അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ; ഡ്ര​ഡ്ജ​ര്‍ എ​ത്തി​യി​ല്ല; ഒ​രു കോ​ടി മു​ട​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല; ഡ്ര​ഡ്ജ​ർ ഗോ​വ​യി​ൽ നി​ന്ന് കൊ​ണ്ടു​വ​രേ​ണ്ട​ത് ക​ട​ൽ​മാ​ർ​ഗം

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ തെ​ര​യു​ന്ന​തി​നു ഗോ​വ​യി​ല്‍നി​ന്ന് ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കു​മെ​ന്ന ഉ​റ​പ്പ് ക​ര്‍​ണാ​ട​ക പാ​ലി​ച്ചി​ല്ല. ഇ​ന്ന് ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ര്‍​ത്തി​വ​യ്ക്കു​മ്പോ​ള്‍ ന​ല്‍​കി​യ ഉ​റ​പ്പ്. ഡ്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു ഒ​രു കോ​ടി രൂ​പ​യാ​ണ് ചെ​ല​വു വ​രി​ക. ഈ ​തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. 50 ല​ക്ഷം രൂ​പ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫ​ണ്ടി​ല്‍നി​ന്നു ചെ​ല​വ​ഴി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യാ​ണ് വി​വ​രം. ബാ​ക്കി 50 ല​ക്ഷം കൂ​ടി വേ​ണം. ഇ​ത്ര​യും തു​ക മു​ട​ക്കി തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​നം വേ​ണം. അ​തു നീ​ളു​ക​യാ​ണ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ര്‍​ജു​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ര്‍​ട്‌​സു​ക​ളാ​ക്കി ഗോ​വ​യി​ല്‍നി​ന്ന് ക​ട​ല്‍​വ​ഴി ഡ്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു ക​പ്പ​ല്‍ സം​ഘം ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.പു​ഴ​യി​ലെ പാ​ല​ത്തി​ന്‍റെ അ​ള​വെ​ടു​ത്ത​ശേ​ഷം ക​പ്പ​ലി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ പ​റ്റു​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍…

Read More

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്ര ത​ട്ടി​പ്പ്; മു​ന്‍ മാ​നേ​ജ​ര്‍ അ​ടി​ച്ചു​മാ​റ്റി​യ​ത് സ്വ​കാ​ര്യ​ബാ​ങ്ക് പണയംവച്ച സ്വ​ര്‍​ണം

വ​ട​ക​ര: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ലെ മു​ന്‍ മാ​നേ​ജ​ര്‍ മ​ധാ​ജ​യ​കു​മാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം പണയം വച്ച സ്വ​ര്‍​ണമെന്നു ക്രൈം​ബ്രാ​ഞ്ച്. ചാ​ത്തം​ക​ണ്ട​ത്തി​ല്‍ ഫൈ​നാ​ന്‍​സി​യേ​ഴ്സ് എ​ന്ന സ്ഥാ​പ​നം പ​ണ​യം വ​ച്ച 26.24 കി​ലോ സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ള്‍ മു​ക്കു​പ​ണ്ട​മാ​ക്കി മാ​റ്റി​യ​ത്. 250 അ​ക്കൗ​ണ്ടു​ക​ളി​ലാ​യാണ് സ്വകാര്യ സ്ഥാപനം ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ല്‍ സ്വ​ര്‍​ണം പ​ണ​യം​വച്ചത്. ജൂ​ണ്‍ പ​കു​തി​യോ​ടെ ഇ​ത് 78 അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​വ​ച്ചു. ഇ​തി​ലെ 42 അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 26.24 കി​ലോ​ഗ്രാം സ്വ​ര്‍​ണം മ​ധാ ജ​യ​കു​മാ​ര്‍ എ​ടു​ത്ത് പ​ക​രം മു​ക്കു പ​ണ്ടം​വച്ച് കു​റ്റ​ക​ര​മാ​യ വി​ശ്വാ​സ​വ​ഞ്ച​ന കാ​ണി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ​ട​ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ർപ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. മ​ജി​സ്‌​ട്രേ​റ്റ് എ.​എം. ഷീ​ജ ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ആ​റു​ദി​വ​സ​ത്തേ​ക്ക് മ​ധാ ജ​യ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സ്വ​ര്‍​ണം എ​വി​ടെ​യെ​ന്നു ക​ണ്ടെ​ത്തു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു…

Read More

‘അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍’… കാ​ഫി​ര്‍ സ്‌​ക്രീ​ന്‍  ഷോ​ട്ട് വിവാദം; കേ​സ് ഡ​യ​റി  ഹൈ​ക്കോ​ട​തി​യി​ല്‍; കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രും

