നാദാപുരം: വീടെന്ന സ്വപ്നം പൂർത്തീകരിക്കാതെ ഗിരീശൻ മരണത്തിന് കീഴടങ്ങിയപ്പോൾ സ്വപ്നം പൂർത്തീകരിച്ച് നാട്ടുകാർ. വളയം കല്ലുനിരയിലെ പയ്യേരിക്കാവ് പുഴയില്‍ മുങ്ങി മരിച്ച വളയം കല്ലുനിരയിലെ കടവന്തണ്ണിക്കൽ ഗിരീശന്റെ (40) കുടുംബത്തിനാണ് നാട്ടുകാര്‍ കൈകോര്‍ത്ത് വീടൊരുക്കിയത്. കഴിഞ്ഞ മാർച്ച് രണ്ടിനാണ് കല്ലുനിരയിലെ കടവം തണ്ണിക്കല്‍ ഗിരീശനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്.മരം ലോഡിംഗ് തൊഴിലാളിയായ ഗിരീശന് വീടിന് സമീപത്തെ പുഴയില്‍ കുളിക്കാനായി പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗിരീശനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ മന്ദി, ഭാര്യ രജനി, മക്കളായ അമേഗ്, അമയ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു മരപ്പണിക്കാരനായ ഗിരീശന്റെ വേര്‍പാടോടെ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി തറ കെട്ടിയെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ നിമിത്തം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. തറയില്‍ കെട്ടിയ ഓലമേഞ്ഞ…
Read MoreCategory: Kozhikode
സിപിഎം-ബിജെപി അക്രമത്തിന് അയവില്ല; ബിന്ദുവിന്റ വീടിന് പോലീസ് കാവല്‍ തുടരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരിലും നടേരിയിലും സിപിഎം- ബിജെപി.സംഘര്‍ഷത്തിന് അയവില്ല. സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കൊയിലാണ്ടി നഗരസഭ ചെയര്മാന് കെ.സത്യന്റെ ബൈക്ക് തകര്‍ത്തു. സിപിഎം. ഏരിയാ കമ്മിറ്റി അംഗം കുടിയായ സത്യന് വിയ്യര്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്റെ വീട്ടില്‍ എത്തിയതായിരുന്നു.ബൈക്ക് പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.സംഘര്‍ഷത്തില്‍ ബിജെപി.പ്രവര്‍ത്തകരായ നാല് പേര്‍ക്കും സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു.വിയ്യൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി.പ്രവര്‍ത്തകരായ വഴിപോക്കുനിലം കുനി .ലിജില്‍ (28), പുനത്തുവയല്‍ താഴനിഷാദ് (34), പാലക്കീല്‍ സജിത്ത് (24)തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രകടനം നടത്താന്‍ പോകവെ സിപിഎമ്മുകാര്‍ സംഘമായെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനു തുടര്‍ച്ചയെന്നോണം ഫുട്ബോള്‍ കളിച്ച് പോവുകയായിരുന്ന മനയത്ത് ആദര്‍ശിനെ ഒരു സംഘം ആര്എസ്എസ്കാര് ആക്രമിച്ചു മേപ്പാടി പോളിടെക്നികിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടേരിയില്‍…
Read Moreപേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് ഭാരവാഹിയുടെ വീടിനുനേരെ ബോംബേറ്
പേരാമ്പ്ര: ഇന്നലെ വൈകീട്ടു തുടരെ അക്രമണ സംഭവങ്ങളുണ്ടായ പേരാമ്പ്രയിൽ സംഘർഷാവസ്ഥ തുടരുന്നു. കല്ലോട് പാറാട്ടുപാറയിൽ മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്രയുടെ വീടിനു നേരെ ബോംബേറുണ്ടായി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. വീടിന്റെ അടുക്കള ഭാഗത്താണു ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണിത്. പേരാമ്പ്ര പോലീസും മറ്റു ഉന്നത പോലീസുദ്യോഗസ്ഥരും രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണു ശശികുമാർ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ഇന്നലെ വൈകീട്ടും രാത്രിയുമായി പേരാമ്പ്ര ടൗണിൽ ഒട്ടേറെ കുഴപ്പ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഡിവൈഎഫ്ഐ – യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെ ഡിവൈഎഫ്.