കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശബരിമലമാത്രം ‘ഹൈലൈറ്റ്’ ചെയ്തുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെകൂടി ഒപ്പം കൂട്ടികൊണ്ടുള്ള പ്രചാരണപരിപാടികള്‍ക്കാണ് സംസ്ഥാന ഘടകം രൂപം നല്‍കുന്നത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനുള്ള വീട്ടിലെ കുടുംബാംഗങ്ങളും ഇക്കുറി ബിജെപിക്കുതന്നെ വോട്ടുചെയ്യണമെന്നും ഇത് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നുമുള്ള ശക്തമായ നിര്‍ദേശമാണ് പാര്‍ട്ടി ഘടകം നല്‍കുന്നത്. ഇതുവഴി സ്ത്രീകളുടെതുള്പ്പെടെയുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ ‘എന്റെ കുടുംബം ബിജെപി കുടുംബം’ എന്നപേരില്‍ വ്യാപകമായി പ്രവര്‍ത്തകരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും. ഇതോടൊപ്പം വീടുകളില്‍ കൊടി ഉയര്‍ത്തലും നടക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടാണ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം വിശ്വസികളായ, സ്ഥിരമായി ശബരിമലയില്‍ പോകുന്ന വരുടെ വിവരങ്ങള്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നുമുണ്ട്. ഇവരുടെ വീടുകളില്‍ കയറി ശബരിമല വിഷയം ഉയര്‍ത്തി സഹകരണം ഉറപ്പാക്കുക എന്നലക്ഷ്യവും ബിജെപിക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍…
Read MoreCategory: Kozhikode
പ്രവീണിന്റെ കരവിരുതില്‍ വിരിയുന്നത് ജീവന്റെ തുടിപ്പുള്ള കലാരൂപങ്ങള്‍
നാദാപുരം: ഇലക്ട്രീഷ്യന്റെ കരവിരുതില്‍ തെളിയുന്നത് ജീവന്റെ തുടിപ്പുള്ള കലാരൂപങ്ങള്‍ .എടച്ചേരി കാക്കന്നൂര് ക്ഷേത്ര പരിസരത്തെ പാറോല്‍ പ്രവീണ്‍ കുമാറെന്ന ഇലക്ട്രീഷ്യനാണ് വയറിംഗ്-പ്ലംബിഗ് ജോലിക്കിടയിലും ജീവന്റെ തുടിപ്പുള്ള ശില്പങ്ങള് ഒരുക്കുന്നത്. മലബാറിലെ പ്രശസ്തമായ എടച്ചേരി കാക്കന്നൂര് ക്ഷേത്ര പൂക്കലശഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം പ്രവീണ്‍ തീര്‍ത്ത ഗജവീരന്മാരന് മാരുടേതായിരുന്നു .ഇതിനു പുറമെ ആകര്‍ഷകങ്ങളായ പടയണി കോലങ്ങള്‍, ദേവ നൃത്തരൂപങ്ങള്‍ പ്രകാശം പരത്തുന്ന സൂര്യകാന്തി പൂക്കള്‍… പ്രവീണിന്റെ കരവിരുതില്‍ വിരിഞ്ഞത് നിരവധി കലാസൃഷ്ടികളാണ്. 2018-ലെ കേരളോത്സവത്തിന് മുഖ്യഗായകനായി പ്രവീണ്‍ പരിശീലനം കൊടുത്ത എടച്ചേരിയിലെ ഗായക സംഘമാണ് സംസ്ഥാന തലത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. പ്രൊഫഷണല്‍ അമേച്വര്‍ നാടകങ്ങളിലും പ്രവീണ്‍ കഴിവറിയിച്ചിട്ടുണ്ട്. ഓട്ടന്തുള്ളല് കലാകാരന് കൂടിയായ പ്രവീണ്‍ സ്വന്തമായാണ്ഓട്ടന്തുള്ളല് ചമയങ്ങള്‍ നിര്‍മ്മിക്കുന്നത്. ഭാരം കുറഞ്ഞ കിരീടവും മറ്റ് ആsയാഭരണങ്ങളും പ്രവീണ്‍ നിര്‍മ്മിക്കുന്നുണ്ട്.