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് വ​ട​ക​ര​യി​ല്‍ പ്ര​ച​രി​ച്ച വി​വാ​ദ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് കേ​സി​ന്‍റെ ഡ​യ​റി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​നു പു​റ​മേ​യാ​ണ് കേ​സ് ഡ​യ​റി​കൂ​ടി ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ​യു​ണ്ടാ​യ പു​രോ​ഗ​തി പോ​ലീ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. മു​ഹ​മ്മ​ദ് കാ​സിം ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​താ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ന​ല്‍​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ വി​വാ​ദ പോ​സ്റ്റ് വ​ന്ന ‘അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ അ​ഡ്മി​ന്‍ മ​നീ​ഷ് മ​നോ​ഹ​ര​ന് റെ​ഡ് ബെ​റ്റാ​ലി​യ​ന്‍ വാ​ട്‌​സാ​പ് ഗ്രൂ​പ്പി​ല്‍​നി​ന്നാ​ണ് ഇ​ത് ല​ഭി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. റെ​ഡ് ബെ​റ്റാ​ലി​യ​ന്‍ ഗ്രൂ​പ്പി​ല്‍ ഈ ​പോ​സ്റ്റി​ട്ട അ​മ​ല്‍​റാ​മി​ന് റെ​ഡ് എ​ന്‍​കൗ​ണ്ടേ​ഴ്സ് ഗ്രൂ​പ്പി​ല്‍​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്നും അ​വി​ടെ…

Read More

കോഴിക്കോട് ബാ​ങ്കിലെ 17.20 കോടിയുടെ സ്വ​ര്‍​ണത്ത​ട്ടി​പ്പ്; മു​ന്‍ മാ​നേ​ജ​ര്‍ മ​ധാ ജ​യ​കു​മാ​റിനെതിരെ സി​ബി​ഐ അ​ന്വേ​ഷ​ണം വന്നേക്കും

കോ​ഴി​ക്കോ​ട്: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ല്‍ കോ​ടി​ക​ളു​ടെ സ്വ​ര്‍​ണ​ത്ത​ട്ടി​പ്പു ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. കോ​ടി​ക​ളു​ടെ തി​രി​മ​റി​യാ​യ​തി​നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ മൂ​ന്നു​കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ബാ​ങ്ക് ത​ട്ടി​പ്പു​ക​ള്‍ സി​ബി​ഐ​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള ച​ട്ടം. ആ​ര്‍​ബി​ഐ​യു​ടെ വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ഇ​ക്കാ​ര്യ​ത്തി​ല്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 17.20 കോ​ടി രൂ​പ​യു​ടെ 26.24 കി​ലോഗ്രാം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മു​ന്‍ മാ​നേ​ജ​ര്‍ മ​ധാ ജ​യ​കു​മാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്. പ​ണ​യം വ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി​യ​ശേ​ഷം പ​ക​രം മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മാ​നേ​ജ​രാ​ണ് ഈ ​ത​ട്ടി​പ്പ് ക​ണ്ടെ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ല്‍ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വ​ട​ക​ര​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ബാ​ങ്കി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്ക് ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ത​ട്ടി​പ്പു​സം​ബ​ന്ധി​ച്ച് ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര ആ​ര്‍​ബി​ഐ​ക്കും സി​ബി​എ​ക്കും…

Read More

പു​ഴ​യി​ല്‍ ഇറങ്ങാൻ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല; തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​ന് കേ​ര​ളം ഇ​ട​പെ​ട​ണമെന്ന് ഈ​ശ്വ​ര്‍ മ​ല്‍​പെ

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ലി​ലെ ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു സ്വ​ത​ന്ത്ര​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു നീ​ന്ത​ല്‍ വി​ദ​ഗ്ധ​ന്‍ ഈ​ശ്വ​ര്‍ മ​ല്‍​പെ. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ര്‍​ജു​ന്‍റെ വീ​ടു സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ര്‍​ജു​നെ പു​ഴ​യി​ലി​റ​ങ്ങി തെ​ര​യാ​ന്‍ ത​യാ​റാ​യി​ട്ടും ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല. ഒ​രു ദി​വ​സം പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ ര​ണ്ടു ദി​വ​സം ക​ര​യി​ല്‍ ഇ​രി​ക്കേ​ണ്ടി​വ​രു​ന്നു. ഒ​ളി​ച്ചു​പോ​യി ഡൈ​വിം​ഗ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി. ഇ​പ്പോ​ള്‍ കു​റ​ച്ചു​ദി​വ​സ​മാ​യി തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ര്‍​ജു​ന്‍ ഓ​ടി​ച്ച ലോറിയു​ണ്ടെ​ന്നു ക​രു​തു​ന്ന സ്ഥ​ല​ത്തു പ​തി​ന​ഞ്ച​ടിയോളം മ​ണ്ണു​ണ്ട്. ഇ​തു മാ​റ്റാ​ന്‍ ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം കൊ​ണ്ടു​വ​ര​ണം. അ​ഞ്ചു​ദി​വ​സ​ത്തി​ന​കം കൊ​ണ്ടു​വ​രു​മെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ഡ്ര​ഡ്ജിം​ഗ് മെ​ഷി​ന്‍ ക​മ്പ​നി ആ​ദ്യം അ​ര​ക്കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട​ത് ഒ​രു​കോ​ടി​യാ​ക്കി. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടു​ക​യാ​ണ്. ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം…

