ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് എംഎൽഎയായി തുടരാം; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

കൊ​ച്ചി: പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി സി​പി​എം സ്വ​ത​ന്ത്ര​ന്‍ കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ 340 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഒ​പ്പി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ണ്ണി​യി​ല്ലെ​ന്നും ഇ​വ​യി​ല്‍ 300 ഓ​ളം വോ​ട്ടു​ക​ള്‍ ത​നി​ക്കു ല​ഭി​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. 38 വോ​ട്ടു​ക​ള്‍​ക്കാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്കി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ള്‍ അ​ട​ങ്ങി​യ പെ​ട്ടി കാ​ണാ​തെ പോ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് മ​ല​പ്പു​റം സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ഈ ​പെ​ട്ടി​ക​ള്‍ പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം ന​ല്‍​കി​യ ത​ട​സ ഹ​ര്‍​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളു​ക​യു​ണ്ടാ​യി.

Read More

എ​ടി​എം മെ​ഷീ​നാ​ണെ​ന്ന് ക​രു​തി പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷീ​നും സി​ഡി​എ​മ്മും ത​ക​ർ​ത്തു; യു​വാ​വ് പി​ടി​യി​ൽ

തി​രൂ​ർ: എ​ടി​എം മെ​ഷീ​നെ​ന്ന് തെ​റ്റി​ധ​രി​ച്ച് പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷീ​നും സി​ഡി​എ​മ്മും ത​ക​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ർ താ​ഴെ​പാ​ല​ത്ത് ബാ​ങ്ക് കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. യു​പി സ്വ​ദേ​ശി​യാ​യ ജി​തേ​ന്ദ്ര ബി​ന്ദ് എ​ന്ന 33കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റി​യ ഇ​യാ​ൾ യ​ന്ത്രം​പൊ​ളി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ണം എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. ബാ​ങ്കി​ന്‍റെ കെ​ട്ടി​ട​ത്തി​ന​ക​ത്താ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അ​ര്‍​ജു​നെ‍ കാ​ണാ​താ​യി​ട്ട് 29 ദി​വ​സം; തെ​ര​ച്ചി​ലി​ൽ അ​നി​ശ്ചി​ത​ത്വം; ഷി​രൂ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ പു​നഃരാ​രം​ഭി​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ണാ​ട​ക. അ​തേ​സ​മ​യം, തെ​ര​ച്ചി​ല്‍ പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ക​ണ്ണാ​ടി​ക്ക​ലി​ലെ അ​ര്‍​ജു​ന്‍റെ വീ​ട്ടി​ലെ​ത്തി തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മാ​യി​ട്ടി​ല്ല. തെ​ര​ച്ചി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​തോ​ടെ ഷി​രൂ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ര്‍​ജു​ന്‍റെ ബ​ന്ധു​ക്ക​ള്‍ തി​രി​കെ നാ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഷി​രൂ​രി​ലു​ള്ള​ത്. തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള യാ​തൊ​രു സ​ന്നാ​ഹ​വും അ​വി​ടെ​യി​ല്ലെ​ന്ന് നാ​ട്ടി​ല്‍ തി​രി​കെ എ​ത്തി​യ അ​ര്‍​ജു​ന്‍റെ ബ​ന്ധു ജി​തി​ന്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.​ അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ലോ​റി ഉ​ട​മ മു​ഖേ​ന അ​റി​യു​ന്നു​ണ്ട്. തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ച്ചാ​ല്‍ ഷി​രൂ​രി​ലേ​ക്കു പോ​കു​മെ​ന്നും ജി​തി​ന്‍ പ​റ​ഞ്ഞു. 29 ദി​വ​സം മു​ന്‍​പ്…

Read More

മ​ണ്ണി​ന​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ; മ​ണ്ണു​മാ​ന്തിയ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൂ​ക്ഷി​ച്ച്; ഏ​ഴാംനാ​ളും പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യി​ച്ച് സൈ​ന്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ൽ മേ​ഖ​ല​ക​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​യി വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചെ​ത്തി​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ.മ​ണ്ണി​ട​ന​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള മ​ണ്ണു​മാ​റ്റി പ​രി​ശോ​ധ​ന വ​ള​രെ സൂ​ക്ഷി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ഒ​ഴു​കി വ​ന്ന 27 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച​ത്. മ​ണ്ണി​ല്‍ പു​ത​ഞ്ഞ് ഇ​നി​യും സി​ലി​ണ്ട​റു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ക​രു​ത​ലോ​ടെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ല​ഭി​ച്ച സി​ലി​ണ്ട​റു​ക​ള്‍ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.  ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം വ​ച്ചു​നോ​ക്കു​മ്പോ​ള്‍ ഇ​നി​യും സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​യി​ട​ത്തും മു​ട്ടോ​ളം ചെളി​യു​ണ്ട്. ഇ​തി​ല്‍ പു​ത​ഞ്ഞി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. സൈ​ന്യ​വും ഇ​ന്ന് തെ​ര​ച്ചി​ലി​ന് സ​ഹാ​യി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​വ​രെ തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നാ​ണ് സൈ​ന്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി…

