ നിന്നുള്ള വിനോദ യാത്ര കഴിഞ്ഞ് അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചത്. വിനോദ യാത്രപോയ സമയത്തും കുട്ടിക്ക് പനി വന്നിരുന്നു. കൂടെയുണ്ടായിരുന്ന അധ്യാപകർ ഇതിനെ തുടർന്ന് മൈസൂരുവിലെ ആശുപത്രിയിൽ കാണിച്ച്…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടി അടിച്ചേല്‍പ്പിക്കുന്നു; ജില്ലാകളക്ടര്‍ക്ക് പരാതിയുമായി അങ്കണവാടി അധ്യാപികമാര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി അടിച്ചേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിന് പുറമെ ഇവരുടെ വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെ അന്വേഷണങ്ങള്‍ക്ക് അങ്കണവാടി അധ്യാപികമാരെനിയോഗിക്കുന്നുവെന്നതാണ് പരാതി. ബിഎല്‍ഒ മാര്‍ ചെയ്യേണ്ട ഡ്യൂട്ടി അങ്കണവാടി ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് പറഞ്ഞു വിടുന്നതായാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ഒരു അലവന്‍സും നല്‍കാനും അധികൃതര്‍ തയാറാവുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതാത് പ്രദേശത്തെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയാറാക്കി നല്‍കേണ്ട ചുമതല അങ്കണവാടി അധ്യാപികരെ ഏല്‍പ്പിച്ചിരുന്നു. പൊള്ളുന്ന വെയിലത്ത് വീടുകള്‍ തോറും കയറി ഇറങ്ങി ഇവര്‍ ജോലി പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാര്‍ എത്തുന്ന പോളിംഗ് ബൂത്തും, ഐഡി കാര്‍ഡ് നമ്പര്‍ പരിശോധനയും സഹായികളെ എത്തിക്കുന്നതിനെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അടിയന്തര ആവശ്യം എന്ന് പറഞ്ഞാണ് വീണ്ടും ജോലികള്‍ ഏല്പിച്ചിരിക്കുന്നത്. ബിഎല്‍ഒ വിഭാഗവുമായി യാതൊരു ബന്ധമില്ലാത്ത അങ്കണവാടി…
Read Moreനായാടംപൊയിലിൽ മാവോയിസ്റ്റ് സംഘം; തെരച്ചിൽ ഊർജിതമാക്കി തണ്ടർബോൾട്ട്
നിലന്പൂർ: നിലന്പൂർ കക്കാടംപൊയിൽ ചെന്പോത്തി മലവാരത്തിന്റെ താഴ്വാരത്തിലുള്ള നായാടംപൊയിൽ മുതുവാൻ കോളനിയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയ വിവരത്തെത്തുടർന്നു തണ്ടർബോൾട്ട് തെരച്ചിൽ ഉൗർജിതമാക്കി. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഘം കോളനിയിലെത്തിയത്. കക്കാടംപൊയിൽനായാടംപൊയിൽ മേഖലയിൽ ആദ്യമായാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോളനിയിലെ കേലന്റെ വീട്ടിലാണ് മൂന്നംഗസംഘം എത്തിയത്. പിന്നീട് സമീപത്തെ ബിനുവിന്റെയും ബിനുവിന്റെ അമ്മാമൻ സുരേന്ദ്രന്േറയും വീട്ടിലെത്തി. മൂന്ന് പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. എ.കെ.47 ഇനം തോക്കും നാടൻ തോക്കുമുണ്ടായിരുന്നതായി ഇവർ പറഞ്ഞു. കൂട്ടത്തിൽ ഒരാൾ മലയാളവും രണ്ടുപേർ തമിഴ് കലർന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വനത്തിലുള്ളതായും ഭക്ഷണം തീർന്നതായും മാവോയിസ്റ്റുകൾ പറഞ്ഞു. തുടർന്നാണ് കോളനിക്കാർ മൂന്ന് പേർക്ക് ആവശ്യത്തിന് ഭക്ഷണം വെച്ചു നൽകിയത്. അരി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, പഞ്ചസാര, തക്കാളി, കിഴങ്ങ്, സബോള, സോപ്പ് തുടങ്ങി 25 കിലോയോളം വിവിധ സാധനങ്ങൾ കോളനിക്കാരിൽ…
Read Moreപതിനൊന്ന് വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
