ചക്കിട്ടപാറ: ആർഎസ്എസ് പഠന ശിബിരത്തിനായി ഇഎംഎസിന്റെ നാമധേയത്വത്തിലുള്ള ചക്കിട്ടപാറയിലെ സ്റ്റേഡിയം പത്തു ദിവസത്തേക്കു വിട്ടു കൊടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസുകാർ ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു മാർച്ചു നടത്തി. ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. അർജുന അവാർഡ് ജേതാവായ ജിൻസൺ ജോൺസൻ, അന്തർ ദേശീയ കായിക താരങ്ങളായ നയന ജയിംസ്, ജിബിൻ സെബാസ്റ്റ്യൻ, ടി.ജെ അമൽ അടക്കം ചക്കിട്ടപാറയിലെ നൂറ് കണക്കിനു കായിക പ്രതിഭകൾ പരിശീലനം നടത്തുന്ന കളിയിടമാണു ചക്കിട്ടപാറ സ്റ്റേഡിയം. കോച്ച് കെ.എം പീറ്ററിന്റെ നേതൃത്വത്തിൽ ദിനവും ഇവിടെ കായികപരിശീലനം നടക്കുന്നുണ്ട്. ആർഎസ്എസിനു കളിക്കളം വിട്ടു നൽകിയതോടെ പരിശീലനത്തിനായി നടുറോഡിനെ ആശ്രയിക്കേണ്ട ഗതികേട് ഈ ദിവസങ്ങളിൽ ജിൻസനും ജിബിനുമടക്കമുള്ള നാട്ടിലെത്തിയ കായിക പ്രതിഭകൾക്കുണ്ടായതായി ടി.സിദ്ദിഖ് ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണം നടക്കുന്ന ഗ്രാമപഞ്ചായത്താണു ചക്കിട്ടപാറ. ആർഎസ്എസിനെയും…
Read MoreCategory: Kozhikode
പ്രണയം നടിച്ച് പതിനേഴുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ
വടകര: അയൽപക്കത്തെ വാടക വീട്ടിൽ താമസിച്ച പതിനേഴുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ 23 കാരൻ റിമാൻഡിൽ. പോക്സോ നിയമ പ്രകാരം പിടിയിലായ വിപിൻകൃഷ്ണനെ കോഴിക്കോട് ജില്ലാകോടതി റിമാൻഡ്ചെയ്തു. പ്രണയം നടിച്ച് രണ്ടു വർഷത്തോളം പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ കുടുംബം നാട്ടിലേക്ക് മടങ്ങിയിട്ടും പ്രതി പിന്മാറിയില്ല. ഒടുവിൽ സഹിക്കവയ്യാതെ പരാതിപ്പെടുകയായിരുന്നു. വടകര പോലീസ് ഇൻസ്പെക്ടർ ടി.മധുസൂദനൻ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം കോഴിക്കോട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
Read Moreരണ്ടുമേല്പ്പാലങ്ങള്, കോഴിക്കോടിന് ഇനി “പുതിയ മുഖം; വികസനത്തിന് രാഷ്ട്രീയം നോക്കുന്ന സമീപനം ഇടതുമുന്നണിസര്ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: വികസനത്തിന് രാഷ്ട്രീയം നോക്കുന്ന സമീപനം ഇടതുമുന്നണിസര്ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കോഴിക്കോട് തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഗതാഗത സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഇരു മേല്‍പ്പാലങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പ്രൗഢഗംഭീരമായ ചടങ്ങില്‍ േമല്പ്പാലത്തിനു മുകളിലൂടെ തുറന്ന ജീപ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്രചെയ്തു. മന്ത്രിമാരായ ജി.സുധാകരന് , എ.കെ.ശശീന്ദ്രന് , ടി.പി.രാമകൃഷ്ണന് , മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് , എംഎഎമാരായ എ. പ്രദീപ്കുമാര്‍ , പുരുഷന് കടലുണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യം തൊണ്ടയാട് മേല്‍പ്പാലവും തുടര്‍ന്ന് രാമനാട്ടുകര മേല്‍പാലവുമാണ് തുറന്നുകൊടുത്തത്. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പ്പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി ദേശീയ പാതയിലെ പകുതി ഭാഗം ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളുമായി ഗതാഗത സജ്ജമായിരിക്കുകയാണ്. ദേശീയ പാത…
