സ്വന്തം ലേഖകന്‍ കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേ അതിനെ നേരിടാന്‍ അരയും തലയും മുറുക്കി ബിജെപി. രാഹുലില്‍ വയനാട്ടില്‍ എത്തിയാല്‍ അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനാണ് ബിജെപി തീരുമാനം. നിലവില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരിക്കുന്നത്. രാഹുല്‍ എതിര്സ്ഥാനാര്ഥിയാകുകയാണെങ്കില് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം സീറ്റ് വച്ചുമാറാന്‍ തയാറാണെന്ന് തുഷാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ തുഷാര്‍ അല്ലെങ്കില്‍ ബിജെപിയുടെ സമുന്നതനായ നേതാവ് എന്നതാണ് ലക്ഷ്യം. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ അനൂകൂല നിലപാടാണ് ഉള്ളത്. നിലവില്‍ തൃശൂരില്‍ മത്സരിക്കാന്‍ തയാറായ തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ തുഷാറിന് ലഭിക്കുന്ന മൈലേജ് വലുതായിരിക്കുമെന്ന് ബിഡിജെഎസും കുരുതുന്നു. ഇക്കാര്യത്തില്‍ തുഷാറിനും മറിച്ചൊരു അഭിപ്രായമില്ലെന്നാണ് അറിയുന്നത്. രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായാല്‍ പോലും…
Read MoreCategory: Kozhikode
പ്രവർത്തകർ ആഹ്ലാദത്തിൽ; രാഹുലിനെ വരവേൽക്കാൻ പോസ്റ്ററുകൾ പതിച്ചു തുടങ്ങി
എടക്കര: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതിനു മുന്‍പേ തന്നെ വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചുതുടങ്ങി. അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടണമെന്ന് രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.പി.സി.സി ആവശ്യമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്‍പേതന്നെ മതേതര ഇന്ത്യയുടെ രാജകുമാരന് വയനാട്ടിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെ പ്രവർത്തകർ മേഖലയിൽ പോസ്റ്ററുകൾ തയാറാക്കുകയും പതിക്കുകയും ചെയ്തിരിക്കുകയാണ്. മൂത്തേടം കാരപ്പുറം ടൗണിലാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ വിജയിപ്പിക്കുകയെന്നുമുള്ള പോസ്റ്റുകൾ പതിച്ചിരിക്കുന്നത്. കാരപ്പുറത്തും നെല്ലിക്കുത്തിലുമാണ് വിവിധ സ്ഥലങ്ങളിലായി പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നിരത്തിയിട്ടുള്ളത്. രാഹുൽ മത്സരിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നേതൃത്വത്തിൽ…
Read Moreപരിമിതികളോട് പൊരുതി മകളെ പഠിപ്പിച്ച് ഡോക്ടറാക്കി; ആംബുലൻസ് ഡ്രൈവർ അലി സ്നേഹയുടെ സന്തോഷത്തിലൂടെ…
കൽപ്പറ്റ: പരിമിതികളോടു പൊരുതി മകളെ ഡോക്ടറാക്കിയതിന്റെ ആനന്ദത്തിൽ ആംബുലൻസ് ഡ്രൈവർ. കാക്കവയൽ തെനേരിയിലെ ആംബുലൻസ് ഡ്രൈവർ മമ്മസ്റാഹിൽ വീട്ടിൽ അലി എന്ന സ്നേഹ അലിയുടെ മകൾ അഷ്ന അലിയാണ് തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിൽ നിന്നും എംബി ബിഎസ് ബിരുദം നേടിയത്. കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും മീനങ്ങാടി ഗവ.ഹയർ സെക്കൻഡി സ്കൂളിലുമായി സെക്കൻഡറി, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ അഷ്നയ്ക്കു മെരിറ്റിലാണ് എംബിബിഎസ് അഡ്മിഷൻ ലഭിച്ചത്. പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരു വർഷം എൻട്രൻസ് പരിശീലനം നേടിയാണ് മെഡിക്കൽ പഠനത്തിനു പരീക്ഷ എഴുതിയത്. വർഷങ്ങളായി ആംബുലൻസ് ഡ്രൈവറാണ് അലി. സ്നേഹ എന്നാണ് ആംബുലൻസിനു പേര്. അതുകൊണ്ടാണ് അലിക്കു സ്നേഹ അലിയെന്ന വിളിപ്പേരു വീണത്. പിന്നോക്ക പ്രദേശത്തെ പാവപ്പെട്ട രോഗികൾക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നാണ് ഡോ. അഷ്നയുടെ ആഗ്രഹം. ബുഷ്റയാണ് മാതാവ്. അജ്മൽ അലി സഹോദരനാണ്.
