കൽപ്പറ്റ: കൃഷിയിടങ്ങളിൽ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികൾ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളിൽ വിവിധ വർണങ്ങൾ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എൽഇഡി ബൾബ് സ്ഥാപിക്കുന്നതാണ് പുത്തൻ തന്ത്രം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ നെയ്ക്കുപ്പ സെക്ഷനിൽ 14 ഇടങ്ങളിൽ ഇത്തരത്തിൽ എൽഇഡി വിളക്കു സ്ഥാപിച്ചു.ഇവിടങ്ങളിൽ വന്യജീവിശല്യത്തിൽ കുറവുവന്നതായാണ് കർഷകസാക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റേഞ്ച് പരിധിയിൽ ആന, പന്നി ശല്യം കൂടുതലുള്ള പ്രദേശങ്ങളിലെ 30 കർഷക ഗ്രൂപ്പുകൾക്കു എൽഇഡി ബൾബും ഇലക്ട്രിക് വയറും സൗജന്യമായി നൽകാനുള്ള നീക്കത്തിലാണ് വനം-വന്യജീവി വകുപ്പ്. സഹപ്രവർത്തകരിൽ ഒരാൾ നിർദേശിച്ചതനുസരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ നെയ്ക്കുപ്പ സെക്ഷനിലെ മാന്തടത്ത് എൽഇഡി ബൾബ് സ്ഥാപിച്ചതെന്നു ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി. രതീശൻ പറഞ്ഞു. വിജയകരമെന്നു കണ്ടപ്പോഴാണ് നെയ്ക്കുപ്പ സെക്ഷനിൽത്തന്നെ 13 ഇടങ്ങളിൽക്കൂടി ബൾബ് സ്ഥാപിച്ചത്. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളിൽ ബാറ്ററിയുടെ സഹായത്തോടെയാണ്…
Read MoreCategory: Kozhikode
നാലുവയസുകാരനെ പീഡിപ്പിച്ചയാളെ പിടികൂടിയില്ല; പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കുട്ടിയുടെ മാതാവ്
വടകര: നാല് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പോലിസ് അലംഭാവം കാണിക്കുന്നതായി റൂറൽ എസ്പിക്ക് പരാതി. ചോന്പാല പോലിസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്. അയൽവാസിയും സമീപത്ത് പെട്ടിക്കട നടത്തുന്നയാളുമായ മുപ്പത്തിയഞ്ചുകാരനാണ് മിഠായി തരാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടക്കുള്ളിൽ കയറ്റി പീഡിപ്പിച്ചത്. മകൻ തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ച് പോയ മാതാവാണ് കുട്ടിയെ കടയുടെ ഉള്ളിൽ കണ്ടത്. അസ്വാഭാവികത തോന്നിയെങ്കിലും കൂടുതൽ പറയാൻ കുട്ടി തയ്യാറായില്ല. പിന്നീട് സ്കൂളിലെ ടീച്ചറോടാണ് കുട്ടി വിശദമായി സംസാരിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ 13ന് ചോന്പാല പോലിസിൽ പരാതി നൽകി. അന്ന് രാത്രി പോലിസ് വീട്ടിലെത്തി മൊഴിയെടുത്തു. എന്നാൽ ആ സമയം അയൽപക്കത്തെ വീട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ല. പിറ്റേന്നു കുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ…
Read Moreവയനാട് മണ്ഡലത്തിൽ വനിതാ അങ്കത്തിന് കളമൊരുങ്ങുന്നു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി.കെ. ജാനുവും യുഡിഎഫില്‍ നിന്ന് എം.ഐ. ഷാനവാസിന്റെ മകളും മത്സരിക്കാൻ സാധ്യത
മുക്കം ( കോഴിക്കോട്): ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നു. എൽഡിഎഫും യുഡിഎഫും എൻഡിഎ യും വിജയ സാധ്യതയുള്ള സ്ഥാനാർഥിക്കായുള്ള നെട്ടോട്ടത്തിലാണ്. അതിനിടെ മണ്ഡലത്തിൽ വനിത അങ്കത്തിന് കളമൊരുങ്ങുന്നതായും സൂചനയുണ്ട്. സിറ്റിംഗ് സീറ്റിൽ അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസിന്റെ മകളെ സ്ഥാനാഥിയാക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്.ഐ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റിൽ ഷാനവാസിന്റെ മകളെ തന്നെ മത്സരിപ്പിക്കണമെന്നതാണ് ഗ്രൂപ്പിന്റെ ആവശ്യം. ആദിവാസി സമരനായികയായ സി.കെ. ജാനുവിനെ സ്ഥാനാർഥിയാക്കാൻ ഇടതുമുന്നണിയും ഒരുങ്ങുന്നതായാണ് സൂചന. അതിനിടെ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അന്തരിച്ച നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയതായാണ് വിവരം . അതേസമയം പ്രമുഖ വനിത നേതാവിന് പുറമെ…
