മൊ​ബൈ​ല്‍ ക​ണ്ടാ​ല്‍ ര​ക്ഷ​പ്പെ​ട്ടോ…തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക്  ആ​പ്പി​ട്ട് “സു​ര​ക്ഷ’..!

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് എ​ട്ടി​ന്‍റെ പ​ണി​യു​മാ​യി ഇ​നി മൊ​ബൈ​ല്‍ അ​പ്പും. നാ​ട്ടു​കാ​രു​ടെ വി​ഹാ​ര​ത്തി​ന് ത​ട​സ്സം​നി​ല്‍​ക്കു​ന്ന നാ​യ്ക്ക​ളെ ഇ​നി മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചും ത​ള​യ്ക്കാം. തെ​രു​വ് നാ​യ​യെ പി​ടി​ക്കാ​നും സ​ഹാ​യി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി സ്വീ​ക​രി​ക്കാ​നു​മാ​യി മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കു​ടും​ബ​ശ്രീ ത​യാ​റാ​യി .

സം​സ്ഥാ​ന മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷ എ​ന്ന പേ​രി​ലാ​ണ് മൊ​ബൈ​ല്‍ ആ​പ്പ് ഒ​രു​ക്കു​ന്ന​ത്. ആ​പ്പി​ല്‍ ക​യ​റി നാ​യ്ക്ക​ളെ പി​ടി​ക്കാ​ന്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ക്കാ​നും മ​റ്റു​വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നും സാ​ധി​ക്കും. അ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ പ​ദ്ധ​തി​യു​ടെ (എ​ബി​സി) മേ​ല്‍​നോ​ട്ട​ത്തി​നാ​യു​ള്ള ആ​പ്പ് ലോ​ക വി​ഡ്ഡി​ദി​ന​മാ​യ ഏ​പ്രി​ല്‍ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കും. കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നാ​ണ്

ഇ​തി​നു​ള്ള സ​ഹാ​യം ചെ​യ്യു​ന്ന​ത്. ഒ​രു മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ വി​വ​രം ല​ഭ്യ​മാ​കും. കൂ​ടു​ത​ല്‍ നാ​യ്ക​ളു​ള്ള​ത് എ​വി​ടെ​യെ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് ആ​പ്പ് വ​ഴി അ​റി​യി​ക്കാം.​

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മു​ത​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ​വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​പ്പി​ല്‍ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റാം. മൊ​ബൈ​ല്‍ ആ​പ്പി​നൊ​പ്പം കു​ടും​ബ​ശ്രീ വെ​ബ്‌​സൈ​റ്റി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. എ​ബി​സി വി​ദ​ഗ്ദ​ന്‍ ഡോ.​എ​ല്‍ .ര​വി​കു​മാ​റാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക.

Related posts