Read Moreമില്‍മ മലബാര്‍ മേഖലാ യൂണിയനില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ; യൂണിയന് കയ്യടക്കാനുള്ള സിപിഎം ശ്രമമെന്ന് ആക്ഷേപം
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയനില്‍ അഡ്മിനീസ്ട്രേറ്റീവ് ഭരണം നിലവില്‍ വന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധികഴിഞ്ഞതോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ കോ-ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുകയാണ്. കേസ് നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്. ഇപ്പോള്‍ നിലവില്‍ വന്ന അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. ജില്ലകള്‍ക്ക് പ്രാതിനിധ്യം അടക്കമുള്ള പുതിയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ , മില്‍മ മലബാര്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍ . ഇക്കാര്യത്തില്‍ ക്ഷീര വികസന വകുപ്പ് കൈയാളുന്ന സിപിഐ. സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നിരിക്കുന്നത്. മില്‍മയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് മലബാര്‍ മേഖലക്ഷീരോല്പ്പദക യൂണിയന് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നേരത്തേയുള്ള രീതി. ഇത് മാറ്റി ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. അതേസമയം യൂണിയന്…
Read Moreനവീകരണം പൂർത്തിയായി; പഴശി പാർക്ക് തുറന്നു; രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം
മാനന്തവാടി: ഒന്നാംഘട്ടം നവീകരണം പൂർത്തിയായ പഴശി പാർക്ക് ഇന്നു സഞ്ചാരികൾക്കു തുറന്നുകൊടുക്കും. 86 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇതിൽ 50 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചതാണ്. കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ഓഫീസ് ബ്ലോക്ക്, കഫ്റ്റീരിയ, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിനകത്തു ടൈൽ, ഇന്റർലോക്കിംഗ് പ്രവൃത്തികളും നടത്തി. രാവിലെ മുതൽ വൈകുന്നേരം ആറുവരെയാണ് പാർക്കിൽ സന്ദർശകരെ അനുവദിക്കുക. രണ്ടാംഘട്ട നവീകരണം പൂർത്തിയാകുന്നതോടെ പ്രവർത്തന സമയം രാത്രി ഒന്‍പതു വരെ നീട്ടും. രണ്ടു കോടി രൂപ ചെലവിൽ പാത്ത്വേ നിർമാണവും സന്പൂർണ വൈദ്യുതീകരണവുമാണ് രണ്ടാംഘട്ടത്തിൽ നടത്തുന്ന പ്രധാന പ്രവൃത്തികൾ. ഇതിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുഴയോടു ചേർന്നാണ് പഴശി ഉദ്യാനം. 1994ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണിത് ആരംഭിച്ചത്. വർഷങ്ങളോളം നല്ലനിലയിൽ പ്രവർത്തിച്ച പാർക്ക് ക്രമേണ നാശത്തിലേക്കു കൂപ്പുകുത്തി. കാടുകയറിയ…
