അദീപ് ബേബി കൃഷ്ണഗിരി(വയനാട്): രഞ്ജിയിൽ ചരിത്രത്തിലാദ്യമായി സെമി പ്രവേശം കുറിച്ച കേരളം കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാനൊരുങ്ങിയാണ് വിദർഭക്കെതിരെ നാളെ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ വിദർഭയോടേറ്റ പരാജയത്തിന് മറുപടി നൽകുകയെന്നതിനപ്പുറം സ്വപ്ന ഫൈനൽ പ്രവേശത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനായുള്ള കഠിന പരിശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡേവ് വാട് മോറും സംഘവും. കൃഷ്ണഗിരിയിൽ തിങ്കൾ, ചൊവ്വ ദിവസം വൈകുന്നേരങ്ങളിൽ കേരളം പരിശീലനം നടത്തിയിരുന്നു. ഇന്നലെ വയനാട്ടിലെത്തിയ വിദർഭ ടീം ഇന്ന് പരിശീലനത്തിനെത്തുമെന്നാണ് കരുതുന്നത്. നിലവിലെ ചാന്പ്യൻമാർ കൂടിയായ വിദർഭയെ കീഴടക്കാൻ കേരളത്തിന് നന്നെ വിയർപ്പൊഴുക്കേണ്ടിവരും. അതുകൊണ്ട് തന്നെ പോരാട്ടവും കടുകട്ടിയാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. മികച്ച ഫോമിലാണ് വിദർഭയുടെ മുൻനിര ബാറ്റ്സ്മാൻമാർ. ബൗളർമാരും ഒട്ടും പിറകിലല്ല. ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും തകർത്തെറിഞ്ഞ ഉജ്വല ഫോമിലാണ് വിദർഭ വയനാടൻ ചുരം കയറുന്നത്. വസിം ജാഫർ…
Read MoreCategory: Kozhikode
ബസുകള്‍ നിര്‍ത്തിയിടാന്‍ എട്ടു കിലോമീറ്റർ ഓട്ടം..! കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: ബസുകള്‍ പാവങ്ങാട് നിര്‍ത്തിയിടണമെന്ന നിര്‍ദേശം മൂലം കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോക്ക് ദിവസേന നഷ്ടമാവുന്നത് ലക്ഷങ്ങള്‍. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ യാത്ര അവസാനിപ്പിച്ചിരുന്ന ബസുകളാണ് പാവങ്ങാട് യാഡിലേക്ക് മാറ്റിയത്. 17 സൂപ്പര്‍ ഫാസ്റ്റുള്പ്പെടെ മുപ്പതോളം ബസുകളാണ് ദിവസവും രാത്രി പാവങ്ങാട്ടേക്ക് തിരിക്കുന്നത്. രാത്രിസര്‍വീസ് അവസാനിപ്പിച്ചാല്‍ അടുത്ത ദിവസം രാവിലെ സര്‍വീസ് ആരംഭിക്കുന്നതുവരെ നിര്‍ത്തിയിടാനാണ് ബസുകള്‍ യാഡിലേക്ക് മാറ്റിയത്. യാത്രക്കാരെ കയറ്റാതെ ഡ്രൈവര്‍ മാത്രമായാണ് പാവങ്ങാട്ടേക്ക് പോകുന്നത്. ഇതിനായി ഡ്രൈവര്‍ക്ക് 60 രൂപ അധികബത്ത നല്കുന്നു. കൂടാതെ എട്ടുകിലോമീറ്റര്‍ അകലെ പാവങ്ങാടുവരെ പോയി തിരിച്ചെത്താന്‍ ഒരു ബസിന് ഡീസല്‍ ചെലവ് മുന്നൂറോളം രൂപ വരും. ജനുവരി നാലുമുതലാണ് ഈ തലതിരിഞ്ഞ പരിഷ്കാരം ഡിടിഒ അടിച്ചേല്‍പ്പിച്ചത്. കെഎസ്ആര്‍ടിഇഎ(സിഐടിയു) അടക്കം തൊഴിലാളി സംഘടനകള്‍ ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഡിടിഒ അവധിയില്‍ പോയി. രണ്ടാഴ്ചയായി…
