താമരശേരി: കാലം മാറുന്നതുസരിച്ച് കര്‍ഷക ജീവിതം പുരോഗമിച്ചില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. പിന്നോട്ടു പോകുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടു. താമരശേരിയില്‍ ദീപിക കര്ഷകന് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കാര്‍ഷിക സാംസ്കാരിക മേളയില്‍ നടന്ന കര്‍ഷക സെമിനാറിനോടനുബന്ധിച്ചുള്ള സാസ്കാരിക സമ്മേളനം ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നെല്ലുത്പാദനത്തില്‍ വലിയ പ്രശ്നങ്ങളാണുണ്ടായത്. അതുകൊണ്ട് തന്നെ നെല്‍കൃഷിക്ക് കാര്യമായ ഇടംകിട്ടിയില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് ഭൂമിയിലെ ആഘാത പ്രത്യാഘാതങ്ങള്‍ക്ക് വരെ കാരണമാകുന്നത്. ഭാരത സംസ്കാരം കാര്‍ഷിക സംസ്കാരമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്നതാണ് മുഖ്യ പ്രശ്നം. ഈ പ്രശ്നങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരണമെന്നും പരിഹാരത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി നിയമിതനായ സിബി വയലിലിനെ ഉപഹാരം നല്കി മന്ത്രി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത…
Read MoreCategory: Kozhikode
ലോട്ടറി തട്ടിപ്പ്: വിശ്വംഭരനും കുടുംബവും അനിശ്ചിതകാല നിരാഹാരമാരംഭിച്ചു
പുൽപ്പള്ളി: ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് ഏജന്റ് തട്ടിയെടുത്തെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും സത്യാഗ്രഹ സമരം തുടങ്ങി. അമരക്കുനി സ്വദേശിയായ കണ്ണംകുളത്തു വിശ്വംഭരനും കുടുംബവുമാണ് സമരം തുടങ്ങിയത്. പരാതി നൽകിയിട്ടും പുൽപ്പള്ളി പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നു. ഓഗസ്റ്റ് 30ന് താൻ എടുത്ത കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചെന്നാണ് വിശ്വംഭരൻ അവകാശപ്പെടുന്നത്. എന്നാൽ ബന്ധുവും പുൽപ്പള്ളിയിലെ ശ്രീവിനായക ലോട്ടറി ഏജൻസി ഉടമസ്ഥനുമായ നിഷാദ് ലോട്ടറി തന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോട്ടറി ടിക്കറ്റ് തിരുവനന്തപുരത്ത് ഹാജരാക്കിയിരിക്കുന്ന മുള്ളൻകൊല്ലി സ്വദേശി നിഷാദിന്റെ ബിനാമിയാണെന്നും വിശ്വംഭരൻ ആരോപിക്കുന്നു.കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ച് തനിക്ക് നീതി ലഭിക്കണമെന്നാണ് വിശ്വംഭരൻ ആവശ്യപ്പെടുന്നത്.
Read Moreബരിമല സത്രീ പ്രവേശനം; അക്രമത്തിൽ ബലിയാടായത് യുവകവി സജീവ് മന്തരത്തൂർ
വടകര: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വടകരയിൽ നടന്ന അക്രമത്തിൽ ബലിയാടായത് സജീവ് മന്തരത്തൂർ എന്ന യുവാവ്. അക്രമികളെ പിരിച്ചുവിടാൻ പോലീസ് പ്രയോഗിച്ച ഗ്രനേഡിൽ നിന്ന് സജീവിന് സാരമായി പരിക്കേൽക്കുകയുണ്ടായി. യുവ കവിയായ സജീവ് മന്തരത്തൂർ കഴിഞ്ഞ ദിവസം രാത്രി വടകര പുതിയ സ്റ്റാന്റിൽ ബസിറങ്ങി തൊട്ടടുത്ത കടയിലേക്ക് പോകുന്പോഴാണ് കാലിൽ ഗ്രനേഡിന്റെ ചീള് തറച്ചത്. രാത്രി ഏഴു മണിയോടെ സ്റ്റാന്റിൽ നിന്ന് കഐസ്ആർടിസി സ്റ്റേഷനു സമീപത്തു കൂടെ ഹൈവേയിലെ കടയിലേക്കു പോകുംവഴി പെട്ടെന്നാണ് ആൾക്കൂട്ടം ഓടി വരുന്നത് കണ്ടത്. തൊട്ടടുത്തുള്ള ടാക്സിസ്റ്റാന്റിനു സമീപത്തേക്ക് മാറിനിൽക്കാൻ ശ്രമിച്ചപ്പോഴേക്കൂം ശക്തമായ ഏതോ വസ്തു കാലിൽ പതിച്ചെന്നു സജീവ് പറഞ്ഞു. നോക്കുന്പോൾ കാലിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.ഇടതുകാലിൽ ആഴത്തിൽ മുറിവേറ്റ സജീവ് ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ മന്തരത്തൂരിലെ…
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം; മുഗുൾ വാസ്നിക് ഹൈദരലി തങ്ങളുമായി ചർച്ച നടത്തി
