കോഴിക്കോട്: കുട്ടികളോടുള്ള സ്നേഹം ചെറുപ്രായത്തിൽ ബൈക്ക് വാങ്ങി നൽകിയാകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾക്കു പോലീസ് മുന്നറിയിപ്പ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷാകര്ത്താക്കള്ക്കെതിരേ കേസ് എടുക്കുമെന്നും പോലീസ് പറയുന്നു. മുന്നറിയിപ്പ് ഇങ്ങനെ- പത്താം ക്ലാസ് കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് ‘എനിക്ക് ബൈക്ക് വാങ്ങിത്തരുമോ ’എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിര്‍ന്നവര്‍ അവ ഓടിക്കുന്നതു കാണുമ്പോഴുള്ള ആവേശവും കുട്ടികള്‍ക്കു പ്രലോഭനമാകുന്നു. ഒപ്പം രക്ഷിതാക്കള്‍ക്കു പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിർബന്ധബുദ്ധിക്കു മുന്നില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാല്സല്യത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കുകയാണ് രക്ഷിതാക്കളിൽ ചിലർ. പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും കൂടുതല്‍ ആളുകളെ കയറ്റിയും ഓടിക്കുന്നതു വ്യാപകമാണ്. 18 വയസിനു മുന്‍പ് മക്കൾക്കു ബൈക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ…
Read MoreCategory: Kozhikode
തെരഞ്ഞെടുപ്പ് പോസ്റ്റർ പോസ്റ്റിൽ പതിച്ചാൽ എട്ടിന്റെ പണി; രാഷ്ട്രീയ മുഖം നോക്കാതെയുള്ള കെഎസ്ഇബിയുടെ നടപടി ഷോക്കടിപ്പിക്കുന്നത്
കോഴിക്കോട്: തെരഞ്ഞെടുപ്പൊക്കെ ശരി തന്നെ..നിങ്ങള്‍ക്ക് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കാം. പക്ഷെ കളി ഐസ്ഇബിയോട് വേണ്ട. ഏത് കൊമ്പത്തെ സ്ഥാനാര്‍ഥിയായാലും “ഫ്യൂസ്’ ഊരിപ്പോകും. ട്രാന്‍സ്ഫോമറുകളിലോ വൈദ്യൂതി തുണുകളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വല്ല പോസ്റ്ററുകളോ ബാനറുകളോ കണ്ടാല്‍ കെഎസ്ഇബി “എട്ടിന്റെ പണി’ തരും. വൈദ്യുതി തൂണുകളിലെ പാര്‍ട്ടി ചിഹ്നങ്ങള്‍ കരിഓയില്‍ അടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനുള്ള ചിലവാകട്ടെ പാര്‍ട്ടികളില്‍ നിന്നും ഇടാക്കാനാണും തീരുമാനമുണ്ട്. 25,000 മുതല്‍ 30,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഗ്രാമങ്ങളിലും നഗരങ്ങളിലും വൈദ്യുതി തൂണുകളില്‍ ബുക്ക്ഡ് എന്ന് എഴുതുന്നത് പതിവാണ്. ഇതിനായി പോസ്റ്റുകള്‍ വെള്ള പെയിന്റടിച്ച് വൃത്തിയാക്കി വച്ചുകഴിഞ്ഞു. ഇത്തരം സ്ഥലങ്ങളിലെല്ലാം പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തുകഴിഞ്ഞു. പക്ഷെ അപ്പോഴും സ്വന്തം പാര്‍ട്ടി ചിഹ്നം പതിപ്പിച്ചതിന് ഇടതു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പണിതരും എന്ന് വിശ്വസിക്കാന്‍ ഒരു വിഭാഗം പാര്‍ട്ടി…
Read Moreജീവിക്കാനും കുടുംബം പോറ്റാനും ഒറ്റക്കാലിൽ പൊരിവെയിലിലും തളരാതെ സുബ്രഹ്മണ്യൻ
കൽപ്പറ്റ: ജീവിക്കാനും കുടുംബം പോറ്റാനും പൊരിവെയിലിൽ ഒറ്റക്കാലിൽ നിന്ന് വിശ്രമമില്ലാതെ കേബിൾ കുഴിയെടുക്കുകയാണ് തമിഴ്നാട് പഴനി സ്വദേശി സുബ്രഹ്മണ്യൻ. കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡിലാണ് സുബ്രമണ്യൻ പൊരിവെയിലിലും കേബിൾ കുഴിയെടുക്കുന്നത്.57 കാരനായ സുബ്രഹ്മണ്യൻ 17-ാം വയസിലാണ് കൂലിപ്പണിക്കായി ആദ്യമായി കേരളത്തിലെത്തുന്നത്. നാൽപത് വർഷമായി കേരളത്തിൽ എല്ലാ ജില്ലകളിലും കൂലിപ്പണിയെടുക്കുകയാണ്. ഭാര്യയും മകനും നാട്ടിലായതിനാൽ ഇടയ്ക്കൊക്കെ നാട്ടിൽ പോയി താമസിക്കും. റോഡരികിൽ ബിഎസ്എൻഎല്ലിനുവേണ്ടി കേബിൾ കുഴിയെടുക്കുന്നതിനിടെ 1994ൽ രാമനാട്ടുകരയിൽ വച്ച് ചരക്ക് ലോറിയിടിച്ചാണ് സുബ്രഹ്മണ്യന്റെ ഇടതു കാൽ നഷ്ടമായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നെ നാട്ടിൽ പോയി കുറച്ചു കാലം വിശ്രമിച്ചു. നഷ്ടപരിഹാരമോ ഇൻഷ്വറൻസ് തുകയോ ലഭിച്ചില്ല. ചികിത്സാ ചെലവും ജോലിയില്ലായ്മയും കാരണം കുടുംബം പ്രതിസന്ധിയിലായതോടെ വാക്കറിന്റെ സഹായത്തോടെ വീണ്ടും കേരളത്തിലെത്തി. ഒറ്റക്കാലിൽ നിന്ന് കേബിൾ കുഴിയെടുക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് കഠിനമായ ശ്രമത്തിലൂടെ…