തിരൂർ: പതിനൊന്നു വയസ് പ്രായമുള്ള വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പിടിയിലായ മദ്രസ അധ്യാപകൻ റിമാൻഡിൽ. പുല്ലൂർ ബദറുൽ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനായ കൻമനം പോത്തനൂർ സ്വദേശി കല്ലുമൊട്ടക്കൽ വീട്ടിൽ അലി (30 )യാണ് അറസ്റ്റിലായത്. കട്ടച്ചിറ കൊട്ടാരം പള്ളിക്കു സമീപം വച്ച് തിരൂർ പോലീസാണ് ഇയാളെ പിടികൂടിയത്. 2018 ഡിസംബർ മുതൽ വിദ്യാർഥിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമണം നടത്തിയ പ്രതി കുട്ടി എതിർത്തതിനെ തുടർന്നു ഹാങ്ങർ കൊണ്ടു പുറത്തു അടിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം, പോക്്സോ കേസുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreബിജെപി സ്ഥാനാര്‍ഥി പട്ടിക; ശ്രീധരന്‍പിള്ളയുടെ മോഹങ്ങള്‍ വെട്ടി ആര്‍എസ്എസ്
കോഴിക്കോട്: എന്‍എസ്എസിന്റെ പരോക്ഷ പിന്തുണയോടെ പത്തനംതിട്ടയില്‍ മത്സരിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ മോഹങ്ങള്‍ വെട്ടി ആര്‍എസ്എസ്. സുരേന്ദ്രനെ മത്സരിപ്പിക്കാൻ ആർഎസ്എസ് മുൻകൈയെടുത്തതാണ് ശ്രീധരൻ പിള്ളയ്ക്കു തിരിച്ചടിയായത്. അവസാന നിമിഷത്തെ മറ്റ് ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് സീറ്റു ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും പാര്‍ട്ടി അധ്യക്ഷന്മാര് മത്സരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടേത് മാത്രം എന്തിന് വിവാദമാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്. അതേസമയം, ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ നേതാവ് എന്ന പ്രതിച്ഛായയാണ് ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടി അധ്യക്ഷനെ കുറിച്ചുള്ളത്. ഈ ഒരു സാഹചര്യത്തില്‍ ശബരിമല കത്തിനില്‍ക്കുന്ന പത്തനംതിട്ടയില്‍ പാര്‍ട്ടി അധ്യക്ഷനെ മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. കെ.സുരേന്ദ്രനെയോ, കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തെയോ ഇവിടെ മത്സരിപ്പിക്കണമെന്നായിരുന്നു ചിന്ത. എന്നാല്‍ സീറ്റിനെക്കുറിച്ച് പരസ്യപ്രതികരണത്തിന് മുതിര്‍ന്നതോടെ കണ്ണന്താനത്തിനെ ഇവിടെ മത്സരിപ്പിക്കാനുള്ള…
Read Moreവെസ്റ്റ് നൈൽ പനി; വിദഗ്ധ സംഘം ഇന്ന് മലപ്പുറത്ത്; പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും സംഘം സന്ദർശിക്കും
മലപ്പുറം: വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ എ.ആർ നഗറിൽ കോട്ടയം വെക്ടർ കണ്ട്രോൾ റിസർച്ച് സെന്ററിൽ നിന്നുള്ള സംഘം ഇന്നു പരിശോധന നടത്തും. പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും സംഘം സന്ദർശിച്ചു വിലയിരുത്തും. സംസ്ഥാന എൻറമോളജി വിഭാഗത്തിൽ നിന്നുള്ള സംഘവും ഇന്നു സ്ഥലം സന്ദർശിക്കുന്നുണ്ട്. സന്ദർശനത്തിനുശേഷം ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീനയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തും. പകർച്ചവ്യാധികൾ തടയാനും രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനുമായി എല്ലാ ബ്ലോക്കുകളിലും സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കൊതുകു നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഉൗർജിതമാണ്. മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും വളർത്തു മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും സാംപിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
Read Moreതൊഴിൽരഹിത വേതന; വിതരണത്തിന് സൗകര്യമൊരുക്കിയില്ല; കുഞ്ഞുങ്ങളുമായെത്തിയവര് പെരുവഴിയില്‍