ഐ -യൂത്തു കോൺഗ്രസിന്റെ പ്രകടനം കൈയേറി നേതാക്കളായ പി.കെ രാഗേഷ്, സഹോദരൻ പി.കെ അനൂപ് എന്നിവരെ മർദ്ദിച്ചു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലെ ലീഗ് ഓഫീസിനും…
Read Moreസിപിഎമ്മും എസ്പിയും ഗൂഢാലോചന നടത്തി: കനകദുർഗയുടെ സഹോദരൻ പറയുന്നു…
അരീക്കോട്: സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു കനകദുർഗ ശബരിമലയിൽ ദർശനം നടത്തിയതെന്നു സഹോദരൻ ഭരത് ഭൂഷണ്. ആചാരാനുഷ്ഠാനങ്ങളെ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബമാണ് തന്റേതെന്നും സഹോദരിയുടെ നിലപാടിനോട് അങ്ങേയറ്റം വിയോജിക്കുന്നുവെന്നും ഭരത് ഭൂഷണ് പറഞ്ഞു. കനകദുർഗയെ എങ്ങനെയെങ്കിലും ശബരിമലയിലെത്തിക്കണമെന്നും അതിനായി വേണ്ട കാര്യങ്ങളും സുരക്ഷയും ഒരുക്കാമെന്നും സിപിഎമ്മിന്റെ അരീക്കോട് ഏരിയ കമ്മിറ്റി നേതാക്കൾ തന്നോടു പറഞ്ഞതായും ഭരത് ഭൂഷണ് പറഞ്ഞു. ഇതിനാവശ്യമായ പോലീസ് സംരക്ഷണം നൽകാൻ കോട്ടയം എസ്പി ഹരിശങ്കറോടു ബന്ധപ്പെടുത്തിയതും ഈ നേതാക്കളാണ്. മലപ്പുറത്തെത്തിച്ചാൽ അവിടെനിന്നു പൂർണ സംരക്ഷണയിൽ ശബരിമലയിൽ എത്തിക്കാമെന്നു കോട്ടയം എസ്പി പറഞ്ഞതിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും ഭരത് ഭൂഷണ് അവകാശപ്പെട്ടു. അതേസമയം, കനകദുർഗയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് ഇന്നലെ ശബരിമല കർമസമിതി നടത്തിയ പ്രകടനം പോലീസ് തടഞ്ഞു.
Read Moreബാലുശേരി കള്ളനോട്ട് കേസ്; വിദേശബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ല; പ്രതികളുടെ സിഡിആര്‍ പരിശോധിക്കുന്നു
കോഴിക്കോട്: ബാലുശേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ടുള്ള വിദേശബന്ധത്തെ കുറിച്ച് അവ്യക്തത തുടരുന്നു. ഏതെങ്കിലും രീതിയില്‍ കളളനോട്ടിന് പിന്നില്‍ വിദേശബന്ധമുള്ളതായി പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ പ്രതികള്‍ക്ക് വിദേശബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍ ) കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടവരെ കുറിച്ചും പ്രതികള്‍ ബന്ധപ്പെട്ട ആളുകളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സിഡിആര്‍ പൂര്‍ണമായും പരിശോധിച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വിദേശബന്ധമുണ്ടോയെന്ന് ഉറപ്പിക്കാനാവുകയുള്ളൂവെന്ന് കേസന്വേഷിക്കുന്ന താമരശേരി ഡിവൈഎസ്പി ബിജുരാജ് “രാഷ്ട്രദീപിക’യോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം ആവശ്യമാണെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ലോക്കല്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബാലുശേരിയിലെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. റിസേര്‍ച്ച് ആന്‍ഡ്…