Read More

ഷി​ബി​ലി​ വധം; ര​ണ്ടാം പ്ര​തി ക​ട​ല്‍ മാ​ര്‍​ഗം ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന

പൂ​ന്തു​റ: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യും റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പ​ട്ട​തു​മാ​യ ബീ​മാ​പ​ള​ളി മു​ട്ട​ത്ത​റ സ്വ​ദേ​ശി ഷി​ബി​ലി​യെ ബീ​മാ​പ​ള​ളി ക​ട​പ്പു​റ​ത്തി​നു സ​മീ​പം മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി ഇ​നാ​ദ് ക​ട​ല്‍ മാ​ര്‍​ഗം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ ഇ​നാ​സി​നെ സം​ഭ​വം ന​ട​ന്ന് അ​ടു​ത്ത ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ കൂ​ടം​കു​ള​ത്തി​നു സ​മീ​പം ഉ​റ​വി​യി​ല്‍ നി​ന്നും പൂ​ന്തു​റ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വശേ​ഷം രാ​ത്രി ബൈ​ക്കി​ല്‍ പെ​രു​മാ​തു​റ​യി​ലേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ഇ​നാ​ദും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി സ​ഫീ​റും ര​ണ്ട് ദി​വ​സം പെ​രു​മാ​തു​റ​യി​ലു​ള​ള ഇ​നാ​ദി​ന്‍റെ സു​ഹൃ​ത്തുക്കളുടെ വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി​ട്ടാ​ണ് സൂ​ച​ന​ക​ള്‍ ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ 15 ന് ​രാ​ത്രി 10.45 ഓ​ടു​കൂ​ടി​യാ​ണ് ഷി​ബി​ലി മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. 16 വെ​ള​ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 ഓ​ടു​കൂ​ടി ഇ​നാ​ദി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പെ​രു​മാ​തു​റ​യി​ലാ​ണെ​ന്ന് സൈ​ബ​ര്‍…

Read More

“നി​ങ്ങ​ളു​ടെ മ​ക​ൻ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റസ്റ്റി​ൽ, പ​ണം ത​ന്നാ​ൽ വി​ടാം”; വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ല​ക്ഷ്യം വ​ച്ച് ത​ട്ടി​പ്പു​സം​ഘം

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ല​ക്ഷ്യം വ​ച്ച് ഓ​ണ്‍ ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘം വ​ല​വി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ കു​ട്ടി​യെ അ​റ​സ്റ്റു​ചെ​യ്തെ​ന്നും ചോ​ദ്യം ചെ​യ്യാ​നാ​യി ഡ​ല്‍​ഹി​ക്ക് കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ര​ക്ഷി​താ​ക്ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടു​ന്ന​ത്. വാ​ട്സാ​പ്പ് കോ​ളി​ലാ​ണ് ത​ട്ടി​പ്പു​കാ​ര്‍ വി​ളി​ക്കു​ക. വി​വ​ര​മ​റി​യു​ന്ന​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന അ​ച്ഛ​ന​മ്മ​മാ​ര്‍ കു​ട്ടി​യെ വി​ട്ടു​കി​ട്ടാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​മ്പോ​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ യു​പി​ഐ ആ​പ് മു​ഖേ​ന പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. 50,000 രൂ​പ മു​ത​ല്‍ ത​ട്ടി​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ണം ഓ​ണ്‍​ലൈ​നി​ല്‍ കൈ​മാ​റി​ക്ക​ഴി​ഞ്ഞു​മാ​ത്ര​മേ ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം മ​ന​സി​ലാ​കൂ. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​ല്‍ അ​ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും പ​ണം ന​ഷ്ട​മാ​യാ​ല്‍ ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ന​കം 1930 എ​ന്ന ന​മ്പ​റില്‍ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. സ​മീ​പ​കാ​ല​ത്താ​യി ഓ​ണ്‍ ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സ് ; വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ രാ​ഹു​ല്‍ ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ൽ; വി​ട്ട​യ​യ്ക്കാ​ൻ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ്; കാ​ര​ണം  ഇ​ങ്ങ​നെ

