കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനു പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു. ഇന്ത്യയിൽ വിദേശ യാത്രക്കാർക്കുളള മുഴുവൻ വിമാന ടിക്കറ്റിന്മേൽ അഞ്ചു ശതമാനം മാത്രം ജിഎസ്ടി ഈടാക്കുന്പോഴാണ് സർക്കാർ മുഖേന ഹജ്ജിന് പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ 18 ശതമാനം അധിക ജിഎസ്ടി ഈടാക്കുന്നത്. ജിഎസ്ടി പൂർണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതു പോലെ അഞ്ചു ശതമാനമാക്കി കുറയ്ക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ വർഷം നെടുന്പാശേരിയിൽനിന്നു വിമാന ടിക്കറ്റിന്മേൽ മാത്രം 11,757 രൂപയാണ് ജിഎസ്ടി ഈടാക്കിയത്. 65,000 മുതൽ 1,13,226 വരെയാണ് ഇന്ത്യയിൽനിന്നുള്ള കഴിഞ്ഞ വർഷത്തെ വിവിധ ഹജ്ജ് എംന്പാർക്കേഷൻ പോയിന്റുകളിൽ നിന്നുളള വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽ വിദേശ യാത്ര ചെയ്യുന്ന വിമാന…
Read MoreCategory: Kozhikode
ആർഭാട ജീവിതം നയിക്കാൻ മോഷണം; അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; പണത്തിനുവേണ്ടി കേരളത്തിന് പുറത്തേക്ക് പഠിക്കാൻ പോകുന്ന ചിലവിദ്യാർഥികൾ ഇവരുടെ സംഘത്തിലുണ്ടെന്ന് പോലീസ്
മഞ്ചേരി: അന്യസംസ്ഥാനങ്ങളിൽ നിന്നു ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്കു കടത്തി വിൽപ്പന നടത്തുന്ന രണ്ടു യുവാക്കളെ കളവ് ചെയ്ത വാഹനങ്ങൾ സഹിതം മഞ്ചേരി പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശി സൈനുൽ ആബിദ്, മഞ്ചേരി ഇരുന്പുഴി സ്വദേശി ചാലിൽ കിഴങ്ങുതൊടി ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ടു ബുള്ളറ്റുകളും പിടികൂടി. സൈനുൽ ആബിദിന്റെ പേരിൽ പട്ടാന്പി, മലപ്പുറം പോലീസ് സ്റ്റേഷനുകളിൽ കളവു കേസുകൾ നിലവിലുണ്ട്. കാർ വാടകകെടുത്ത് കറങ്ങി നടന്നു ട്രാൻസ്പോർട്ട് ബസുകളിലെയും സ്കൂൾ ബസുകളിലെയും ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്നതും ഇതുവഴി ലഭിക്കുന്ന പണവുമായി ബംഗളുരൂവിലും മറ്റും പോയി ആർഭാട ജീവിതം നയിക്കുന്നതുമാണ് ഇവരുടെ രീതി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന അകത്തും പുറത്തുമുള്ള ഇതര പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കേരളത്തിൽ നിന്നു…
Read Moreസ്വര്‍ണക്കടത്തിന് യുവാക്കള്‍ ; നിരീക്ഷണം ശക്തമാക്കി ഡിആര്‍ഐ ; വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജുകള്‍ ഇന്റലിജൻസ് നിരീക്ഷണത്തിൽ
സ്വന്തംലേഖകന്‍ കോഴിക്കോട്: വിദേശത്ത് നിന്ന് മലദ്വാരം വഴി സ്വര്‍ണം കടത്തുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ). ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് മലദ്വാരത്തിലൂടെ സ്വര്‍ണം വയറിനകത്താക്കി കൊണ്ടുവരാന്‍ യുവാക്കള്‍ കൂടുതലായി രംഗത്തിറങ്ങുന്ന സാഹചര്യത്തിലാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ ഡിആര്‍ഐ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് മാഫിയ യുവാക്കളെ തേടുന്നതായി “രാഷ്ട്ര ദീപിക’ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരീക്ഷണം ശക്തമാക്കിയത്. വിമാനതാവളത്തില്‍ നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന യുവാക്കളെയാണ് ഡിആര്‍ഐ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത്. ഇതിനു പുറമേ വിമാനതാവളത്തിനുള്ളില്‍ കസ്റ്റംസും പരിശോധന നടത്തും. തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്നവരായ യുവാക്കളുടെ നീക്കങ്ങളും പരിശോധിക്കും. ആവശ്യമാണെന്ന് തോന്നിയാല്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിമാനതാവളത്തിന് പുറത്തുള്ള ലോഡ്ജുകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മലദ്വാരംവഴി സ്വര്‍ണം കടത്തുന്ന യുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്താണ് സ്വര്‍ണം…
Read Moreറിസോർട്ടിലെ കൊലപാതകം; പ്രതി രാജു അറസ്റ്റിൽ ; കൂട്ടുപ്രതി പരിക്കേറ്റ് ചികിത്സയിൽ
കൽപ്പറ്റ: മണിയങ്കോട് വിസ്പർ വുഡ് റിസോർട്ടിന്റെ നടത്തിപ്പുകാരൻ സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടിൽ നെബു വിൻസെന്റ്(52)ന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ഹൗസിംഗ് കോളനി ജയ നിവാസ് രാജു(60)വിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. രാജുവിന്റെ കൂടെയുണ്ടായിരുന്ന കൊളഗപ്പാറ ആവയൽ സ്വദേശി അനിലിനെതിരെയും കേസെടുത്തു. ഇയ്യാൾ കൃത്യം നടക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. രാജുവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നെബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. രാജുവും സുഹൃത്ത് അനിലും കഴിഞ്ഞ ദിവസം രാത്രി റിസോർട്ടിലെത്തി നെബുവുമായി വാക്കേറ്റം നടക്കുകയും തുടർന്ന് നെബുവിനെ രാജു കുത്തുകയുമായിരുന്നു. ഇതിനായി രാജുവിനെ അനിൽ സഹായിക്കുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ അനിലിന്റെ കൈക്ക് മുറിവേൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയ്യാൾ പോലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. രാജുവിന്റെ സ്വകാര്യ ജീവിതത്തിൽ നെബു കാരണം പ്രശ്നങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് കൊലപാതകം നടന്നത്. പ്രതിയെ ഇന്ന്…
Read Moreവീണ്ടും കുട്ടിക്കള്ളന്മാര്; ആദ്യം കടയില്‍ മോഷണം, പിന്നെ പെട്രോള്‍ ഊറ്റല്‍ ; കറക്കം വീട്ടുകാര്‍ പോലും അറിയാതെ വാങ്ങിയ കാറില്‍; കുട്ടിക്കള്ളന്മാരുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസും
കോഴിക്കോട്: നഗരത്തില്വീണ്ടും കുട്ടിക്കള്ളന്മാര് വിലസുന്നു. കഴിഞ്ഞദിവസം ആഴ്ചവട്ടംഭാഗത്തുനിന്നും അര്‍ധരാത്രിയില്‍ പിടികൂടിയ കുട്ടികള്ളന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനെ പോലും ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. നഗരത്തിലെ സ്കൂളുകളില്‍ എസ്എസ്എല്‍സിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന നാലുപേരെയാണ് കോഴിക്കോട് ആഴ്ചവട്ടത്തുനിന്നും കസബപോലീസ് പിടികൂടിയത്. ആഴ്ചവട്ടം