Read More

ദു​രി​ത​മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം; യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രെ ഡി​ഐ​ജി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി; അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത ബാ​ധി​ത​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രെ ഡി​ഐ​ജി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. ഡി​ഐ​ജി തോം​സ​ണ്‍ ജോ​സി​നെ​തി​രേ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ച​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ഷെ​രീ​ഫ് മ​ല​യ​മ്മ​യും നൗ​ഷാ​ദ് തെ​ക്ക​യി​ലും അ​റി​യി​ച്ചു. “നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണം കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കൊ​രു പു​ല്ലു​മി​ല്ല’ എ​ന്ന പ​ദ​പ്ര​യോ​ഗം ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​പ്പെ​ട്ട​ത്. അ​തി​നി​ടെ വൈ​റ്റ് ഗാ​ർ​ഡ് ഉ​ൾ​പ്പ​ടെ പ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ട​ത്തി​വ​ന്നി​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധ​മ​ല്ല വേ​ദ​ന​യാ​ണ് ഉ​ള്ള​തെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡി​ഐ​ജി അ​ട​ക്കം വൈ​റ്റ് ഗാ​ർ​ഡി​നെ ആ​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ക​ണ്ടു​വ​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ…

Read More

സ​ഹാ​യാ​ഭ്യ​ർ​ഥന; മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റി​നെ​തി​രേ പ്ര​ചാ​ര​ണം; സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി സൈ​ബ​ർ പോ​ലീ​സ്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് വ​യ​നാ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ ഐ​പി​സി 192, 45, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 51 എ​ന്നീ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​ണ് കേ​സ്. സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ‘കോ​യി​ക്കോ​ട​ൻ​സ് 2.0′ എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്നാ​ണ് വ്യാ​ജ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ സ​ഹാ​യ​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥന ത​ള്ളി​ക്ക​ള​യു​ന്ന​തി​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ത​ര​ത്തി​ൽ ഇ​ത്ത​രം പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സൈ​ബ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

Read More

സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കും; ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ വേ​ദ​ന രേഖപ്പെടുത്തി രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി​യി​ലുണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​മെ​ന്നും വ​യ​നാ​ടി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ക്കു​മെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​, ജി​ല്ലാക​ള​ക്ട​ർ എന്നിവരുമായി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഊ​ർ​ജി​ത​മാ​യ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ അ​റി​യി​ച്ച​താ​യി രാഹുൽ എക്സിൽ കുറിച്ചു. എ​ല്ലാ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് ഏ​കോ​പ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ വേ​ദ​ന രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം എ​ല്ലാ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

Read More

നൂ​റോ​ളം വീ​ടു​ക​ളു​ടെ പൊ​ടി​പോ​ലും കാ​ണാ​നി​ല്ല: മു​ന്നൂ​റോ​ളം പേ​രെ കാണാതായി; ഉ​രു​ൾ​പൊ​ട്ട​ലി​നി​ര​യാ​യ​വ​രി​ൽ ഏ​റെ​യും എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി ജീ​വ​ന​ക്കാ​ർ

ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​താ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന വി​വ​രം. ചൂ​ര​ൽ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന എ​ഴു​പ​തോ​ളം വീ​ടു​ക​ൾ അ​വി​ടെ കാ​ണാ​നി​ല്ല. കൂ​റ്റ​ൻ​പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ര​ങ്ങ​ളും മ​ണ്ണും ചെ​ളി​യും കു​തി​ച്ചെ​ത്തി വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി. വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു കൂ​ടി മ​ല​വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്. എ​ഴു​പ​തോ​ളം വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​ന്ന് ഉ​ച്ച​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ചൂ​ര​ൽ​മ​ല​യി​ലെ എ​ച്ച്എം​എ​ലി​ന്‍റെ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് പാ​ടി​യും നാ​മാ​വ​ശേ​ഷ​മാ​യി. ഇ​വി​ടെ ആ​റു റൂ​മു​ക​ളി​ലാ​യാ​ണ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. മു​ണ്ട​ക്കൈ​യി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​ഴ ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രിക​യു​ള്ളു. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് പു​ഴ​യു​ടെ ഗ​തി​മാ​റി ചൂ​ര​ൽ​മ​ല സ്കൂ​ളി​നു​ള്ളി​ലൂ​ടെ​യാ​ണ് മ​ല​വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​സ്റ്റേ​റ്റു​ക​ളി​ൽ ജോ​ലി​യെ​ടു​ത്തു ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​നി​ര​യാ​യ​വ​രി​ലേ​റെ​യും. സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള ഭൂ​മി​യി​ൽ നി​ന്നാ​ണ് ആ​ളു​ക​ൾ നി​ര​വ​ധി…