Read Moreവിവാഹ വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിക്ക് പീഡനം; പത്തൊമ്പതുകാരൻ അറസ്റ്റിൽ
വടകര: വിവാഹ വാഗ്ദാനം നൽകി പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര ഐസ് റോഡ് അങ്ങേപീടികയിൽ മുഹമ്മദ് അഫ്രീദിനെയണ് (19) എസ്ഐ ഷൈൻ അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടിലും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തുവച്ച് കാറിലും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പോക്സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽഎൽജെഡിയിൽ അമർഷം പുകയുന്നു; വിശദീകരണ യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം
മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ ഇടത് മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ലോക് താന്ത്രിക് ജനതാദൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അണികൾ. മുക്കത്ത് നടന്ന നാല് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിലുള്ള അമർഷം പ്രാദേശിക നേതാക്കൾ അടക്കമുള്ള അണികൾ ശക്തമായി പ്രകടിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് എൽജെഡി സംസ്ഥാന നേതൃത്വം തുറന്ന് സമ്മതിക്കുകയും ചെയ്തു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എൽജെഡി പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് യോഗം ചേർന്നത്. സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും അത് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു. വിമർശനങ്ങൾ പാർട്ടി നേതൃത്വം ഉൾക്കൊള്ളുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നിലപാടല്ലാതെ ഒരു നിലപാടും സ്വീകരിക്കാൻ കഴിയില്ല. യുഡിഎഫിൽ നിന്ന്…
Read Moreസിസ്റ്റർ ലിസിയുടെ അവസരോചിത ഇടപെടൽ അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി; കോളനിയിൽ ആദിവാസി യുവതിക്കു സുഖപ്രസവം
പനമരം: നഴ്സിന്റെ അവസരോചിത ഇടപെടൽ ആദിവാസി കോളനിയിൽ യുവതിയുടെ സുഖപ്രസവത്തിനു വഴിയൊരുക്കി. പഞ്ചായത്തിലെ ഏഴ്,എട്ട് വാർഡുകളുടെ ചുമതലയുള്ള പബ്ലിക് ഹെൽത്ത് നഴ്സ് ലിസി മാത്യുവിന്റെ സേവനതത്പരതയാണ് പുഞ്ചവയൽ പണിയ കോളനിയിലെ രാഗിണി ശങ്കരനു പ്രസവത്തിൽ തുണയായത്. രാഗിണി പ്രസവവേദനയാൽ പുളയുന്ന വിവരം ഇന്നലെ വെളുപ്പിനു കോളനിയിലെ മുത്തുവെന്ന സ്ത്രീയാണ് ടെലിഫോണിലൂടെ ലിസിയെ അറിയിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വാഹനം വിളിച്ചിട്ടു കിട്ടുന്നില്ലെന്നും കോളനിക്കടുത്തു കാപ്പിത്തോട്ടത്തിൽ ആനകൾ ഇറങ്ങിയിട്ടുണ്ടെന്നും മുത്തു പറഞ്ഞു. വൈകാതെ സ്വന്തം വാഹനത്തിൽ കോളനിയിലെത്തിയ ലിസി പ്രസവമെടുത്തു. തുടർന്നു അമ്മയെയും കുഞ്ഞിനെയും പനമരം ഗവ.ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളുള്ള രാഗിണിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ വർഷം നടവയൽ ചെക്കിട്ട കോളനിയിലെ ബിന്ദു ബാലന്റെ പ്രസവം എടുത്തതും സിസ്റ്റർ ലിസിയാണ്. ആത്മധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുമാണ് നേരത്തേ ബിന്ദുവിന്റെയും ഇപ്പോൾ രാഗിണിയുടെയും പ്രസവം എടുക്കാൻ…
Read Moreനാദാപുരം ഗവൺമെന്റ് കോളജിൽ മദ്യപാനികളുടെ വിളയാട്ടം: മരപ്പലകകൾ തീ വച്ചു നശിപ്പിച്ചു
നാദാപുരം: കിണമ്പ്ര കുന്നിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നാദാപുരം ഗവ. കോളജിൽ മദ്യപാനികൾ മരപ്പലകകൾ തീവച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിത്തം ഉണ്ടായത്.കോളജിന്റെ നിർമാണ പ്രവർത്തനം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മരപ്പലകകൾക്കാണ് തീ പിടിച്ചത്.നാദാപുരം പോലീസും ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തീയണച്ചു. 30,000 ത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.സംഭവ സ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളും രണ്ട് യുവാക്കളെയും നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.മാസങ്ങൾക്ക് മുമ്പും കോളജിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം ഉണ്ടായിരുന്നു. ജനൽ ചില്ലുകളും, കുടിവെള്ള പൈപ്പുകളും തകർത്തിരുന്നു. രാത്രി കാലങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.കോളജ് കോമ്പൗണ്ടിൽ പോലീസും നാട്ടുകാരും നടത്തിയ പരിശോധനയിൽ മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്.
