പേരാമ്പ്ര: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രചാരണ പ്രവർത്തനത്തിന് തുടക്കമിട്ട് ബിജെപി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 172 ചാലിക്കര സ്നേഹനഗറിലാണ് ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘താമര നമ്മുടെ ചിഹ്നം’ ബോർഡ് സ്ഥാപിച്ചത്. വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരുടെ പേരു ചേർത്തും 18 വയസ് തികഞ്ഞവർക്ക് ബോധവത്കരണ ക്ലാസ് നൽകി യുമാണ് പ്രവർത്ത നങ്ങൾക്ക് തുടക്കം കുറിച്ചത്. ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി. രാമചന്ദ്രൻ, പ്രവർത്തകരായ പി. അഭിനന്ദ്, പി. അഭിജിത്ത്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം സമിതി പ്രസിഡന്റ് എൻ. ഹരിദാസിന്റെ ബൂത്താണ് ഇത്.
Read MoreCategory: Kozhikode
അയ്യപ്പജ്യോതി സര്‍ക്കാര്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയെന്ന് ശ്രീധരന്‍പിള്ള
കോഴിക്കോട്: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി. എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യുകയാണെന്നും അതിനെതിരായി ശക്തമായി ബിജെപി രംഗത്തിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള “രാഷ്ട്ര ദീപിക’യോടു പറഞ്ഞു. രണ്ടുതരം നീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ശബരിമലയെ പിന്താങ്ങുന്ന വിശ്വാസികള്‍ രണ്ടാം തരം പൗരന്മാരായി മാറുകയാണ്. ഇത്തരം നടപടികള്‍ അപകടം ക്ഷണിച്ചുവരുത്തും. ജനങ്ങള്‍ രണ്ടു തട്ടിലാണെന്ന തോന്നലുണ്ടാക്കുന്ന നടപടികളാണിത്. കേരളത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭരണകൂടമാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26 നു നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുള്‍പ്പെടെ 1500 ലേറെ പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മാര്‍ഗതടസം സൃഷ്ടിക്കല്‍ , അനധികൃതമായി സംഘം ചേരല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മുമ്പ് നാമജപ ഘോഷയാത്രയുടെ പേരിലും പോലീസ് വ്യാപകമായി കേസെടുത്തിരുന്നു. ഇതിനെതിരേ ശകത്മായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള നടപടികള്‍…
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreലേലു അല്ലു ലേലു അല്ലു; നടന്നത് സംഭവിക്കാന്‍ പാടില്ലാത്തത്; കുഞ്ഞാലിയോട് മാപ്പാക്കി; വിവാദം അവസാനിപ്പിക്കണമെന്ന് ലീഗ്
മലപ്പുറം: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയതായും തങ്ങൾ അറിയിച്ചു. ലോക്സഭയില്‍ മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് വിവാദമായ സന്ദര്‍ഭത്തിലാണ് പാണക്കാട് തങ്ങള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്സഭയിലെത്താതെ കുഞ്ഞാലിക്കുട്ടി വിവാഹത്തിന് പോയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ താന്‍ വിവാഹത്തിന് പോയതല്ലെന്നും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോഡി യോഗത്തിൽ സംബന്ധിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ലീഗിനുള്ളിൽ തന്നെ ശക്തമായ എതിർപ്പാണ് ഉണ്ടായത്. സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കല്‍…
Read Moreഒരു ദിവസം മാത്രം ബാക്കി നിൽക്കേ; വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുമെന്ന് കെഎസ്യു
കോഴിക്കോട്: വനിതാമതിലില്‍ അണിചേരാന്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ച നടപടി പ്രതിഷേധാര്‍ഹമെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് . സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ ഗവര്‍ണറെ സന്ദര്‍ശിച്ച് ഇന്ന് പരാതി നല്‍കുമെന്ന് അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംജി സര്‍വകലാശാലയ്ക്ക് പിന്നാലെ കാലിക്കട്ടിലെയും പരീക്ഷകള്‍ മാറ്റിവെച്ച് അധ്യാപികമാരെയും ജീവനക്കാരെയും വിദ്യാർഥികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടും. വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ കെഎസ്യു പ്രചാരണം സംഘടിപ്പിക്കുമെന്ന് അഭിജിത്ത് അറിയിച്ചു.