Read Moreയുവതീപ്രവേശം: ഹിന്ദുവിശ്വാസികളോട് ചെയ്ത കൊലച്ചതിയെന്ന് പി.എസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ശബരിമലയെ തകർക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഹിന്ദുവിശ്വാസികളോട് ചെയ്ത കൊലച്ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പിൻഗാമികൾപോലും അയ്യപ്പ ശാപത്തിൽനിന്നും രക്ഷപെടില്ല. നിരീശ്വരവാദികളായ ഭരണകൂടത്തിന്റെ ചെയ്തികൾ വിശ്വാസികളുടെ നെഞ്ചിൽ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മുറിവ് ഉണങ്ങില്ല. സിപിഎമ്മിന്റെ ഈ ചെയ്തികൾ വിനാശകാലെ വിപരീത ബുദ്ധി എന്നുമാത്രമാണ് പറയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ഔറംഗസേബാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കേരളത്തിൽനിന്നും തൂത്തെറിയപ്പെടും. യുവതീ പ്രവേശത്തോടെ ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ നടപടികൾക്കെതിരെ ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവയനാട്ടിൽ മാവോ സാന്നിധ്യം വർധിക്കുന്നു: കാഴ്ചക്കാരായി പോലീസ്
വെള്ളമുണ്ട: ഏതാനും വർഷങ്ങൾക്ക് മുന്‍പ് വരെ അർധരാത്രികളിൽ മാത്രം വനത്തിനോട് ചേർന്ന ആദിവാസികോളനികൾ സന്ദർശിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തും ഭക്ഷണ സാധനങ്ങൾ ശേഖരിച്ചും വനത്തിലേക്ക് മറയുകയും ചെയ്തിരുന്ന മാവോവാദി സംഘങ്ങൾ നാട്ടുകാർക്കിടയിലേക്കിറങ്ങി പ്രവർത്തനം വ്യാപിപ്പിക്കുന്നു. നേരത്തെ തൊണ്ടർനാട് കുഞ്ഞോം, തിരുനെല്ലി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മാവോസംഘങ്ങൾ ഇപ്പോൾ തവിഞ്ഞാലിലും സാന്നിധ്യം വർധിപ്പിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് എളുപ്പത്തിൽ മാറി സഞ്ചരിക്കാവുന്ന കേളകം,തിരുനെല്ലി,ബ്രഹ്മഗിരി,പാനോം വിലങ്ങാട്, പേര്യ വനത്തിലൂടെയാണ് സഞ്ചാര പാത തെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ അന്പായത്തോട് മാവോയിസ്റ്റ് പ്രവർത്തകർ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. പോലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് മാത്രം തലപ്പുഴയിലും പേര്യ അയനിക്കലിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. തലപ്പുഴ 44 ൽ വൈകുന്നേരം…
Read Moreഎക്സൈസിലെ ഊമക്കത്തുകള്ക്കുപിന്നില് ഡ്യൂട്ടി ചെയ്യാനുള്ള മടി..? സേനാംഗങ്ങൾക്കിടയിൽ അമര്‍ഷം പുകയുന്ന
സ്വന്തംലേഖകന്‍ കോഴിക്കോട്: എക്സൈസിലെ ഊമകത്തുകള്‍ക്ക് പിന്നില്‍ സേനാംഗങ്ങള്‍ക്ക് ഡ്യൂട്ടി ചെയ്യാനുള്ള മടിയാണെന്ന് “വെളിപ്പെടുത്തല്‍’. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥനാണ് “ഔദ്യോഗിക’ഭാഷയില്‍ ഇക്കാര്യം മറ്റു സേനാംഗങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടേയും സഹപ്രവര്‍ത്തകരുടെ പേരിലും പേര് വെളിപ്പെടുത്താതെയും വ്യാജപേരിലും മറ്റുള്ളവരുടെ പേരിലും എക്സൈസ് കമ്മീഷണറേറ്റിലും മറ്റുമായി വ്യാജപരാതികള്‍ വരുന്ന സാഹര്യത്തിലാണ് അതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി എക്സൈസിലെ മേലുദ്യോഗസ്ഥന് രംഗത്തെത്തിയത്. അതേസമയം, മേലുദ്യോഗസ്ഥന്റെ വിശദീകരണം സേനാംഗങ്ങള്ക്കിടില് അമര്‍ഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് വനിതകള്‍ക്ക് സേനയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ക്ക് പേര് വെളിപ്പെടുത്താതെ പരാതി അയച്ചിരുന്നു. ഇതിനു പിന്നാലെ പുരുഷ സേനാംഗങ്ങളും പേര് വെളിപ്പെടുത്താതെ പരാതി നല്കി. ഈ രണ്ടു പരാതികളും പരിഹരിക്കാന്‍ ഇതുവരേയും എക്സൈസ് കമ്മീഷണറോ വകുപ്പോ തയാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഊമക്കത്തുകള്ക്കെതിരേ ഉദ്യോഗസ്ഥരുടെ “മടി’യാണെന്ന രീതിയില്‍ വിശദീകരണവുമായി എക്സൈസിലെ ഉന്നതന് രംഗത്തെത്തിയത്. സംസ്ഥാന എക്സൈസ് സേനയില്‍…