സ്കൂളിനു സമീപത്തെ ഫ്രൂട്ട്സ് കടയില്‍ നടന്ന മോഷണമാണ് പോലീസിനെ കുട്ടികള്ളന്മാരിലേക്കെത്തിച്ചത്. പുലര്‍ച്ചെ ഒന്നുവരെ തുറന്നിരിക്കുന്ന ഫ്രൂട്ട്സ് കടയില്‍ നിന്നും മൊബൈല്‍ഫോണും ഫ്രൂട്ട്സും കളവുപോയതായി കടയുടമ പോലീസിന് പരാതി നല്‍കിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ തന്നെ വീണ്ടുംകടതുറക്കുന്നതിനാല് ഷട്ടര്‍ പൂര്‍ണമായും അടച്ചിരുന്നില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. വലിയ മോഷ്ടാക്കളല്ല കവര്‍ച്ചയ്ക്കുപിന്നിലെന്ന് പോലീസിന് ആദ്യമേ തന്നെ മനസിലായി. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കേ രണ്ടുദിവസത്തിനുശേഷം സമീപത്തുനിന്നുതന്നെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെടോള് ഊറ്റുന്ന കുട്ടികള്ളന്മാരുടെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. പെട്രോള്‍ മോഷണം പോകുന്നതായുള്ള നിരന്തരം…
Read Moreകിളിനക്കോട് കോളജ് വിദ്യാർഥിനികൾക്കെതിരേ വാട്സ് ആപ്പിൽ അപവാദ പ്രചാരണം: അഞ്ചുപേർ അറസ്റ്റിൽ
വേങ്ങര : കിളിനക്കോട് കോളജ് വിദ്യാർഥിനികൾക്കെതിരേ വാട്സ് ആപ്പിൽ അപവാദ പ്രചാരണം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ . കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായ പുള്ളാട്ട് ഷംസു, അബ്ദുൾ ഗഫൂർ, സാദിഖ്, ലുഖ്മാൻ, ഹൈദരലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ഞായറാഴ്ച സഹപാഠിയുടെ വിവാഹ സത്കാരത്തിന് കിളിനക്കോട്ടെത്തിയ വിദ്യാർഥിനികൾക്കു നേരെ ചിലർ സദാചാര പോലീസ് ചമഞ്ഞു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. തുടർന്നാണ് ഇവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് നാട്ടുകാരായ ചിലർ രംഗത്തെത്തിയത്. ഇതിനെതിരേ പെണ്‍കുട്ടികൾ വേങ്ങര പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreശാന്തിഗ്രാമല്ല, ഇത് ഭാഗ്യഗ്രാമം! നാലുവര്‍ഷത്തിനിടയില്‍ ഈ ഗ്രാമത്തില്‍ എത്തിയത് നാല് ബംപര്‍
എടക്കര: പോത്തുകല്ലിലെ ശാന്തിഗ്രാം എന്ന കുടിയേറ്റ ഗ്രാമം ശാന്തിയുടേത് മാത്രമല്ല, ഭാഗ്യത്തിന്റേതുകൂടിയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ ദിവസത്തെ കാരുണ്യ പ്ലസ് ലോട്ടറിയിലെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ശാന്തിഗ്രാമിലെ ചാലിൽ രാധാകൃഷ്ണനു ലഭിച്ചു. നാലുവർഷത്തിനിടയിൽ ഈ ഭാഗ്യഗ്രാമത്തിലേക്ക് എത്തിയ നാലാമത്തെ ബംപറാണ് രാധാകൃഷ്ണന്റേത്. ശാരീരിക അവശതകൾ മൂലം ജോലിക്കു പോകാനാകാതെ ദുരിതം പേറി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് രാധാകൃഷ്ണനെ ഭാഗ്യം കടാക്ഷിച്ചത്. നാലു വർഷം മുന്‍പ് ഓണം ബംപർ സമ്മാനമായി ഒരു കിലോ തങ്കം ശാന്തിഗ്രാമിലെ ഇട്ടേപാടൻ മുഹമ്മദിന് ലഭിച്ചിരുന്നു. തൊട്ടടുത്ത വർഷം മുഹമ്മദിന്റെ അയൽവാസി എൻ.സി ഉണ്ണിക്ക് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലോട്ടറി. അടുത്ത വർഷം അപ്പാടയിൽ സന്തോഷിനു ലഭിച്ചത് നിർമൽ ലോട്ടറിയുടെ 70 ലക്ഷം രൂപ. സന്തോഷിന്റെ അയൽവാസിയാണ് ചാലിൽ രാധാകൃഷ്ണൻ.