Read Moreവനമേഖലകൾ കേന്ദ്രീകരിച്ച് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ; തണ്ടര്‍ ബോള്‍ട്ട് പരിശോധന തുടങ്ങി
നാദാപുരം: മാവോയിസ്റ്റുകള്‍ വിലങ്ങാട് മലയോരം കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കിയതോടെ വന മേഖലകളിൽപോലീസും തണ്ടർബോൾട്ടും പരിശോധന നടത്തി.കോഴിക്കോട്,കണ്ണൂര്‍,വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പോലീസുംമാവോയിസ്റ്റ് വിരുദ്ധ സേനയുംതണ്ടര് ബോള്‍ട്ട് സംഘവും പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പന്നിയേരി കോളനിയുടെയും,വയനാട് ജില്ലയോട് ചേര്‍ന്ന വായാട് കോളനിയുടെയും വന മേഖലകളിലാണ് വ്യാപക പരിശോധന നടത്തിയത്. കുറ്റ്യാടി എസ് ഐ പി.എസ്.ഹരീഷിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വയനാട് തൊണ്ടര്‍ നാട് പോലീസ് സ്റ്റേഷന് പരിധിയിലെ പന്നിപ്പാട് കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.ഇവിടെ പോലീസ് പോലീസ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വിലങ്ങാടന് മല നിരകളിലേക്ക് മാറിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പരിശോധന നടത്തിയത്. പോലീസും എന്‍ഐഎ കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുന്ദരി ഉള്‍പ്പടെ ജയണ്ണ,സോമന് ,സി.പി.മൊയ്തീന് എന്നിവരുടെ നേതൃത്വത്തിലുള്ള കബനി ദളത്തിലെ പതിനഞ്ചോളം വരുന്ന മാവോയിസ്റ്റ് സംഘം വയനാട്,കോഴിക്കോട് ജില്ലകളുടെ…
Read Moreയുവതിയെ ഭർതൃവീട്ടിൽ കയറി ബന്ധുവായ യുവാവ് മർദിച്ചതായി പരാതി; നാദാപുരത്ത് നടന്ന സംഭവമിങ്ങനെ…
നാദാപുരം: നമ്പ്യത്താം കുണ്ടിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദിച്ചതായി പരാതി. പടിക്കലക്കണ്ടി അജ്മലിന്റെ ഭാര്യ ഷാന (22) നെയാണ് മർദനമേറ്റ നിലയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഭർത്താവിന്റെ ബന്ധു പാറാട് സ്വദേശി അബ്ദുള്ള വീടിനകത്ത് കയറി മർദിച്ചെന്നാണ് പരാതി. പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടിയ യുവതിയെ നാട്ടുകാർ വിവരമറിച്ചതോടെ പോലീസ് എത്തി കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൊഴി രേഖപ്പെടുത്തിയ പോലീസ് ഭർത്താവിനെ പ്രതിചേർക്കണമെന്ന് പറഞ്ഞതോടെ യുവതി സമ്മതിച്ചില്ലത്രേ. സംഭവം നടക്കുമ്പോൾ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കുട്ടിയോടെപ്പം വടകര താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടറെ കാണിച്ചശേഷം ഇവരുടെ നിർദേശത്തെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നെന്ന് യുവതി പറഞ്ഞു. മട്ടന്നൂർ സ്വദേശിനിയായ ഷാനിയും ഭർതൃവീട്ടുകാരും സ്വരച്ചേർച്ചയിലായിരുന്നില്ല .ഈയിടെയാണ് ഭർതൃവീട്ടിലെത്തിയത്. സംഭവമറിഞ്ഞ് സിപിഎം നേതാക്കൾ ആശുപത്രിയിൽ യുവതിയെ സന്ദർശിച്ചു.