Read Moreക്രൈംബ്രാഞ്ചില്‍ കേസന്വേഷിക്കാന്‍ ഇനി വനിതകളും ; 51 പേരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാന പോലീസിന്റെ ചരിത്രത്തിലാദ്യമായി ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ കേസന്വേഷിക്കാന്‍ വനിതകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്സിലും എല്ലാ ജില്ലകളിലുമുള്ള ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലേക്കുമാണ് 51 വനിതാ പോലീസുദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുവരേയും ക്രൈംബ്രാഞ്ചില്‍ വനിതകളെ നിയമിച്ചിരുന്നില്ല. ഇത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ വനിതാ സേനാംഗങ്ങളെ വിന്യസിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒഴിവുകള്ക്കനുസൃതമായാണ് ഇവരെ നിയമിക്കുന്നത്. വനിതാ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുവത്സര പിറവിയില്‍ തന്നെ പുതിയ നിയമനം നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി ഓഫീസുകളില്‍ ഓരോ വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. ഇതിനു പുറമേ നാലുപേരെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്സിലും നിയമിക്കും. തിരുവനന്തപുരത്തെ മറ്റ് യൂണിറ്റുകളിലായി ഏഴുപേരെയും കൊല്ലം ജില്ലയില്‍ രണ്ടുപേരെയും നിയമിക്കും. പത്തനംതിട്ട, ആലുപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും രണ്ടുപേരെ വീതമാണ്…
Read Moreവിലവിവരപ്പട്ടിക നിർദേശം പാഴ്വാക്കായി; ഭക്ഷണശാലകളിൽ വില തോന്നിയ പോലെ
മഞ്ചേരി: ജില്ലയിലെ വിവിധ നഗരങ്ങളിൽ ഭക്ഷണപദാർഥങ്ങൾക്ക് തോന്നിയപോലെ വില ഈടാക്കുന്നതായി ആക്ഷേപം. യാതൊരു മാനദണ്ഡവും കൂടാതെയാണ് ഭക്ഷണശാലകളിൽ വില ഈടാക്കുന്നത്. അമിതവില ഈടാക്കുന്ന ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പ്രഖ്യാപിച്ചിരുന്നുവെങ്കിലുംു ഫയലിൽ ഒതുങ്ങി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ വില പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും ജില്ലയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും വിലവിവര ബോർഡുകൾ ഇപ്പോഴും പ്രദർശിപ്പിക്കുന്നില്ല. വില വിവരപ്പട്ടിക എല്ലാ ഭക്ഷണശാലകളിലും പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അമിത്മീണ പ്രത്യേക ഉത്തരവിട്ടിരുന്നുവെങ്കിലും ഇതിനു ഹോട്ടലുടമകൾ പുല്ലുവില പോലും കൽപ്പിച്ചില്ല. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾ പരിശോധിക്കാനും നടപടി സ്വീകരിക്കാനും കളക്ടർ അധ്യക്ഷനായ ജില്ലാ സമിതി രൂപവത്ക്കരിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും വിലവിവരപട്ടികയുടെ പ്രദർശനം കർശനമായി നടപ്പാക്കുമെന്നു ഉറപ്പാക്കുന്നതിനായാണ് സമിതിയുണ്ടാക്കിയത്. ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കണ്‍വീനറും ലീഗൽ മെട്രോളജി, പോലീസ്, ആരോഗ്യം, സെയിൽ ടാക്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ…
Read More