മലപ്പുറം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുഗുൾ വാസ്നിക് പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെകണ്ട് ചർച്ച നടത്തി. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി മലപ്പുറത്തെത്തിയത്. രാവിലെ 9.30 ഓടെ പാണക്കാട്ടെത്തിയ മുഗുൾ വാസ്നിക് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷൻ കൂടിയായ സയ്യിദ് ഹൈദരലി തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവരുമായി അരമണിക്കൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി, യു.എ.ലത്തീഫ് എന്നിവരും പാണക്കാട് സന്നിഹിതരായിരുന്നു. ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, പി.ടി.അജയ്മോഹൻ, കെ.പി.അബ്ദുൽ മജീദ്, കെ.പി.അനിൽകുമാർ, മണക്കാട് സുരേഷ്, അനിൽ ബോസ്, ഇ. മുഹമ്മദ് കുഞ്ഞി, സക്കീർ പുല്ലാര, എം.കെ.മുഹ്സിൻ എന്നിവരോടൊപ്പം പാണക്കാട്ടെത്തിയ മുഗുൾ വാസ്നിക് പത്ത് മണിയോടെ മലപ്പുറം ഡിസിസിയിലേക്ക്…
Read Moreഹര്‍ത്താല്‍ അക്രമം; എന്തുകൊണ്ട്..? ആരാണുത്തരവാദി…? പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാദമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് പോലീസുകാരന്റെ പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ വകുപ്പുതലത്തില്‍ നടപടിയുണ്ടാകാനുള്ള സാധ്യതയും ഏറി. ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാറിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് സിവില്‍പോലീസ് ഓഫീസര്‍ ഉമേഷ്വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോലീസുകാരുടെ ജീവന്മറന്നുള്ള കൃത്യനിര്‍വഹണവും എന്നാല്‍ ഐപിഎസ് റാങ്കുള്ള ഉദ്യോഗസ്ഥന്റെ കൃത്യവിലോപവും വ്യക്തമാക്കുന്ന പോസ്റ്റ് ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കമ്മീഷണറെ വിമര്‍ശിച്ചതിന്റെ പേരില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുന്നുവെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്. പോസ്റ്റിലെ പ്രധാനഭാഗങ്ങള്‍ : കച്ചവടക്കാര്‍ കട തുറക്കാന്‍ തയാറാണെന്നും കേരളാ പോലീസ് അവര്‍ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു. ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ പേടിപ്പിക്കാന്‍ തലേന്ന്…
Read Moreസംഘപരിവാർ അക്രമത്തിന് കോൺഗ്രസ് പിന്തുണ നല്‍കുന്നുവെന്ന് മുഹമ്മദ് റിയാസ്
നാദാപുരം: ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് കോൺഗ്രസും യുഡിഎഫും പിന്തുണ നല്‍കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എടച്ചേരിൽ എ.കണാരൻ, കെ.ബാലൻ ദിനാചരണ പരിപാടികളുടെ സമപാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ആർ എസ് എസ് അക്രമം അഴിച്ചുവിടുകയാണ്.മതേതരത്വം എന്ന പദം പോലും ഭരണഘടനയിൽ നിന്നും എടുത്തു മാറ്റാൻ ബിജെപി ശ്രമം നടത്തുകയാണ്. മോഡി ഭരണത്തിൽ ആൾകൂട്ടകൊലപാതകങ്ങൾ വർദ്ധിക്കുകയാണ് . വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ പ്രദേശിക കക്ഷികൾ മികച്ച നേട്ടം കൈവരിക്കുമെന്നും റിയാസ് പറഞ്ഞു. വി.രാജീവ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി.ചാത്തു,ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ,പി. കെ. ബാലൻ , ടി. കെ. ബാലൻ എന്നിവർ പ്രസംഗിച്ചു.
Read Moreകൊയിലാണ്ടിയിൽ റോഡരികിലെ കഞ്ചാവുചെടി പോലീസ് നശിപ്പിച്ചു; കഞ്ചാവ് ചെടി കൈവശം വച്ചാൽ 10 വർഷം തടവെന്ന് പോലീസ്
കൊയിലാണ്ടി: റോഡരുകിൽ മുളച്ച കഞ്ചാവുചെടി നശിപ്പിച്ചു. കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം റോയൽ കാർ വാഷിനു സമീപം മുളച്ച കഞ്ചാവ് ചെടിയാണ് കൊയിലാണ്ടി പോലീസ് നശിപ്പിച്ചത്.സമീപവാസികളായ വി.കെ.ജറീഷ്, ഫസലു സാഹ്ജ്ജ് തുടങ്ങിയവരാണ് ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലിസിനെ വിവരമറിയിച്ചത്. തുടർന്ന് എസ്ഐ സജു എബ്രഹാം, ലഹരി, വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ കെ.സുനിൽ, ആർ.ഷിരാജ്, കെ.എൻ. അജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, ടി.കെ.ഷംസുദ്ദീൻ തുടങ്ങിയവരെത്തി ചെടി നശിപ്പിക്കുകയായിരുന്നു. ഒരു കഞ്ചാവ് ചെടി കൈവശം വച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഈടാക്കുന്നതെന്ന് എസ്ഐ പറഞ്ഞു.