Read Moreആഡംബര കാറുകളുടെ എംബ്ലം മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര് പിടിയില്‍; ജില്ലയില്‍ നിരവധി പരാതികള്‍ ; നിരവധികേസുകള്ക്ക് തുമ്പാകുമെന്ന വിശ്വാസത്തിൽ പോലീസ്
കോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ലം മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര് പോലീസ് വലയില്‍.ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍ എംഡി കാക്കനാട്ട് വീട്ടിൽ ബാജി ജോസഫിന്റെ ചേവരന്പലത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബെന്‍സ് കാറിന്റെ എംബ്ളം മോഷ്ടിച്ചതടക്കം വിവിധ മോഷണങ്ങൾ നത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. വിദ്യാർഥികളായ ഇവരിൽ രണ്ടുപേർ 18 വയസ് കഴിഞ്ഞവരും ബാക്കിയുള്ളവർ കുട്ടികളുമാണ്. ഇവര്‍ പിടിയിലായതോടെ നഗരത്തില്‍ നടന്ന സമാനസംഭവങ്ങള്‍ക്ക് തുമ്പാകുമെന്നവിശ്വാസത്തിലാണ് പോലീസ്. സമാനപരാതികള്ക്ക് പിന്നിലും ഇവരാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 22ന് രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിലാണ് ബാജി ജോസഫിന്റെ വീട്ടിൽ മോഷണം നടന്നത്. കെഎല്‍ 09 എജെ 7000 നമ്പര്‍ കാറിന്റെ എംബ്ലമാണ് മോഷ്ടിച്ചത്. വെള്ള സ്കൂട്ടറില്‍ ചുവന്ന ഹെല്‍മറ്റ് ധരിച്ചയാളും മുഖംമറച്ചയാളും വീട്ടില്‍ എത്തിയതായി സമീപവാസികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. കാറിനു മുകളില്‍ പച്ച നിറത്തിലുള്ള ഓയില്‍ ഒഴിച്ച ശേഷമായിരുന്നു മോഷണം. ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്താമെന്ന…
Read Moreമുത്തലാക്ക് സംബന്ധിച്ച പാർലമെന്റ് സമ്മേളനം; കുഞ്ഞാലിക്കുട്ടിയോട് തങ്ങൾ വിശദീകരണം തേടി
മലപ്പുറം: മുത്തലാക്ക് സംബന്ധിച്ച പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ചു പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടതായി മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർലമെന്റിൽ ബില്ലിൽ ചർച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി തിരൂരിൽ ഒരു പ്രവാസി പ്രമുഖന്റെ വസതിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതു വൻ വിവാദമായ സാഹചര്യത്തിലാണ് ഹൈദരലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയത്. സംഭവത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്നലെ പിന്തുണച്ചിരുന്നു. അതേസമയം ചില കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പെട്ടെന്നു തീരുമാനിച്ചപ്പോൾ മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്നു അപ്പോൾത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീർ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അതു നിർവഹിക്കുകയും ചെയ്തു. അതുമൂലമാണ് പാർട്ടിപരമായും വിദേശ യാത്രാപരമായും മറ്റും ചില അത്യാവശ്യങ്ങളുള്ളതിനാൽ പാർലമെന്റിൽ…
Read Moreഅന്ധനായ ഗൃഹനാഥനിൽ നിന്ന് അമിത തുക ഈടാക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; സംഭവം സമുഹമാധ്യമം ഏറ്റെടുത്തോടെയാണ് നടപടിയുണ്ടായത്
തിരൂർ: അന്ധനായ വ്യക്തിയിൽ നിന്ന് അമിത തുക ഈടാക്കുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ നടപടി. തിരൂർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ മീനടത്തൂർ സ്വദ്ദേശി മഹേഷിന്റെ ലൈസൻസ് തിരൂർ എംവിഐ സാജു എ.ബക്കർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ ട്രെയിനിറങ്ങിയ പെരുവഴിയന്പലം സ്വദേശി ഷൗക്കത്തിൽ നിന്ന് അമിത തുക ഭീഷണിപ്പെടുത്തി വാങ്ങുകയും പരാതി കൊടുക്കാൻ വെല്ലുവിളിക്കുകയുമായിരുന്നുവെന്ന പരാതിയിലാണ് കർശന നടപടി. ഷൗക്കത്ത് തിരൂർ പോലിസിൽ പരാതി നൽകിയിരുന്നു. നാലു പേരും അന്ധരായ കുടുംബത്തിലെ ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത കുടുംബനാഥനായ ഷൗക്കത്തിൽ നിന്ന് കൂടുതൽ കൂലി ഈടാക്കിയ ഓട്ടോഡ്രൈവർക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ശക്തമായ നടപടിയുണ്ടായത്. തിരൂർ എംവിഐമാരായ സാജു എ.ബക്കർ, എം.ഐ.ആരിഫ് എന്നിവർ പരാതിക്കാരന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയും ഓട്ടോ ഡ്രൈവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചത്.
Read More