Read Moreഉഭയകക്ഷി ചർച്ചയിൽ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടും; കടുംപിടുത്തമുണ്ടാകില്ല
മലപ്പുറം: മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 18നു നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ്. വലിയ തർക്കങ്ങളില്ലാതെ യുഡിഎഫിൽ ഇക്കാര്യത്തിന് പരിഹാരമുണ്ടാകുമെന്നും മലപ്പുറത്ത് മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം കെ.പി.എ.മജീദ് വ്യക്തമാക്കിയിരുന്നു. ലീഗ് സീറ്റ് ചോദിക്കുന്നതു കൊണ്ട് യുഡിഎഫിൽ പ്രശ്നങ്ങൾക്കു സാധ്യതയില്ല. വിജയമാണു പ്രധാനമെന്നാണു മുന്നണിക്കകത്തെ പൊതുവികാരം. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മജീദ് പറഞ്ഞു. മുഴുവൻ എംഎൽഎമാരും എംപിമാരും പങ്കെടുത്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയകാര്യ വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്. മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുമെങ്കിലും മുന്നണിയിൽ സമ്മർദം ചെലുത്താൻ ലീഗ് തയാറായേക്കില്ല. ഏറെ പ്രാധാന്യത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുള്ള കടുംപിടുത്തം മുന്നണിക്കകത്ത് ലീഗിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പുറകിലുണ്ട്. രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ…
Read Moreറിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യം ; കൈക്കൂലി വാങ്ങി കേസ് ഒതുക്കി പോലീസ് നടപടി ഇന്റലിജന്‍സ് അന്വേഷിക്കുന്നു
കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യം പോലീസ് കൈക്കൂലിവാങ്ങി ഒതുക്കുന്നതായി ആരോപണം. കോഴിക്കോട് മലയോരമേഖലയിലെ ഒരു റിസോര്‍ട്ടിലാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ ബ്ലാക്ക്മെയിലിംഗ് നടത്തിയെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും റിസോര്‍ട്ട് കേന്ദ്രീകരിച്ചു നടന്ന അനാശാസ്യവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിലെ പ്രധാനിയായ എറണാകുളം സ്വദേശിയായ യുവതിയെ പിടികൂടാന്‍ പോലും പോലീസ് ഇതുവരേയും തയാറായിട്ടില്ല. അനാശാസ്യത്തിനായി യുവതിയെ റിസോര്‍ട്ടിലെത്തിച്ച ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. അതേസമയം കേസൊതുക്കാനുള്ള പോലീസിന്റെ ഇടപെടലിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചമുമ്പാണ് കേസിനാസ്പദമായ സംഭവം. തിരുവമ്പാടി പോലീസ് പരിധിയിലെ റിസോര്‍ട്ടിന്റെ ഉടമയും സുഹൃത്തുക്കളായ രണ്ടുപേരുമാണ് എറണാകുളം സ്വദേശിയായ യുവതിയെ അനാശാസ്യത്തിനായി റിസോര്‍ട്ടില്‍ എത്തിച്ചത്. റിസോര്‍ട്ടിലെത്തിയവര്‍ മദ്യപിച്ചിരുന്നു. പിന്നീട് ഉടമയെ കൂടുതല്‍ മദ്യം നല്കി അബോധാവസ്ഥയിലാക്കി. ഇതിനുശേഷം യുവതിയേയും റിസോര്‍ട്ട് ഉടമയേയും ചേര്‍ത്ത് നിര്‍ത്തി…
Read Moreബന്ധുനിയമന ആരോപണവുമായി വീണ്ടും ഫിറോസ്; എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിർപ്പ് മറികടന്ന്
കോഴിക്കോട്: നിയമമന്ത്രി എ.കെ ബാലനെതിരേയും ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കിർത്താഡ്സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ ചട്ടങ്ങൾ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണങ്ങൾക്കു പിന്നാലെയാണു നിയമമന്ത്രി എ.കെ ബാലനെതിരേയും ആരോപണവുമായി ഫിറോസ് രംഗത്തെത്തുന്നത്. എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിർപ്പ് മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിച്ചിരിക്കുന്നത്. മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്നും ഫിറോസ് പറയുന്നു. ഇതിന്റെ വിവിധ രേഖകളും ഫിറോസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്തു. എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനു പിന്നാലെ തന്നെ മണിഭൂഷണു സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവയ്ക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്.…