Read More

അർജുനെ കണ്ടെത്താൻ കേരളത്തിൽ നിന്നു പോകുന്നവർക്കാകുമോ; ഷി​രൂ​രി​ലേ​ക്ക് തൃ​ശൂ​രി​ൽനി​ന്ന് ടെ​ക്നി​ക്ക​ൽ വി​ദ​ഗ്ധ​ർ പു​റ​പ്പെ​ട്ടു

തൃ​ശൂ​ർ: ഷി​രൂ​ർ ഗം​ഗാ​വാ​ലി​യി​ൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിന് തൃ​ശൂ​രി​ലെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു​ള്ള ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു​ള്ള സം​ഘം ഷി​രൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് അ​സി​സ്റ്റ​ന്‍റ്് ഡ​യ​റ​ക്ട​ർ​മാ​രും ഡ്ര​ഡ്ജിം​ഗ് മെ​ഷി​ന്‍റെ ഒ​രു ഓ​പ്പ​റേ​റ്റ​റു​മാ​ണ് ഷി​രൂ​രി​ലേ​ക്ക് തി​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ല്ല ഒ​ഴു​ക്കു​ള്ള ഗം​ഗാ​വാ​ലി​യി​ൽ ഈ ​മെ​ഷി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നാ​ണ് ഇ​വ​ർ പ​രി​ശോ​ധി​ക്കു​ക. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഡ്ര​ഡ്ജ​ർ ഗം​ഗാ​വാ​ലി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ധാ​ര​ണ​യാ​യ​ത്. കേ​ര​ള​ത്തി​ൽ കാ​ർ​ഷി​മേ​ഖ​ല​യ്ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് കോ​ഴി​ക്കോ​ട് പേ​രാ​ന്പ്രയിലെ മ​ല​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് നി​ർ​മി​ച്ച ഈ ​ഡ്ര​ഡ്ജ​ർ. കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് ക​നാ​ലും പു​ഴ​ക​ളും വൃ​ത്തി​യാ​ക്കാ​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. പു​ഴ​യി​ൽനി​ന്ന് ച​ണ്ടി​യും ച​ളി​യും നീ​ക്കം ചെ​യ്യാ​നാ​ണ് ഇ​ത് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. അ​ടി​യൊ​ഴു​ക്കു​ള്ള ഗം​ഗാ​വാ​ലി​യി​ൽ ഈ ​യ​ന്ത്രം എ​ത്ര​മാ​ത്രം ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ പ​ര​ക്കെ സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ…

Read More

ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം; കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ രജിസ്റ്റർ ചെയ്തത് കോ​ഴി​ക്കോ​ട്ട്; ഏറ്റവുമധികം മാ​യം കണ്ടെത്തിയത് ശ​ര്‍​ക്ക​ര​യി​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം ചേ​ര്‍​ത്ത​തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കോ​ഴി​ക്കോ​ട്ട്. 282 കേ​സു​ക​ളാ​ണു ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 137 എ​ണ്ണ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌േ​ട്ര​റ്റ് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​തി​മൂ​ന്ന് ഫു​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. 5,810 പ​രി​ശോ​ധ​ന​ക​ളാ​ണ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ​ത്. 4,131 സ​ര്‍​വ​യ്‌​ല​ന്‍​സ് സാ​മ്പി​ളു​ക​ളും 1,134 സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചു. 31,18,500 രൂ​പ​യാ​ണ് നി​യ​മ​ലം​ഘ​ക​രി​ല്‍നിന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. കോ​ട​തി​ക​ളി​ല്‍ കേ​സ് ഫ​യ​ല്‍​ചെ​യ്തി​ട്ടുള്ള​ത് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​നി​ക​ര​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ കേ​സു​ക​ളി​ലാ​ണ്. മ​റ്റു​ജി​ല്ല​ക​ളി​ല്‍ 150ല്‍ ​താ​ഴെ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞാ​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്. 115 കേ​സു​ക​ള്‍. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ല്‍ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് കോ​ഴി​ക്കോ​ട്ട് 1,455 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 60 കേ​സു​ക​ള്‍…

Read More