Read Moreതീപിടിത്തം മൂലം മാറ്റിവെച്ച ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏകീകൃത കഴുകൻ സർവേ ഏപ്രിലിൽ
കൽപ്പറ്റ: കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളിലും വയനാട് വന്യജീവി സ്ങ്കേതത്തിലെ കുറിച്യാട് റേഞ്ചിലും ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഏകീകൃത കഴുകൻ സർവേ ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏപ്രിലിൽ നടത്തും. വൾച്ചർ കണ്‍സർവേഷൻ വർക്കിംഗ് ഗ്രൂപ്പ് ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കഴുകൻമാരുടെ സാന്നിധ്യമുള്ള വനമേഖലകളിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താനിരുന്ന സർവേയാണ് ഏപ്രിലിലേക്കു മാറ്റിയത്. ദക്ഷിണേന്ത്യൻ വനങ്ങളിൽ, പ്രത്യേകിച്ചും കാട്ടുതീ വൻ നാശം വിതച്ച പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചതിനുശേഷം സർവേ തീയതി തീരുമാനിക്കുമെന്ന് വർക്കിംഗ് ഗ്രൂപ്പ് മെന്പറും കണ്‍സർവേഷൻ ബയോളജിസ്റ്റുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ദിവസം 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകൻ. തെന്നിന്ത്യയിൽ വയനാട് വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കർണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗർഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് പ്രധാനമായും…
Read Moreടി.സിദ്ദിഖിന് “ഈസി വാക്കോവര്‍’ നല്കാന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ തന്നെ കളത്തിലിറക്കണമെന്ന ഉറച്ചനിലപാടുമായി ഉമ്മന്‍ചാണ്ടി. ഇന്ന് ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കും. മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടി.സിദ്ദിഖിനെ ആലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബുവിനെയടക്കമുളള നേതാക്കളെ വെട്ടി ടി.സിദ്ദിഖിന് കുന്നമംഗലം സീറ്റ് നല്‍കിയതിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ടി.എ.റഹീമിനോട് സിദ്ദിഖ് തോറ്റു. ഈ ഒരു സാഹചര്യത്തില്‍ കുടിയാണ് പ്രിയ ശിഷ്യനെ വയനാട്ടില്‍ തന്നെ മത്സരിപ്പിച്ച് “ഈസി വാക്കോവര്‍’നല്കാന് മുന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയില്‍ തന്നെ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ ഇവിടേക്ക് കെട്ടിയിറക്കേണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. സ്വന്തം സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണിത്. മറ്റൊരു സാധ്യതയായ…
Read Moreവടകരയിൽ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകൾ; സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുന്നത് എതിർത്ത് പോസ്റ്ററുകൾ. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വടകരയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാല് സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെ വടകരയിലേക്ക് മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്.