Read Moreസമൂഹമാധ്യമത്തിലെ പരാമര്‍ശങ്ങള്‍ക്ക് “വിലങ്ങുമായി’ പോലീസ് ; വ്യക്തിഹത്യയുള്പ്പെടെയുള്ള പരാമര്‍ശത്തിന് കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; പരാതി അന്വേഷിക്കാത്ത പോലീസുകാര്‍ക്കെതിരെയും നടപടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിമനല്‍ നടപടികള്‍ പോലീസിന് സ്വമേധയാ സ്വീകരിക്കാമെന്നും കോടതിയുടെ അനുമതി ഇക്കാര്യത്തിലുണ്ടെന്നും ഡിജിപി ലോക്നാഥ്ബഹ്റ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെ മാനസികമായി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ ഡിജിപി പരാമര്‍ശിച്ചു. മതവിദ്വേഷം, വ്യക്തിഹത്യ, ഭീഷണിപ്പെടുത്തല്‍ , അക്രമത്തിനാഹ്വാനം ചെയ്യല്‍ , രാജ്യദ്രോഹം, അപകീര്‍ത്തി തുടങ്ങി പരാമര്‍ശങ്ങളും മതത്തിന്റേയും ജാതിയുടേയും ദേശത്തിന്റേയും ഭാഷയുടേയും ലിംഗഭേദത്തിന്റേയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടും കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ കേസെടുക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്. സമൂഹമാധ്യമങ്ങളിലെ പ്രസ്ഥാവനകളും മറ്റും ചിലപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്ക്കിടവരുത്തുന്നതായിരിക്കും. നിലവിലെ സാഹചര്യത്തില്‍ പ്രസംഗമോ ഏതെങ്കിലും കുറ്റകൃത്യമോ വര്‍ഗീയ…
Read Moreവെടിക്കെട്ടിനു പുറമെ ആനയ്ക്കും നിയന്ത്രണം; ഉത്സവ പൊലിമ കുറയുന്നുവെന്ന് ഉത്സവ പ്രേമികൾ
ചങ്ങരംകുളം: വെടിക്കെട്ടിനു പിറകെ ആനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉത്സവങ്ങളുടെ പൊലിമ കുറയുന്നു. കേരളത്തിലെ പ്രധാന ഉത്സവ കേന്ദ്രങ്ങളായ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രധാന ഉത്സവങ്ങളെല്ലാം തന്നെ ഉത്സവപ്രേമികളുടെ ഇഷ്ട ഇനങ്ങളിൽ ഒന്നായ വെടിക്കെട്ടിനു നിയന്ത്രണം വന്നിരിക്കുകയാണ്. ഇതിനു പിറകെയാണ് ആനകൾക്കും നിയന്ത്രണമുള്ളത്. വെടിക്കെട്ട് അപകടങ്ങൾ മുൻനിർത്തിയാണ് ഭരണകൂടം നിയമം കർശനമാക്കിയത്. ഇതോടൊപ്പം ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകൾക്കു കൂടി നിയമങ്ങൾ കർശനമാക്കിയതോടെ പ്രദേശത്തെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. ഇതു ഉത്സവപ്രേമികളെ ഏറെ നിരാശരാക്കിയിട്ടുണ്ട്. ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും എഴുന്നള്ളിക്കുന്ന ആനകൾക്കു ഭീമമായ തുക വനംവകുപ്പിൽ കെട്ടിവയ്ക്കണമെന്നുമുള്ള നിയമങ്ങളാണ് ഭരണകൂടം ശക്തമാക്കിയത്. ആനയെ കൊണ്ടുവരാനുള്ള നൂലാമാലകളും കൂടിയതോടെ പലരും ശ്രമങ്ങൾ ഉപേക്ഷിക്കുകയാണ്. വെടിക്കെട്ടിനും ആനയ്ക്കും നിയന്ത്രണങ്ങൾ വന്നതോടെ ഈ മേഖലയിൽ ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു തൊഴിലാളികൾ ജീവിക്കാൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ്.…
Read Moreവ്യാജരേഖയുണ്ടാക്കിയെന്ന് പരാതി; പി.കെ.ഫിറോസിനെതിരേ അന്വേഷണം; അന്വേഷിക്കുന്നത് സിറ്റി പോലീസ് കമ്മീഷണര്‍
കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അന്വേഷണം. ജെയിംസ് മാത്യൂ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്ത നിന്ന് ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ജെയിംസ് മാത്യൂ എംഎല്‍എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിക്ക് കത്തയച്ചുവെന്നായിരുന്നു പി.കെ ഫിറോസിന്റെ ആരോപണം. ജെയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ കത്തിലെ ഒരു പേജ് തന്റേതല്ലെന്നും ഫിറോസ് വ്യാജരേഖയുണ്ടാക്കിയതാണെന്നുമായിരുന്നു ജെയിംസ് മാത്യുവിന്റെ വാദം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്, മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിക്കാനായി തന്റെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നടത്തിയെന്നാണ് ഫിറോസിനെതിരേയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശഭരണ മന്ത്രി…
Read Moreവോട്ടുതേടി ഇന്റലിജന്‍സ്; പ്രളയം മുതല്‍ ശബരിമലവരെ ചോദ്യങ്ങള്‍; നിഷ്പക്ഷ വോട്ടര്‍മാരെ കണ്ടെത്താന്‍ മുന്നണികളുടെ സഹായവും തേടും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വിഞ്ജാപനത്തിനു മുമ്പേ വോട്ടുതേടി ഇന്റലിജന്‍സ്. പ്രളയം മുതല്‍ ശബരിമല സ്ത്രീപ്രവേശനം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ചുള്ള വോട്ടര്‍മാരുടെ അഭിപ്രായമാണ് ശേഖരിക്കുന്നത്. അതേസമയം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരില്‍ നിന്നുള്ള അഭിപ്രായം സ്വീകരിക്കരുതെന്നും നിഷ്പക്ഷ വോട്ടര്‍മാരുടെ അഭിപ്രായമാണ് ആവശ്യമെന്നുമാണ് ആഭ്യന്തരവകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം. പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും നേരിട്ട് സര്‍വേ പോലെ വിവരങ്ങള്‍ ശേഖരിക്കരുതെന്നും സംസാരത്തിനിടെ ലഭിക്കുന്ന സൂചനകളില്‍ നിന്നും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തിരിച്ചറിയണമെന്നുമാണ് നിര്‍ദേശം. പ്രാദേശികമായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വികാരം വോട്ടായി മാറുമ്പോള്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നത് മുന്‍കൂട്ടി കണ്ടെത്താനാണ് അഭിപ്രായം ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പ് വിഞ്ജാപനം വരുന്നതിനു മുമ്പു തന്നെ ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ ഓരോ റേഞ്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ശേഖരിക്കാനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സീറ്റ് വിഭജനംവരെ ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നാണ് പോലീസ് നല്കുന്ന…
Read Moreപണം പിടിച്ചുപറി കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ; സംഘത്തിന്റെ ഭീഷണിയെ തുടർന്ന് പലരും പരാതിപ്പെട്ടിരുന്നില്ലെന്ന് പോലീസ്
നിലന്പൂർ: എട്ടംഗ മോഷണ സംഘത്തിലെ രണ്ടുപേരെ നിലന്പൂർ പോലീസ് പിടികൂടി. നിലന്പൂർ ചക്കാലകുത്ത് പാടത്തിൽ വീട്ടിൽ രതീഷ് (35), നിലന്പൂർ പട്ടരാക്ക പനോല ഷാജഹാൻ (35) എന്നിവരാണ് അറസ്റ്റിലായത്. നിലന്പൂരിലെ ബാറുകളിലും ബീവറേജ് ഷോപ്പിലും വരുന്ന ആളുകളെ ആക്രമിച്ചു പണവും മറ്റും തട്ടിയെടുക്കുന്നുവെന്ന നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിലന്പൂർ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നാളുകളായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിനിടെയാണ് കാപ്പിൽ തെക്കുംപാടം സ്വദേശി വട്ടപ്പറന്പിൽ ജോർജിന്റെ കൈവശമുണ്ടായിരുന്ന മുപ്പതിനായിരം രൂപ ഒരു സംഘം പിടിച്ചുപറിച്ചതായി പരാതി ലഭിച്ചത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പോലിസിന്റെ പിടിയിലായത്. ചോദ്യം ചെയ്തതിൽ മുന്‍പു നിരവധി തവണ ഒട്ടേറെ ആളുകളുടെ കയ്യിൽ നിന്നു ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. പലരും സംഘത്തിന്റെ ഭീഷണി കാരണം പരാതിപ്പെട്ടിരുന്നില്ല. സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് പോലീസിന്…
Read More