Read Moreമുന്നണി പ്രവേശനത്തിന് ഐഎന്‍എല്‍ “വിയര്‍ക്കും’ ; നിലവില്‍ ദുര്‍ബലര്‍; സ്വതന്ത്ര എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിച്ചാല്‍ മുന്നണിയിലെടുക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ദീര്‍ഘകാലമായി ഇടതുമുന്നണി പ്രവേശനം കാത്തിരിക്കുന്ന ഐഎന്‍എല്ലിന് മുന്നണി പ്രവേശനം ലഭിക്കുന്നതിന് കടമ്പകളേറെ.നിലവിലുള്ള ഐഎന്‍എലിനെ മുന്നണിയിലെടുക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് താല്പര്യമില്ല. സ്വതന്ത്ര എംഎല്‍എ മാരായ പി.ടി.എ. റഹീം, പി.വി. അന്‍വര്‍, കാരാട്ട് റസാക്ക്, വി.അബ് ദുറഹിമാന് ഉള്‍പ്പടെയുള്ളവരെയും മുസ്ലിം ലീഗിലെ അസംതൃപ്ത വിഭാഗത്തെയും ഐഎന്‍എലിന്റെ ഭാഗമാക്കാന്‍ നേതൃത്വത്തിന് സാധിച്ചാല്‍ മാത്രമേ മുന്നണി പ്രവേശനകാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം. ഐഎന്‍എലിലെ ഭിന്നിപ്പും രൂക്ഷമായ വിഭാഗീയതയും ഭാരവാഹികള്‍ തമ്മിലുള്ള അസ്വാരസ്യവും കാരണം അണികള്‍ ദിനംപ്രതി കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. കാസര്‍ക്കോട്ടെ പ്രമുഖ നേതാവ് കഴിഞ്ഞദിവസം ഐഎന്‍എല്‍ വിട്ടു ലീഗില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന തലത്തില്‍ ഉടലെടുത്ത ഭിന്നിപ്പും വിഭാഗീയതയും ഇപ്പോള്‍ കീഴ്ഘടകങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. ഉന്നത നേതൃസ്ഥാനവും നിയമസഭാ സീറ്റും പി.ടി.എ.റഹീമിന് നല്‍കേണ്ടിവരുമെന്നതിനാല്‍ റഹീം ഐഎന്‍എലില്‍ വരുന്നതിനോട് നേതൃത്വത്തിനും താല്പര്യമില്ല. അതേസമയം, റഹീം വരാതിരിക്കാനുള്ള സാങ്കേതിക…
Read Moreതലശേരിയിലെ ജ്വല്ലറിയുടെ ഉടമയുടെ കൊലപാതകം: സിബിഐയ്ക്കും മൗനം; ആരോപണങ്ങളുമായി ദിനേശിന്റെ ബന്ധുക്കൾ
തലശേരി: നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് 23 ന് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശ(52)ന് കൊല്ലപ്പെട്ട സംഭവത്തിലാണ് നാല് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. തുന്പ് കണ്ടെത്താൻ പോലും സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലായ് മാസത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടങ്കിലും പിന്നീട് ഒരു അന്വേഷണ പുരോഗതിയും ഉണ്ടായില്ലെന്നു ദിനേശന്റെ ബന്ധുക്കൾ ആരോപിക്കുന്നു.അഞ്ച് മാസം മുമ്പ് വരെ ദിനേശന്റെ ബന്ധുക്കളുള്‍പ്പെടെയുള്ളവരെ നിരന്തരം തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ഓരോ ഘട്ടത്തിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന സൂചന നല്‍കിയിരുന്ന സിബിഐക്ക്…
Read Moreജീവിച്ചിരിക്കുന്ന മാതാവിനു കുഴിമാടമൊരുക്കി മകൻ; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
മലപ്പുറം: ജീവിച്ചിരിക്കുന്ന മാതാവിനു വീടിനു മുന്നിൽ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനിൽ. തിരുനാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകൻ കുഴിമാടമൊരുക്കിയത്. സംഭവത്തിൽ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം ഇ.എം രാധ പറഞ്ഞു. ഗൗരവമേറിയ സംഭവമാണിത്. വിഷയത്തിൽ മാതാവും പോലീസിൽ പരാതി നൽകിയിരുന്നു. സിറ്റിങ്ങിൽ മാതാവും മകനും ഹാജരായെങ്കിലും തീർപ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു. പോലീസ് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ അംഗം അറിയിച്ചു. രണ്ട് മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. ഇതിനു സമീപത്തായാണ് മൂത്ത മകൻ കുഴിമാടമൊരുക്കിയത്. മാതാവിനെ അപമാനിച്ചു ഫ്ളക്സ് ബോർഡ് ഉയർത്തിയതായും പരാതിയിൽ പറയുന്നുണ്ട്. മലപ്പുറത്തെ സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ അവഹേളിച്ചതായ പരാതിയിൽ വനിതാ കമ്മീഷൻ നേരിട്ട് അന്വേഷണം…
Read Moreകോരപ്പുഴ പാലം പൊളിക്കല്‍ നാളെ മുതല്‍; ഗതാഗതം സുഗമമാക്കാന്‍ ബോട്ട് സര്‍വീസ്
കൊയിലാണ്ടി: ദേശീയ പാതയിലെ കോരപ്പുഴ പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബോട്ട് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും ബോട്ട് സര്‍വീസ് നടത്തുക. ഇതിന് വേണ്ടിയുള്ള ബോട്ട് ജെട്ടിയുടെ നിര്‍മാണം തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ജെട്ടി നിര്‍മിക്കുന്നത് നാളെയാണ് കോരപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. ദീര്‍ഘദൂര ബസുകള്‍ വെങ്ങളം ബൈപാസിലൂടെയാണ് കടത്തിവിടുക. ഹൃസ്വദൂര യാത്രകാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുപരിഹരിക്കാനാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. കൊയിലാണ്ടി -കോഴിക്കോട് ബസുകള്‍ കോരപ്പുഴ വരെയും, കോഴിക്കോട് നിന്നും കോരപ്പുഴ വരെയും സര്‍വീസ് നടത്തും.