Read Moreവേനൽ കനക്കുന്നു; ദാഹശമനിയായ ചെറുനാരങ്ങ വില നാലിരട്ടിയായി
എടപ്പാൾ: ഭൂമി ചുട്ടുപൊള്ളുന്നു. കുടി വെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടിത്തുടങ്ങിയതോടെ ദാഹശമനിയായി ഉപയോഗിക്കുന്ന ചെറുനാരങ്ങ വിലയിലും വൻ വർധനവാണ് വന്നെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടു കനക്കുന്നതിനാൽ തന്നെ ഇത്തവണ ചെറുനാരങ്ങയ്ക്ക് 200 നു മുകളിൽ വില കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മാസങ്ങൾക്കുമുന്‍പ് 25 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് നൂറിനു മുകളിൽ എത്തിക്കഴിഞ്ഞു. ഇതിൽ തന്നെ രണ്ടുതരത്തിൽ കച്ചവടം നടന്നുവരുന്നുണ്ട് ചെറുതും വലുതുമായി തരംതിരിച്ചാണ് കച്ചവടം. ചെറിയ ഇനങ്ങൾ അച്ചാറുകൾ തയാറാക്കാൻ ഉപയോഗിക്കുന്പോൾ വലിയവ ഒൗഷധകൂട്ടുകൾക്കും സർബത്ത് കച്ചവടക്കാർക്കുമായാണ് തരം തിരിച്ച് വിൽപന നടത്തുന്നത്. ഒട്ടേറെ ഒൗഷധഗുണമുള്ള ചെറുനാരങ്ങ ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിൽ മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാൻ ആരുമില്ല. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാൻ കഴിവുള്ളതുമാണ്.
Read Moreകോഴിക്കോട് മണ്ഡലത്തില്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍; എട്ട് ട്രാന്‍സ് ജെന്‍ഡറുകള്‍
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ ഇത്തവണ വിധി എഴുതുന്നത് 12,64,844 പേര്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍ .6,51,560 സ്ത്രീകളാണ് ഇത്തവണ സമ്മതിദാനഅവകാശം വിനിയോഗിക്കുക. 6,13,276 പുരുഷന്മാരാണ് മണ്ഡലത്തിലുള്ളത് ഇതിനു പുറമേ എട്ട് ട്രാന്‍സ് ജെന്ഡറുകളാണ് മണ്ഡലത്തിലുള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരിയില്‍ 99,567 പുരുഷന്മാരും 1,069,98 സ്ത്രീകളുമാണ് ഉള്ളത്. എലത്തൂരില്‍ 88,682 പുരുഷന്മാരും 96,679 സ്ത്രീകളുമാണ് ഉള്ളത്. കോഴിക്കോട് നോര്‍ത്തില്‍ ഇത് യഥാക്രമം77,429,86,358 എന്നിങ്ങനെയാണ്. സൗത്തില്‍ 69,072 പുരുഷന്മാരും 74,232 സ്ത്രീകളുമുണ്ട്. ബേപ്പൂരില്‍ 91,461 പുരുഷന്മാരും 95,999 സ്ത്രീകളുമുണ്ട്.കുന്നമംഗലത്ത് 1,02,585 പുരുഷന്മാരും 83,869 സ്ത്രീകളും ഉണ്ട്. കൊടുവള്ളിയില്‍ ഇത് 84,480, 83,869 എന്നിങ്ങനെയാണ്. കോഴിക്കോട്നോര്ത്തിലും കുന്നമംഗലത്തും നാല് വീതം ട്രാന്‍സ് ജെന്ഡറുകളുണ്ട്.
