തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്നു; ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​യു​മാ​യി അങ്കണ‍​വാ​ടി അ​ധ്യാ​പി​ക​മാ​ര്‍

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി അ​ടി​ച്ചേ​ല്‍​പ്പി​ച്ച് അങ്കണവാ​ടി ജീ​വ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് പു​റ​മെ ഇ​വ​രു​ടെ വോ​ട്ട​ര്‍ ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കാ​ര്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് അങ്കണ​വാ​ടി അ​ധ്യാ​പി​ക​മാ​രെ​നി​യോ​ഗി​ക്കു​ന്നു​വെ​ന്ന​താ​ണ് പ​രാ​തി.

ബി​എ​ല്‍​ഒ മാ​ര്‍ ചെ​യ്യേ​ണ്ട ഡ്യൂ​ട്ടി അങ്കണവാ​ടി ജീ​വ​ന​ക്കാ​രു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ച് പ​റ​ഞ്ഞു വി​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​ല​വ​ന്‍​സും ന​ല്‍​കാ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​വു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​ത് പ്ര​ദേ​ശ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ന​ല്‍​കേ​ണ്ട ചു​മ​ത​ല അങ്കണവാ​ടി അ​ധ്യാ​പി​ക​രെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു.

പൊ​ള്ളു​ന്ന വെ​യി​ല​ത്ത് വീ​ടു​ക​ള്‍ തോ​റും ക​യ​റി ഇ​റ​ങ്ങി ഇ​വ​ര്‍ ജോ​ലി പൂ​ര്‍​ത്തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ത്തു​ന്ന പോ​ളിം​ഗ് ബൂ​ത്തും, ഐ​ഡി കാ​ര്‍​ഡ് ന​മ്പ​ര്‍ പ​രി​ശോ​ധ​ന​യും സ​ഹാ​യി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ചും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വീ​ണ്ടും നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ആ​വ​ശ്യം എ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ണ്ടും ജോ​ലി​ക​ള്‍ ഏ​ല്‍​പി​ച്ചി​രി​ക്കു​ന്ന​ത്.

ബി​എ​ല്‍​ഒ വി​ഭാ​ഗ​വു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത അങ്കണവാ​ടി ജീ​വ​ന​ക്കാ​രെ ഇ​ത്ത​രം ജോ​ലി ചെ​യ്യി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​ധി​കൃ​ര്‍ ചെ​വി​കൊ​ള്ളി​ല്ലെ​ന്നാ​ണ് അങ്കണ്‍​വാ​ടി വ​ര്‍​ക്കേ​ഴ്‌​സ് ആൻഡ് ഹെ​ല്‍​പ്പേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ്യൂ​ട്ടി​ക്കി​ട്ട​വ​ര്‍​ക്ക് പോ​ലും ഇ​തു​വ​രെ അ​ല​വ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി ത​ങ്ങ​ളെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും അങ്കണവാ​ടി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍.

Related posts