Read Moreപന്തിരിക്കരയില്‍ സിപിഎം-ബിജെപി സംഘർഷം; പഞ്ചായത്ത് മെംബറുടെ വീടിനു നേരേ ബോംബേറ്; പ്രദേശത്ത് ഹർത്താൽ
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിൽ പന്തിരിക്കരയില്‍ സിപിഎം-ബിജെപി സംഘർഷം.വീടുകൾക്കു നേരെ ആക്രമണം നടന്നു. ഇന്നലെ രാത്രി ഒൻപതോടെ ബിജെപിപ്രവർത്തകൻ കോക്കാട് ശ്രീധരന്റെ വീട് സംഘടിച്ചെത്തിയ ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. ശ്രീധരനും ഭാര്യ ചന്ദ്രിക. അമ്മ ജാനകി എന്നിവർക്കു പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നാണു ബിജെപി ആരോപിക്കുന്നത്. പിന്നാലെ രാത്രി പന്ത്രണ്ടരയോടെ ഇതിനു തിരിച്ചടിയുണ്ടായി. സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവുമായ കെ.പി. ജയേഷിന്റെ വീടിന് നേരേ ബോംബേറുണ്ടായി. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ നിന്നും മര്‍ദനമേറ്റതിനെ തുടര്‍ന്ന് ജയേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലാണ്. ഭാര്യയും അവിടെയാണുണ്ടായിരുന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍, വാതില്‍, ഗ്രാനൈറ്റ് തറ എന്നിവ തകര്‍ന്നിട്ടുണ്ട്. അക്രമത്തിനു പിന്നിൽ ആർഎസ്എസാണെന്നു സിപിഎം ആരോപിക്കുന്നു. പെരുവണ്ണാമൂഴി പോലീസ്…
Read Moreആ അസ്ഥികൂടം ആരുടെ തലയോട്ടിയില്‍ പോറലുള്ളതായി കണ്ടെത്തി; സംഭവം പെരിന്തല്‍മണ്ണയില്‍
പെരിന്തൽമണ്ണ: ഉപയോഗശൂന്യമായിക്കിടന്ന കിണറിൽ മധ്യവയസ്കന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കിണറിലെ ചെളി നീക്കംചെയ്യുന്നതിനിടെയാണ് ഇവ കിട്ടിയത്. തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽകോളജിലേക്ക് മാറ്റിയിരുന്നു. തലയോട്ടിയിൽ പോറലുള്ളതായും പോലീസിന്റെ പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിരുന്നു. കുറേക്കാലമായി വെറുതെയിട്ടിരുന്ന സ്ഥലത്ത് അടുത്തിടെയാണ് കെട്ടിടനിർമാണ ജോലികൾ തുടങ്ങിയത്. അസ്ഥികൂടം മധ്യവയസ്കന്േറതെന്ന് പരിശോധനയിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. അതേസമയം ഇത് ആരുടേതാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല.