Read Moreദേശീയ പണിമുടക്ക് ; കടകള്‍ക്ക് പോലീസ് സംരക്ഷണം തേടി വ്യാപാരികള്‍; പണിമുടക്കുകള്‍ ഹര്‍ത്താലാക്കി മാറ്റരുതെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ
കോഴിക്കോട്: സര്‍ക്കാറിന്റെ പൂര്ണപിന്തുണയോടെ നടക്കുന്ന ദേശീയ പണിമുടക്കിന് തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ . ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയാണ് എട്ട്, ഒന്‍പത് ദിവസങ്ങളില്‍ നടക്കുന്ന പണിമുടക്കില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പ്രസിഡന്റുമായ ടി.നസറുദ്ദീന്‍ അറിയിച്ചു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ പോലീസിന്റെ പരിപൂര്‍ണമായ സഹകരണം വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിജിപിയുടെ നിര്‍ദേശമുണ്ടായിട്ടും അത് നടപ്പാക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായി. ഹര്‍ത്താലില്‍ സംസ്ഥാനത്താകെ 10 കോടി രൂപയുടെ നാശനഷ്ടമാണ് വ്യാപാരമേഖലയിലുണ്ടായത്. കോഴിക്കോട് മിഠായിതെരുവില്‍ മാത്രം 16 കടകളാണ് നശിപ്പിച്ചത്. 1,63,000 രൂപയുടെ നാശനഷ്ടമാണിവിടെ മാത്രമുണ്ടായിട്ടുള്ളത്. ഹര്‍ത്താലിനെ തുടര്‍ന്ന് നൂറുകോടിയുടെ വ്യാപാരനഷ്ടവും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കടകള്‍ക്ക് പൂര്‍ണ…
Read Moreശബരിമലയിലെ യുവതീപ്രവേശം; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; “സൈബര്‍ ഓപ്പറേഷനു’മായി പോലീസ്
കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ “സൈബര്‍ ഓപ്പറേഷനു’മായി പോലീസ്. ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന സംസ്ഥാനത്ത് നടന്ന വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടിയ്ക്കു സമാനമായ രീതിയിലാണ് പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങളും മതസ്പര്‍ദ വളര്‍ത്തും വിധത്തിലുള്ള പ്രചരണങ്ങളും പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കും വാട്സ് ആപ്പും പോലീസ് നിരീക്ഷിക്കുന്നുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പ് അഡ്മിന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കമ്മ്യൂണല്‍ ക്യാമ്പയിന്…
Read Moreതാന്‍ അഭിനയിച്ച സിനിമ കാണാതെ ചിരുത യാത്രയായി; ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലഹരിക്കെതിരെ നിർമ്മിച്ച ഹോം സിനിമയിലാണ് ചാരുത അഭിനയിച്ചത്
നാദാപുരം: താന്‍ അഭിനയിച്ച സിനിമ സ്ക്രീനില്‍ കാണണമെന്ന മോഹം സഫലമാകാതെചിരുത യാത്രയായി. ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലഹരിക്കെതിരെനിര്മ്മിച്ച അമ്മമാര്‍ കരയുകയാണ് എന്ന ഹോം സിനിമയിലെ അഭിനേത്രിയായിരുന്നു ഇന്നലെ നിര്യാതയായ ഉമ്മത്തൂരിലെ സൊന്നുമ്മല്ചിരുത. പ്രമോദ് വേദ രചനയും സത്യന് നീലിമ സംവിധാനവും നിര്‍വഹിച്ച ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഈ ജനവരി രണ്ടാം വാരം റിലീസ്ചെയ്യാനിരിക്കുകയായിരുന്നു. താന്‍ കൂടി അഭിനയിച്ച സിനിമ സ്ക്രീനില്‍ കാണണമെന്ന മോഹം സഫലമാകാന്‍ വിധി 75-കാരിയായ ചിരുതയെ അനുവദിച്ചില്ല.സൊന്നുമ്മല് ചിരുത ,ഭര്‍ത്താവ് പരേതനായ കണ്ണന് ,മക്കള്‍ .മാത, കണാരന് ,നാരയണി ,കുമാരന് ‘ജാനു ,മനോജന്.മരുമക്കള്‍. നാണു ,ശകുന്തള ,കുഞ്ഞിരാമന് ,ലീല ,കൃഷ്ണന് ,ശ്രീനിഷ.
Read More