Read Moreപ്രമുഖ സൂഫിവര്യൻ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാർ അന്തരിച്ചു
മലപ്പുറം: പ്രമുഖ സൂഫിവര്യനും മതപണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാർ (82) അന്തരിച്ചു. രാവിലെ 11.50ന് വളാഞ്ചേരിയിലെ വസതിയിലാണ് മരണം സംഭവിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച.
Read Moreശബരിമലയിൽ യുവതികൾ കയറിയെന്ന മന്ത്രിയുടെ പ്രസ്തവന; ആര്‍ക്കും അറിയാത്ത കാര്യത്തെകുറിച്ച് പ്രതികരിക്കാനില്ലെന്ന് ബിജെപി
കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് അയ്യപ്പ ദര്‍ശനം നടത്തിയെന്ന മന്ത്രിഎം.എം.മണിയുടെ പ്രസ്താവനയോട് കരുതലോടെ പ്രതികരിച്ച് ബിജെപി നേതാക്കള്‍. മന്ത്രിപറഞ്ഞത് ഏതുകാലത്തെ കാര്യമാണെന്നറിയില്ലെന്നായിരുന്നു ബിജെപി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്രതികരണം. ഇക്കാര്യത്തെക്കുറിച്ച് അറിയില്ല. വിഷയത്തെക്കുറിച്ച് മനസിലാക്കിയശേഷം പ്രതികരിക്കാം. ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. സ്ത്രീകളെ മലകയറ്റിയെന്നാണോ, കയറ്റാന്‍ പോകുന്നെന്നാണോ പറഞ്ഞതെന്ന് അറിയില്ല. ഇതുവ െര ആര്‍ക്കും അറിയാത്ത കാര്യത്തെ ക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreമന്ത്രി ജലീലുമായി വേദി പങ്കിട്ട ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടിക്ക് പുറത്ത്
തേഞ്ഞിപ്പലം: പാർട്ടി അനുമതിയില്ലാതെ മന്ത്രി കെ.ടി.ജലീലുമായി വേദി പങ്കിട്ട മുസ്ലിം ലീഗിലെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പാർട്ടിയിൽ നിന്ന് പുറത്ത്. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്റായ പി. മിഥുനയ്ക്കെതിരെയാണ് മുസ്ലിം ലീഗ് നടപടി. പാർട്ടി നിർദേശം ലംഘിച്ച് മന്ത്രി കെ.ടി.ജലീലിനോടൊപ്പം കരിപ്പൂർ ഉണ്ണ്യാൽ പറന്പ് ശുദ്ധജല വിതരണ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ നിയമന വിവാദത്തിൽപ്പെട്ട മന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാകുകയും പാർട്ടി അടിയന്തര യോഗം ചേർന്ന് കർശന നടപടിയെടുക്കുകയുമായിരുന്നു. പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് അടിയന്തിര നടപടിയെടുത്തത്. നിയമന വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി ജലീൽ പങ്കെടുക്കുന്ന ഒൗദ്യോഗിക പരിപാടികൾ ബഹിഷ്ക്കരിക്കാനുള്ള പാർട്ടി തീരുമാനത്തിന് വിപരീതമായി പ്രവർത്തിച്ചെന്ന കാരണമുന്നയിച്ചാണ് നടപടി. രേഖാമൂലം അറിയിച്ചിട്ടും പരിപാടിയിൽ പങ്കെടുത്തത് ഗൗരവമായ വീഴ്ചയാണെന്നാണ് പാർട്ടി നിരീക്ഷണം. പല സന്ദർഭങ്ങളിലും ഇത്തരം നടപടികൾ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും…
Read More