കോ​ഴി​ക്കോ​ട്: ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​നെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് ഇ​യാ​ളെ വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് ജ​ര്‍​മ​നി​യി​ല്‍ എ​യ്റോ​നോ​ട്ടി​ക് എ​ന്‍​ജി​നീ​യ​റാ​യ രാ​ഹു​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഉ​ള്ള​തി​നാ​ല്‍ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ലും കു​ടും​ബാം​ഗ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഈ ​മാ​സം 14ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും അ​തു​വ​രെ രാ​ഹു​ലി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​ക്കാ​ര്യം പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വി​ട്ട​യ​ച്ച​ത്.എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​ന് ഗു​രു​വാ​യൂ​ര്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സ്ത്രീ​ധ​ന​ത്തി​ന്‍റെ…

Read More

ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ ഇ​നി ജ​ന​വാ​സം സാ​ധ്യ​മോ? വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു; ചാ​ലി​യാ​ർ തീ​ര​ത്തെ ജ​ന​കീ​യ തെ​ര​ച്ചി​ൽ 

ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ടി​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല മേ​ഖ​ല​ക​ളി​ല്‍ ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജോ​ണ്‍ മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ വി​ദ​ഗ്ധ​സം​ഘം ഇ​ന്ന് ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. ദു​ര​ന്ത​പ്ര​ദേ​ശ​ത്തെ​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ​യും അ​പ​ക​ട​സാ​ധ്യ​ത വി​ല​യി​രു​ത്തു​ന്ന സം​ഘം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും. ഈ ​ഭാ​ഗ​ത്ത് ഇ​നി ജ​ന​വാ​സം സാ​ധ്യ​മാ​ണോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. ​ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മേ​ഖ​ല​യി​ലെ ഭൂ​വി​നി​യോ​ഗം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ശി​പാ​ര്‍​ശ ചെ​യ്യും. ഇ​ത​നു​സ​രി​ച്ചാ​യി​രി​ക്കും അ​ട്ട​മ​ല, പു​ഞ്ചി​രി​മ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​വും ആ​ള്‍​താ​മ​സ​വും മ​റ്റും തീ​രു​മാ​നി​ക്കു​ക. ചാ​ലി​യാ​ർ തീ​ര​ത്തെ ജ​ന​കീ​യ തെ​ര​ച്ചി​ൽ തു​ട​ങ്ങി നി​ല​മ്പൂ​ർ: ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ർ ചാ​ലി​യാ​ർ തീ​ര​ത്തെ ജ​ന​കീ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മു​ണ്ടേ​രി ഫാം ​മു​ത​ല്‍ പ​ര​പ്പ​ന്‍​പാ​റ വ​രെ​യു​ള്ള ചാ​ലി​യാ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന, സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന, പോ​ലീ​സ്, ത​ണ്ട​ര്‍​ബോ​ള്‍​ട്ട്, വ​നം​വ​കു​പ്പ് എ​ന്നീ…

Read More

തമിഴ്നാട്ടിൽ നിന്നും ചി​റ്റൂ​രി​ലേക്ക് കൊണ്ടുവന്ന മൂ​ന്നു കോ​ടിയു​ടെ കു​ഴ​ല്‍​പ്പണം പി​ടി​കൂ​ടി; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ചി​റ്റൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ ക​ട​ത്തി​ക്കൊണ്ടു​വ​ന്ന മൂ​ന്നു​കോ​ടി രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി. ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ന്ത​ല്‍​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം പൂ​ക്കോ​ട്ടി​ല്‍ ഉ​മ്മ​റി​ന്‍റെ മ​ക​ന്‍ ജം​ഷാ​ദ് (46), അ​ങ്ങാ​ടി​പ്പു​റം ചോ​ല​യി​ല്‍ വീ​ട്ടി​ല്‍ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്ള(42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചി​റ്റൂ​രി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 5.50 നാ​ണ് സം​ഭ​വം. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ സൂ​ക്ഷി​ച്ച 500, 200, 100 രൂ​പ​യു​ടെ കെ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ആകെ 2,97,50,000 കോ​ടി രൂ​പ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​പ്പൂ​രി​ല്‍നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​ത്. ചി​റ്റൂ​ര്‍ ഡി​വൈ​എ​സ്പി വി.​എ. കൃ​ഷ്ണ​ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ ജെ. ​മാ​ത്യു, എ​സ്‌​ഐ കെ. ​ഷാ​ജു, എ​എ​സ്‌​ഐ കെ. ​ഷ​ബീ​ര്‍, എ​സ് സി​പി​ഒ എ. ​ജാ​ഫ​ര്‍ സാ​ദി​ഖ്, സി​പി​ഒ സി. ​ശ​ബ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read More