Read Moreകൊടിയത്തൂരിലെ യുവാവിന്റെ മരണം ; അമിത ലഹരി ഉപയോഗം മൂലമെന്ന് സംശയം
മുക്കം: അടുത്ത കാലത്ത് വരെ ടൗണുകൾ കേന്ദ്രീകരീകരിച്ച് പ്രവർത്തനം ശക്തതമായിരുന്ന ലഹരി മാഫിയ ഗ്രാമ പ്രദേശങ്ങളിലേക്കുംലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ഇന്നലെ രാത്രി മരിച്ച കൊടിയത്തൂർ സ്വദേശി ദാനിഷ് .വീട്ടിൽ നിന്ന് തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങി പോയ യുവാവിന്റെ മരണവാർത്തയാണ് രാത്രി വീട്ടുകാർ അറിയുന്നത്. അമിതമായി ലഹരി ഉപയോഗിച്ച് അവശനിലയിലായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തള്ളിയ ശേഷം മറ്റൊരാളുടെ നമ്പറും നൽകി കൂടയുണ്ടായിരുന്നവർ മുങ്ങുകയായിരുന്നു. രാത്രി ഏഴിന്യുവാവ് മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്. ഇവരെ പിടികൂടിയാലെ കൂടുതൽ വിവരം അറിയാൻ സാധിക്കൂ. പോസ്റ്റ്മോർട്ടം റിപ്പാർട്ട് ലഭിച്ചാൽ ഏത് തരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നും എത്ര അളവ് ഉപയോഗിച്ചെന്നും അറിയാനാവും. ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പും പോലീസും നടപടികൾ…
Read Moreമാവോയിസ്റ്റ് ജലീലിന്റെ മരണം: കേസെടുക്കുന്നതിനു മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിക്കുന്നു
കൽപ്പറ്റ: മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് സി.പി. ജലീൽ മാർച്ച് ആറിനു രാത്രി ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്തു അന്വഷണം നടത്തുന്നതിനു ഉത്തരവു തേടി മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിക്കും. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ) പ്രവർത്തകൻ അഡ്വ.പി.എ. പൗരൻ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അഡ്വ.തുഷാർ നിർമൽ സാരഥി, സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സ്(സിപിഡിആർ) പ്രതിനിധി എസ്. ഗോപാൽ, സഖാവ് വർഗീസ് അനുസ്മരണ സമിതി കണ്‍വീനർ ഗ്രോ വാസു എന്നിവർ അറിയിച്ചതാണ് വിവരം. റിസോർട്ടിൽ നടന്ന വെടിവയ്പ്പിലും ജലീലിന്റെ മരണത്തിലും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഉപവൻ റിസോർട്ട് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.ശ്രീനവാസന്റെ മേൽനോട്ടത്തിൽ അന്വേഷിക്കുന്നത്. റിസോർട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതിനായി പണം പിരിച്ചതിനുമാണ് കേസുകളിൽ ഒന്ന്. പോലീസുകാരെ വെടിവച്ചുകൊല്ലാൻ…
Read More