Read Moreപരിശോധന നിലച്ചു; തട്ടുകടകള്‍ വീണ്ടും മുളച്ചുപൊന്തുന്നു
കോഴിക്കോട്: സംസ്ഥാനത്തെ വഴിയോര തട്ടുകടകളുടെ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹോട്ടലുകളേക്കാള്‍ കൂടുതല്‍ തട്ടുകടകളാണ് നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പെട്ടിക്കടകളിലും വാനിലുമായാണ് തട്ടുകടക്കാര് രാത്രികാലങ്ങളില്‍ മാത്രം കച്ചവടത്തിനിറങ്ങുന്നത്. വിലകുറവും നാടന്‍ ഭക്ഷണവുമാണ് ഇത്തരം തട്ടുകടക്കാരിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതെങ്കിലും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരത്തെ കുറിച്ച് ആരും ബോധവാന്മാരല്ല.മാത്രമല്ല അധികൃതരുടെ ഭാഗത്തുനിന്നും പരിശോധന ഏതാണ്ട് നിലച്ചമട്ടാണ്. പരിശോധനയും നിലച്ചു. അര്‍ധരാത്രി ബൈപാസ് റോഡുകളില്‍ തമ്പടിക്കുന്ന തട്ടുകടകള്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്രയമാകാറുണ്ട്. ഇത്തരത്തില്‍ രാത്രി മുതല്‍ പുലര്‍ച്ച വരെ കൂണുകള്‍ പോലെ പ്രത്യക്ഷപ്പെടുകയും രാവിലെ അപ്രത്യക്ഷരാവുകയും ചെയ്യുന്ന തട്ടുകടകളാണ് ജില്ലയില്‍ ഏറെയുള്ളത്.പെട്ടി ഓട്ടോയില്‍ ഭക്ഷണം വിതരണം ചെയ്യുന്നവരും ഏറെയാണ്. ഒരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും മറ്റു ഭക്ഷണശാലകള്‍ക്കും ഭീഷണിയാവുന്നുവെന്ന് മാത്രമല്ല, ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണന്നും…
Read Moreബത്തേരിയിൽ അന്തർസംസ്ഥാന മോഷ്ടാക്കളടക്കം ആറുപേർ അറസ്റ്റിൽ; അന്യസംസ്ഥനത്തുനിന്നും മോഷ്ടിക്കുന്ന വാഹനം കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാക്കളടക്കം ആറ് പേർ അറസ്റ്റിലായി. ബത്തേരി ചെതലയം തൈതൊടിയിൽ ഇഷാൻ (19), ബത്തേരി മൈതാനിക്കുന്ന് തട്ടയിൽ വീട്ടിൽ എൻ. ഷിയാസ് (19), ബത്തേരി മൂലങ്കാവ് വടച്ചിറ തട്ടാരതൊടിയിൽ വീട്ടിൽ സച്ചിൻ (22), ബത്തേരി ഒന്നാംമൈൽ കുപ്പാടി മറ്റത്തിൽവീട്ടിൽ ജോസിൻ ടൈറ്റസ് (20) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുകൾ വാങ്ങി ഉപയോഗിച്ചതിന്റെ പേരിൽ ബത്തേരി ചെതലയം തൈതൊടിയിൽ അബ്ദുൾ സലാം (21), ചെതലയം ആറാംമൈൽ കുതൊടിയിൽ വീട്ടിൽ തുഷാർ കെ. ദിവാകരൻ (19) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബത്തേരി പോലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ, എസ്ഐമാരായ അജേഷ്കുമാർ, മണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ ആറ് ബൈക്കുകളിൽ നാലെണ്ണം പോലീസ് ഇതിനകം തന്നെ കണ്ടെടുത്തിട്ടുണ്ട്. ബൈക്കുകളുടെ ഹാന്റിൽ ലോക്ക് പൊട്ടിച്ച്…
Read Moreവീട്ടിൽ കയറ്റിയില്ല; കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; സുരക്ഷയ്ക്കായി വനിതാ പോലീസും
പെരിന്തൽമണ്ണ: ശബരിമലദർശനം നടത്തിയ കനകദുർഗയെ അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റിയില്ല. തുടർന്ന് അതിക്രമത്തിനിരയാവുന്ന വനിതകൾക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നൽകുന്ന പെരിന്തൽമണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് രാത്രി പത്തരയോടെ മാറ്റി. വനിതാ എസ്ഐയുടെ നേതൃത്വത്തിൽ സുരക്ഷയും ഏർപ്പെടുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ കനകദുർഗയെ വീട്ടിൽ കയറ്റുന്നത് ഭർത്താവ് കൃഷ്ണനുണ്ണി എതിർക്കുകയായിരുന്നു. രാത്രി ഏഴോടെ ഇവരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു. സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ കൃഷ്ണനുണ്ണിയും കനകദുർഗയുമായി ചർച്ചനടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ശബരിമലദർശനത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുർഗയെ മർദനത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read Moreപെപ്പർ പദ്ധതിയിലൂടെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി പൊന്നാനി മാറുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ
പൊന്നാനി: പെപ്പർ പദ്ധതിയിലൂടെ പൊന്നാനി മണ്ഡലം സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന പൊന്നാനി പെപ്പർ പദ്ധതിയുടെയും ഏകദിന ശിൽപശാലയുടെയും ഉദ്ഘാടനം പൊന്നാനി റൗബ റസിഡൻസി ഹോട്ടലിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യാത്രകളെ അറിവുകളാക്കി മാറ്റുകയാണ് ടൂറിസത്തിന്റെ ലക്ഷ്യം. പെപ്പർ പദ്ധതിയോടനുബന്ധിച്ചു ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് പെപ്പർ. ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയിൽ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ വിവിധ ടൂറിസം സാധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരന്പര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. ഹെറിറ്റേജ്, മത്സ്യബന്ധനം, കയർ സംസ്കരണം, കളിമണ്‍ പാത്രനിർമാണം, കായൽ…
Read Moreനാലര വയസുകാരി മകളെ കുടിവെള്ള ടാങ്കിൽ മുക്കിക്കൊന്ന കേസിൽ സരിത അറസ്റ്റിൽ
ഗൂഡല്ലൂർ: നാലര വയസുകാരിയെ കുടിവെള്ള ടാങ്കിൽ മുക്കിക്കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ. കോത്തഗിരി കൈകാട്ടി സ്വദേശി പരേതനായ പ്രഭാകരന്റെ മകൾ ശ്രീഹർഷിണിയെ കൊലപ്പെടുത്തിയ കേസിലാണ് കുട്ടിയുടെ മാതാവ് സരിത (32)യെ പോലീസ് അറസ്റ്റു ചെയ്തത്. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് സരിതയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതേത്തുടർന്ന് പോലീസിന് വിശദമായി ചോദ്യം ചെയ്തപ്പോൾ സരിത കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിനെ ചികിത്സിച്ച വകയിൽ രണ്ട് ലക്ഷം രൂപ കടം ഉണ്ടെന്നും കടം വീട്ടണമെങ്കിൽ ജോലിക്ക് പോകണമെന്നും കുട്ടിയെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റുന്നില്ലെന്നും ഇതാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇവർ മൊഴി നൽകി. സംഭവ ദിവസം രാത്രിയിൽ മക്കളായ ശ്രീഹർഷിണിയും, സുഭാഷിണിയും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയിലാണ് സരിത ഉറങ്ങിയിരുന്നത്. രാത്രി…
Read Moreകെ.ടി.ജലീൽ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തു; വീണ്ടും ആരോപണവുമായി ഫിറോസ്
കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമന വിവാദത്തിൽ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യമന്ത്രിയെ ഉൾപ്പെടെ ജലീൽ ബ്ലാക്മെയിൽ ചെയ്തെന്നും ഇതിൽ ഭയന്നാണ് അന്വേഷണം പ്രഖ്യാപിക്കാൻ മടിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. കോടതി വിധി പ്രതികൂലമായി ബാധിക്കും എന്നു ഭയന്നാണു കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയിൽനിന്നു ലഭിക്കാത്തത്. ബ്ലാക്മെയിൽ ചെയ്തത് സംബന്ധിച്ചു കൃത്യമായ വിവരം യൂത്ത് ലീഗിനു ലഭിച്ചിട്ടുണ്ട്. അത് ഉടൻ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ കെ.ടി.അദീബിനെ യോഗ്യതയിൽ ഇളവ് നൽകി ജലീൽ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ഉയർന്ന ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും ആരോപണമുയർന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്വയം ഭരണാധികാര സ്ഥാപനമല്ലാത്തതിനാൽ…
Read More