Read Moreഅയനിക്കലിൽ മാവോവാദികൾ എത്തി; 1,200 രൂപയുടെ പലചരക്കു വാങ്ങി മടങ്ങി
മാനന്തവാടി: പേരിയ അയനിക്കലിൽ മാവോവാദികൾ എത്തി. മൂന്നു സ്ത്രീകൾ ഉൾപ്പെടുന്ന ഒന്‍പതംഗം സായുധസംഘമാണ് ഇന്നലെ രാത്രി എട്ടോടെ അയനിക്കലിൽ വന്നത്. പ്രദേശത്തു സിപിഐ(മാവോയിസ്റ്റ്) കബനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകൾ പതിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തു. അയനിക്കലിലെ ഫിലിപ്പിന്റെ കടയിൽനിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങിയാണ് സംഘം മടങ്ങിയത്. 1,200 രൂപയുടെ സാധനങ്ങളാണ് വാങ്ങിയതെന്നു കടയുടമ പറഞ്ഞു. ജാതി വിവേചനവും സങ്കുചിത ദേശാഭിമാന വെറിയും സാമ്രാജ്യത്ത ദാസ്യവുമാണ് ഇന്ത്യൻ ഫാസിസത്തിന്റെ മുഖമുദ്രയെന്നും ഫാസിസത്തിന്റെ സർവനാശം പുത്തൻ ജനാധിപത്യ വിപ്ലവത്തിലൂടെയാണെന്നും പോസ്റ്ററുകളിലുണ്ട്. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ കുഴിച്ചു മൂടാനും, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പോരാടാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. മർദ്ദനം അനുഭവിക്കുന്ന ഏതൊരു ജനതക്കും അതിനെതിരെ ആയുധമേന്താനുള്ള അവകാശമുണ്ട്, അത് രാജ്യ ദ്രോഹമല്ല. ജനാധിപത്യ അവകാശമാണെന്നും പോസ്റ്ററിൽ പറയുന്നു. കാട്ടുതീയിലൂടെ വനിത മതിലിനെ വിമർശിക്കുന്നുമുണ്ട്. ഈ വർഷം വയനാട് ജില്ലയിൽ…
Read Moreബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രണ്ടു യുവാക്കൾ അറസ്റ്റിൽ; സംഭവം മാനന്തവാടിയില്‍
മാനന്തവാടി: പത്തുവയസുകാരിയെ പിടിച്ചുവലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. തൃശൂർ ചൂണ്ടൽ കുന്നമത്തിൽ നിഖിൽ(27), കാട്ടിക്കുളം ആനപ്പാറ കുളത്തിൽ ബൈജു(28)എന്നിവരെയാണ് സിഐ പി.കെ. മണി അറസ്റ്റുചെയ്തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ബാലികയെറോഡരികിൽ നിർത്തിയിട്ട കാറിൽ ബലപ്രയോഗത്തിലൂടെ കയറ്റാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ പരാതി. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആദ്യം കാർ കണ്ടെത്തിയ പോലീസ് പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിനെത്തുടർന്നായിരുന്നു അറസ്റ്റ്. പോക്സോ നിയമപ്രകാരമാണ് കേസ്.
Read Moreവൈലാശേരിയിലെ ചായക്കടയ്ക്ക് 60 വയസ്; പഴമ കൈവിടാതെ പുതുതലമുറയും
നിലന്പൂർ: കാലഘട്ടത്തിന് അനുസരിച്ച് പല ഹോട്ടലുകളും ചായക്കടകളും മാറിക്കൊണ്ടിരിക്കുന്പോഴും പഴയ കാലത്തിന്റെ ഓർമ നിലനിർത്തി മാറ്റങ്ങളില്ലാതെ തുടരുകയാണ് ചാലിയാർ പഞ്ചായത്തിലെ വൈലശേരിയിലുള്ള ചൂരക്കുന്നൻ രാജുവിന്റെ ചായക്കട. 60 വർഷം മുൻപാണ് രാജുവിന്റെ പിതാവ് വേലായുധൻ ഭാര്യ സുഭദ്രയും ചേർന്ന് ഓടിട്ട ചെറിയ കെട്ടിടത്തിൽ ചായ കട തുടങ്ങിയത്. നാലു വർഷം മുൻപ് വേലായുധൻ മരിച്ചതോടെ ഭാര്യ സുഭദ്രയും മക്കളായ രാജു, രാധാകൃഷ്ണൻ, മോഹൻദാസ് എന്നിവരാണ് കട നടത്തി വരുന്നത്. ഹോട്ടലുകൾ ഗ്യാസ് സിലണ്ടറുകളെ ആശ്രയിക്കുന്പോൾ ഈ കടയിൽ ഇന്നും വിറക് അടുപ്പ് ഉപയോഗിച്ചാണ് ചായയും പലഹാരങ്ങളും ഉണ്ടാക്കുന്നത്. പെയിന്റ് പോലും അടിക്കാത്ത പഴയ കെട്ടിടത്തിൽ തന്നെയാണ് ചായക്കട പ്രവർത്തിക്കുന്നത്. വേലായുധൻ ചായ കട തുടങ്ങിയപ്പോൾ ചായയും കപ്പ വേവിച്ചതുമായിരുന്നു പ്രധാന വിഭവങ്ങൾ. പിന്നീട് ദോശയും പുട്ടും കടന്നു വന്നു. കട തുടങ്ങുന്പോൾ ഉപയോഗിച്ച മേശയും ബഞ്ചും തന്നെയാണ്…
Read Moreമതപഠന കേന്ദ്രത്തില്‍ എട്ടുവയസുകാരന് ക്രൂരമര്‍ദനം; *അധ്യാപകനെ അറസ്റ്റ് ചെയ്തു; മര്‍ദനം ചൂലുകൊണ്ട്
കോഴിക്കോട് : മതപഠനകേന്ദ്രത്തില്‍ എട്ടുവയസുകാരന് ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് മതപഠന കേന്ദ്രത്തിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു . പറമ്പില്‍ ബസാര്‍ സ്വദേശി മണ്‍സൂര്‍ (26) നെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ആഴ്ച തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോടുള്ള മത പഠന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി സ്വദേശിയായ കുട്ടിയെ ചൂലുകൊണ്ടാണ് ക്രൂരമായി മര്‍ദിച്ചത്. പാഠഭാഗത്തിലെ വരികള്‍ പഠിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദനം. കുനിച്ചു നിര്‍ത്തി ചൂലുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥി വിട്ടിലെത്തിയ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയും അവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ എലത്തൂര്‍ എസ്ഐ ടി.വി.ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreഒരു സംശയവും തോന്നില്ല! കുരുമുളകിൽ ചേർക്കാൻ കരിമുരിക്കിൻ കുരു ശേഖരിക്കുന്ന സംഘം സജീവം
വടകര: കുരുമുളകിൽ ചേർക്കാൻ കരിമുരിക്കിൻ കുരു ശേഖരിക്കുന്ന സംഘം നാട്ടിൻപുറങ്ങളിൽ വിലസുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽപെട്ട മൂന്നു പേരെ ഇവർ ശേഖരിച്ച ഇരുപത് ചാക്കോളം കരിമുരിക്കിൻ കുരു സഹിതം നാട്ടുകാർ പിടികൂടി വടകര പോലീസിലേൽപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ് കരിമുരിക്കിൻ കുരു ശേഖരിക്കാനെത്തിയത്. ഒരു മരത്തിന് നൂറ് രൂപ തോതിൽ നൽകിയാണ് ഇവർ ശേഖരിക്കുന്നത്. ഇതിന്റെ കുരു ഉണങ്ങിയാൽ കാഴ്ചയിൽ കുരുമുളക് പോലെ തോന്നും. കുരുമുളകിൽ ചേർത്താൽ ഒരു സംശയവും തോന്നില്ല മസാല പൊടികളിൽ ചേർക്കാനും ഇത് ഉപയോഗിക്കുന്നതായി സംശയമുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നു നൂറ് കണക്കിന് ചാക്ക് ഉണക്കിയ കരിമുരിക്കിൻ കുരുവാണ് കൊണ്ടുപോകുന്നത്. പാലക്കാട്ടെ കേന്ദ്രത്തിൽ എത്തിച്ചാൽ കിലോക്ക് എണ്‍പത് രൂപ ലഭിക്കുമെന്നാണ് പറയുന്നത്. മണിയാറത്ത്മുക്ക് പ്രദേശത്ത് ആളൊഴിഞ്ഞ പറന്പിൽ ഉണക്കാനിട്ടയിടത്തു നിന്നാണ് കെ.പി.ജയരാജൻ, വി.കെ.രതീശൻ, ഇ. സന്തോഷ്, പി.കെ. ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ…
Read More