Read Moreമായാതെ കിടക്കുന്നു 67 ലെ “പശുവും കിടാവും’; നമ്മുടെ ചിഹ്നത്തിന്റെ ആ പ്രമുഖ പാർട്ടിയെ അറിയാം
കൊയിലാണ്ടി: ഹെടെക്ക് വിദ്യയൊന്നുമില്ലാതിരുന്ന പഴയ തെരഞ്ഞെടുപ്പുകാലത്തെ പ്രചരണ തന്ത്രങ്ങള്‍ എപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയവഴിയും മറ്റും ചൂടുപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ “പശുവും കിടാവും’ ഇന്നും മായാതെ നില്ക്കുന്നു. 1967ല്‍ കൊയിലാണ്ടി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഇ.നാരായണന് നായര്‍ക്ക് വേണ്ടിയുള്ള ചുവരെഴുത്താണ് കൊയിലാണ്ടിയില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. ഐസ് പ്ലാന്റ് റോഡിലെ പഴയ കെട്ടിടത്തിന്റെ മുകളിലാണ് ഇന്നും “പശുവും കിടാവും’ ഉള്ളത്. ചുമരില്‍ നീലം കൊണ്ടാണ്എഴുതിയിരിക്കുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ എത്ര സാഹസപ്പെട്ടായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന ചിന്തയാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്കുള്ളത്. ഇതോടൊപ്പം “ജനനന്മയ്ക്കും രാജ്യപുരോഗതിക്കും’ എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട് . ഇത് ഏതാണ്ട് മാഞ്ഞു പോയിട്ടുണ്ട്.
Read Moreസംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്; 6000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിന് മികച്ച സുരക്ഷയും
മലപ്പുറം: ഇന്ധനത്തിനായി മലപ്പുറത്തുകാർക്ക് ഇനി പന്പുകളെ മാത്രം ആശ്രയിക്കേണ്ടി വരില്ല. ടാങ്കറിൽ വീട്ടുപടിക്കൽ വരെ ഇനി ഇന്ധനമെത്തുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പന്പ് മലപ്പുറത്ത് പ്രവർത്തനം സജ്ജമായി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി പൂനെയിലെ റീപോസ്റ്റ് എന്ന സ്റ്റാർട്അപ്പ് കന്പനിയുമായി ചേർന്ന് രാജ്യത്ത് ആരംഭിക്കുന്ന മൊബൈൽ പന്പുകളിലെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയിരിക്കുന്നത്. പൂക്കോട്ടൂരിലെ പിഎംആർ പെട്രോളിയം ഏജൻസിയാണ് മലപ്പുറത്തെ വിതരണക്കാർ. വലിയ ടാങ്കർ ലോറിയിൽ നിന്ന് വാഹനങ്ങളിലേക്ക് പെട്രോൾ നിറയ്ക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. സാധാരണ പന്പുകളിലുള്ളതു പോലെ ഫില്ലിംഗ് യൂണിറ്റ് ലോറിയിൽ ഘടിപ്പിച്ചിരിക്കുകയാണ്. ടാങ്കർ സ്ഥിരമായി ഒരു റൂട്ടിലൂടെ സഞ്ചരിച്ച് ഇന്ധന വിതരണം നടത്തും. 6000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിന് മികച്ച സുരക്ഷാസംവിധാനങ്ങളുമുണ്ട്. മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. ഒരു പന്പുമായി ബന്ധപ്പെട്ട്…
Read Moreസ്ഥാനാര്‍ഥികളായി; ഇനി ആവേശം മീനച്ചൂടിലേക്ക് ; ജനപ്രിയ എംപിക്കും എംഎല്‍എയ്ക്കും ഇടയിലേക്ക് യുവമോര്‍ച്ച അധ്യക്ഷനും
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥികളായതോടെ കോഴിക്കോട് ലോക്സഭാ മണ്ഡലം ആവേശത്തിന്റെ മീനച്ചൂടിലേക്ക്. നഗരവും ഗ്രാമവും ഒരുപോലെ തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നുകഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ. പ്രദീപ് കുമാറും യുഡിഎഫ്സ്ഥാനാര്‍ഥി എം.കെ.രാഘവനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.പി. പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുള്ളത്. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഇടതുമുന്നണി നടത്തിയ നീക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആദ്യഘട്ടത്തില്‍ അവരെ മുന്നിലെത്തിച്ചു. എം.കെ.രാഘവന് തന്നെയാണ് സ്ഥാനാര്ഥിയെന്നറിയാമായിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് പ്രഖ്യാപനം വരുന്നതുവരെ കാത്തിരുന്നേശഷമാണ് മുഴുവന്‍ സമയ പ്രചാരണങ്ങള്‍ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ഇന്നുമുതല്‍ ബിജെപി സ്ഥാനാര്‍ഥിയും പ്രചരണം തുടങ്ങി. ഇതോടെ ക്ലാസിക് പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതിനകം കോഴിക്കോട് മാറികഴിഞ്ഞു. ഇരുമുന്നണികളിലെയും ജനപ്രിയ സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ഇവരെ എതിരിടാനെത്തുന്നത് യുവത്വത്തിന്റെ പ്രതീകവും യുവമോര്‍ച്ച സമരമുഖങ്ങളിലെ സജീവ സാന്നിധ്യവുമായ കെ.പി. പ്രകാശ്ബാബുവാണ്. നേരത്തെ തന്നെ ഇദ്ദേഹമാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിരുന്നു. കോഴിക്കോട് പുത്തൂര്‍മഠം അമ്പിലോളിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.…
Read More