Read Moreഹര്‍ത്താല്‍: ആ തീരുമാനം ഉഷാര്‍ , പക്ഷെ ആര് സുരക്ഷയൊരുക്കും…?
സ്വന്തം ലേഖകന്‍ കോഴിക്കോട് : രാഷ്ട്രീയപാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനും വാഹനങ്ങള്‍ നിരത്തിലിറക്കാനും തീരുമാനിക്കുമ്പോഴും അതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെ.ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ അടച്ചില്ലെങ്കില്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഹര്‍ത്താലിനിടെ ഭൂരിഭാഗം തിയറ്ററുകളും മോഹന്‍ലാല്‍ ചിത്രം ഒടിയന് പ്രദര്‍ശിപ്പിക്കാന്‍ തയാറായിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ഒരുക്കാന്‍ തയാറായില്ല. സ്വന്തം ‘റിസ്കില്‍’ പ്രദര്‍ശനം നടത്താനായിരുന്നു നിയമപാലകരുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് മിക്കതിയറ്ററുകളിലും രാവിലെ ആറിനുമുന്പും വൈകുന്നേരം ആറിന് ശേഷവും പ്രദര്‍ശനം നടത്തേണ്ടിവന്നത്. അക്രമമുണ്ടായാല്‍ അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിന് കഴിയും. എന്നാല്‍ നഷ്ടം സംഭവിക്കുന്ന കടകള്‍ക്കും തിയറ്റുകള്‍ക്കും വാഹനങ്ങള്‍ക്കും ആരുസമാധാനം പറയും എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ഇവരെല്ലാം തന്നെ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ പൂര്‍ണമായും ഹര്‍ത്താല്‍ വിരുദ്ധഭാഗത്ത് എത്രപേര്‍ നില്ക്കും എന്ന കാര്യവും…
Read Moreവയനാട്ടിൽ റിസോർട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കൽപ്പറ്റ: കൽപ്പറ്റയിൽ റിസോർട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൽപ്പറ്റ മുണ്ടേരിയിലെ വിസ്പെറിംഗ് വുഡ്സ് റിസോർട്ട് നടത്തിപ്പുകാരനായ വിൽസണ്‍ സാമുവൽ (64) നെയാണ് കൊല്ലപ്പെട്ടനിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. റിസോർട്ടിന് സമീപത്തെ റോഡിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകിയെക്കുറിച്ചും കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Read Moreകുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം: പരാതിപ്പെടാൻ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജം; പോര്‍ട്ടല്‍ തയാറാക്കിയത് കേന്ദ്രആഭ്യന്തരമന്ത്രാലയം; കേസുകള്‍ അതത് സംസ്ഥാനത്തിന് കൈമാറും
കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിയമനടപടി ശക്തമാക്കുന്നതിനായി കേന്ദ്രആഭ്യന്തരമന്ത്രാലയം ഓണലൈന് പോര്‍ട്ടല്‍ തയാറാക്കി. പരാതികള്‍ ഇനി ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഭാരതസര്‍ക്കാരിന്റെ ദേശീയ സ്ത്രീ സുരക്ഷാ മിഷന്റെ കീഴിലുള്ള https://cybercrime.gov.in/cybercitizen എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചൈല്‍ഡ് പോണോഗ്രഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളും ശിശു ലൈംഗികത സ്പഷ്ടമാക്കുന്നതും അധിക്ഷേപ സംബന്ധമായതുമായ പരാതികളും ഉന്നയിക്കാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും അവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 -ല്‍ പോക്സോ വകുപ്പ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും കേസ് തീര്‍പ്പാക്കുന്നതില്‍ പലപ്പോഴും കാലതാമസം നേരിടുന്നുണ്ട്. അതിനാല്‍ പലരും…
Read More