മുക്കം: ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം വാങ്ങാനെത്തിയവർ അനുഭവിച്ചത് വലിയ ദുരിതം.കൈക്കുഞ്ഞുങ്ങളുമായെത്തിയ നിരവധി സ്ത്രീകൾ അടക്കമുള്ളവരാണ് യാതൊരു സൗകര്യവുമൊരുക്കാത്തതിനെതുടർന്ന് ദുരിതത്തിലായത്. 11 മുതൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്യുമെന്നായിരുന്നു പഞ്ചായത്തധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 8.30 മുതൽ തന്നെ കൊച്ചു കുട്ടികളെയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തുകയും ചെയ്തു.11നും വിതരണത്തിന് നടപടിയൊന്നും കാണാതായതോടെ വന്നവർ ബഹളം തുടങ്ങി. ഇതോടെ സാധാരണ വിതരണം നടത്തുന്ന പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ “സൈബർ ലോക ” ബോധവൽക്കരണ ക്ലാസ് നടക്കുന്നതായി അറിയിച്ച് ഒരു ചെറിയ മുറിയിലേക്ക് വിതരണം മാറ്റുകയായിരുന്നു. കുടിവെള്ളമോ ഫാൻ ഉൾപ്പെടെയുള്ള സംവിധാനമോ ഇല്ലാത്ത റൂമിലെ അസഹ്യമായ ചൂട് കാരണം പിഞ്ചു കുട്ടികൾ കരയാൻ തുടങ്ങിയങ്കിലും അധികൃതരുടെ മനസ്സ് അലിഞ്ഞില്ല. 12.45 ഓടെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് വിതരണം അവിടേക്ക് മാറ്റിയതോടെയാണ് അൽപ്പമെങ്കിലും ആശ്വാസമായത്. അപ്പോഴേക്കും പലരും ക്ഷീണിച്ച്…
Read Moreവെസ്റ്റ്നൈൽ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്; ആശങ്ക വേണ്ടെന്നു കളക്ടർ
തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ പനി ബാധിച്ചു ആറു വയസുകാരൻ മരിച്ചതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. എന്നാൽ ഇതുവരെയായും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘത്തിനോ സംസ്ഥാന ആരോഗ്യവകുപ്പിനോ ആയിട്ടില്ല. പക്ഷികളിൽ നിന്നു ക്യൂലെക്സ് കൊതുകുകളിലൂടെ മനുഷ്യരിലേക്കു വൈറസ് ബാധിക്കുന്നതാണ് അപകടം. വൈറസിനെതിരെ മരുന്നില്ലെന്നതും അതീവ ഗൗരവകരമാണ്. എന്നാൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു വെസ്റ്റ് നൈൽ വൈറസ് പടരില്ലെന്നതു ആശ്വാസമാണ്. യുകെജി വിദ്യാർഥിയായ മുഹമ്മദ് ഷഹനു ഫെബ്രുവരി 19ന് പനിയും ഛർദിയും അനുഭവപ്പെട്ടതോടെയാണ് വൈറസ് ബാധയുടെ ചുരുളഴിയുന്നത്. കോട്ടക്കലിലെയും കോഴിക്കോട്ടെയും പ്രമുഖ ആശുപത്രികളിൽ നിന്നൊന്നും രോഗകാരണം കണ്ടെത്താനായിരുന്നില്ല. പിന്നീട് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മാർച്ച് എട്ടിനു പരിശോധനാ ഫലം വന്നതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ അതീവ സുരക്ഷാവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയിൽ നിന്നു ആശാവഹമായ പ്രതികരണങ്ങളുണ്ടായെങ്കിലും പ്രതീക്ഷകളെ…
Read Moreകളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ടേ..; കുട്ടികൾക്ക് ബൈക്ക് വാങ്ങി നൽകരുത്! മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: കുട്ടികളോടുള്ള സ്നേഹം ചെറുപ്രായത്തിൽ ബൈക്ക് വാങ്ങി നൽകിയാകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾക്കു പോലീസ് മുന്നറിയിപ്പ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷാകര്ത്താക്കള്ക്കെതിരേ കേസ് എടുക്കുമെന്നും പോലീസ് പറയുന്നു. മുന്നറിയിപ്പ് ഇങ്ങനെ- പത്താം ക്ലാസ് കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് ‘എനിക്ക് ബൈക്ക് വാങ്ങിത്തരുമോ ’എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിര്‍ന്നവര്‍ അവ ഓടിക്കുന്നതു കാണുമ്പോഴുള്ള ആവേശവും കുട്ടികള്‍ക്കു പ്രലോഭനമാകുന്നു. ഒപ്പം രക്ഷിതാക്കള്‍ക്കു പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിർബന്ധബുദ്ധിക്കു മുന്നില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാല്സല്യത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കുകയാണ് രക്ഷിതാക്കളിൽ ചിലർ. പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും കൂടുതല്‍ ആളുകളെ കയറ്റിയും ഓടിക്കുന്നതു വ്യാപകമാണ്. 18 വയസിനു മുന്‍പ് മക്കൾക്കു ബൈക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ…
Read More