പ്രവീണിന്‍റെ ക​ര​വി​രു​തി​ല്‍ വി​രി​യു​ന്ന​ത്  ജീ​വ​ന്‍റെ തു​ടി​പ്പു​ള്ള ക​ലാ​രൂ​പ​ങ്ങ​ള്‍

നാ​ദാ​പു​രം:​ ഇ​ല​ക്ട്രീ​ഷ്യ​ന്‍റെ ക​രവി​രു​തി​ല്‍ തെ​ളി​യു​ന്ന​ത് ജീ​വ​ന്‍റെ തു​ടി​പ്പു​ള്ള ക​ലാരൂ​പ​ങ്ങ​ള്‍ .എ​ട​ച്ചേ​രി കാ​ക്ക​ന്നൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ പാ​റോ​ല്‍ പ്ര​വീ​ണ്‍ കു​മാ​റെ​ന്ന ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് വ​യ​റിം​ഗ്-പ്ലം​ബി​ഗ് ജോ​ലി​ക്കി​ട​യി​ലും ജീ​വ​ന്‍റെ തു​ടി​പ്പു​ള്ള ശി​ല്‍​പ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

മ​ല​ബാ​റി​ലെ പ്ര​ശ​സ്ത​മാ​യ എ​ട​ച്ചേ​രി കാ​ക്ക​ന്നൂ​ര്‍ ക്ഷേ​ത്ര പൂ​ക്ക​ല​ശ​ഘോ​ഷ​യാ​ത്ര​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണം പ്ര​വീ​ണ്‍ തീ​ര്‍​ത്ത ഗ​ജ​വീ​ര​ന്മാ​ര​ന്‍ മാ​രു​ടേ​താ​യി​രു​ന്നു .ഇ​തി​നു പു​റ​മെ ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ പ​ട​യ​ണി കോ​ല​ങ്ങ​ള്‍, ദേ​വ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ പ്ര​കാ​ശം പ​ര​ത്തു​ന്ന സൂ​ര്യ​കാ​ന്തി പൂ​ക്ക​ള്‍… പ്ര​വീ​ണി​ന്‍റെ ക​ര​വി​രു​തി​ല്‍ വി​രി​ഞ്ഞ​ത് നി​ര​വ​ധി ക​ലാ​സൃ​ഷ്ടി​ക​ളാ​ണ്.

2018-ലെ ​കേ​ര​ളോ​ത്സ​വ​ത്തി​ന് മു​ഖ്യ​ഗാ​യ​ക​നാ​യി പ്ര​വീ​ണ്‍ പ​രി​ശീ​ല​നം കൊ​ടു​ത്ത എ​ട​ച്ചേ​രി​യി​ലെ ഗാ​യ​ക സം​ഘ​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. പ്രൊ​ഫ​ഷ​ണ​ല്‍ അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലും പ്ര​വീ​ണ്‍ ക​ഴി​വ​റി​യി​ച്ചി​ട്ടു​ണ്ട്.

ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​യ പ്ര​വീ​ണ്‍ സ്വ​ന്ത​മാ​യാ​ണ്ഓ​ട്ട​ന്‍​തു​ള്ള​ല്‍ ച​മ​യ​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്. ഭാ​രം കു​റ​ഞ്ഞ കി​രീ​ട​വും മ​റ്റ് ആs​യാ​ഭ​ര​ണ​ങ്ങ​ളും പ്ര​വീ​ണ്‍ നി​ര്‍​മ്മി​ക്കു​ന്നു​ണ്ട്.

Related posts